എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, September 21, 2008

ഭൂമിയുടെ അവകാശികള്‍ചിത്രം: ടി.കെ.പത്മിനി

വെളിച്ചത്തിന്റെ ദു:ഖവും,
ഇരുട്ടിന്റെ സന്തോഷവും,
ഞാന്‍ അറിയാന്‍ വൈകി!

ഇരുട്ടിനെ വെടിഞ്ഞ്‌,
വെളിച്ചത്തിലേക്കു ഞാന്‍
ആദ്യമായ്‌ ഒരു കരച്ചിലോടെ,
ശരിയോ?തെറ്റോ?അറിയില്ല!

അങ്ങിനെ ഞാനുമീ-
ഭൂമിയുടെ അവകാശിയായ്‌!.

4 comments:

 1. "ഭൂമിയുടെ അവകാശികള്‍"

  ഒരു പുതിയ കവിത വായിച്ചു കൊള്ളൂ,

  ദയവായി അഭിപ്രായങ്ങള്‍ എഴുതാതിരിക്കുക.

  ഇത്‌ ഒരു അഭ്യര്‍ത്ഥനയായി കാണുക!

  ReplyDelete
 2. "ദയവായി അഭിപ്രായങ്ങള്‍ എഴുതാതിരിക്കുക.

  ഇത്‌ ഒരു അഭ്യര്‍ത്ഥനയായി കാണുക!

  നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.. "

  അഭ്യര്‍ത്ഥനയായി കണ്ടു അടി പൊളി!!!

  അഭിപ്രായം: ടൈപ്പിയതാ :)
  ആരെഴുതിയതായാലും വരികള്‍ ഉഗ്രന്‍ പത്മിനിയുടെ ചിത്രവും അത്യുഗ്രന്‍.
  ഇനിയും എഴുതുക,നല്ലചിത്രങ്ങള്‍ പോസ്റ്റുക ഒരു പെരുങ്കവിയാവാനുള്ള സകല ലക്ഷണവും കാണാനുണ്ട്. കോലാഹലങ്ങള്‍ക്കു കാതു കൊടുക്കാതിരിക്കുക.

  ReplyDelete
 3. സഗീര്‍, എഴുതാനും എഴുതിത്തെളിയാനും സമയമെടുക്കും. ചെലപ്പോ പെട്ടെന്ന്, ചെലപ്പോ കുറെക്കഴിഞ്ഞ് പിന്നെന്തിനു പേടി? ബൂലോകത്ത് ഒരു ലാപുടെം, ഒരു വില്‍സണും, ഒരു പ്രമൊദുമെയുള്ളൂ , അതോര്‍ക്കുക!

  ReplyDelete