
ചിത്രo: പി.ആര്.രാജന്
നിരീശ്വരവാദിയോ
മതവാദിയോ
യുക്തിവാദിയോ
ആയിരുന്നില്ല ഞാന്‍.
ഞാനൊരു മനുഷ്യവാദിയായിരുന്നു.
ഞാനൊരു നാള്
നഗരത്തില്‍ നിന്നും
നരകത്തിലെത്തി.
എന്നെ സ്വീകരിക്കാനവിടം നിറയെ
കണ്ണില്ലാത്ത
നിരീശ്വരവാദികളും,
വായില്ലാത്ത
മതവാദികളും,
ചെവിയില്ലാത്ത
യുക്തിവാദികളുമുണ്ടായിരുന്നു.
മനുഷ്യവാദിയായി ഞാന്‍ മാത്രമേ
അവിടെയുണ്ടായിരുന്നുള്ളൂ!
അവരെന്നെ അവരുടെ
രാജാവായി വാഴിച്ചു!
ഞാന്‍ നരകത്തിന്റെ അധിപനായി.
റാണിയും മന്ത്രിയും
ഇല്ലാത്ത രാജാവ്!
കൊട്ടാരവും സിംഹാസനവും
ഇല്ലാത്ത രാജാവ്!
എനിക്കൊരു പിച്ചളപിടിയുള്ള
കത്തിയുണ്ടായിരുന്നു.
ഞാനെന്റെ കണ്ണുതുരന്നു കിട്ടിയ ചോര
നിരീശ്വരവാദികള്‍ക്കു നല്കി
അവര്‍ക്കങ്ങിനെ കാഴ്ച്ചശക്തി കിട്ടി.
ഞാനെന്റെ നാവറുത്തുകിട്ടിയ ചോര
മതവാദികള്‍ക്കു നല്കി
അവര്‍ക്കങ്ങിനെ സംസാരശക്തി കിട്ടി.
ഞാനെന്റെ ചെവിയറുത്തുകിട്ടിയ ചോര
യുക്തിവാദികള്‍ക്കു നല്കി
അവര്‍ക്കങ്ങിനെ കേള്‍വിശക്തി കിട്ടി.
കണ്ണും,നാവും, ചെവിയും
ഇല്ലാത്തയെന്നെയവര്
നരകത്തില്‍ നിന്നും പുറത്താക്കി.
പിന്നീടു ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തി.
അവിടെ എല്ലാവരും
എന്നെ പോലെയായിരുന്നു!
നിരീശ്വരവാദിയോ
ReplyDeleteമതവാദിയോ
യുക്തിവാദിയോ
ആയിരുന്നില്ല ഞാന്‍.
ഞാനൊരു മനുഷ്യവാദിയായിരുന്നു.
ഞാനൊരു നാള്
നഗരത്തില്‍ നിന്നും
നരകത്തിലെത്തി.
ഒരു പുതിയ കവിത,വായിക്കുക....
Diabolically poetic. I mean ‘Rhetoric, idiocy and mediocrity all in the guise of poetry’ will be my humble appreciation of or tribute to Sageer’s ‘great’ poems. You are not only a poet but the Bard of our time.
ReplyDelete‘Rhetoric, idiocy and mediocrity all in the guise of poetry’ will be my humble appreciation of Sageer’s ‘great’ poems.
കൊള്ളാം സഗീര്‍
ReplyDeleteകണ്ണില്ലാത്ത നിരീശ്വരവാദികളും,
വായില്ലാത്ത മതവാദികളും,
ചെവിയില്ലാത്ത യുക്തിവാദികളും.
സഗീര്‍, സ്വര്‍ഗ്ഗവും നരകവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള് പോലെ എന്നും നമുക്ക് ഒപ്പമുണ്ട്,
നല്ലതു ചെയ്യുമ്പോള്‍ മനസ്സിനു കിട്ടുന്ന സംതൃപ്തിക്ക്
സ്വര്‍ഗ്ഗീയ സുഖം എന്നും..തിന്മക്ക് കൂട്ട് നില്ക്കുമ്പോള് അഥവ മറ്റൊരു മനസ്സ് നോവിക്കുമ്പോള്‍ തോന്നുന്ന ആ വൈഷമ്യത്തെ
നരക യാതന എന്നും കരുതുകയാണെങ്കില്‍
പലവട്ടം മനുഷന് സ്വര്‍ഗത്തിലും നരകത്തിലും
കയ്യറി ഇറങ്ങുന്നു അല്ലേ?ഇതെന്റെ ചിന്ത.....
Best one from you..congrats...
ReplyDeleteനല്ല മനുഷ്യനാവുക.
ReplyDeleteആശംസകള്‍ സഗീര്‍.
നല്ല വരികള്‍ സഗീര്‍. ഒരു അനുബന്ധം കൂടിയാകാമായിരുന്നു...
ReplyDeleteഞാന്‍ കൊടുത്ത കാഴ്ച കൊണ്ട്
അവരെന്നില്‍ വൈരൂപ്യം തിരഞ്ഞു
ഞാന്‍ കൊടുത്ത നാവുകൊണ്ടവര്‍
എന്നെ ശകാരിച്ചു
ഞാന്‍ കൊടുത്ത കേള്‍വി കൊണ്ടവര്‍
എന്റെ രോദനം കേട്ട് ആസ്വദിച്ചു...
എങ്കിലേ കൊടുക്കല്‍ എന്ന നല്ല ഗുണത്തിന്റെ പ്രതിഫലം പൂര്‍ണ്ണമാകൂ.... പണ്ട് യേശുദേവനും കിട്ടിയത് ഇതു തന്നെയായിരുന്നില്ലേ...
സഗീറിന്റെ കവിതകളില്‍ മികച്ച ഒന്നാണിത്.
ആശംസകള്‍
good lines,ikkaa...
ReplyDeletenannaayirikkunnu.
ആശയം കൊള്ളാം സഗീറേ,
ReplyDeleteഅപ്പോ നരകത്തിൽ പോയിട്ടുവേണം സ്വർഗ്ഗത്തിൽ എത്താൻ.
ഞാൻ ഈ വഴി അന്വേഷിച്ചു നടക്കുകയായിരുന്നു.
നല്ല കവിത എല്ലാത്തിനു സാക്ഷി ഈ സഗീര്‍ ...
ReplyDeleteനല്ല വരികള്‍ സഗീര്‍. ജയകൃഷ്ണന് ജയകൃഷ്ണന് കവലതിന്റ്റെ ഒരു അനുബന്ധം കൂട്ടി വായികണം
നന്നായിരിയ്ക്കുന്നു സഗീര്‍.
ReplyDelete:)
കൊള്ളാം സഗീറെ. വളരെ നന്നായിട്ടുണ്ട് വരികള്‍.
ReplyDeleteസഗീര്‍... കവിത നന്നാണ് (മറ്റു കവികളെ വായിക്കാന്‍ സമയമില്ല)
ReplyDelete....vazhi neele prashamsakalude idayil nilkkunna kavitha.....aashamsakal neraan samayameduthathinu kshama...
ReplyDeleteഞാനെന്‍ കണ്ണുതുരന്നു കിട്ടിയ ചോര
ReplyDeleteനിരീശ്വരവാദികള്‍ക്കു നല്കി
ഞാനെന്റെ കണ്ണുതുരന്ന്
നിരീശ്വരവാദികള്‍ക്കു നല്കി
എന്നു പോരേ?
ചോര - ഒരുപാട് എല്ലാവരും പ്രയോഗിക്കുന്നു
ഞാനെന്‍ - ഞാനെന്റെ എന്നു മാറ്റാമോ?
പ്രിയപ്പെട്ട സഗീര്‍ , ഇത്രയും മൂര്‍ച്ചയുള്ള ഹ്യൂമനിസ്റ്റ് വാക്കുകള്‍ ഞാനിതേ വരെ കേട്ടിട്ടില്ല. യുക്തിവാദികളും പറയാതെ പറയാന്‍ ശ്രമിക്കുന്നത് ഈ വാക്കുകളാണെന്ന് തോന്നുന്നു,അഥവാ അവര്‍ ഇങ്ങനെയായിരുന്നു പറയേണ്ടിയിരുന്നത്.
ReplyDeleteഒരുപാടൊരുപാട് സ്നേഹത്തോടെ,
സഗീര്‍,
ReplyDeleteകവിത അസ്സലായിരിക്കുന്നു.
-സുല്‍
നന്നായിരിക്കുന്നു കവിത....
ReplyDeleteവ്യത്യസ്തമായ ഒരു കവിത...
സഗീറിനു അഭിനന്ദനങ്ങള്‍...
സഗീറെ.. ഞാന്‍ എഴുതി വിട്ടതെല്ലാം വായിച്ച് കമന്റിയതില്‍ വലിയ സന്തോഷമുണ്ട്..
ReplyDeleteസസ്നേഹം
സഗീര്‍ ഭായ്
ReplyDeleteകലക്കികെട്ടോ. ഒരൊന്നര കവിത!. തികച്ചും ലളിതവും വിത്യസ്തവുമായ ശൈലി. ആശയം അതി ഗംഭീരം.
ഇനിയും തുടരുക.. അഭിനന്ദനങ്ങള്‍
സസ്നേഹം ചിന്തകന്‍
സഗീര്‍...
ReplyDeleteഅവസാന് വരികലുടെ അര്‍ത്ഥം????
ഒന്നും മിണ്ടാത്ത കേള്‍ക്കാത്ത പറയാത്ത ആര്‍ക്കോ വേണ്ടിയാണ് സ്വര്‍ഗ്ഗം എന്നാണോ??/
അങ്ങനെയെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു....
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കണ്ടു പിടിച്ച സ്ഥിതിക്ക് നിക്കാന്‍ സമയംല്യ.അവിടെ കാണാം......ആശംസകള്‍
ReplyDeletesurathan master!!!....let me read your blog and know if you got the calibre and over view to say this...i guess muhammed sageer is not making any statements or claims...he is writing what he feels or perceives ...may his thoughts will diversify or even divert later..i think he is making his blog attractive too...Rather your comment to this was kind of diabolic and all the ill feelings concealed in a diarrhea of vocabulary...
ReplyDelete