
ചിത്രo: പി.ആര്.രാജന്
ഭൂമിയിലെ ഒരു പറ്റം ശാസ്ത്രജ്ഞരയച്ച-
പേടകങ്ങളെടുത്ത ചിത്രങ്ങളിലൂടെ
തൂങ്ങിയിറങ്ങിയൊരു നാള്
ചന്ദ്രന് ഭൂമിയിലെത്തി.
അഭിമുഖപരിക്ഷക്കെത്തിയ
അപേക്ഷാര്‍ത്ഥി കണക്കേ
ചന്ദ്രനവരുടെ ചോദ്യങ്ങള്‍ക്കു
മറുപടി നല്കി.
പണ്ടു നിന്നെ കാണാന്‍
അമേരിക്കയില്‍നിന്നും
രണ്ടുപേര്‍ വന്നിരുന്നോ?
അന്നേരം ഞാന്‍ ഉറക്കത്തിലായിരുന്നു;
പിറ്റേന്നു പത്രത്തില്‍ നിന്നാണു
ഞാന്‍ വിവരമറിഞ്ഞത്.
ഇപ്പോള്‍ വളരെ നാളുകള്‍ക്കു
ശേഷം പലരും നിന്നെ
കാണാന്‍ വരുന്നുണ്ടല്ലോ?
ഞാനും കണ്ടിരുന്നു
ടിവിയിലും മറ്റും.
ചോദ്യം കഴിഞ്ഞു
ചന്ദ്രനു പോകാം.
പിന്നീടുചന്ദ്രന് പോയത്
തന്നെ മുറിച്ചു വില്പന
നടത്തുന്നവരെ കാണാനായിരുന്നു!
അപ്പോള്‍ ഭൂമിയും
ജനങ്ങളും ഇതൊന്നുമറിയാതെ
ഉറങ്ങുകയായിയുന്നു.
ഭൂമിയിലെ ഒരു പറ്റം ശസ്ത്രജ്ഞരയച്ചാ-
ReplyDeleteപേടകങ്ങളെടുത്ത ചിത്രങ്ങളിലൂടെ
തൂങ്ങിയിറങ്ങിയൊരു നാള്
ചന്ദ്രന് ഭൂമിയിലെത്തി.
അഭിമുഖപരിക്ഷക്കെത്തിയ
അപേക്ഷാര്‍ത്ഥി കണക്കേ
ചന്ദ്രനവരുടെ ചോദ്യങ്ങള്‍ക്കു
മറുപടി നല്കി.
ഒരു പുതിയ കവിത,വായിക്കുക....
സഗീറിനെ കുറിച്ച് അറിഞ്ഞത് അടുത്ത കാലത്താണ് ..
ReplyDeleteഅദ്ദ്യേഹം തന്ന ലിങ്ക് വഴി കഥകളും മത പഠനങ്ങളും നോക്കി ..
എന്നാല്‍ കവിതകള്‍ മത്രേം നോക്കിയില്ല ..
കവിതകള്‍ ആണ് സഗീറിന്റെ മികച്ച സൃഷ്ടികള്‍ എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് നോക്കിയത് ..
നോക്കിയപ്പോള്‍ ആദ്യം വായിക്കേണ്ടി ഇരുന്നതും ഇതായിരുന്നു എന്ന് തോന്നിപ്പോയി ..
നിലവാരമുള്ള കവിതകള്‍ ..
തീര്‍ച്ചയായും ഉന്നതങ്ങളില്‍ എത്തേണ്ട കവി..
ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ചന്ദ്രന് ശരിക്കും ഏതു കവിക്ക്കും
അഭിമാനിക്കാന്‍ കഴിയുന്ന കവിതയാണ് ..
നിങ്ങളും വായിക്കുക ..
നമുക്ക് എല്ലാര്ക്കും ചേര്‍ന്നു മലയാളത്തിനു ഒരു മികച്ച കവിയെ കൂടി നല്‍കാം
"..ചിത്രങ്ങളിലൂടെ
ReplyDeleteതൂങ്ങിയിറങ്ങിയൊരു നാള്
ചന്ദ്രന് ഭൂമിയിലെത്തി"
അതെങ്ങനെ എത്തും സഗീറെ?
യാതൊരു വികാരവും സന്ദേശവും, ആഴവും നിറവും, വർണ്ണനയും ഇല്ലാത്ത കുറേ വരികൾ.
വീണ്ടും എഴുതുക
ഇനി inspiration വേണമെങ്കിൽ ഇത ഇതും കൂടി വായിക്കു.
ReplyDeleteസഗീര്‍,
ReplyDeleteആശയം നന്നായി. കവിത കുറച്ചുകൂടി നന്നാക്കാമായിരുന്നു.
കൈപ്പള്ളി,
ReplyDelete"..ചിത്രങ്ങളിലൂടെ
തൂങ്ങിയിറങ്ങിയൊരു നാള്
ചന്ദ്രന് ഭൂമിയിലെത്തി"
അതെങ്ങനെ എത്തും സഗീറെ?
ഇതു താങ്കളുടെ ചോദ്യം.
ഇനി എന്റെ ഉത്തരം
ഇതൊരു കവിതയാണ്!കവിതയിലെ വരികള്‍ കവിയുടെ ഭാവനയാണ്.
അടുത്തത്
“യാതൊരു വികാരവും സന്ദേശവും, ആഴവും നിറവും, വര്‍ണ്ണനയും ഇല്ലാത്ത കുറേ വരികള്‍
.“
മറുപടി
ആദ്യം സ്വയം എഴുതിവെച്ചിട്ടുണ്ടല്ലോ?സ്വന്തം ബ്ലോഗില്‍ അതൊക്കെ വായിക്കുക.ആദ്യം നാമാരെന്നും,നമ്മിലെന്താണുള്ളതെന്നും അറിയുക!പിന്നെ വരിക മറ്റുള്ളവരെ ഉപദേശിക്കാനായിട്ട്!കഴിഞ്ഞതൊന്നും ബ്ലോഗേഴ്സ് മറക്കാന്‍ വഴിയില്ല!ഇനി മറന്നാലും,അതൊക്കെ ഓറ്ക്കാനായി അവിടെ തന്നെ ഉണ്ടല്ലോ?
താങ്കള്‍ താങ്കളുടെ ബ്ലൊഗില്‍ എനിക്കെഴുതുയ മറുപടി കണ്ടു അവിടെ പറഞ്ഞ വാചകം ഇവിടെ ഒന്നും കൂടി കുറിക്കുന്നു താഴെ
ഞാന്‍ മനസിലാക്കുന്നു താങ്കളുടെ വിഷമം!
സഗീറെ കവിത വായിച്ചു... അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ നടത്തിയ ചന്ദ്രയാത്രയെക്കുറിച്ച് ഒരു പ്രോഗ്രാം രണ്ടു ദിവസം മുന്‍പ് നാഷനല്‍ ജ്യോഗ്രഫിക്കില്‍ കാണിക്കുകയുണ്ടായി...സഗീറെ കവിത വായിച്ചു... അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ നടത്തിയ ചന്ദ്രയാത്രയെക്കുറിച്ച് ഒരു പ്രോഗ്രാം രണ്ടു ദിവസം മുന്‍പ് നാഷനല്‍ ജ്യോഗ്രഫിക്കില്‍ കാണിക്കുകയുണ്ടായി. ആ ചിത്രങ്ങള്‍ മനസില്‍ ഉള്ളതുകൊണ്ട് സഗീറിന്റെ കവിത പെട്ടെന്ന് സംവദിച്ചു. ചന്ദ്രനില്‍ നിന്നാണോ യു.എഫ്.ഓകള്‍ വരുന്നത്, ആവോ?
ReplyDeleteആശയം നന്നായിരിക്കുന്നു. പെട്ടെന്ന് പറഞ്ഞു തിര്ത്തതായി തോന്നി
ReplyDeleteആധുനികത്വമുള്ള വരികള്‍. കൌതുകത്തോടെ വായിച്ചു. ചന്ദ്രനെ മുറിച്ചു വില്ക്കുന്നവര്... ആ വരി എന്താണെന്നു മനസ്സിലായില്ല. പക്ഷേ ചിത്രങ്ങളിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ചന്ദ്രന്...ഈ ആശയത്തിന്റെ പുതുമ സുഖം തരുന്നു. എല്ലാവരുടെയും ഉള്ളിന്റെയുള്ളില്‍ അവര്‍ അറിയാതെ കിടന്ന ഒന്ന് എടുത്ത് കാണിക്കുമ്പോള്‍ അവര്‍ക്ക് തോന്നുന്ന കൌതുകം...
ReplyDeleteആശംസകള്‍ സഗീര്‍. അല്പം വൈകിയാണ് ഈ പോസ്റ്റ് കണ്ടത്...
സ്നേഹപൂര്‍വം
ജയകൃഷ്ണന്,
ReplyDeleteഇതു വായിക്കുക അപ്പോള്‍ മനസിലാകും
വരൂ വോട്ടുചെയ്യൂ
ReplyDeleteഇപ്പോള്‍ മനസ്സിലായി. ഈ വര്‍ത്ത ഞാന്‍ നേരത്തെ കണ്ടിരുന്നില്ല... പുതിയ ഈ അറിവിനും നന്ദി സഗീര്‍...
ReplyDeleteഅമ്പിളി മാമന്റെ വീട്ടിലും നമ്മുടെ
ReplyDeleteഅഞ്ചാറ് മാമന്മാര് പോയി വന്നു.
അഞ്ചാറ് കല്ലുകളത്രെ നമുക്കായി സഞ്ചിയില്‍ മാമന് കൊടുത്തയച്ചു.
പണ്ട് എല്‍.പി. ക്ലാസില്‍ പഠിച്ച ഒരു പദ്യമാണ്.
സഗീറിന്റെ ഈ കവിത വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് അതാണ്.
ശാസ്ത്രവും, ബാലസാഹിത്യവും കൂട്ടിയോജിപ്പിച്ച വരികള്‍, കവിതയില്‍ സൂചനകള്‍ ഒന്നുമില്ലെങ്കിലും, കവി എന്താണ് ഉദ്ദേശിച്ചതെന്ന് ഒറ്റ വായനയിലേ മനസ്സിലാകുന്ന ശൈലി.
വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.
pradeepwarrierpv@gmail.com
sageer !
ReplyDeletei think iam reading ur poems after a gap of some 3 months u have improvised ur style in a charming manner !
as for now the theam is a gud one
!
keep on penning okay !
:)
സഗീറെ കവിത തന്നെ എഴുതൂ
ReplyDeleteസഗീർ, എനിക്കിഷ്ടമായി ഈ വരികൾ. ചന്ദ്രനിൽ ഭൂമി മുറിച്ചു വിൽക്കുന്ന കാര്യം റിപ്ലേയീൽ തന്ന ലിങ്കിലൂടെയാണാദ്യം അറിയുന്നത്. നന്ദി
ReplyDeleteസഗീര്‍, ആശയം ഇഷ്ടപ്പെട്ടു... കവിതയുടെ സാങ്കേതികത അറിയാത്തതിനാല്‍ നിരൂപണത്തിന് മുതിരുന്നില്ല..
ReplyDeleteആശംസകളോടെ,
കൊള്ളാം.. നല്ല ആശയം...
ReplyDeleteഅഭിനന്ദനങ്ങള്‍...
സഗീര്‍