എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, November 26, 2008

വക്ഷസ്സാംബരങ്ങള്‍ചിത്രo: പി.ആര്‍.രാജന്‍

അവളുടെ വക്ഷസ്സാംബരങ്ങള്‍
ശോഷിച്ചിരുന്നുവെങ്കിലും,
അവള്‍ അന്നും കുഞ്ഞിനു-
പാല്‍ നല്‍കി!

അവളുടെ വക്ഷസ്സാംബരങ്ങള്‍
നനഞ്ഞിരുന്നുവെങ്കിലും,
അവള്‍ എന്നും കുഞ്ഞിനു-
കുപ്പിപാല്‍ നല്‍കി!

വലിച്ചൂരിയ കത്തിയാല്‍,
ഞാന്‍ സ്വയം കണ്ണുകള്‍
കുത്തിപൊട്ടിച്ചു!

എന്നെ കാത്തു കിടക്കുന്ന
കല്ലറയില്‍ ഞാന്‍ അഭയം പ്രാപിച്ചു.

1 comment: