
ചിത്രം:എം.എഫ്.ഹുസൈന്
മനുഷ്യസമൂഹം
ഇന്ന് സംഹാരമായിടുന്നു!
സൗഹ്യദമിവിടെ വെന്തെരിയുന്ന
വര്ത്തമാനകാലത്തിന്റ്റ്റെ
ചോദ്യചിഹ്നമായിടുന്നു.
അഭിവനമാനവര് ഇവിടെ
മാനവരശിയുടെ ധര്‍മ്മം
കാക്കാന്‍ ചമയുന്നിവിടെ!
കോമാളിയായ് വേഷം
കെട്ടുന്ന കാഴ്ചയും കാണാം!
നാഗരീകതയാം ആധുനീകതയെ-
മാറോടു ചേര്ത്തിവര് നടത്തി
എങ്ങും എവിടെയും
പോര്‍വിളികള്‍!
ഒരുനാളില്‍ മനുഷ്യ
മസ്തിഷ്കത്തിലഗ്നി
പടര്‍ത്തിയ അക്ഷരമേ....
എവിടെയാണു നീ.
ഗതകാല വേലിയേട്ടത്തിലൂടെ-
സഞ്ചരിച്ചിടാം,
അക്ഷരമേ....
വരിക നീ വീണ്ടും.
ജയമോ?പരാജയമോ?
സുഖമോ?ദു:ഖമോ?
സമിശ്രവികാരങ്ങളേറ്റു-
സഞ്ചരിച്ചിടാം,
അക്ഷരമേ....
വരിക നീ വീണ്ടും.
നിറുത്തിടാം ഈ
പോര്‍വിളികള്‍.
"പോര്‍വിളികള്‍" ഒരു പുതിയ കവിത
ReplyDeleteഅക്ഷരമെന്നേ റെഡിയാണ്... പക്ഷെ വായിക്കാന്‍ ആളില്ലല്ലൊ.....
ReplyDelete