എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, November 27, 2008

പോര്‍വിളികള്‍



ചിത്രം:എം.എഫ്.ഹുസൈന്‍

മനുഷ്യസമൂഹം
ഇന്ന് സംഹാരമായിടുന്നു!

സൗഹ്യദമിവിടെ വെന്തെരിയുന്ന
വര്‍ത്തമാനകാലത്തിന്‍റ്റ്റെ
ചോദ്യചിഹ്നമായിടുന്നു.

അഭിവനമാനവര്‍ ഇവിടെ
മാനവരശിയുടെ ധര്‍മ്മം
കാക്കാന്‍ ചമയുന്നിവിടെ!

കോമാളിയായ്‌ വേഷം
കെട്ടുന്ന കാഴ്ചയും കാണാം!

നാഗരീകതയാം ആധുനീകതയെ-
മാറോടു ചേര്‍ത്തിവര്‍ നടത്തി
എങ്ങും എവിടെയും
പോര്‍വിളികള്‍!

ഒരുനാളില്‍ മനുഷ്യ
മസ്തിഷ്കത്തിലഗ്നി
പടര്‍ത്തിയ അക്ഷരമേ....
എവിടെയാണു നീ.

ഗതകാല വേലിയേട്ടത്തിലൂടെ-
സഞ്ചരിച്ചിടാം,
അക്ഷരമേ....
വരിക നീ വീണ്ടും.

ജയമോ?പരാജയമോ?
സുഖമോ?ദു:ഖമോ?
സമിശ്രവികാരങ്ങളേറ്റു-
സഞ്ചരിച്ചിടാം,
അക്ഷരമേ....
വരിക നീ വീണ്ടും.

നിറുത്തിടാം ഈ
പോര്‍വിളികള്‍.

2 comments:

  1. അക്ഷര‍മെന്നേ റെഡിയാണ്... പക്ഷെ വായിക്കാന്‍ ആളില്ലല്ലൊ.....

    ReplyDelete