എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, November 28, 2008

രക്തസാക്ഷി



ചിത്രo: പി.ആര്‍.രാജന്‍

ഭീകരവാദികളേ
നിങ്ങളെ ഞങ്ങള്‍
അമര്‍ച്ച ചെയ്തുവെങ്കിലും,
നിങ്ങളെടുത്ത ജീവനുകള്‍
നിങ്ങളുടെ സ്വര്‍ഗത്തില്‍,
ചോദ്യശരമായ്
നിങ്ങളെ അക്രമിക്കും!

അന്ന് നിങ്ങളറിയും
ഈ ആക്രമണം
തെറ്റായിരുന്നെന്ന്

ജനാധിപത്യമായിരുന്നു
ശരിയെന്ന്

ആ രക്തത്തില്‍
എനിക്ക്‌ പങ്കില്ല നാഥാ.....

24 comments:

  1. ഉചിതമായി.
    ആ രക്തസാക്ഷികള്‍ക്ക്‌ മുമ്പില്‍ ശിരസ്സു നമിക്കുന്നു


    (മാരീചനു മുമ്പേ നിങ്ങളിതു പോസ്റ്റു ചെയ്‌തു അല്ലെ.
    സഗീറിനെന്താ സ്വന്തമായി പരിവാരങ്ങളൊന്നും ഇല്ലെ ?
    "വെടിക്കെട്ടും" "തേറമ്പും.... " മറ്റും മറ്റും ?

    പരവാരങ്ങളുണ്ടായിരുന്നെങ്കില്‍
    എന്തും പോസ്‌റ്റിക്കോ
    ശിഷ്യഗണങ്ങള്‍ കമന്റിക്കോളും...)

    പണത്തിന്‌ മുമ്പില്‍, അധികാരത്തിനു മുമ്പില്‍ ശിരുസ്സു നമിക്കാന്‍ കൂട്ടാക്കാത്തവനേ ഇത്തരം രക്തസാക്ഷിത്വങ്ങളെ മാനിക്കാന്‍ അര്‍ഹതയുള്ളു.

    ReplyDelete
  2. വളരെ നന്നായി സഗീര്‍. അഭിനന്ദനങ്ങള്‍ -- പോസ്റ്റിനും അതിലെ ആര്‍ജവത്തിനും.

    അമര്‍ച്ച ചെയ്യുന്നതു-
    വെങ്കിലും,നിങ്ങളെടുത്ത

    അതിലെ ചെയ്യുന്നതുവെങ്കിലും എന്നത് ഭാഷാപരമായി ശരിയല്ല. ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  3. നന്നായി സഗീറേ. രക്തസാക്ഷികള്ക്ക് എന്റെയും ആദരാഞ്ജലിക‌‌ള്‍.

    ReplyDelete
  4. സഗീര്‍,ഉചിതമായ പോസ്റ്റ് ...
    രക്തസാക്ഷികള്‍ക്ക്‌ മുമ്പില്‍ ശിരസ്സു നമിക്കുന്നു !

    ReplyDelete
  5. ...heart breaking
    _rajan

    ReplyDelete
  6. ഞാനും പങ്കുചേരുന്നു സഗീർ.
    (പശ്ചാതലത്തിൽക്കാണുന്ന മുഖത്തിൻ യേശുദാസിന്റെ ഛായ!)

    ReplyDelete
  7. വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാൾ വലുത്‌, പാർട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കിൽ, ഭൂമി ഇടിഞ്ഞ്‌ വീഴും..

    ReplyDelete
  8. ശിവരാജ്‌ പട്ടിൽ രാജിവെച്ചു. നല്ലത്‌ വളരെ നല്ലത്‌, പക്ഷെ, മരപ്പട്ടി പോയി, ഇനി ഇനാംപീച്ചി ആരാണ്‌?

    ReplyDelete
  9. രണാങ്കണങ്ങളില്‍ ഇന്‍ഡ്യ വിടര്‍ത്തിയ രാജമല്ലിപ്പൂവുകളേ‘ എന്നു വയലാര്‍ പാടിയത് ഓര്‍ക്കൂന്നു.
    അവര്‍ക്ക് അഭിവാദ്യങ്ങള്‍.

    പ്രസക്തമായി സഗീര്‍ ഈ പോസ്റ്റ്

    ReplyDelete
  10. ജനാധിപത്യമാണോ അതോ മനുഷ്യത്വമാണോ ശരി?

    ReplyDelete
  11. “രക്തസാക്ഷികള്‍ മരിക്കുന്നില്ല “

    രക്ത സാക്ഷികള്‍ക്ക് അദരാജ്ഞലികള്‍.

    ReplyDelete
  12. രക്തസാക്ഷികളുടെ ഓർമ്മകൾ ഭാവിയിലെ നമ്മുടെ മാനവികതക്ക് കരുത്താകട്ടെ.

    ReplyDelete
  13. നന്നായിരിക്കുന്നു..നല്ല വരികള്‍..രക്തസാക്ഷികള്‍ക്ക് എന്റെയും ആദരാഞ്ജലി..

    ReplyDelete
  14. വളരെ നന്നായി സഗീര്‍..
    രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ കൂപ്പുകൈകളോടെ...

    ReplyDelete
  15. സഗീര്‍,

    കവിത ആദ്യമേ കണ്ടിരുന്നു. തേങ്ങയുടക്കുന്നതില്‍ വിശ്വാസമില്ലാഞ്ഞും, സമയമില്ലാതിരുന്നതു കൊണ്ടുമാണ് ആദ്യമേ കമന്‍റിടാതിരുന്നത്. താമസിച്ചതിന് മാപ്പു ചോദിക്കുന്നു.

    രക്തസാക്ഷിത്വം എന്നത് ഒരു സമൂഹത്തില്‍ അമ്മ, അച്ഛന്‍, സഹോദരന്‍, ഭാര്യ, മക്കള്‍ തുടങ്ങിയ മമതകളില്‍ നിന്നെല്ലാം ഉപറ്രിയായി താന്‍ ചെയ്യുന്ന മഹദ്കര്‍മ്മത്തിന്‍റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു മഹാത്യാഗമാണ്. അതു കൊണ്ടു തന്നെയാണ് അവര്‍ രാജ്യത്തിലെ ഓരോ പൌരനും മാതൃകയും, ആവേശവും ആകുന്നതും. ഇന്നോളം നമ്മുടെ രാജ്യത്ത് വീരമൃത്യു വരിച്ച ഒരു ദേശാഭിമാനിയുടെയും മാതാപിതാക്കളോ, ഭാര്യയോ മക്കളോ പോലും അവര്‍ ഇതു ചെയ്യേണ്ടിയിരുന്നില്ല എന്നു പറഞ്ഞിട്ടില്ല. കണ്ണുനീര്‍ ധാരധാരയായി ഒഴുകുമ്പൊഴും ഭാരതാംബയ്ക്ക് ജയ് വിളിക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ നാം കണ്ടറിഞ്ഞിരിക്കുന്നു. അവര്‍ക്കു വേണ്ടി ഈ വരികള്‍ കുറിച്ചിട്ട സഗീറിന് ആയിരം ആശംസകള്‍. വരികള്‍ക്ക് അല്പം കൂടി ദൃഢത കൈവരുത്താമായിരുന്നില്ലേ... എന്നൊരു സംശയമുണ്ട്‌.

    സ്നേഹപൂര്‍വം

    ReplyDelete
  16. സഗീര്‍ ഉചിതമായി.
    ആ രക്തസാക്ഷികള്‍ക്ക്‌ മുമ്പില്‍ സംസ്കാര ഖത്തറും ശിരസ്സു നമിക്കുന്നു

    ReplyDelete
  17. മുബയ് പോരട്ടത്തില്‍ മരിച്ച നിരപരാധികള്‍ക്കും,ധീരജവാന്മാര്‍ക്കും ആദരാജ്ഞലികള്‍.

    ReplyDelete
  18. മുംബൈ ഭീകരാക്രമണത്തില്‍
    മരണമടഞ്ഞ നിരപരാധികള്‍ക്കും
    പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാജ്ഞലി.

    സഗീര്‍ നല്ല പൊസ്റ്റ് ..

    ReplyDelete
  19. ഈ ആക്രമണം
    തെറ്റായിരുന്നെന്ന്
    സഗീര്‍,ഉചിതമായി.

    ReplyDelete
  20. സഗീര്‍,
    ഈ കവിത ഇപ്പോഴാണ് കണ്ടത്. നന്നായീട്ടുണ്ട്.
    തീര്‍ത്തും പ്രസക്തം.

    neeraj said...
    ഉചിതമായി.
    ആ രക്തസാക്ഷികള്‍ക്ക്‌ മുമ്പില്‍ ശിരസ്സു നമിക്കുന്നു

    (മാരീചനു മുമ്പേ നിങ്ങളിതു പോസ്റ്റു ചെയ്‌തു അല്ലെ.
    സഗീറിനെന്താ സ്വന്തമായി പരിവാരങ്ങളൊന്നും ഇല്ലെ ?
    "വെടിക്കെട്ടും" "തേറമ്പും.... " മറ്റും മറ്റും ?

    പരവാരങ്ങളുണ്ടായിരുന്നെങ്കില്‍
    എന്തും പോസ്‌റ്റിക്കോ
    ശിഷ്യഗണങ്ങള്‍ കമന്റിക്കോളും...)


    എന്താ നീരജേ സ്വന്തമായി പരിവാരങ്ങളുണ്ടെങ്കിലേ പോസ്റ്റാവൂ, കമന്റാവൂ എന്നുണ്ടോ?

    ReplyDelete
  21. നീരജ്,പണത്തിന്‌ മുമ്പില്‍, അധികാരത്തിനു മുമ്പില്‍ ശിരുസ്സു നമിക്കാന്‍ കൂട്ടാക്കാത്തവനേ ഇത്തരം രക്തസാക്ഷിത്വങ്ങളെ മാനിക്കാന്‍ അര്‍ഹതയുള്ളു.

    100 ശതമാനം ശരിയാണ്!

    ഗുപതന്‍ ശരിയാണ് ഈ അക്ഷരപിശാച്.തെറ്റു ചൂണ്ടികാട്ടിയതിന് നന്ദി.തിരുത്തി അഭിപ്രായമറിയിച്ചതിനും.

    കുതിരവട്ടന്‍, നന്ദി

    സുകുമാരേട്ടന്‍,നന്ദി

    രാജേട്ടന്‍, നന്ദി

    ഭൂമി പുത്രി,ആ ചിത്രത്തില് കാണുന്ന കക്ഷിയാണ് ആര്‍ട്ടിസ്റ്റ് രാജന്‍.

    ബീരാന്‍കുട്ടി,വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാള്‍ വലുത്‌, പാര്‍ട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കില്‍, ഭൂമി ഇടിഞ്ഞ്‌ വീഴും..
    ഇതുതന്നെയാണ് എന്റെയും അഭിപ്രായം ഒപ്പം ഞാനും തേടുന്നു ഈ ഈന്നാംപേച്ചിയെ!

    ഹരിത്,തീര്‍ച്ചയായും രണാങ്കണങ്ങളില്‍ ഇന്‍ഡ്യ വിടര്‍ത്തിയ രാജമല്ലിപ്പൂവുകളാണിവര്‍

    ശിവ,ജനാധിപത്യം തന്നെയല്ലേ ഈ മനുഷ്യത്വവും!

    എ.കെ, നന്ദി

    ജോക്കര്‍,“രക്തസാക്ഷികള്‍ മരിക്കുന്നില്ല “ സത്യം!

    വികടശിരോമണി,രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ഭാവിയിലെ നമ്മുടെ മാനവികതക്ക് കരുത്താകട്ടെ! എന്ന് ഞാനും ആശംസിക്കുന്നു.

    സ്മിതേച്ചി,നന്ദി

    കുറ്റ്യാടിക്കാന്‍, നന്ദി

    ജയകൃഷണന്‍,രക്തസാക്ഷിത്വം എന്നത് ഒരു സമൂഹത്തില്‍ അമ്മ, അച്ഛന്‍, സഹോദരന്‍, ഭാര്യ, മക്കള്‍ തുടങ്ങിയ മമതകളില്‍ നിന്നെല്ലാം ഉപറ്രിയായി താന്‍ ചെയ്യുന്ന മഹദ്കര്‍മ്മത്തിന്‍റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു മഹാത്യാഗമാണ്.ഒപ്പം വരികള്‍ക്ക് അല്പം കൂടി ദൃഢത കൈവരുത്താമായിരുന്നില്ലേ... എന്ന ചോദ്യം പ്രസക്തമാണ് വളരെ പെട്ടന്ന് മനസില്‍ വന്ന വരികള്‍ കുറിച്ചു എന്നു മാത്രം.

    തറവാടി, നന്ദി

    സംസ്കാര ഖത്തര്‍, നന്ദി

    സ്മിജ,നന്ദി

    മാണിക്യം, നന്ദി

    ഷിഹാബ്, നന്ദി

    പാവത്താന്‍,കവിത വായിച്ചു തീര്‍ച്ചയായും ചേര്‍ത്തുവെക്കവുന്ന ഒരു കവിത തന്നെയാണ് നന്ദി

    രാമേട്ടാ,നന്ദി.വിവാദമൊന്നും വേണ്ടാഎന്നു കരുതിയാണ് ഞാനാചോദ്യം കണ്ടിലെന്ന് നടിച്ചത്,അതിനു മറുപടിയായി ചോദിച്ച ഈ ചോദ്യം“എന്താ നീരജേ സ്വന്തമായി പരിവാരങ്ങളുണ്ടെങ്കിലേ പോസ്റ്റാവൂ, കമന്റാവൂ എന്നുണ്ടോ?“
    പ്രസക്തമായി

    എല്ലാവരും ഇനിയും വരിക!

    ReplyDelete
  22. മുഹമ്മദ് സഗീറിന്റെ കവിതകള്‍ മനസ്സിനെ കുത്തി വേദനിപ്പിക്കുന്നു..എന്നു ഒരു രണ്ടാം ക്ലസ്സിലെ കുട്ടി ടീച്ചറോട് പരാതി പറഞ്ഞു....സുഹൃത്തേ അതിമനോഹരമീ മിതഭാവുകത്വവും

    തുടരുക

    ReplyDelete