എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, December 9, 2008

ചിതാഭസ്മത്തിനു ഗര്‍ഭപാത്രം മോക്ഷം നല്‍കിയപ്പോള്‍



ചിത്രo: പി.ആര്‍.രാജന്‍

അമ്മയുടെ ഗര്‍ഭപാത്രം
ഒരു സഞ്ചിയിലാക്കി
അച്ചന്‍ മകന്റെ കയ്യില്‍
വില്ക്കാനായി കൊടുത്തു.

പിന്നീടൊരുനാളില്‍ അമ്മ
അച്ഛന്റെ ചിതാഭസ്മം
നിമജ്ജനം ചെയ്യാനായി
മകനെ ഏല്പിച്ചു!

അന്ന് ഗര്‍ഭപാത്രം
വാങ്ങിയ സ്ത്രീയെ
ഞാന്‍ തിരഞ്ഞുവെങ്കിലും
കണുവാന്‍ കഴിഞ്ഞില്ല!

അവിടെ ഞാന്‍ കണ്ടുവെന്‍റ്റെ
കുഞ്ഞനുജത്തിയെ
അവളുമായ്
ഞാന്‍ അവളുടെ
അമ്മയുടെ ശ്രാദ്ധമുണ്ടു.

മടങ്ങും വഴി അച്ചന്‍റ്റെ
ചിതാഭസ്മം അവിടെ
നിമജ്ജനം ചെയ്തു!

12 comments:

  1. "ചിതാഭസ്മത്തിനു ഗര്‍ഭപാത്രം മോക്ഷം നല്‍കിയപ്പോള്‍"
    ഒരു പുതിയ കവിത

    ReplyDelete
  2. *ഓഫ്.
    പറുദീസാ നഷ്ടം വായിച്ചിട്ടുണ്ടോ സഗിറേ?

    ReplyDelete
  3. ഇല്ലല്ലോ?ഡിങ്കാ..........എന്താ ചോദിച്ചത്!

    ReplyDelete
  4. "ചിതാഭസ്മത്തിനു ഗര്‍ഭപാത്രം
    മോക്ഷം നല്‍കിയപ്പോള്‍".......
    കുറഞ്ഞ വാക്കുകള്‍ കൊണ്ട്
    കുറെ കഥ പറഞ്ഞ പ്രതീതി ..
    ഈ കവിത ഇഷ്ടമായി...
    ആ‍ശംസകള്‍ ..സഗീ‍ര്‍...

    ReplyDelete
  5. Priya Sageer

    Udbodhanathinte kavitha, varthamanathil ee yadharthyam oru vihvalathayay maarumbol, moksham nalkan ethra garbha pathrathinavum...!!? sageer ninte sramangalkku ella bhavukangalum..
    Rajesh

    ReplyDelete
  6. നിമജ്ഞനമല്ല, നിമജ്ജനം എന്നാണു വാക്ക്‌.
    -തിരുത്തുവാന്‍ ശ്രമിക്കുമല്ലോ..

    ReplyDelete
  7. കവിത ഞെട്ടിച്ചു സഗീര്‍... നല്ല ആശയം. കരുത്തുണ്ട് കവിതയില്‍.

    ഓഫ്:
    നിമജ്ഞനമല്ല, നിമജ്ജനം : എനിക്കു സംശയമുണ്ട്. ‘നിമഞ്ജനം‘ അല്ലെങ്കില്‍ ‘നിമജ്ഞനം‘ അല്ലേ ശരിയെന്ന്... രണ്ടു പേരും ഒന്നു കൂടി പരിശോധിക്കൂ... എനിക്കു കൂടി പറഞ്ഞു തരൂ.

    ReplyDelete
  8. ജയകൃഷ്ണന്‍ സംശയിക്കേണ്ട, നിമജ്ഞനമോ, നിമഞ്ജനമോ അല്ല, 'നിമജ്ജന'മാണു ശരി. നിമജ്ജനമെന്നാല്‍ immersion, bathing എന്നൊക്കെ അര്‍ത്ഥം വരും. ചിതാഭസ്‌മം നിമജ്ജനം ചെയ്യുക എന്നാണു പറയുക. നിമജ്ജിക്കുക എന്ന ക്രിയയില്‍ നിന്നുണ്ടായതാണ്‍ നിമജ്ജനം എന്ന വാക്ക്.

    എന്നെക്കാള്‍ അറിവുള്ളവര്‍ ഒരുപാടു പേര്‍ ഈ ബൂലോകത്തുണ്ട്..അവര്‍ കൂടുതലായി പറഞ്ഞുതരട്ടെ.

    ReplyDelete
  9. കൃഷ്ണ തൃഷ്ണ ഈ വിവരണത്തിന് നന്ദി അറിയിക്കുന്നു. കണ്ടപ്പോള്‍ സംശയം തോന്നി. ഇപ്പോള്‍ റഫറന്‍സിനു യാതൊന്നും കയ്യിലില്ല.

    സഗീര്‍ ഓഫിനു ക്ഷമാപണം

    ReplyDelete