എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, January 5, 2009

തെരെസാ എന്നൊച്ചയിട്ടയാള്‍ഇറ്റാലൊ കാല്വ്വിനോയുടെ "തെരെസാ എന്നൊച്ചയിട്ടയാള്‍" എന്ന ചെറുകഥ'കവിതാരൂപത്തില്‍'

ചിത്രo: പി.ആര്‍.രാജന്‍

വഴിക്കരികിലെയാകെട്ടിടത്തിന്റെ,
മുകളിലേക്കു നോക്കിയയാള്‍ ഉറക്കെ
വിളിച്ചു തെരെസായെന്ന്.

നിലാവില്‍ നിഴല്‍
ഞെട്ടിയാളുടെ,
പാദങ്ങളില്‍ ചുരുണ്ടു.
പിന്നെയും പിന്നെയും
അയാള്‍ വിളിച്ചു കൊണ്ടിരുന്നു.

അതുകേട്ടൊരാള്‍കൂടി-
യെത്തിയയളെ സഹായിക്കാന്‍.
അവരിരുവരും ഉറക്കെ
വിളിച്ചു തെരെസായെന്ന്.

നാടകശാലയില്‍ നിന്നോ?,
കാപ്പികടയില്‍നിന്നോയെന്നറിയില്ല
അതുകേട്ടൊരു ചെറുസംഘമെത്തി-
യവരെ സഹായിക്കാന്‍.
അവരേവരും ചേര്‍ന്നു
ഉറക്കെ വിളിച്ചു
തെരെസായെന്ന്.

അതുകേട്ടൊരാള്‍കൂടിയെത്തി-
യവരെവരെയും സഹായിക്കാന്‍.
അവരെല്ലാവരും ചേര്‍ന്നുറക്കെ
വിളിച്ചു തെരെസായെന്ന്.

ഇരുപതിലുമേറെ പേരവറിപ്പോള്‍!
കൂട്ടത്തിലൊരാള്‍ ചോദിച്ചു,
"അവര്‍ വീട്ടിലുണ്ടോ?"
അറിയിലെന്നവന്‍.
അതു മോശമെന്നു വേറൊരാള്‍!

പിന്നെയും പിന്നെയും ചോദ്യങ്ങള്‍.
"താങ്കളുടെ താക്കോള്‍
നഷ്ട്ടപ്പെട്ടുവോ?"ഇല്ലെന്നയാള്‍.

"പിന്നെയെന്തുകൊണ്ടു
മുകളിലേക്കുപോവുന്നില്ല?"
യെന്നുവെറൊരാള്‍.

"ഞാന്‍ വെറൊരിടത്താ-
ണുതാമസമെന്നയാള്‍.

"താങ്കളുടെ ആരാണിവിടെ
താമസിക്കുന്നത്‌?"
യെന്നുവെറൊരാള്‍.

"ആരുമല്ല"യെന്നയാള്‍
പിന്നെയെന്തിനൊച്ചയെടുത്തു"
വെറൊരാള്‍.

"ഇവിടം നിങ്ങള്‍ക്കി-
ഷ്ടമില്ലെങ്കില്‍ നമുക്കു-
വേറൊരിടത്തുചെന്നു
വിളിക്കാം"യെന്നയാള്‍.

അയാള്‍ അവരെല്ലാവരെയും
കളിപ്പിച്ചെന്നവര്‍,എങ്കിലും
ഒരുവട്ടം കൂടി വിളിച്ചു
പിരിയാമെന്നേതോരു മാന്യന്‍.
അങ്ങിനെ അവരെല്ലാവരും
ചേര്‍ന്നുറക്കെ
വിളിച്ചു തെരെസായെന്ന്.

നിലാവില്‍ നിഴല്‍
ഞെട്ടിയവരെല്ലാവരുടെയും,
പാദങ്ങളില്‍ ചുരുണ്ടു.
പിന്നെയവരെല്ലാവരും
പലവഴിക്കായ്‌ പിരിഞ്ഞു.

അപ്പോളയാള്‍ കേട്ടു
വീണ്ടുമെവിടെന്നിന്നോ
തെരെസായെന്നാവിളി.

ആരോ ഒരു പിടിവാശിക്കാരന്‍
എവിടെന്നിന്നോ
വീണ്ടും വിളിക്കുന്നു.
തെരെസായെന്നാവിളി.

5 comments:

 1. ഒരു പുതിയ കവിത”തെരെസാ എന്നൊച്ചയിട്ടയാള്‍“ വായിക്കുക.

  ReplyDelete
 2. calvinoye
  kanditte illa
  athukond
  nilavum nizhalum kand paranjathe patti onnum parayan patillallo

  ReplyDelete