എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ജന്മനാടിനു വേണ്ടി...........



ജന്മനാടിന്‍ ദുര്‍ഗതിയില്‍.....,
അകലെ ഈ മണലാരണ്യത്തില്‍,
നിസ്സംഗരായ്‌ ഒരു കൂട്ടം മനുഷ്യര്‍.

അധിനിവേശ സൈന്യത്തിന്‍,
ക്രൂരതകള്‍ കണ്ടു ദു:ഖിക്കും ജനത.
ജൂതപട്ടാളത്തിന്‍ പോര്‍വിമാനത്തിന്‍ മുരള്‍ച്ചകള്‍,
പീരങ്കിയുടെ വെടിയൊച്ചകള്‍,ജീവന്റെ നിലവിളികള്‍.

പാര്‍പ്പിടം വിട്ടും ജീവഹാനി ഭയന്നും പാലായനം
ചെയ്യും ജനതയെ കൊല്ലും കാഴ്ച്ചകള്‍.
വിശ്വാസത്തിന്‍ കരുത്തില്‍,
ദൈവത്തിലര്‍പ്പിച്ച കരുത്തുമായ്‌
അചഞ്ചലമായ്‌ ചെറുത്തുപോരാടും-
വീരപടയാളികള്‍ക്കു ദു:ഖത്തിലും
നേരുന്നു ആശംസകള്‍,നേരുന്നു ആശംസകള്‍.

വീരപടയാളികളോടു ദു:ഖത്തിലും
ചൊല്ലുന്നു പോരാടുക നിങ്ങള്‍ പോരാടുക,
നേടുക വിജയം നിങ്ങള്‍ നേടുക വിജയം.

1 comment:

  1. try to post one by one. Thanimalayalam is full of your junks now !! Let others posts also appear! The photos are good, but the lines are too boring.
    Try to read twice and see the meanings/implications twice before posting.

    ReplyDelete