എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

താരാട്ട്‌.
താമരപൂപ്പോല്‍ നിന്‍ മേനിതഴുകി-
ഉറക്കിടാമെന്‍ പൈതലേ.

തുള്ളി,തുള്ളി കളിച്ചുറങ്ങാന്‍-
താരാട്ടുപാടിടാമെന്‍ പൂംകരളേ.

തഞ്ചത്തില്‍ കൊഞ്ചുമെന്നോമനേ-
നീയെന്‍ കൊഞ്ചും പിഞ്ചോമലേ.

താമരപൂപ്പോല്‍ നിന്‍ മേനിതഴുകി-
ഉറക്കിടാമെന്‍ പൈതലേ.

തുള്ളി,തുള്ളി കളിച്ചുറങ്ങാന്‍-
താരാട്ടുപാടിടാമെന്‍ പൂംകരളേ.

നിറവിളകായ്‌ പിറന്നയെന്‍ കണ്മണിയേ.

നിന്‍ പൊന്നുടലെന്‍ മാറില്‍,
താരാട്ടീടമെന്‍ പൂപൈതലേ.

കിന്നാരം ചൊല്ലും പുന്നാരകാതലേ.

ലോലമാം നിന്‍ മനസ്സില്‍ താലോലം,
ചൊല്ലിയുറകിടാമ്മെന്നോമനേ.

താമരപൂപ്പോല്‍ നിന്‍ മേനിതഴുകി-
ഉറക്കിടാമെന്‍ പൈതലേ.

തുള്ളി,തുള്ളി കളിച്ചുറങ്ങാന്‍-
താരാട്ടുപാടിടാമെന്‍ പൂംകരളേ.

തുള്ളി,തുള്ളി കളിച്ചുറങ്ങാന്‍-
താരാട്ടുപാടിടാമെന്‍ പൂംകരളേ.

2 comments:

 1. ഒരു താരാട്ടു കവിത

  താമരപൂപ്പോല്‍ നിന്‍ മേനിതഴുകി-
  ഉറക്കിടാമെന്‍ പൈതലേ....;
  തുള്ളി,തുള്ളി കളിച്ചുറങ്ങാന്‍-
  താരാട്ടുപാടിടാമെന്‍ പൂംകരളേ....;
  തഞ്ചത്തില്‍ കൊഞ്ചുമെന്നോമനേ-
  നീയെന്‍ കൊഞ്ചും പിഞ്ചോമലേ....;

  തുടര്‍ന്നു വായിക്കുക.........

  ReplyDelete
 2. "താമരപൂപ്പോല്‍ നിന്‍ മേനിതഴുകി-
  ഉറക്കിടാമെന്‍ പൈതലേ....;" agreed I'm expecting that,its real output from ur nice heart...Qataril Ninnum swantham kunjinu vendi tharattu padathey vegathil vacationu poayi a sundaramaya pinju mugathu naokki oruthavanayengilum EE lines onnu moolikkooodey...Congrats on ur new turn as a "best FATHER"..kp it up

  ReplyDelete