അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
എന്‍ ഗ്രാമം.
ഒരുപാടു വര്‍ഷങ്ങളായ്;ഞാന്‍-
എന്‍ ഗ്രാമം കണ്ടിട്ടെങ്കിലും;
എന്‍ മനസില്‍ സുന്ദരിയായ്,
യുവതിയായ്,കന്യകയായ്,
നില്‍ക്കുമീവേളയിലെന്തിനോ-
എന്‍ മനം തുടി കൊട്ടി.
ഒരു മാത്ര നേരമെന്‍-
ബാല്യകാലത്തിനായ്,
ഞാനാശിച്ചു.പ്രവാസിയാം-
മനുഷ്യകോലം വീണ്ടും നടന്നു.
പ്രായം മരണത്തിനുവഴിമാറി-
പുതുതലമുറയെകണ്ടുവെങ്കിലും;
എന്നും എന്‍ ഗ്രാമം സുന്ദരിയായ്,
യുവതിയായ്,കന്യകയായ്,
ആരേയോ കാത്തുനിന്നു.
ആ പ്രവാസിയുടെ അവധിയും-
കഴിഞ്ഞു.ഇനി മടങ്ങാം,
മണലാരണ്യത്തിലേക്കു-
ഗ്രാമത്തിന്‍ സുന്ദര സ്വപ്നമായ്,
ഇനിയെന്നെങ്കിലും എത്തിടാമെന്ന-
പ്രതീക്ഷയോടെ ആ പ്രവാസി,
യാത്രയായ് ഗ്രാമത്തിന്‍-
സുന്ദര സ്വപ്നമായ്.
Subscribe to:
Post Comments (Atom)
കവിത:എന്‍ ഗ്രാമം.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഒരുപാടു വര്‍ഷങ്ങളായ്;ഞാന്‍-
എന്‍ ഗ്രാമം കണ്ടിട്ടെങ്കിലും;
എന്‍ മനസില്‍ സുന്ദരിയായ്,
യുവതിയായ്,കന്യകയായ്,
നില്‍ക്കുമീവേളയിലെന്തിനോ-
എന്‍ മനം തുടി കൊട്ടി.
ഒരു മാത്ര നേരമെന്‍-
ബാല്യകാലത്തിനായ്,
ഞാനാശിച്ചു.പ്രവാസിയാം-
മനുഷ്യകോലം വീണ്ടും നടന്നു.
ഹൃദ്യമായ വരികള്‍..
ReplyDeleteമയൂര ചേച്ചിക്ക് ഞാന്‍ എന്റെ വിലപ്പെട്ട നന്ദി അറീക്കുന്നു!ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........
ReplyDeleteഗ്രാമം എന്നും പ്രിയപ്പെട്ട ഓര്‍മ്മയായിരിയ്ക്കും, അല്ലേ സഗീര്‍... നല്ല വരികള്‍...
ReplyDeleteശ്രീക്ക്,തീര്‍ച്ചയായും ഗ്രാമം എന്നും പ്രിയപ്പെട്ട ഓര്‍മ്മയായിരിയ്ക്കും.ഒപ്പം ഞാന്‍ എന്റെ വിലപ്പെട്ട നന്ദി അറീക്കുന്നു!ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........
ReplyDelete