എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

താന്‍ പോരായിമ...........



പണ്ടൊരു നാട്ടിലൊരു
രാജന്‍ പ്രഖ്യാപിച്ചു
ഞാന്‍ മഹാരാജനെന്ന്.
ഉടനെ അടുത്താക്ജ്ഞ.
സ്ഥാപിച്ചീടുക എന്‍
പ്രതിമ നഗരമദ്ധ്യത്തില്‍.

കാലംകഴിയവെ അസ്തമിച്ചു
രാജഭരണമെങ്കിലും,
പഴകിപൊട്ടിപൊളിഞ്ഞ
ആ പ്രതിമയുടെ തലമാത്രമിന്നും,-
ആ നഗരമദ്ധ്യത്തില്‍ അര്‍ഥമില്ലാതെ
താന്‍ പോരായിമനടിച്ച-
മര്‍ത്യര്‍ക്കുനല്‍കും
പാഠമായ്‌ ഇന്നും
ആര്‍ക്കും വേണ്ടാതെ.........

1 comment:

  1. പണ്ടൊരു നാട്ടിലൊരുരാജന്‍ പ്രഖ്യാപിച്ചു
    ഞാന്‍ മഹാരാജനെന്ന്.ഉടനെ അടുത്താക്ജ്ഞ.
    സ്ഥാപിച്ചീടുക എന്‍ പ്രതിമ നഗരമദ്ധ്യത്തില്‍.

    തുടര്‍ന്നു വായിക്കുക ഒരു പുതിയ കവിത

    ReplyDelete