എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ആര്‍ക്കും വേണ്ടാതെ.




വഴിക്കരികിലെ കുപ്പയില്‍,
ഇതാ ഒരു പാവ കിടക്കുന്നു.

ആരോ ഉപയോഗ ശൂന്യമാമീ-
പാവയെ ഉപേക്ഷിച്ചതാവാം.

ഒരുനാള്‍ എതോ കുഞ്ഞിന്‍-
കളിപ്പാട്ടമായിരുന്നീ പാവ.

ഇന്നിതാ കുപ്പയില്‍ ആര്‍ക്കും വേണ്ടാതെ!.
ഇന്നീ നാട്ടില്‍ ഉപേക്ഷിക്കുന്നു, മക്കള്‍-
വ്യദ്ധരായ മാതാപിതാകളേ!

അപ്പോഴോ എനിക്കീ ചിന്ത, മൂഢമാം-
ചിന്തയെ കുറിച്ചോര്‍ത്തു ഞാന്‍ ചിരിച്ചു.

എടുത്തു ഞാന്‍ ആ പാവയെ,
എനിക്കു വേണമെന്‍ മാതാപിതാകളെ,
എവിടെയവരെന്നെനിക്കറിയില്ല.

എവിടെ അവരെ തിരയണം,
എന്നെനിക്കറിയില്ല;ആര്‍ക്കോ,
ആരോ ദത്തു നല്‍കി,ഞാന്‍-
അവിടെയോ വളര്‍ന്നു.ഏതോ,
കുപ്പയില്‍ ഞാന്‍ വളര്‍ന്നു.

പാവയില്ലാത്ത ബാല്യമായ്‌;
വഴിക്കരികിലെ കുപ്പയില്‍,
ഇതാ ഒരു പാവ കിടക്കുന്നു.

ആരോ ഉപയോഗ ശൂന്യമാമീ-
പാവയെ ഉപേക്ഷിച്ചതാവാം.

ഒരുനാള്‍ എതോ കുന്‍ഞ്ഞിന്‍-
കളിപ്പാട്ടമായിരുന്നീ പാവ.

ഇന്നെന്‍ ബാല്യമെന്നോടെപ്പം,
എനിക്കായ്‌ ഈ പാവയും.

3 comments:

  1. ഒരുനാള്‍ എതോ കുഞ്ഞിന്‍-
    കളിപ്പാട്ടമായിരുന്നീ പാവ.
    ഇന്നിതാ കുപ്പയില്‍ ആര്‍ക്കും വേണ്ടാതെ!.
    ഇന്നീ നാട്ടില്‍ ഉപേക്ഷിക്കുന്നു, മക്കള്‍-
    വ്യദ്ധരായ മാതാപിതാകളേ!
    അപ്പോഴോ എനിക്കീ ചിന്ത, മൂഢമാം-
    ചിന്തയെ കുറിച്ചോര്‍ത്തു ഞാന്‍ ചിരിച്ചു.
    എടുത്തു ഞാന്‍ ആ പാവയെ,
    എനിക്കു വേണമെന്‍ മാതാപിതാകളെ,
    എവിടെയവരെന്നെനിക്കറിയില്ല.
    എവിടെ അവരെ തിരയണം,
    എന്നെനിക്കറിയില്ല;ആര്‍ക്കോ,

    ReplyDelete
  2. idu ! sangati koollam keto ! adipoli ! arkum vendade !

    ReplyDelete
  3. ഇന്ന് മാര്‍ച്ച്‌ ഒന്‍പത്‌.1959 ലാണ്‌ ബാര്‍ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങിയത്‌.
    ഒരുനാള്‍ എതോ കുഞ്ഞിന്‍-
    കളിപ്പാട്ടമായിരുന്നീ പാവ.
    ഇന്നിതാ കുപ്പയില്‍ ആര്‍ക്കും വേണ്ടാതെ!.

    ReplyDelete