എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

എവിടെ എന്‍ പ്രിയ തോഴി.നീല കടലേ..............
നിലയില്ലാ കടലേ..............
ചൊല്ലു നീ.................
എവിടെ എന്‍ പ്രിയ തോഴി.................

നീല കടലേ..............
നിലയില്ലാ കടലേ..............
ചൊല്ലു നീ.................
എവിടെ എന്‍ പ്രിയ തോഴി.................

ഒരിക്കലും മായാത്ത സ്വപ്നമായ്‌,
ഒരിക്കലും മാറക്കാത്ത ഓര്‍മ്മയായ്‌,
ഒരിക്കല്‍ ഞാന്‍ നിന്നോടു ചൊല്ലിയ,
എന്‍ പ്രണയമോര്‍ത്തു പോയ്‌ ഞാന്‍.

അന്നു നീ നാണിച്ചു മുഖം-
പൊത്തിയോടിയില്ലേ
എന്‍ പ്രിയേ നീ..........

പകലിനു കൂട്ടായ്‌ നിന്ന
സൂര്യനും പോയ്‌,
നീല കടല്‍
ചെങ്കടലായ്‌,
ചെങ്കടലു പിന്നെ
കരികടലായ്‌,
നിലാവുമായ്‌
ചന്ദ്രനുമെത്തി.

എന്‍ പ്രിയ സഖി
മാത്രമെന്തോവന്നില്ല.

നിന്നെ തേടി അലയും
പ്രിയ കാമുകനാം എന്‍
പ്രാണന്‍ നിന്‍ പ്രണയം തേടി,
തേടി നടന്നു,നിന്‍ പ്രണയം-
തേടി നടന്നു,തേടി നടന്നു.

1 comment:

 1. നീല കടലേ..............
  നിലയില്ലാ കടലേ..............
  ചൊല്ലു നീ.................
  എവിടെ എന്‍ പ്രിയ തോഴി.................

  തുടര്‍ന്നു വായിക്കുക ഒരു പുതിയ പ്രേമകവിത നിങ്ങള്‍ക്കായ്………

  ReplyDelete