എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 23, 2006

വിശപ്പിന്‍റ ബലിയാട്‌.



ആ പിഞ്ചു ബാലികയുടെ നിലവിളി-
കേട്ടിരുന്നു ഞാന്‍ ഇന്നലെ !

പച്ച മാംസത്തിലഗ്നി പടര്‍ന്ന ഗന്ധം-
ശ്വസിച്ചിരുന്നു ഞാന്‍ ഇന്നലെ !

പഴുപ്പുകയറിയ വ്രണത്തിന്‍ അസഹനീയത-
കണ്ടിരുന്നു ഞാന്‍ ഇന്നലെ !

സന്ധ്യവരെ നീണ്ട വിദ്യാലയത്തിലെ-
അവള്‍ തന്‍ പുഞ്ചിരി മാഞ്ഞു.
ഇനി ആ മുഖത്ത്‌ ദു:ഖം മാത്രം.

വേനലവധി കാലനായ്‌ ഭവിച്ച-
ബാലിക തന്‍ എരിയുന്ന ചിതക്കു-
മുന്നില്‍ തോരാത്ത കണ്ണുനീരുമായി-
ആ അദ്ധ്യാപിക മൂകമായി നിന്നു.

ഇനിയാരു നല്‍കിടും അന്നവും സ്നേഹവും;
വേനലവധി നല്‍കിയ മൂഢമാം ചിന്തയോ?
അന്നം ചോദിക്കും നേരം ശകാരം ചൊരിഞ്ഞ
വീട്ടുകാരോടു തീര്‍ത്ത പകയോ?

പീഢനങ്ങള്‍കൊടുവില്‍ മുറിക്കുമൂലയില്‍
ഉറങ്ങും അവളിലുയര്‍ന്ന വിശപ്പിന്‍ നിലവിളിയോ?
വീട്ടുകാരില്‍നിന്നേറ്റു വാങ്ങിയിരുന്നാ-
പീഢനങ്ങള്‍കൊടുവില്‍
എല്ലാം മറന്ന ആ രാത്രി

പീഢനങ്ങള്‍ മറക്കാന്‍ പകലിന്‍
തണലായ്‌ നിന്ന വിദ്യാലയത്തില്‍
തീയായ്‌ സ്വയം നിന്നെരിഞ്ഞവള്‍.
തീയായ്‌ സ്വയം നിന്നെരിഞ്ഞവള്‍.

പാതി വെന്ത ദേഹം പീഢനത്തെക്കാള്‍
വേദന തിന്നു പിന്നെയും ജീവിച്ചു.
എന്നും അന്നവും സ്നേഹവും നല്‍കിയിരുന്നാ-
പ്രിയ അദ്ധ്യാപികയോടു ഒരുനാള്‍
അവള്‍ മെല്ലെ ചൊല്ലി;
"എനിക്കിപ്പോള്‍വിശപ്പില്ല ടീച്ചര്‍"
വേദന ശമിച്ച ശാന്തത കണ്ടു
മടങ്ങിയ ആ അദ്ധ്യാപിക പിന്നെ
കണ്ടതവളുടെ വെള്ളപുതച്ചശരീരം.

ആ വിശപ്പിന്‍റ നിലവിളി നിലച്ചു !.
ആ പിഞ്ചു ബാലികയുടെ ശ്വാസവും.
ഒടുവില്‍ വിശപ്പില്ലാത്ത ലോകം,
തേടിയവള്‍ യാത്രയായ്‌......

അവഗണനയും ക്രുരതയും ഇല്ലാത്ത-
ലോകം തേടിയവള്‍ യാത്രയായ്‌......
ആ വിശപ്പിന്‍റ നിലവിളി നിലച്ചു !.
ആ പിഞ്ചു ബാലികയുടെ ശ്വാസവും.

4 comments:

  1. വിഷ്ണു പ്രസാദ്October 23, 2006 at 9:58 PM

    പ്രിയപ്പെട്ട Sageer,
    താങ്കള്‍ക്ക് നല്ല ഒരു മനസ്സുണ്ട്.താങ്കളുടെ ബ്ലോഗില്‍ കാണുന്ന ചിത്രങ്ങള്‍ ഒന്നാംതരമാണ്.താങ്കളില്‍ നല്ല ഒരു കലാകാരനുണ്ടെന്ന് തെളിയിക്കുന്നവയാണവ.കവിതയെഴുത്ത് താങ്കള്‍ക്ക് പറ്റിയ പണിയാണെന്ന് തോന്നുന്നില്ല.കവിത ഒരു ദൌര്‍ബല്യമാണെന്ന് പറഞ്ഞ സ്ഥിതിക്ക്...

    ReplyDelete
  2. ഇതു കവിതയല്ലയെന്നു പറയുന്നു വിഷ്ണു പ്രസാദ് ,ഇതു കവിതയാണോ അല്ലയോ എന്ന്
    നിങ്ങ്ങള്‍ പറയണം

    ReplyDelete
  3. ആ പിഞ്ചു ബാലികയുടെ നിലവിളി-
    കേട്ടിരുന്നു ഞാന്‍ ഇന്നലെ !.
    പച്ച മാംസത്തിലഗ്നി പടര്‍ന്ന ഗന്ധം-
    ശ്വസിച്ചിരുന്നു ഞാന്‍ ഇന്നലെ !.
    പഴുപ്പുകയറിയ വ്രണത്തിന്‍ അസഹനീയത-
    കണ്ടിരുന്നു ഞാന്‍ ഇന്നലെ !.
    സന്ധ്യവരെ നീണ്ട വിദ്യാലയത്തിലെ-
    അവള്‍ തന്‍ പുഞ്ചിരി മാഞ്ഞു.
    ഇനി ആ മുഖത്ത്‌ ദു:ഖം മാത്രം.
    ഒടുവില്‍ വിശപ്പില്ലാത്ത ലോകം,
    തേടിയവള്‍ യാത്രയായ്‌......
    അവഗണനയും ക്രുരതയും ഇല്ലാത്ത-
    ലോകം തേടിയവള്‍ യാത്രയായ്‌......
    ആ വിശപ്പിന്‍റ നിലവിളി നിലച്ചു !.
    ആ പിഞ്ചു ബാലികയുടെ ശ്വാസവും.

    ReplyDelete
  4. സഗീര്‍...

    നല്ല വരികള്‍....സാമൂഹിക സമകാലീന പ്രശ്‌നങ്ങള്‍ എല്ലാം ഉള്‍കൊണ്ട മനോരമായ എഴുത്ത്‌ അതിനെ കവിതയെന്നോ കഥയെന്നോ എന്തും പറയാം... അതിലെ അക്ഷ്രങ്ങളുടെ അര്‍ത്ഥമല്ലേ പ്രധാനം
    പിന്നെ വിഷ്‌ണു പറഞ്ഞത്‌....ഇനിയും നല്ല വരികളുടെ ജനനം ആഗ്രഹിച്ചത്‌ കൊണ്ടാണ്‌...അതൊരു പ്രോത്‌സാഹനമാണ്‌
    എഴുതുക വായിക്കുക...തിരുത്തുക..വീണ്ടും വായിക്കുക...എഴുതുക
    തങ്കളെ പോലെ എഴുത്തിലെ ഒരു കുഞ്ഞോളമാണ്‌ ഞാനും കൂടുതല്‍ അറിയാന്‍ ബ്ലോഗ്ഗുകളിലൂടെ ഓടി നടക്കുന്നു ജോലിതിരക്കിനിടയിലെ ഒഴിവ്‌ വേളകളില്‍
    ഇവിടെ സന്ദര്‍ശിക്കുക...
    കരയുന്ന ഹൃദയങ്ങള്‍


    നന്‍മകള്‍ നേരുന്നു

    ReplyDelete