എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, November 10, 2006

നായാടികള്‍



ഏതോ മലകളിറങ്ങി;
അവര്‍ എത്തി നായാടികള്‍
തോളില്‍ ഭാണ്ടം തൂക്കി,
കയ്യില്‍ കുന്തമേന്തി,
ജട കെട്ടിയ മുടിയുമായ്‌,
പേരിനൊരു മുണ്ടുമെടുത്തവര്‍,
നാടിലെത്തി,എന്‍ തൊടിയിലും;
തൊടിയില്‍ കണ്ടൊരു മാളത്തിലവര്‍-
കുന്തമിറക്കി കോര്‍ത്തെടുത്തു;
ഒരാമയെ,എടുത്തിട്ടു ഭാണ്ടത്തിലവര്‍,
പിന്നെയൊന്നുമുരിയാടാതെ,
ഒന്നുമറിയാതവനെപോലെ നടന്നു.

2 comments:

  1. വായിച്ചു തീര്‍ക്കാന്‍ കുറേയുണ്ട്. :)

    സ്വാഗതം.

    ReplyDelete
  2. നായാടികള്‍ക്കും ജീവിക്ക്ക്കണ്ടെ ന്റെസഗീറെ...

    ReplyDelete