എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, November 22, 2006

നിഘണ്ടു



എന്‍ ചില്ലലമാരയില്‍ സുഷുപ്തി-
കൊള്ളുമെന്‍ നിഘണ്ടുവേ..........
നിന്നോടോരുവാക്കു ചൊല്ലട്ടെയോ-
ഞാന്‍,എന്‍ ക്ഷുഭിതയൗവനത്തില്‍,
നീയെന്‍ പ്രിയതോഴനായിരുന്നു.
ഇന്നെന്‍ വാര്‍ദ്ധ്യക്യത്തില്‍ നീയും,
ഞാനും ആര്‍ക്കും വേണ്ടാതെ,
കാഴ്ചവസ്തുവായ്‌, മ്യത്യുവും കാത്തു-
യീഭൂമിയില്‍,മ്യത്യുവും കാത്തുയീഭൂമിയില്‍.

1 comment: