അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Thursday, March 1, 2007
ഒരമ്മയുടെ നൊമ്പരം
ഹൃദയത്തിലെരിയുന്ന ചിതയുമായ്,
കരളില്‍ നിറയുന്ന അഗ്നിയുമായ്,
മകനെ കാത്തു മിഴിനീര്-
വാര്‍ത്തീടുകയാണമ്മയിന്നും.
വരുമമ്മേ ഞാനുടെനെയെന്നു ചൊല്ലും;
കത്തുകള്‍ നിറഞ്ഞു പഴകുമാ പെട്ടിയുമായ്,
അകലെ നോക്കി സ്വയമേ,മന:ശാന്തി-
നേടീടുകയാണമ്മയിന്നും,സ്വയമേ,-
മന:ശാന്തി നേടീടുകയാണമ്മയിന്നും.
മകനെ പിരിഞ്ഞ ഹൃദയദു:ഖമായ്,
പഴമയെ സ്നേഹിച്ച പ്രാണനുമായ്,
മകനായ് സ്വപ്നങ്ങള്‍ നെയ്യ്തീടുകയാണമ്മയിന്നും.
അകതാരിലൂറിയ അമ്മിന്ഞ്ഞനുനണഞ്ഞതും,
ആദ്യമായ് പിച്ചവെച്ചതും,പിന്നെയാദ്യമായ്-
അമ്മേയെന്നുചൊല്ലിയ വാക്കുമോര്ത്താ-
കനിവാര്ന്നമാതൃര്ദയം പിടഞ്ഞീടുകയാണിന്നും.
ചിതലെടുക്കുമാവീടിന്റെ തൂണില്‍ചാരി,
പതിയുടെ ആത്മാവുറങ്ങുന്നകുഴിമാടത്തിനരികെ,
തന് ജഢത്തിനുകുഴിതേടുന് നനരച്ച ശരീരമായ്,
തന് താങ്ങിനെ കാത്തീടുകയാണമ്മയിന്നും.
മാതൃര്ദയത്തില് നോവിന്റെ വ്രണമായ്,
പകലന്തിയില്ലാതെ തുടരുമാദൈവമന്ത്രത്താല്,
അകലെ പ്രവാസിയായ് കഴിയുമാമകന്റെ-
വരവിനായ് കാത്തീടുകയാണമ്മയിന്നും,
മകന്റെ വരവിനായ് കാത്തീടുകയാണമ്മയിന്നും.
Subscribe to:
Post Comments (Atom)
കവിത:ഒരമ്മയുടെ നൊമ്പരം (കാത്തിരിപ്പ്)
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ഹൃദയത്തിലെരിയുന്ന ചിതയുമായ്,
കരളില്‍ നിറയുന്ന അഗ്നിയുമായ്,
മകനെ കാത്തു മിഴിനീര്-
വാര്‍ത്തീടുകയാണമ്മയിന്നും.
മിഴിനീര് വാര്‍ത്തീടുകയാണമ്മയിന്നും.
വരുമമ്മേ ഞാനുടെനെയെന്നു ചൊല്ലും;
കത്തുകള്‍ നിറഞ്ഞു പഴകുമാ പെട്ടിയുമായ്,
Nice Poem....Mohammad
ReplyDeleteആ അമ്മയുടെ വേദനകള്‍ തിരിച്ചറിയുന്നു....വാര്‍ധക്യത്തില്‍ ഏതൊരമ്മയും ഒരു തണല്‍ ആഗ്രഹിക്കും....അമ്മയുടെ അടുത്തെത്താന്‍ കൊതിക്കുന്ന ആ മകന്റെ മനസ്സും ഓര്‍ത്തുപോകുന്നു...
ReplyDeleteammaye kurichenthezudiyaalum adikamaavilla
ReplyDeleteഈ അമ്മ ദിനത്തില്‍ അമ്മക്കായ് ഒരു കവിത ഒരമ്മയുടെ നൊമ്പരം (കാത്തിരിപ്പ്)എന്ന കവിത ഇവിടെ സമര്‍പ്പിക്കുന്നു,വായിച്ച് അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?
ReplyDelete