എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, March 1, 2007

ഒരമ്മയുടെ നൊമ്പരം



ഹൃദയത്തിലെരിയുന്ന ചിതയുമായ്‌,
കരളില്‍ നിറയുന്ന അഗ്നിയുമായ്‌,

മകനെ കാത്തു മിഴിനീര്‍-
വാര്‍ത്തീടുകയാണമ്മയിന്നും.

വരുമമ്മേ ഞാനുടെനെയെന്നു ചൊല്ലും;
കത്തുകള്‍ നിറഞ്ഞു പഴകുമാ പെട്ടിയുമായ്‌,

അകലെ നോക്കി സ്വയമേ,മന:ശാന്തി-
നേടീടുകയാണമ്മയിന്നും,സ്വയമേ,-
മന:ശാന്തി നേടീടുകയാണമ്മയിന്നും.

മകനെ പിരിഞ്ഞ ഹൃദയദു:ഖമായ്‌,
പഴമയെ സ്നേഹിച്ച പ്രാണനുമായ്‌,

മകനായ്‌ സ്വപ്നങ്ങള്‍ നെയ്യ്തീടുകയാണമ്മയിന്നും.

അകതാരിലൂറിയ അമ്മിന്‍ഞ്ഞനുനണഞ്ഞതും,
ആദ്യമായ്‌ പിച്ചവെച്ചതും,പിന്നെയാദ്യമായ്‌-
അമ്മേയെന്നുചൊല്ലിയ വാക്കുമോര്‍ത്താ-
കനിവാര്‍ന്നമാതൃര്‍ദയം പിടഞ്ഞീടുകയാണിന്നും.

ചിതലെടുക്കുമാവീടിന്റെ തൂണില്‍ചാരി,
പതിയുടെ ആത്മാവുറങ്ങുന്നകുഴിമാടത്തിനരികെ,
തന്‍ ജഢത്തിനുകുഴിതേടുന്‍ നനരച്ച ശരീരമായ്‌,
തന്‍ താങ്ങിനെ കാത്തീടുകയാണമ്മയിന്നും.

മാതൃര്‍ദയത്തില്‍ നോവിന്റെ വ്രണമായ്‌,
പകലന്തിയില്ലാതെ തുടരുമാദൈവമന്ത്രത്താല്‍,
അകലെ പ്രവാസിയായ്‌ കഴിയുമാമകന്റെ-
വരവിനായ്‌ കാത്തീടുകയാണമ്മയിന്നും,

മകന്റെ വരവിനായ്‌ കാത്തീടുകയാണമ്മയിന്നും.

5 comments:

  1. കവിത:ഒരമ്മയുടെ നൊമ്പരം (കാത്തിരിപ്പ്‌)
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    ഹൃദയത്തിലെരിയുന്ന ചിതയുമായ്‌,
    കരളില്‍ നിറയുന്ന അഗ്നിയുമായ്‌,
    മകനെ കാത്തു മിഴിനീര്‍-
    വാര്‍ത്തീടുകയാണമ്മയിന്നും.
    മിഴിനീര്‍ വാര്‍ത്തീടുകയാണമ്മയിന്നും.
    വരുമമ്മേ ഞാനുടെനെയെന്നു ചൊല്ലും;
    കത്തുകള്‍ നിറഞ്ഞു പഴകുമാ പെട്ടിയുമായ്‌,

    ReplyDelete
  2. ആ അമ്മയുടെ വേദനകള് തിരിച്ചറിയുന്നു....വാര്‍ധക്യത്തില് ഏതൊരമ്മയും ഒരു തണല് ആഗ്രഹിക്കും....അമ്മയുടെ അടുത്തെത്താന് കൊതിക്കുന്ന ആ മകന്റെ മനസ്സും ഓര്‍ത്തുപോകുന്നു...

    ReplyDelete
  3. ഈ അമ്മ ദിനത്തില്‍ അമ്മക്കായ്‌ ഒരു കവിത ഒരമ്മയുടെ നൊമ്പരം (കാത്തിരിപ്പ്‌)എന്ന കവിത ഇവിടെ സമര്‍പ്പിക്കുന്നു,വായിച്ച്‌ അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?

    ReplyDelete