എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, June 30, 2007

നിലവിളി



ചിത്രo: പി.ആര്‍.രാജന്‍

പണ്ടൊരുനാള്‍
എന്‍ നെഞ്ചിലുയര്‍ന്നു-
ഒരു നിലവിളി,
എന്‍ മുത്തച്ചന്‍
മരിച്ച നാളില്‍.

ഇന്നൊരുനാള്‍
എന്‍ നെഞ്ചിലുയര്‍ന്നു-
ഒരു നിലവിളി,
എന്‍ അച്ചന്‍
മരിച്ച നാളില്‍.

ഇനിയൊരുനാള്‍
എന്‍ മകന്റെ
നെഞ്ചിലുയരുമോ
ഒരു നിലവിളി?
അവന്റെ അച്ചനാം
ഞാന്‍ മരിച്ച നാളില്‍.

3 comments:

  1. പണ്ടൊരുനാള്‍ എന്‍ നെഞ്ചിലുയര്‍ന്നു-
    ഒരു നിലവിളി,
    എന്‍ മുത്തച്ചന്‍ മരിച്ച നാളില്‍.
    ഇന്നൊരുനാള്‍ എന്‍ നെഞ്ചിലുയര്‍ന്നു-
    ഒരു നിലവിളി,
    എന്‍ അച്ചന്‍ മരിച്ച നാളില്‍.
    ഇനിയൊരുനാള്‍ എന്‍ മകന്റെ
    നെഞ്ചിലുയരുമോ ഒരു നിലവിളി?
    അവന്റെ അച്ചനാം ഞാന്‍ മരിച്ച നാളില്‍.

    ReplyDelete
  2. Good painting..................!!! else.........no coment.

    ReplyDelete
  3. dear ANT
    നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
    ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
    ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
    ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌
    so don't forget............

    ReplyDelete