എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, July 21, 2007

മറുപടിചിത്രo: പി.ആര്‍.രാജന്‍

തെരുവിലെ ബാല്യങ്ങള്‍,
ഉടയാടകളുരിഞ്ഞു.
ഒരു ചാണ്‍ വയറിന്റെ,
പട്ടിണിക്കു മറുപടി നല്‍കി.
ഭോഗവസ്തുവായ്‌,പിന്നെ
പിണ്ഢമായ സ്ത്രീജന്മമേ,
നീ തന്നെയോ?പോറ്റാനാവാതെ-
സ്വബീജത്തെ നെല്ലുനല്‍കി കൊന്നത്‌.

1 comment:

 1. കവിത:മറുപടി
  തെരുവിലെ ബാല്യങ്ങള്‍,
  ഉടയാടകളുരിഞ്ഞു.
  ഒരു ചാണ്‍ വയറിന്റെ,
  പട്ടിണിക്കു മറുപടി നല്‍കി.
  ഭോഗവസ്തുവായ്‌,പിന്നെ
  പിണ്ഢമായ സ്ത്രീജന്മമേ,
  നീ തന്നെയോ?പോറ്റാനാവാതെ-
  സ്വബീജത്തെ നെല്ലുനല്‍കി കൊന്നത്‌.

  ReplyDelete