എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, August 2, 2007

സ്വതന്ത്ര പുലരിക്കായ്‌



പണ്ടൊരു നാല്‍പ്പത്തിയേഴില്‍,
ആഗസ്റ്റുപതിനഞ്ചെന്നൊരു രാത്രി;
ഇന്ത്യക്കാരില്‍ നിന്നും അഴിച്ചു മാറ്റി
അടിമത്വത്തിന്‍ ചങ്ങല,
വെള്ളക്കാരനാം മൗണ്ട്ബാറ്റണ്‍.
സമത്വസുന്ദര ചൂഷണവിമുക്‍ത-
മന്ത്രം ചൊല്ലി ജവഹര്‍ലാല്‍ കെട്ടി
വെറൊരു ചങ്ങല ഇന്ത്യക്കാരില്‍.
നൂറ്റാണ്ടുകളായ്‌ വാണനാടുവിട്ടു,
കടല്‍ കടന്നു വെള്ളക്കാര്‍.
ആ പാതിര മുതല്‍ സ്വതന്ത്ര-
പുലരിക്കായ്‌ പാവം ജനം ഉറക്കമൊഴിച്ചു.
ആ പാവം ജനം ഇന്നും ഉറങ്ങാതെ,
കാത്തിരിക്കുന്നു സ്വതന്ത്ര പുലരിക്കായ്‌.

3 comments:

  1. എന്റെ ബ്ലോഗിലെ നൂറ്റിയൊന്നാമത്തെ
    കവിത സ്വാതന്ത്രത്തിന്റെ അറുപതാം
    പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
    ജനതക്കായ്‌ സമര്‍പ്പിച്ചിരുന്നു.
    ഇപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിലെ
    നൂറ്റിരണ്ടാമത്തെ കവിത
    സ്വാതന്ത്രത്തിന്റെ അറുപതാം
    പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
    അധിക്കാരിക്കള്‍ക്കായ്‌ സമര്‍പ്പിക്കുകയാണ്‌.

    ReplyDelete
  2. ഇതു തിരിച്ചറിവിന്റെ കാലം
    പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്‍
    പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...

    ReplyDelete
  3. നൂറ്റിരണ്ടാമത്തെ കവിത
    സ്വാതന്ത്രത്തിന്റെ അറുപതാം
    പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
    അധിക്കാരിക്കള്‍ക്കായ്‌ സമര്‍പ്പിക്കുകയാണ്‌.

    ReplyDelete