എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, September 26, 2007

കല്ല്യാണസുദിനം അഥവാ വിദ്യാരംഭം.



ഭാഗം:ഒന്ന്

ക്ഷമിക്കണം,
സുഹൃത്തേ;
അല്‌പ്പം വൈകിപ്പോയി.
എന്നാലും,
ഞാന്‍ വിവാഹിതനാവുകയാണ്‌.
വധു:
ചേറ്റുവ കുന്നത്തങ്ങാടി,
തൊടുവില്‍ മനോഹരന്റെ,
മകള്‍ സ്മിത.
സുദിനം:
രണ്ടായിരത്തി ഏഴ്‌ ഒക്ടോമ്പര്‍-
ഇരുപത്തിയൊന്ന്
(ആയിരത്തിയൊരുന്നൂറ്റി-
എണ്‍പത്തിമൂന്ന് തുലം നാല്‌)
ഞായറാഴ്ച.
വേദി:
ഏങ്ങണ്ടിയൂര്‍ ഏത്തായ്‌,
ശ്രീ നാരായണ കല്ല്യണമണ്ഢപം.
മുഹൂര്‍ത്തം:
പതിനൊന്നിനും
പതിനൊന്നേമുപ്പതിനും മദ്ധ്യേ.
താങ്കളുടെ മഹനീയ-
സാനിദ്ധ്യമാണ്‌ അനുഗ്രഹം.
സസ്നേഹം,
ആച്ചി കണ്ടു മകന്‍
വേണു സപര്യ
(മാത്യഭൂമി ലേഖകന്‍)
മണത്തല,ചാവക്കാട്‌.
ശ്രദ്ധക്ക്‌,
നമ്മള്‍ ഒരുമിച്ചാണ്‌ വിവാഹ വേദിയിലേക്ക്‌
എങ്കില്‍ പത്തേമുപ്പതിന്‌ വീട്ടിലെത്തണം.

ഭാഗം:രണ്ട്‌

സന്തോഷം നിറഞ്ഞ (1)ദു:ഖത്തോടെ,
ഒരു കല്ല്യാണകുറി നിങ്ങള്‍ക്കായ്‌,
ഇവിടെ സമര്‍പ്പിക്കുകയാണ്‌.
വരന്‍ (2)വേണുസപര്യയെന്ന-
(3)വേണുമാഷ്‌ എന്റെ (4)വേണുജി.

ഇറങ്ങുന്നു ഞാന്‍ വേണുജി-
തന്‍ മനസിലേക്കീവേളയില്‍,
ഒരു യാത്രയായ്‌,ആളാം-
കാഴ്ചപ്പാടായ്‌,കവിതയായ്‌.

ഭാഗം:മൂന്ന്

വളച്ചില്ല ഞാനെന്‍-
(5)മുതുകെല്ലിതുവരെ,
എനിക്കായും,ആര്‍ക്കായും,
ആരുടേയും മുന്നില്‍.

ജന്മത്തിന്‍ ആദ്യബീജം,നല്‍കിയ-
അച്ചന്‍ വിടകൊണ്ടപ്പോഴും.
എന്നെ ചുമന്ന,ഗര്‍ഭ-
പാത്രമെന്നെ വെറുത്തപ്പോഴും.
കൂടെപിറന്നവര്‍,കയ്യൊഴിഞ്ഞപ്പോഴും.

കുറിച്ചിടാം ഈ (6)ഹരിശ്രീ-
നാളിലെനിക്കൊരു ഹരിശ്രീ.
ദാമ്പത്യജീവിതമാം വിദ്യയുടെ
ആദ്യപാഠമായ്‌ ഈ ഹരിശ്രീ!.

എഴുതിടാം ഞാന്‍ ഈ-
വൈകിയ വേളയില്‍
(7)ജീവിതമാം ചോരയാല്‍,
കാലമാം (8)മതിലില്‍,
(9)ഭാവിജിവിതപരിഭാഷ.

(10)"മാറാന്‍ മടിക്കുന്ന മനസുകിളിലേക്ക്‌-
മാറ്റത്തിന്റെ ഒരു നുറുങ്ങു വെട്ടമായ്‌".

കുറിപ്പികള്‍:
1,ഈ പാവം പ്രവാസിയായ എനിക്ക്‌ ഈ കല്ല്യണത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോളുണ്ടാവുന്ന ദു:ഖം
2,നാട്ടില്‍ സപര്യ എന്ന ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു.അങ്ങിനെയാണ്‌ നാട്ടുക്കാര്‍ക്കിടയില്‍ വേണുസപര്യയെന്ന പേരുവന്നത്‌,ഇപ്പോള്‍ ചാവക്കാട്‌ മാത്യഭൂമി ലേഖകനാണ്‌
3,നാട്ടില്‍ ആദ്യകാലങ്ങളില്‍ ട്യൂഷന്‍ സെന്റര്‍റുകളില്‍ ട്യൂഷനെടുത്തിരുന്നു.അങ്ങിനെയാണ്‌ നാട്ടുക്കാര്‍ക്കിടയില്‍ വേണുമാഷ്‌ എന്ന പേരുവരുന്നത്‌,പിന്നെ മുസ്ലീമ്ലീഗ്‌ വേണു,നക്സല്‍ വേണു,കോണ്‍ഗ്രസ്സ്‌ വേണു എന്നിങ്ങനെ നീളുന്ന പേരുകള്‍ക്കുടമയാണിദ്ദേഹം.ഓരോ കാലഘട്ടങ്ങളിലായ്‌ നാട്ടില്‍ വരുന്ന മാറ്റങ്ങള്‍ നോക്കിയും കണ്ടും പ്രവര്‍ത്തിച്ചു വന്നതിന്റെ ഫലമായാണ്‌ ഇത്തരം പേരുകള്‍ അദ്ദേഹത്തിനു സ്വന്തമായത്‌.
4,പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ ഞാന്‍ ഇദ്ദേഹത്തെ കൂടുതലായ്‌ അറിയുന്നത്‌,മുന്‍പ്‌ നാട്ടുക്കാരന്‍ എന്ന പരിചയം ഉണ്ടായിരുന്നു.ഇദ്ദേഹമാണ്‌ എന്റെ പത്രപ്രവര്‍ത്തനത്തിലെ ഗുരു.
5,അദ്ദേഹം എപ്പോഴും പറയുന്ന വാക്കാണ്‌"i am born(bone)fisher man" അതെ അദ്ദേഹം തീര്‍ച്ചയായും "fisher man" ആണ്‌ രണ്ട്‌ അര്‍ത്ഥവും ശരിയാണ്‌ ജന്മനാല്‍ എന്നതും, നട്ടെല്ലുള്ളവന്‍ എന്ന അര്‍ത്ഥവും.ഇവിടെ ഞാന്‍ രണ്ടാമത്തെ അര്‍ത്ഥമാണ്‌ എടുക്കുന്നത്‌.
6,അദ്ദേഹത്തിന്റെ കല്ല്യാണ ദിവസമായ ഒക്ടോമ്പര്‍ 21ന്‌ തന്നെയാണ്‌ വിദ്യാരംഭം.
7,കല്ല്യാണകുറിയിലെ ചുവന്ന അക്ഷരങ്ങള്‍.
8,കല്ല്യാണകുറിയില്‍ പിന്നില്‍ കാണുന്ന ചിത്രം ചാവക്കാട്‌ സബ്‌ രജിസ്റ്റാര്‍ ഓഫീസിന്റെ മതിലാണ്‌ ഇതില്‍ രാഷ്ട്രീയക്കാര്‍ അവരുടെ പരസ്യങ്ങള്‍ എഴുതുക പതിവാണ്‌.അങ്ങിനെ എഴുതിയ ഒരു പരസ്യം മാത്രമാണ്‌ ഇത്‌.
9,അങ്ങിനെ ആ മതിലില്‍ കണ്ട BJP എന്ന അക്ഷരങ്ങളുടെ മലയാളം അര്‍ത്ഥമാണ്‌ ഇത്‌ B for ഭാവി,J for ജീവിതം,p for പരിഭാഷ.
10,കല്ല്യാണകുറിയില്‍ നിന്നും കടം എടുത്ത വാക്കുകള്‍.

5 comments:

  1. നന്നായിരിക്കുന്നു സഗീര്‍‌, ഈ ഗുരു ദക്ഷിണ.

    വേണു മാഷിന്‍ ആശംസകള്‍!
    :)

    ReplyDelete
  2. ക്ഷമിക്കണം,
    സുഹൃത്തേ;
    അല്‌പ്പം വൈകിപ്പോയി.
    എന്നാലും,
    ഞാന്‍ വിവാഹിതനാവുകയാണ്‌.
    വധു:
    ചേറ്റുവ കുന്നത്തങ്ങാടി,
    തൊടുവില്‍ മനോഹരന്റെ,
    മകള്‍ സ്മിത.
    സുദിനം:
    രണ്ടായിരത്തി ഏഴ്‌ ഒക്ടോമ്പര്‍-
    ഇരുപത്തിയൊന്ന്
    (ആയിരത്തിയൊരുന്നൂറ്റി-
    എണ്‍പത്തിമൂന്ന് തുലം നാല്‌)
    ഞായറാഴ്ച.
    വേദി:
    ഏങ്ങണ്ടിയൂര്‍ ഏത്തായ്‌,
    ശ്രീ നാരായണ കല്ല്യണമണ്ഢപം.
    മുഹൂര്‍ത്തം:
    പതിനൊന്നിനും
    പതിനൊന്നേമുപ്പതിനും മദ്ധ്യേ.
    താങ്കളുടെ മഹനീയ-
    സാനിദ്ധ്യമാണ്‌ അനുഗ്രഹം.
    സസ്നേഹം,
    ആച്ചി കണ്ടു മകന്‍
    വേണു സപര്യ
    (മാത്യഭൂമി ലേഖകന്‍)
    മണത്തല,ചാവക്കാട്‌.
    ശ്രദ്ധക്ക്‌,
    നമ്മള്‍ ഒരുമിച്ചാണ്‌ വിവാഹ വേദിയിലേക്ക്‌
    എങ്കില്‍ പത്തേമുപ്പതിന്‌ വീട്ടിലെത്തണം.

    ReplyDelete
  3. പോസ്റ്റ് നന്നായിരിക്കുന്നു
    :)

    ReplyDelete
  4. Dear sree and chakkara
    Yes, your correct spectators and philosophers so motionless maintain and put pen to paper your observations

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete