എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, September 20, 2007

രണ്ടു കാഴ്ച്ചകള്‍



നാട്ടില്‍ കണ്ട മയില്‍:

അഴകുണ്ടെന്നാലും ജീവനില്ല.
പുറത്തു നിറയെ പീലിയും,
ഉള്ളില്‍ നിറയെ പഞ്ഞിയും.
അവയുടെ കണ്ണുകളില്‍,
കാണാത്ത കാടുകള്‍ കണ്ടു.
പിന്നെ അവയുടെ എണ്ണയും.
വഴിക്കരികില്‍ വില്‍പന തക്യതി!.

കാട്ടില്‍ കണ്ട മയില്‍:

അഴകിനാല്‍ മനോഹരം.
നിറഞ്ഞ പീലികള്‍ വിടര്‍ത്തി,
അവ ചെയ്യും ന്യത്തവും കണ്ടു.
അവയുടെ കണ്ണുകളില്‍,
നശിക്കുന്ന കാടുകള്‍ കണ്ടു.
പിന്നെ അവയുടെ ഭീതിയും.
ഇവന്‍ നമ്മുടെ കാലനോ?.

6 comments:

  1. മനോഹരമായ വരികള്‍...

    ReplyDelete
  2. കവിത നന്നായി.

    നശിക്കുന്ന കാടുകള്‍ കണ്ടു.
    പിന്നെ അവയുടെ ഭീതിയും.
    ഇവന്‍ നമ്മുടെ കാലനോ?

    ഇത് കൂടുതല്‍ നന്നാക്കാന്‍ പറ്റില്ലേ? നശിക്കുന്ന കാടുകള്‍ കണ്ടു എന്നുപറയുമ്പൊത്തന്നെ ഭീതിയല്ലേ? സംശയം മാത്രം.

    ReplyDelete
  3. Dear Readers,
    i forgot to put comment for my new poem
    so i will put now the comment for readers

    ReplyDelete
  4. അഴകുണ്ടെന്നാലും ജീവനില്ല.
    പുറത്തു നിറയെ പീലിയും,
    ഉള്ളില്‍ നിറയെ പഞ്ഞിയും.
    അവയുടെ കണ്ണുകളില്‍,
    കാണാത്ത കാടുകള്‍ കണ്ടു.
    പിന്നെ അവയുടെ എണ്ണയും.
    വഴിക്കരികില്‍ വില്‍പന തക്യതി!.
    അഴകിനാല്‍ മനോഹരം.
    നിറഞ്ഞ പീലികള്‍ വിടര്‍ത്തി,
    അവ ചെയ്യും ന്യത്തവും കണ്ടു.
    അവയുടെ കണ്ണുകളില്‍,
    നശിക്കുന്ന കാടുകള്‍ കണ്ടു.
    പിന്നെ അവയുടെ ഭീതിയും.
    ഇവന്‍ നമ്മുടെ കാലനോ?.

    ReplyDelete
  5. ധ്വംസിക്കപ്പെടുന്ന അകവേഴ്ച്ചകളിലേക്ക്‌ മിന്നല്‍ വെളിച്ചം പോലെ ഈ കവിത....

    ReplyDelete