എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 4, 2007

കാമം



കാമം വെറിയോടലഞ്ഞു സ്ത്രീയേതേടി,
അവിടെ കണ്ടൊരുവീട്ടില്‍ കയറി,
ഏതോ ഒരു സ്ത്രീയേകാമിച്ചു.
ഫലമോ അവള്‍ പെറ്റു,
അച്ചനില്ലാ കുഞ്ഞിനെ.

കാമത്തിനാല്‍ നേടിയ,
ഫലത്തെ ഊട്ടിടാന്‍ കാമം,
വിറ്റവള്‍ പണം നേടി.

പിന്നീടവളൊരു കഥയുമെഴുതി,
ഒരു വേശ്യയുടെ ആത്മകഥ.

8 comments:

  1. കവിത:കാമം.
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    കാമം വെറിയോടലഞ്ഞു സ്ത്രീയേതേടി,
    അവിടെ കണ്ടൊരുവീട്ടില്‍ കയറി,
    ഏതോ ഒരു സ്ത്രീയേകാമിച്ചു.
    ഫലമോ അവള്‍ പെറ്റു,
    അച്ചനില്ലാ കുഞ്ഞിനെ.
    കാമത്തിനാല്‍ നേടിയ,
    ഫലത്തെ ഊട്ടിടാന്‍ കാമം,
    വിറ്റവള്‍ പണം നേടി.
    പിന്നീടവളൊരു കഥയുമെഴുതി,
    ഒരു വേശ്യയുടെ ആത്മകഥ.

    ReplyDelete
  2. പിഴച പെണ്ണ്
    വേശ്യയായെന്നു എഴുതിയാല്‍ അതു കവിതയാകില്ല
    മനസ്സിലുള്ള ആശയം മൌലികമായ ഇമെജറികളിലൂടെ അവതരിപ്പിക്കുന്‍പോള്‍ മാത്രമെ വായനക്കാരന്‍ സ്റ്ഷ്ട്ടി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.. പ്രക്രുതിയില്‍ നിന്നു പെറുക്കി എടുക്കുന്നതു ചെത്തി മിനുക്കി വേണം അടുക്കി വെക്കാന്‍( സംസ്ക്കരിച്) വ്യക്തമായ ജീവിതദര്‍ശനവും ഭാവനയും മേല്പറഞതിനു ആവശ്യമാണ്. സ്വയം പിഴിഞെഴുതുക...

    ReplyDelete
  3. കാമം..
    നന്നായിട്ടുണ്ട്‌...
    സ്ത്രീ...
    എന്ന സങ്കല്‍പത്തില്‍
    അറിയാതെ ചെളി പുരളുന്നു...
    കവിതയില്‍
    ഊറി വരുന്ന കനലില്‍
    അവള്‍
    അനാഥയാകുന്നു....

    സത്യത്തില്‍ നോവിന്റെ മുഖമുദ്രയോ..സ്ത്രീയുടെ കാമം....

    ReplyDelete
  4. ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെഴുതിയ നളിനി ജമീല തന്‍റെ മകളെ വേശ്യാവൃത്തിയിലേക്ക്ഒരിക്കലും കൊണ്ടുവന്നില്ല. അവളെ സമൂഹം ആവശ്യപ്പെടുന്ന നിലയില്‍ കെട്ടിച്ചു വിട്ടു. എന്നാല്‍, ആ ജമീല പറയുന്നത് അദ്ധ്യാപനം, പാട്ടു പാടല്‍ എന്നിവ പോലെ വേശ്യാവൃത്തിയും മാന്യമായ തൊഴിലാണെന്നാണ്.

    ReplyDelete
  5. ഇതാണോടോ കവിത? ഇതെന്തോന്ന് സാധനം...നളിനിജമീലയുടെ പുസ്തകം ആദ്യം വായിക്ക്.അവൾ അതിൽ മകൾ ഈ വഴിതിരഞ്ഞെടുത്താൽ തടയില്ലാ എന്നല്ലേടോ എഴുതിയിരിക്കുന്നെ?

    പോക്കറ്റടിക്കാരൻ താൻ ജീവിക്കാൻ വേണ്ടിയാണീ തൊഴിൽ ചെയ്യുന്നതെന്നും പെരും കള്ളൻ തന്റെ തൊഴിൽ രാഷ്ടീയക്കാരേക്കാൾ മാന്യമാണെന്നും വിദഗ്ദമായി സമർത്ഥിക്കും എന്നുകരുതി അത് ശരിയാണെന്ന് പറയുവാൻ പറ്റുമോ?

    വേശ്യാവ്രിത്തിയെകുറിച്ച് കാര്യമായ ഒരു ചർച്ച കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു പക്ഷെ ആഗ്ഗോളവൽക്കരണത്തിന്റെ പിന്തുടർച്ചയായി വേശ്യാ വ്രിത്തിയിനി ഒരു ബിസിനസ്സായി അംഗീകരിക്കാനും ഇന്നത്തെ ഇനി ടൂറിസം -ഐടി മേഘലയിൽ ഉള്ളവർക്ക് വേണ്ടീയ്ന്ന പേരിൽ നടപ്പിലാക്കിയേക്കാം.

    പ്രതിപക്ഷത്താണേൽ ഒരു ഹർത്താലും സമരവും പ്രതീക്ഷിക്കാം ഇല്ലേൽ അതിനെ താത്വികമായി ന്യായീകരിച്ചെന്നും ഇരിക്കാം.

    ReplyDelete
  6. കാമത്തിൻ കഥാകൾ എക്കാത്തും മലയാള കഥാസാഹിത്യത്തിൽ

    ReplyDelete