എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 11, 2007

നിര്‍ത്തൂയീമൂഢ്വത്ത്വം.



നാണയപുറങ്ങള്‍ പോലെ,
അവന്റെ മനസിലും
വിഹ്വലതയും ഉന്മാദവും,
രണ്ടു പുറങ്ങളായ്‌ നിന്നു.
പിന്നെ പതുക്കെ പതുക്കെ
അവന്‍ ഭ്രാന്തിലേക്ക്‌........
ഹ്ര്യദയവിശാലത വിളി-
ചോതുന്നു കരുത്തു-
പകരാത്തയാഥാര്‍ത്യം.
പിന്നെ ചികിത്സയായ്‌....
മരുന്ന്‌,ഷോക്ക്‌,
ചങ്ങല,ഇരുട്ടുമുറി.
നിര്‍ത്തൂയീമൂഢ്വത്ത്വം.
നല്‍കിടൂ ആ ഭ്രാന്തമാം
മനസിനല്‍പ്പം സ്നേഹം.
പിന്നെ സ്വാന്ത്വനം,
കാരുണ്യം,ദയ............

5 comments:

  1. നാണയപുറങ്ങള്‍ പോലെ,
    അവന്റെ മനസിലും
    വിഹ്വലതയും ഉന്മാദവും,
    രണ്ടു പുറങ്ങളായ്‌ നിന്നു.
    പിന്നെ പതുക്കെ പതുക്കെ
    അവന്‍ ഭ്രാന്തിലേക്ക്‌........
    ഹ്ര്യദയവിശാലത വിളി-
    ചോതുന്നു കരുത്തു-
    പകരാത്തയാഥാര്‍ത്യം.
    പിന്നെ ചികിത്സയായ്‌....
    മരുന്ന്‌,ഷോക്ക്‌,
    ചങ്ങല,ഇരുട്ടുമുറി.
    നിര്‍ത്തൂയീമൂഢ്വത്ത്വം.
    നല്‍കിടൂ ആ ഭ്രാന്തമാം
    മനസിനല്‍പ്പം സ്നേഹം.
    പിന്നെ സ്വാന്ത്വനം,
    കാരുണ്യം,ദയ............

    ReplyDelete
  2. നാണയപുറങ്ങള്‍ പോലെ,
    അവന്റെ മനസിലും
    വിഹ്വലതയും ഉന്മാദവും,
    രണ്ടു പുറങ്ങളായ്‌ നിന്നു.
    നന്നായിരിക്കുന്നു തുടര്‍ന്നും എഴുതുക

    ReplyDelete
  3. നന്നായിട്ടുണ്ട്‌
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete