എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, November 19, 2007

അന്ത്യകൂദാശാ....



വാഴ്‌വിന്‍ ഇരിപ്പിടങ്ങള്‍
സ്വപ്നം കണ്ടിരുന്നു ഞാന്‍.

അന്ധവിശ്വസങ്ങള്‍,
വിധിവിശ്വസങ്ങള്‍,
തര്‍ക്കങ്ങള്‍......
തകര്‍ത്തു എന്‍ ജീവിതം!

ഒറ്റപ്പെട്ടപ്പോള്‍;ആരോ ഒരാള്‍
അന്ത്യകൂദാശായുമായ്‌....
വൈദ്ദികനോ ഇവന്‍!

അപ്പോഴെനിക്കു
ജീവനുണ്ടായിരുന്നുവോ?
അറിയില്ല എനിക്കും,
ഇനി ആര്‍ക്കും!

17 comments:

  1. വാഴ്‌വിന്‍ ഇരിപ്പിടങ്ങള്‍
    സ്വപ്നം കണ്ടിരുന്നു ഞാന്‍.
    അന്ധവിശ്വസങ്ങള്‍,
    വിധിവിശ്വസങ്ങള്‍,
    തര്‍ക്കങ്ങള്‍......
    തകര്‍ത്തു എന്‍ ജീവിതം!.
    ഒറ്റപ്പെട്ടപ്പോള്‍;ആരോ ഒരാള്‍
    അന്ത്യകൂദാശായുമായ്‌....
    വൈദ്ദികനോ ഇവന്‍!.
    അപ്പോഴെനിക്കു ജീവനുണ്ടായിരുന്നുവോ?
    അറിയില്ല എനിക്കും,
    ഇനി ആര്‍ക്കും!.

    ReplyDelete
  2. സഗീര്‍...

    നല്ല ചിന്ത....അഭിനന്ദനങ്ങള്‍

    ഒരു ഓര്‍മ്മയില്‍
    അറിഞ്ഞ അറിവ്‌
    നീയറിഞ്ഞപ്പോല്‍
    ഞാന്‍ അറിഞ്ഞില്ല
    അറിഞ്ഞപ്പോല്‍
    നീയില്ല ഞാനില്ല..ആരുമേയില്ല
    അനന്തമായ ഒരു അന്ത്യകൂദാശ മാത്രം

    നന്‍മകള്‍ നേരുന്നു

    ReplyDelete
  3. അപ്പോഴൂണ്ടോ എന്തോ ഇപ്പോഴില്ലല്ലോ.

    അല്ലേ? :)

    ReplyDelete
  4. നജീം,എന്താണുദേശിച്ചതെന്നു മനസില്ലായില്ല

    ReplyDelete
  5. മന്‍സൂര്‍,
    അതേ ശരിയാണ്‌
    അനന്തമായ ഒരു അന്ത്യകൂദാശ മാത്രം

    ReplyDelete
  6. സഗീര്‍,

    അടുത്തിടെ നടന്ന ഒരന്ത്യകുദാശ പ്രശ്നത്തിന്റെ കാര്യം ഓര്‍ത്തുപോയതാ :)
    കൊടുത്തു എന്ന് പറഞ്ഞ സമയത്ത് അദ്ദേഹത്തിന് ജീവന്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോള്‍ പലരുടേയും ഭാഗ്യമോ നിര്‍ഭാഗ്യമോ അദ്ദേഹത്തിനു ജീവന്‍ ഇല്ലല്ലോ..

    ReplyDelete
  7. ഇത്ര ചെറുപ്പത്തിലേ അന്ത്യകൂദാശയെപ്പറ്റി എഴുതണ്ടാ...

    പിന്നെ കവിതയെപ്പറ്റി...
    കൊള്ളാം.
    പഴയപോലെ അക്ഷരത്തെറ്റ്......
    “വിധിവിശ്വസങ്ങള്‍‌“‍
    ഇതിനുപകരം “വിധിവിലാസങ്ങള്‍“ ?

    ReplyDelete
  8. malayalam itra nanayi nayn idu vare kanditilla ! real g8 yar ! keep it up ! ur kavitha and keepur spirits high @! oke luck to u !

    ReplyDelete
  9. മലയാളം ഞാന്‍ ഇത്രന്നന്നായി ഇതുവരെ കണ്ടിട്ടില്ല!ശരിക്കും മഹത്തരം!തുടരുക!നിങ്ങളുടെ കവിതയും അതിനോടുള്ള ലഹരിയും വളരെ ഉന്നതിയിലാണ്‌.ശരി,ഞാന്‍ തുടര്‍ന്നും വായിക്കുന്നതായിരിക്കും

    ReplyDelete
  10. ഗീതചേച്ചി ചൂണ്ടികാണിച്ച തെറ്റു ഞാന്‍ തിരുത്താം പിന്നെ ഞാന്‍ എന്റെ ആമുഖത്തില്‍ പറഞ്ഞിരുന്ന കാര്യം ഒന്നും കൂടി എവിടെ ആവര്‍ത്തിക്കുകയാണ്‌"കാലത്തിന്റെ കനലുകളില്‍ എരിയുന്ന കാഞ്ഞിരക്കായക്കുള്ളില്‍ നിന്നും തോറ്റിയെടുത്ത കയ്‌പ്പുകളുമായ്‌ സംവദിക്കുന്ന കവിതകളുമായ്‌ ഞാന്‍ നിങ്ങളുടെ മുന്നില്‍ വെള്ളിനക്ഷത്രമായ്‌,ഈ ഭൂമിയിലെ ഒട്ടുമിക്ക കാര്യങ്ങളിലൂടെ കടന്നു പോവുകയാണ്‌. ചിലപ്പോള്‍ ഇവയിലേതെങ്കിലും വിഷയങ്ങള്‍ വായനക്കാരെ ബാധിച്ചേക്കാം ഒന്നും മന:പൂര്‍വമല്ല.സവിനയം ക്ഷമിക്കുക. നിങ്ങളുടെ സമ്മതപ്രകാരം ഞാന്‍ എന്റെ ഈ നടപ്പു തുടരട്ടെ.കല്ലും മുള്ളും നിറഞ്ഞ ഈ വഴികളിലൂടെ......"നന്ദി തുടര്‍ന്നും വായിക്കുക

    ReplyDelete
  11. നജീം,ശരിയാണ്‌പലരുടേയും ഭാഗ്യമോ നിര്‍ഭാഗ്യമോ അദ്ദേഹത്തിനു ജീവന്‍ ഇല്ലല്ലോ.............

    ReplyDelete
  12. ഇര്‍വിനും,മുക്കുവനും നന്ദി തുടര്‍ന്നും വായിച്ച്‌ അഭിപ്രായങ്ങള്‍ എഴുതുക

    ReplyDelete
  13. വിശ്വാസങ്ങള്‍ ഹൈജാക്കുചെയ്യപ്പെടുന്ന ഇക്കാലത്തിന്റെ കവിത..

    ReplyDelete
  14. ചിന്തകള്‍ കൊള്ളാം...

    ReplyDelete
  15. ഇന്ന് ധാരാളം പുതിയ കവികള്‍ ഉണ്ട്‌ ബ്ലോഗില്‍ അവര്‍ കൈവെക്കാത്ത പല വിഷയങ്ങളും പിന്നെ കവിതയിടെ ഒരു പുതിയ ശൈലിയും എനിക്കിവിടെ താങ്കളില്‍ കണാന്‍ സാധിച്ചു...........

    ReplyDelete
  16. വഴിപോക്കനും,ഹരിശ്രീക്കും,ANTONY JOSEPH ARAKKALനും നന്ദി. തുടര്‍ന്നും വായിച്ച്‌ അഭിപ്രായങ്ങള്‍ എഴുതുക

    ReplyDelete