എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, January 7, 2008

എന്റെ കല്യാണകുറി നിങ്ങള്‍ക്കായ്‌വെള്ളിനക്ഷത്രമെന്ന ഈ ബ്ലോഗിന്റെ ഉടമയായ മുഹമ്മദ്‌ സഗീര്‍ എന്ന ഞാന്‍ നിറങ്ങളുടെ കാഴ്ച്ചകള്‍ എന്ന ബ്ലോഗിന്റെ ഉടമയായ ജെസീന ഹംസയും തമ്മില്‍ വിവാഹിതരാവുകയാണ്‌.

വരുന്ന 2008 ഫെബ്രുവരി ഒമ്പതാം തിയതി ശനിയാഴ്ച്ച.ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്‌ ഓര്‍ക്കൂട്ടില്‍ വെച്ചാണ്‌,പിന്നെ ഈ പരിചയം വളര്‍ന്നു............ഒടുവില്‍ പിരിയാന്‍ കഴിയില്ലെന്നു മനസിലായതോടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും അതിന്റെ പ്രഥമ ഘട്ടമായി ഞാന്‍ എന്റെ വീട്ടുകാരെ അറിക്കുകയുണ്ടായി.

അതിനെ തുടര്‍ന്നുണ്ടായ വീട്ടുക്കാരുടെ അന്വേഷനങ്ങള്‍ക്ക്‌ ഒടുവിലും,എന്റെ നിര്‍ബന്ധത്തിലും വീട്ടുകാര്‍ സമ്മതിക്കുകയുണ്ടായി.

അതേ തുടര്‍ന്ന്‌ ഇക്കഴിഞ്ഞ 2007 ഡിസംബര്‍ ഇരുപത്തിരണ്ടാം തിയതി ഞങ്ങള്‍ തമ്മിലുള്ള വിഹാഹനിശ്ചയം കഴിയുകയുണ്ടായി.

മലയാള ബ്ലോഗെഴുത്തുകാര്‍ തമ്മിലുള്ള രണ്ടാമത്തെ വിവാഹമാണ്‌ ഇതെന്നു തോന്നുന്നു.

ഓര്‍ക്കൂട്ടിലെ മലയാള കൂട്ടുകാര്‍ക്കിടയിലെ ആദ്യ വിവാഹമാണിതെന്നും തോന്നുന്നു.

2008 ഫെബ്രുവരി ഒമ്പതാം തിയതി ശനിയാഴ്ച്ച രാവിലെ ഞാന്‍ നിക്കാഹിനായി വധുവിന്റെ വീട്ടിലേക്കു പോവുന്നതോടെ കല്ല്യാണം തുടങ്ങുകയായി,പിന്നീട്‌ ഉച്ചയോടെ വധുവിന്റെ വീട്ടില്‍ വെച്ച്‌ നടക്കുന്ന നിക്കാഹും വൈകുന്നേരം എന്റെ വീട്ടില്‍ വെച്ചു നടക്കുന്ന റിസപ്ഷനോടെയും കൂടി ഞങ്ങളുടെ കല്ലാണം സമാപിക്കുന്നു.

കല്ല്യാണത്തിനു ഞാന്‍ എന്റെ നല്ലവരായ എല്ലാ ബ്ലോഗെഴുത്തുകാരെയും ക്ഷണിക്കുകയാണ്‌.

തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഗുരുവായൂര്‍ അമ്പലത്തിനറ്റുത്തുള്ള മിനി ഗള്‍ഫ്‌ എന്ന ചാവക്കാട്‌ നടുത്തുള്ള മണത്തല പള്ളിക്കടുത്താണ്‌ എന്റെ വീട്‌.

എന്റെ കല്ല്യാണ റിസപ്ഷെന്‍ മണത്തലയില്‍ നിന്ന് പൊന്നാനിക്കു പോവുമ്പോള്‍ വരുന്ന ഇടക്കഴിയൂരിലുള്ള സിംഗപ്പൂര്‍ പാലസില്‍ വെച്ചാണ്‌ നടക്കുന്നത്‌.വൈകുന്നേരം 4നും 7നും മദ്ധ്യേ.

പല ഘട്ടങ്ങളില്‍ എന്റെ രചനകളെ കുറിച്ചും നിങ്ങളുടെ രചനകളെ കുറിച്ചും നമ്മള്‍ തമ്മില്‍ എഴുത്തിലൂടെ വാക്‌ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്‌.

പലരും എന്റെ ബ്ലോഗിനിവായിക്കില്ല എന്നു വരെ പറഞ്ഞിട്ടുമുണ്ട്‌.അതെല്ലാം സ്നേഹസംവാദങ്ങള്‍ മാത്രമായ്‌ കണക്കിലെടുക്കണമെന്നും ഞാന്‍ ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഒരിക്കല്‍ കൂടി എന്റെ നല്ലവരായ എല്ലാ ബ്ലോഗെഴുത്തുകാരെയും എന്റെ കല്ല്യാണത്തിനു ക്ഷണിക്കുകയാണ്‌.

64 comments:

 1. ഞാന്‍ വിവാഹിതനാവുന്നു
  വെള്ളിനക്ഷത്രമെന്ന ഈ ബ്ലോഗിന്റെ ഉടമയായ ഞാന്‍ എന്ന മുഹമ്മദ്‌ സഗീറും നിറങ്ങളുടെ കൂട്ടുകാരിയെന്ന ബ്ലോഗിന്റെ ഉടമയായ ജെസീന ഹംസയും തമ്മില്‍ വിവാഹിതരാവുകയാണ്‌.
  ഈ വരുന്ന 2008 ഫെബ്രുവരി ഒമ്പതാം തിയതി ശനിയാഴ്ച്ച.ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്‌ ഓര്‍ക്കൂട്ടില്‍ വെച്ചാണ്‌,പിന്നെ ഈ പരിചയം വളര്‍ന്നു............ഒടുവില്‍ പിരിയാന്‍ കഴിയില്ലെന്നു മനസിലായതോടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും അതിന്റെ പ്രഥമ ഘട്ടമായി ഞാന്‍ എന്റെ വീട്ടുകാരെ അറിക്കുകയുണ്ടായി.
  അതിനെ തുടര്‍ന്നുണ്ടായ വീട്ടുക്കാരുടെ അന്വേഷനങ്ങള്‍ക്ക്‌ ഒടുവിലും,എന്റെ നിര്‍ബന്ധത്തിലും വീട്ടുകാര്‍ സമ്മതിക്കുകയുണ്ടായി.
  അതേ തുടര്‍ന്ന്‌ ഇക്കഴിഞ്ഞ 2007 ഡിസംബര്‍ ഇരുപത്തിരണ്ടാം തിയതി ഞങ്ങള്‍ തമ്മിലുള്ള വിഹാഹനിശ്ചയം കഴിയുകയുണ്ടായി.
  മലയാള ബ്ലോഗെഴുത്തുകാര്‍ തമ്മിലുള്ള രണ്ടാമത്തെ വിവാഹമാണ്‌ ഇതെന്നു തോന്നുന്നു.
  ഓര്‍ക്കൂട്ടിലെ മലയാള കൂട്ടുകാര്‍ക്കിടയിലെ ആദ്യ വിവാഹമാണിതെന്നും തോന്നുന്നു.
  2008 ഫെബ്രുവരി ഒമ്പതാം തിയതി ശനിയാഴ്ച്ച രാവിലെ ഞാന്‍ നിക്കാഹിനായി വധുവിന്റെ വീട്ടിലേക്കു പോവുന്നതോടെ കല്ല്യാണം തുടങ്ങുകയായി,പിന്നീട്‌ ഉച്ചയോടെ വധുവിന്റെ വീട്ടില്‍ വെച്ച്‌ നടക്കുന്ന നിക്കാഹും വൈകുന്നേരം എന്റെ വീട്ടില്‍ വെച്ചു നടക്കുന്ന റിസപ്ഷനോടെയും കൂടി ഞങ്ങളുടെ കല്ലാണം സമാപിക്കുന്നു.
  കല്ല്യാണത്തിനു ഞാന്‍ എന്റെ നല്ലവരായ എല്ലാ ബ്ലോഗെഴുത്തുകാരെയും ക്ഷണിക്കുകയാണ്‌.
  തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഗുരുവായൂര്‍ അമ്പലത്തിനറ്റുത്തുള്ള മിനി ഗള്‍ഫ്‌ എന്ന ചാവക്കാട്‌ നടുത്തുള്ള മണത്തല പള്ളിക്കടുത്താണ്‌ എന്റെ വീട്‌.
  എന്റെ കല്ല്യാണ റിസപ്ഷെന്‍ മണത്തലയില്‍ നിന്ന് പൊന്നാനിക്കു പോവുമ്പോള്‍ വരുന്ന ഇടക്കഴിയൂരിലുള്ള സിംഗപ്പൂര്‍ പാലസില്‍ വെച്ചാണ്‌ നടക്കുന്നത്‌.വൈകുന്നേരം 4നും 7നും മദ്ധ്യേ.
  പല ഘട്ടങ്ങളില്‍ എന്റെ രചനകളെ കുറിച്ചും നിങ്ങളുടെ രചനകളെ കുറിച്ചും നമ്മള്‍ തമ്മില്‍ എഴുത്തിലൂടെ വാക്‌ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്‌.പലരും എന്റെ ബ്ലോഗിനിവായിക്കില്ല എന്നു വരെ പറഞ്ഞിട്ടുമുണ്ട്‌.അതെല്ലാം സ്നേഹസംവാദങ്ങള്‍ മാത്രമായ്‌ കണക്കിലെടുക്കണമെന്നും ഞാന്‍ ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുന്നു
  ഒരിക്കല്‍ കൂടി എന്റെ നല്ലവരായ എല്ലാ ബ്ലോഗെഴുത്തുകാരെയും എന്റെ കല്ല്യാണത്തിനു ക്ഷണിക്കുകയാണ്‌.

  ReplyDelete
 2. മുഹമ്മദ് സഗീറിനും, ജെസീന ഹംസക്കും വിവാഹ് മംഗളാശംസകള്‍.....

  അങ്ങിനെ ബ്ലോഗര്‍/ബ്ലോഗിനിമാരുടെ രണ്ടാമത്തെ വിവാഹത്തിനും നമ്മള്‍ സാക്ഷിയാകുന്നു.

  അഭിനന്ദന്‍സ്, ആശീര്‍വാദംസ്.......പ്രാര്‍ത്ഥനാസ്.

  ReplyDelete
 3. എല്ലാവിധ ആശംസകളും.
  ഏതായാലും മ്മടെ നാട്ടുകാരനല്ലേ..

  ReplyDelete
 4. എല്ലാ വിധ ആശംസകളും നേരുന്നു....

  ReplyDelete
 5. നല്ല വാര്‍ത്തയാണല്ലോ കേള്‍ക്കുന്നത്‌.
  വിവാഹമംഗളാശംസകള്‍, രണ്ടുപേര്‍ക്കും.

  ReplyDelete
 6. സഗീറിനും ജെസീനയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു!

  ReplyDelete
 7. പെപ്പേര പേ പെപ്പേ പെപ്പേ പെപ്പേ പേ പേ...പേ.........................

  മൂന്നുതാളത്തില്‍...

  ഡുംഡുംഡും...ഡുംഡുംഡും...ഡുംഡുംഡും...ആവശ്യത്തിനുമാത്രം ഇടയ്ക്കിടയ്ക്ക്.

  ഇതങ്ക്..ട് മുറ്കുമ്പോ ആവശ്യത്തിനു ചരടും ചേര്‍ത്ത് ബ്ലോഗനാറ് കാവിലമ്മേന്നു മനസ്സില്‍ധ്യാനിച്ച് മുറുക്ക്യങ്ക്..ട് കെട്ട്വാ..ഒക്കെ ശുഭാവും.....

  ദീര്‍ഘസുമംഗലീ ഭവഃ.
  ദീര്‍ഘായുഷ്മാന്‍ ഭവഃ.

  ReplyDelete
 8. മംഗളാശംസകള്‍!

  ReplyDelete
 9. എല്ലാ ആശംസകളും സഗീര്‍. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ

  ReplyDelete
 10. ആശംസകള്‍ സഗീറേ..
  ഇക്കാസ്&ജാസൂട്ടി.

  ReplyDelete
 11. മുഹമ്മദ് സഗീറിനും, ജെസീന ഹംസക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു !

  ReplyDelete
 12. രണ്ടുപേര്‍ക്കും വിവാഹ മംഗളാശംസകള്‍!
  ചെലവ്ണ്ട് ട്ടോ..

  ReplyDelete
 13. സഗീറിനും ജെസിക്കും
  വിവാഹാശംസകള്‍...

  ReplyDelete
 14. നന്‍മകള്‍ നേരുന്നു

  ReplyDelete
 15. വിവാഹ മംഗളാശംസകള്‍

  തറവാടി / വല്യമ്മായി

  ReplyDelete
 16. വിവാഹ മംഗളാശംസകള്‍:).

  ReplyDelete
 17. വിവാഹ മംഗളാശംസകള്‍:)

  ReplyDelete
 18. എല്ലാ വിധ ആശംസകളും നേരുന്നു....

  ReplyDelete
 19. ആശംസകള്‍ മുഹമ്മദ്.

  സ്നേഹം നിറഞ്ഞ നല്ലൊരു ജീവിതത്തിന് ഭാവുകങ്ങള്‍

  ReplyDelete
 20. എല്ലാവിധ മംഗളങ്ങളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു...

  ReplyDelete
 21. aazamsakaL!!
  ee raNtu blOgum oraaLutEthallallO, chila saamyathakaL kaNtathukoNtaa.

  ReplyDelete
 22. നല്ല വാര്‍ത്ത.
  മുഹമ്മദ് സഗീറിനും ജെസീനാ ഹംസക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു...

  ReplyDelete
 23. അനുമോദനങ്ങള്‍ ..
  വിവാഹമംഗളാശംസകള്‍.....
  മുഹമ്മദ് സഗീറിനും അദ്ദേഹത്തിന്റെ പ്രിയവധുവിനും എല്ലാവിധആശംസകളും അറിയിക്കുന്നു ......
  സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.........
  വിവാഹ മംഗളാശംസകള്‍ !!!

  ReplyDelete
 24. സഗീറേ, ജസീനാ.. നന്മകള്‍ നേരുന്നു.. !!

  ReplyDelete
 25. സഗീറ്‌...

  അതു നന്നായി.

  സഗീറിനും ജെസീനയ്ക്കും സ്നേഹപൂര്‍‌വ്വം വിവാഹ്ഹ മംഗളാശംസകള്‍ നേരുന്നു.

  :)

  ReplyDelete
 26. എല്ലാ ആശംസകളും നേരുന്നു.

  അപ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങട്ടെ....

  ReplyDelete
 27. സഗീറിനും
  ജെസീനയ്‌ക്കും
  ആശംസകള്‍..

  ReplyDelete
 28. വിവാഹമംഗളാശംസകള്‍!

  ReplyDelete
 29. ആശംസകള്‍........!! അഭിനന്ദനങ്ങള്‍....!!

  ReplyDelete
 30. സഗീര്‍,
  മംഗളാശംസകള്‍ രണ്ടു പേര്‍ക്കും
  ...
  ഞാന്‍ മന്ദലംകുന്നാണ്‌... നാട്ടിലായിരുന്നുവെങ്കില്‍ പങ്കെടുക്കാമായിരുന്നു....

  സകല സൌഭാഗ്യങ്ങളും വര്‍ഷിക്കട്ടെ.......

  ReplyDelete
 31. രണ്ടാം ബൂലോക ബ്ലിക്കാഹിന് രണ്ടുപേര്‍ക്കും മംഗളാശംസകള്‍.

  ReplyDelete
 32. എല്ലാവിധ ആശംസകളും

  ReplyDelete
 33. വധൂവരന്മാര്‍ക്കു് മംഗളാശംസകള്‍!

  ReplyDelete
 34. വിവാഹ് മംഗളാശംസകള്‍.....

  ReplyDelete
 35. മുഹമ്മദ് സഗീറിനും, ജെസീന ഹംസക്കും വിവാഹ മംഗളാശംസകള്‍ ...!

  ReplyDelete
 36. വിവാഹ മംഗളാശംസകള്‍..:)

  ReplyDelete
 37. വിഷ്ണു പ്രസാദ്January 9, 2008 at 4:47 PM

  സഗീറിനും ജെസീനയ്ക്കും നന്മകള്‍ നേരുന്നു...

  ReplyDelete
 38. എല്ലാവിധ മംഗളങ്ങളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു...

  ReplyDelete
 39. പ്രിയ കൂട്ടുകാരനും ഭാവി വധുവിനും,,
  സ്നേഹത്തില്‍ ചാലിച്ച,
  ഒരായിരം മംഗളാശംസകള്‍....


  പ്രാര്‍ഥനയോടെ
  ആര്‍ബി

  ReplyDelete
 40. മുഹമ്മദ് സഗീറിനും ജെസീനാ ഹംസക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു..

  ReplyDelete
 41. മുഹമ്മദ് സഗീറിനും ജെസീനയ്ക്കും എല്ലാവിധ ആശംസകളും..

  ReplyDelete
 42. ഒരു കുഞ്ഞാശംസ എന്റെ വകയും.... ഖത്തറില്‍ വച്ചു പാര്‍ട്ടിയുണ്ടോ?!

  ReplyDelete
 43. പ്രിയ കൂട്ടുകാരന സഗീറ്‌...  സഗീറിനും ജെസീനയ്ക്കും സ്നേഹപൂര്‍‌വ്വം വിവാഹ്ഹ മംഗളാശംസകള്‍ നേരുന്നു.

  best of luck !

  ReplyDelete
 44. സഗീറെ,
  എന്റെ സമ്മാനമായി ഒരു പടം
  കിട്ടിക്കാണുമല്ലൊ, അല്ലെ ?

  ആശംസകള്‍ !
  സജ്ജീവ്

  ReplyDelete
 45. അഭിനന്ദനങ്ങളും മംഗളാശംസകളും എന്റെ വകയായും :)

  ReplyDelete
 46. വധൂ വരന്മാരേ ... പ്രിയ വധൂ വരന്മാരേ ...
  വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ ... ഇതാ ...

  ആള്‍ ദ ബെസ്റ്റ്‌ !!

  ReplyDelete
 47. എല്ലാ വിധ ആശംസകളും

  ReplyDelete
 48. വധൂ വരന്മാര്‍ക്ക് വിവാഹമംഗളാശംസകള്‍ നേരുന്നു............

  സസ്നേഹം

  ഹരിശ്രീ

  ReplyDelete
 49. വിവാഹമംഗളാശംസകള്‍ സഗീര്‍........

  ReplyDelete
 50. രണ്ടുപേര്‍ക്കും എല്ലാവിധ മംഗളാശംസകള്‍!

  ReplyDelete
 51. പല ഘട്ടങ്ങളില്‍ എന്റെ രചനകളെ കുറിച്ചും നിങ്ങളുടെ രചനകളെ കുറിച്ചും നമ്മള്‍ തമ്മില്‍ എഴുത്തിലൂടെ വാക്‌ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്‌.പലരും എന്റെ ബ്ലോഗിനിവായിക്കില്ല എന്നു വരെ പറഞ്ഞിട്ടുമുണ്ട്‌.അതെല്ലാം സ്നേഹസംവാദങ്ങള്‍ മാത്രമായ്‌ കണക്കിലെടുക്കണമെന്നും ഞാന്‍ ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുന്നു
  ഒരിക്കല്‍ കൂടി എന്റെ നല്ലവരായ എല്ലാ ബ്ലോഗെഴുത്തുകാരെയും എന്റെ കല്ല്യാണത്തിനു ക്ഷണിക്കുകയാണ്‌.

  ReplyDelete
 52. സഗീറെ-ജസീനെ,
  ഇമ്മടെ വക അഡ്വാന്‍സ് ഭാവുകങ്ങള്‍ !

  ഒരു ചെറു സമ്മാനോം..നോക്കൂ
  http://bp3.blogger.com/_r2qDmka_gcI/R6EzYq8iJJI/AAAAAAAABNw/WayPXqFKD9E/s1600-h/Vellinakshathram-+Mohd.+Sageer.jpg
  ഈ പടം എടുത്തോളുക.

  ReplyDelete
 53. വിവാഹ മംഗളാശംസകള്‍

  ReplyDelete
 54. പ്രിയ സുഹൃത്തുക്കളെ,
  ഞങ്ങളുടെ കല്ല്യാണത്തില്‍ പങ്കെടുക്കുകയും,ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത സുഹൃത്തുകള്‍ക്കും അതുപോലെ മറന്നുപോയവര്‍ക്കും,മന:പൂര്‍വം വേണ്ടായെന്നുവെച്ചവര്‍ക്കും ഞങ്ങള്‍ ഞങ്ങളുടെ നന്ദി അറീക്കുന്നു

  ReplyDelete
 55. കല്യാണകുറി ഇന്നാണ് കണ്ടത്...
  ആശംസ കുറച്ച് വൈക്യേതോണ്ടിപ്പോ എന്താ കുഴപ്പം അല്ലേ :)

  രണ്ട് പേര്‍ക്കും നല്ലൊരു ദാമ്പത്യജീവിതം ആശംസിക്കുന്നു...

  ReplyDelete
 56. വളരെ വൈകിയാണെങ്കിലും .. ഒരു ആശംസ ഒത്തിരി സ്നേഹത്തോടെ.

  ReplyDelete