അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Saturday, January 5, 2008
അവധൂതന്റെ താഴ്‌വര
ആത്മ വിസര്‍ജനം
ഓക്കാനിച്ചും
ഇതു ഉത്കൃഷ്ടമെന്നു-
ചൊല്ലിയും,പ്രസംഗിച്ചും,
പ്രസിദ്ധീകരിപ്പിച്ചും,
ക്ഷീരമുള്ള അകിടു ചപ്പി
ചാരായമൂറ്റികുടിച്ചും,
നാറിയ ജുബ്ബയുമിട്ടു-
കീറിയ മുറിമുണ്ടു ചുറ്റിയും,
തോളില്‍ തൂങ്ങും-
സഞ്ചിയില്‍ കടലാസുകള്‍,
കുത്തിനിറച്ചും,
ചുണ്ടിലെരിയും,
കഞ്ചാവു ബീഡിയില്‍-
നിന്നു പുകവിട്ടും,
ഊശന്‍താടി തടവിയും,
പേന്‍ നിറഞ്ഞ തലചോറിഞ്ഞും,
മൂക്കട്ടയൊലിച്ചും
പിന്നെ അതു നക്കി കുടിച്ചും,
അവധൂതന്റെ താഴ്‌വരയിലൊരാള്‍!.
ഇയാള്‍ ചൊല്ലുന്നു എന്‍-
പേര്‍ ബുദ്ധിജീവിയെന്ന്!
ഇനിയിയാളാകുമോ?
ഈ ബുദ്ധിജീവി!!!........
Subscribe to:
Post Comments (Atom)
കവിത:അവദൂതന്റെ താഴ്‌വര
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ആത്മ വിസര്‍ജനം
ഓക്കാനിച്ചും
ഇതു ഉത്കൃഷ്ടമെന്നു-
ചൊല്ലിയും,പ്രസംഗിച്ചും,
പ്രസിദ്ധീകരിപ്പിച്ചും,
ക്ഷീരമുള്ള അകിടു ചപ്പി
ചാരായമൂറ്റികുടിച്ചും,
നാറിയ ജുബ്ബയുമിട്ടു-
കീറിയ മുറിമുണ്ടു ചുറ്റിയും,
തോളില്‍ തൂങ്ങും-
സഞ്ചിയില്‍ കടലാസുകള്‍,
കുത്തിനിറച്ചും,
ചുണ്ടിലെരിയും,
കഞ്ചാവു ബീഡിയില്‍-
നിന്നു പുകവിട്ടും,
ഊശന്‍താടി തടവിയും,
പേന്‍ നിറഞ്ഞ തലചോറിഞ്ഞും,
മൂക്കട്ടയൊലിച്ചും
പിന്നെ അതു നക്കി കുടിച്ചും,
അവദൂതന്റെ താഴ്‌വരയിലൊരാള്‍!.
ഇയാള്‍ ചൊല്ലുന്നു എന്‍-
പേര്‍ ബുദ്ധിജീവിയെന്ന്!
ഇനിയിയാളാകുമോ?
ഈ ബുദ്ധിജീവി!!!........
അവദൂതന്റെ താഴ്‌വരയിലൊരാള്‍!.
ReplyDeleteഇയാള്‍ ചൊല്ലുന്നു എന്‍-
പേര്‍ ബുദ്ധിജീവിയെന്ന്!
ഇനിയിയാളാകുമോ?
ഈ ബുദ്ധിജീവി!!!.......
നന്നായിരിക്കുന്നൂ.!!
അങ്ങനാണല്ലോ വെപ്പ്.
ReplyDeleteനല്ല വരികള്‍.
ReplyDeleteപറഞ്ഞതു പോലെ ഇനി അയാളായിരിയ്ക്കുമോ ഈ ബുദ്ധി ജീവി?
ReplyDeleteനന്നായിരിയ്ക്കുന്നു, സഗീര്‍!
:)
"ചുണ്ടിലെരിയും,
ReplyDeleteകഞ്ചാവു ബീഡിയില്‍-
നിന്നു പുകവിട്ടും,
ഊശന്‍താടി തടവിയും,"
ഇതാണ് സഗീറെ നമ്മുടെ ശാപം
അവദൂതന്റെ താഴ്‌വര കൊള്ളാം...
ReplyDeleteഅവധൂതന്‍.
ReplyDeleteസഗീര്‍,
ReplyDeleteവിസര്‍ജനം ചെയ്യപ്പെടുന്നതു വിസര്‍ജ്യം. ഓക്കാനം ഒരു വിസര്‍ജനം തന്നെയാണ്. കവിതയെക്കുറിചു ഇത്രമാത്രം, ഏേതു വിഷയവുമാകട്ടെ,ഹ്രുദയാവര്‍ജകമായി എഴുതൂ.....
ഇതാണ് ഒരു യഥാര്‍ത്ഥ ബുദ്ധിജീവി. നല്ലൊരു ചിത്രം പോലെ സഗീര്‍ വരച്ചു വച്ചിരിക്കുന്നു...
ReplyDeleteസഗീറേ, ഇങ്ങനെ ആയാല്‍ മാത്രമേ ബുദ്ധിജീവിയായ ഒരു എഴുത്തുകാരന്‍ ആകാവൂ എന്നില്ലട്ടോ.. അത് പോലെയെങ്ങും ആയേക്കല്ലേ... :)
അവധൂതന്‍ എന്നു തിരുത്തുമോ?
ReplyDeleteസജികും,പ്രിയക്കും,വാല്‍മീകിക്കും,ശ്രീക്കും,നജൂസിനും,ഹരിശ്രീക്കും,ഗുപ്തനും,നസ്‌റത്തിനും,നജീമിനും ഒപ്പ്പം അനാഗതശ്‌മശ്രുവിനും നന്ദി .
ReplyDeleteഅനാഗതശ്‌മശ്രു,
ReplyDeleteതെറ്റുതിരുത്തിയീട്ടുണ്ട്,ഒരു കാര്യം കൂടി എന്താണ് ഈ അനാഗതശ്‌മശ്രുവിനുവിന്റെ അര്‍ത്ഥം?
മുഹമ്മദ് സഗീര്‍,
ReplyDeleteഇന്ന് ധാരാളം പുതിയ കവികള്‍ ഉണ്ട് ബ്ലോഗില്‍ അവര്‍ കൈവെക്കാത്ത പല വിഷയങ്ങളും പിന്നെ കവിതയിടെ ഒരു പുതിയ ശൈലിയും എനിക്കിവിടെ താങ്കളില്‍ കണാന്‍ സാധിച്ചു........പ്രമേയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തത പ്രശംസനീയം തന്നെ..
അഭിനന്ദനങ്ങള്‍
ഈ കവിത വായിച്ച്
ReplyDeleteഅഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ കവിതകള്‍
വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്
A Good Work...
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ReplyDeleteനിങ്ങളുടെ പിന്തുണയാണു
വീണ്ടും വീണ്ടും എഴുതുവാനുള്ള
പ്രചോദനം.