എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, January 2, 2008

ചുവപ്പ്‌നിശബ്ദ ഭവനം തേടി,
വെളുത്ത കൊട്ടാരം പണിതവന്‍!

കറുത്ത പുസ്തകം വായിച്ചു!
പുതിയ ജീവിതം നയിച്ചു!
കറുത്ത ജീവിതം മറന്നു!

മരണം,കൊലപാതകം
എല്ലാം മറന്നു!

കലയില്‍ പ്രണയം!
മതത്തിന്‍ ത്വത്ത ചിന്ത!

കവിതയിലൂടെ
കാമിനിയെ നേടി!
രതി തീര്‍ത്തു!

രാഷ്ട്രീയം അധികാരം നല്‍കി!
ചുവപ്പാണെന്റെ പേര്‍!!!

6 comments:

 1. നിശബ്ദ ഭവനം തേടി,
  വെളുത്ത കൊട്ടാരം പണിതവന്‍!.
  കറുത്ത പുസ്തകം വായിച്ചു!.
  പുതിയ ജീവിതം നയിച്ചു!.
  കറുത്ത ജീവിതം മറന്നു!.
  മരണം,കൊലപാതകം
  എല്ലാം മറന്നു!.
  കലയില്‍ പ്രണയം!.
  മതത്തിന്‍ ത്വത്ത ചിന്ത!.
  കവിതയിലൂടെ
  കാമിനിയെ നേടി!
  രതി തീര്‍ത്തു!
  രാഷ്ട്രീയം അധികാരം നല്‍കി!
  ചുവപ്പാണെന്റെ പേര്‍!!!...

  ReplyDelete
 2. പേറ്റിപ്പിക്കല്ലേ മഷേ, ചുമ്മ ജീവിച്ചുപോട്ടെന്നേ

  ReplyDelete
 3. ഈ കവിത പ്രിയയെ പേടിപ്പിച്ചെന്നോ?അല്‍ഭുതമായിരിക്കുന്നു

  ReplyDelete
 4. ഇപ്പോള്‍ ഇവിടെ ജില്ല തോറും സമ്മേളനം നടന്നുകൊണ്ടിരിക്ക്വാ... ചോപ്പ് എന്ന അക്ഷരം കേട്ടാ പ്രശ്നാ....

  :)) നന്ന്

  ReplyDelete
 5. പ്രിയക്കു പേടി,മുരളിക്കു പ്രശ്നം ഇനി ആര്‍ക്കൊക്കെയാണാവോ? പേടീയും,പ്രശ്നവും!.സത്യത്തെ പ്രശ്നമായും,പേടിയായും കാണുന്നതാണു നമുടെ വലിയ പ്രശ്നം.........

  ReplyDelete
 6. കറുത്ത പുസ്തകം വായിച്ചു!.
  പുതിയ ജീവിതം നയിച്ചു!.
  കറുത്ത ജീവിതം മറന്നു!.
  മരണം,കൊലപാതകം
  എല്ലാം മറന്നു!.
  മറക്കുമോ മാനുഷനുള്ള കാലം..?

  ReplyDelete