എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, February 24, 2008

നിയോഗം അഥവാ തിരിച്ചുവരവ്‌



കുഴിയടക്കിയവര്‍ ഉപേക്ഷിച്ചു പോയ-
എന്‍ ദേഹം വീണ്ടും,
ജീവിതത്തിലേക്കെത്തി നോക്കി!.

അവിടെ എല്ലാവരും തിരക്കില്‍!
എങ്കിലും,

ഞാനെന്‍ ഓര്‍മ്മയുടെ
ശ്മശാനവും പേറി കഴക്കുന്ന

ചുമലുമായ്‌,യാഥാര്‍ത്യത്തിന്റെ
കവാടത്തിന്‍ മുന്നില്‍ നിന്നു.

ആര്‍ക്കും നേരമില്ല
എന്നെയേര്‍ത്തു ദു:ഖിക്കാന്‍!
ഞാന്‍ അവിടെയെല്ലാം എന്നെ തിരക്കി!
ആര്‍ക്കും അറിയില്ല ഞാന്‍ ആരെന്ന്?.

എന്നെ മറന്നിരിക്കുന്നു എല്ലാവരും!
എങ്കിലും,ഞാന്‍ കണ്ടു!

ചിതലരിച്ച ആ മച്ചിന്‍ പുറത്തെ,
നിരാലംബയുടെ മാറില്‍,

മുലപ്പാലിനായ്‌ യാചിക്കും കുഞ്ഞിന്‍-
പൊടിപിടിച്ച പഴയ ചിത്രവും;
എന്‍ അക്ഷരകൂട്ടുകളടങ്ങിയ-
മാറാല കെട്ടിയ പഴയ പുസ്തകവും;

ഉണങ്ങിയ പൂമാലയിട്ട എന്‍ ചിത്രം,
പൊടിപിടിച്ചു ജീര്‍ണിച്ചുവെങ്കിലും;
ആ മച്ചില്‍ മൂലയില്‍ ആരോടൊ?
പുഞ്ചിരിച്ചു കൊണ്ടിരുന്നു!

അവയില്‍ ഞാന്‍ കണ്ടു എന്‍ ജീവന്‍!
കുഴിയടക്കിയവര്‍ ഉപേക്ഷിച്ചു പോയ-
എന്‍ ദേഹം വീണ്ടും,
ജീവിതത്തിലേക്കെത്തി നോക്കി!.

അവിടെ എല്ലാവരും തിരക്കില്‍!
പിന്നെ,ഞാന്‍ ഉപേക്ഷിച്ചു!
എന്‍ നിറങ്ങളേയും,
അക്ഷരങ്ങളേയും അവിടെ.

നൂറായിരം വിധിയെഴുത്തുകള്‍ക്കിടയില്‍,
വീണ്ടും ഞാന്‍ എന്‍ കുഴിമാടം തേടി മടങ്ങി!.


എന്റെ ഈ കവിത തുഷാരത്തിലും വായിക്കാം.

5 comments:

  1. കുഴിയടക്കിയവര്‍ ഉപേക്ഷിച്ചുപോയ-
    എന്‍ ദേഹം വീണ്ടും ,
    ജീവിതത്തിലേക്കെത്തി നോക്കി!.
    അവിടെ എല്ലാവരും തിരക്കില്‍ !
    എങ്കിലും,
    ഞാനെന്‍ ഓര്‍മ്മയുടെ ശ്‌മശാനവും പേറി,
    കഴക്കുന്ന ചുമലുമായ്‌,
    യാഥാര്‍ത്ഥ്യത്തിന്റെ
    കവാടത്തിന്‌ മുന്നില്‍ നിന്നു.
    ആര്‍ക്കും നേരമില്ല
    എന്നെയോര്‍ത്തു ദുഃഖിക്കാന്‍ !.
    ഞാന്‍ അവിടെയെല്ലാം എന്നെ തിരക്കി !.
    ആര്‍ക്കും അറിയില്ല ഞാന്‍ ആരെന്ന് ?.
    എന്നെ മറന്നിരിക്കുന്നു എല്ലാവരും!.

    കുഴിയടക്കിയവര്‍ ഉപേക്ഷിച്ചുപോയ-
    എന്‍ ദേഹം വീണ്ടും ,
    ജീവിതത്തിലേക്കെത്തി നോക്കി!.
    അവിടെ എല്ലാവരും തിരക്കില്‍ !
    എങ്കിലും,
    ചിതലരിച്ച ആ മച്ചിന്‍ പുറത്തെ ,
    നിരാലംബയുടെ മാറില്‍,
    മുലപ്പാലിനായ്‌ യാചിക്കും കുഞ്ഞിന്‍-
    പൊടിപിടിച്ച്‌ പഴയ ചിത്രവും ;
    എന്‍ അക്ഷരക്കൂട്ടുകളടങ്ങിയ -
    മാറാല കെട്ടിയ പഴയ പുസ്തകവും ;
    അവയില്‍ ഞാന്‍ കണ്ടു എന്‍ ജീവന്‍ !.

    കുഴിയടക്കിയവര്‍ ഉപേക്ഷിച്ചുപോയ-
    എന്‍ ദേഹം വീണ്ടും ,
    ജീവിതത്തിലേക്കെത്തി നോക്കി!.
    അവിടെ എല്ലാവരും തിരക്കില്‍ !
    എങ്കിലും,
    ഉണങ്ങിയ പൂമാലയിട്ട എന്‍ ചിത്രം ,
    പൊടിപിടിച്ചു ജീര്‍ണിച്ചുവെങ്കിലും;
    ആ മച്ചില്‍ മൂലയില്‍ ആരോടോ?
    പുഞ്ചിരിച്ചു കൊണ്ടിരുന്നു !.

    കുഴിയടക്കിയവര്‍ ഉപേക്ഷിച്ചുപോയ-
    എന്‍ ദേഹം വീണ്ടും ,
    ജീവിതത്തിലേക്കെത്തി നോക്കി!.
    അവിടെ എല്ലാവരും തിരക്കില്‍ !
    എങ്കിലും,
    ഞാന്‍ എന്‍ നിറങ്ങളേയും,
    അക്ഷരങ്ങളേയും അവിടെ ഉപേക്ഷിച്ചു!.
    നൂറായിരം വിധിയെഴുത്തുകള്‍ക്കിടയില്‍ ,
    വീണ്ടും ഞാന്‍ എന്‍ കുഴിമാടം തേടി മടങ്ങി!.
    വീണ്ടും ഞാന്‍ എന്‍ കുഴിമാടം തേടി മടങ്ങി!.

    "തുഷാരത്തില്‍ എന്റെ കവിത"

    ReplyDelete
  2. വിവാഹമൊക്കെ അടുത്തിരിക്കുന്നവര്‍ ഇങ്ങിനത്തെ കവിതയാണോ എഴുതേണ്ടത്?

    ReplyDelete
  3. ഗിതേച്ചി,കല്യാണം കഴിഞ്ഞിട്ടാണു ഞാൻ ഈ കവിത പോസ്റ്റ്‌ ചെയ്തത്‌.കല്യാണത്തിനു മുNപേ കവിതയുടെ തീം മനസിലുണ്ടായിരുന്നു തുഷാരം ഒരു കവിതവേണമെന്ന് പറഞ്ഞപ്പോL വേറെയൊന്നും ആലോചിക്കാN നിന്നില്ല.ആ തീം അങ്ങ്‌ എഴുതി കൊടുത്തു.അങ്ങിനെയാണ്‌ ഈ കവിത എഴുതുവാN ആയത്‌.ചിലപ്പോL അവR ചോദിച്ചില്ലായിരുന്നെങ്കിL എഴുതാN മറന്ന കവിതകളുടെ പട്ടികയിL ഉLപ്പെടുമായിരുന്നു,ഈ കവിതയും!
    മരണം അത്‌ എപ്പോഴും ഞാN മനസിL കൊണ്ടു നടക്കുന്ന പല വിഷയങ്ങളിL ഒന്നാണ്‌.പിന്നെ ഒരു തിരിച്ചു വരവ്‌,എങ്ങിനെയുണ്ടാവുമെന്ന് ഒന്ന് സങ്കLപ്പിച്ചുവെന്നുമാത്രം.

    ReplyDelete
  4. “തുഷാരം ഒരു കവിതവേണമെന്ന് പറഞ്ഞപ്പോL വേറെയൊന്നും ആലോചിക്കാN നിന്നില്ല.ആ തീം അങ്ങ്‌ എഴുതി കൊടുത്തു.അങ്ങിനെയാണ്‌ ഈ കവിത എഴുതുവാN ആയത്‌.ചിലപ്പോL അവR ചോദിച്ചില്ലായിരുന്നെങ്കിL എഴുതാN മറന്ന കവിതകളുടെ പട്ടികയിL ഉLപ്പെടുമായിരുന്നു,ഈ കവിതയും!“
    ചേട്ടനോരിക്കലും അങ്ങനെ ചെയ്യരുതേ.. ഒരു കവിത പോലും എഴുതാന്‍ മറക്കരുത്. അങ്ങനെ ചെയ്താലതൊരു നഷ്ടായിപ്പോവേ, ബൂലോഗ സാഹിത്യത്തിന്.

    ReplyDelete