എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, May 10, 2008

ബുദ്ധന്‍ ചിരിക്കുന്നു.



ആധുനീക ഭൗതീക ശാസ്ത്രം,
മത്സരിച്ചു പരസ്പരം!

ഏകതയില്ലാതെ വളര്‍ന്നു,
കോടികള്‍ തുലച്ചു!

കേള്‍ക്കുന്നില്ലേ
നിങ്ങള്‍ കേള്‍ക്കുന്നില്ലേ?

മനുഷ്യര്‍ കേഴുന്നത്‌
കേള്‍ക്കുന്നില്ലേ?

ഒരു ചാണ്‍ വയര്‍ നിറയാന്‍,
ഇത്തിരി അന്നത്തിനായ്‌,
ശ്യൂന്യതയായ ജീവിതമായ്‌,
കേഴും മനുഷ്യര്‍ക്കു
നല്‍കീടു ഭക്ഷണം.

നിര്‍ത്തു ഈ മത്സരം!
നല്‍കിടു ഭക്ഷണം.

എന്തിന്നീ മത്സരം?
ആര്‍ക്കു വേണ്ടി!

സ്വന്തം വിശ്വാസം ശരിയെന്നു,
ധരിച്ചു പേകൂത്തുകാട്ടും
മൂഢമര്‍ത്യവര്‍ഗ്ഗത്തെ
രക്ഷിക്കാനോ?

വീണ്ടുമീ പേക്കൂത്തുകള്‍
കാണണമല്ലോയെന്നോര്‍ത്ത്‌
ബുദ്ധന്‍ ചിരിക്കുന്നു

5 comments:

  1. പൊക്രാന്റെ പത്താം വാര്‍ഷികദിനത്തില്‍,പണപ്പെരുപ്പത്താല്‍
    ബുദ്ധിമുട്ടുന്ന ജനതയെ മറക്കുന്ന ഭരണാധിപന്‍ മാര്‍ക്കായ്‌ ബുദ്ധന്‍ ചിരിക്കുന്നു അഥവാ പേകൂത്ത്‌ എന്ന കവിത ഇവിടെ സമര്‍പ്പിക്കുന്നു,വായിച്ച്‌ അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?

    ReplyDelete
  2. ചുരുങ്ങിയ വരികളില്‍,
    ഒരുപാടുസത്യങ്ങള്‍!
    ഒരു തുള്ളിപോലും
    തീക്ഷ്ണതയും,ശക്തിയും ചോര്‍ന്നുപോകാതെ...
    ഗംഭീരമായിരികുന്നു!പക്ഷെ കവിതയെന്നുവിളിക്കാമെങ്കിലും,ചിലവരികള്‍
    എവിടെയോ പരാജയപ്പെടുന്നില്ലേ? എന്നു ഒരു സംശയം!.

    ReplyDelete
  3. സഗീര്‍,

    വൈലോപ്പിള്ളീയുടെ ‘തീപ്പെട്ടി’ എന്ന കവിത ഇങ്ങനെയാണ്: (ഒര്‍മ്മയില്‍ നിന്നു)

    കവി രാവിലെ ഒരു കടുംചായ കുടിക്കുവാന്‍ വേണ്ടി പാത്രത്തില്‍ വെള്ളം നിറചു അടുപ്പു കത്തിക്കുവാന്‍ ശ്രമിക്കുന്നു. എത്ര ഉരസിയിട്ടും തീപ്പെട്ടികൊള്ളി കത്തുന്നില്ല, പല തീപ്പെട്ടിക്കൊള്ളികള്‍ മാറി മാറി ഉരസിയിട്ടും കൊള്ളിയുടെ തല തെറിക്കുന്നതല്ലാതെ തീ (FIRE)ഉണ്ടാകുന്നില്ല. അവസാനം ചായകുടിക്കാനുള്ള മോഹം
    ഉപ്പേശിക്കുമ്പോള്‍ കവി വ്യാജസ്തുതിയാല്‍ ഇങ്ങനെ പരിഹസിക്കുന്നു:
    “ചായ കുടിക്കാന്‍ കഴിഞില്ലങ്കിലും അണുവിസ്ഫോടനം നടത്തിയ ശാസ്ത്രയുഗത്തിലാണല്ലോ നാം ജീവിക്കുന്നതു”
    സഗീറിന്റെ കവിത നിരാശപ്പെടുത്തിയെങ്കിലും, വൈലോപ്പിള്ളി ഒര്‍മ്മയിലെത്തി...

    ReplyDelete
  4. ഈ ഹിരോഷിമാദിനത്തിന്റെ ഓര്‍മ്മക്ക്‌ മുന്നില്‍ ഒരു ഇന്ത്യക്കാരന്റെ വേദനകള്‍ ഇവിടെ കുറിക്കുന്നു.വായിച്ച്‌ അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?

    ReplyDelete