അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Thursday, May 15, 2008
ചൊല്ലൂ നീ...... എന്‍ രാധേ
ഒരിക്കല്‍ പോലും
വേദനിപ്പിച്ചുവോ,
കൃഷ്ണന്നെന്‍ രാധയെ?
ഒരിക്കല്‍ പോലും
കരയിപ്പിച്ചുവോ,
കൃഷ്ണന്നെന്‍ രാധയെ?
ഒരിക്കല്‍ പോലും
ദു;ഖിപ്പിച്ചുവോ
കൃഷ്ണന്നെന്‍ രാധയെ?
അപ്പോഴുമിപ്പോഴും
സ്നേഹം മാത്രം
നല്‍കിയീകൃഷ്ണന്‍.
ഒരിക്കല്‍ നീ
കരഞ്ഞനാള്‍,
കരയുന്നതെന്തേയെന്നു
ചോദിച്ച നേരം,
വാക്കാലീകൃഷ്ണന്‍
നോവിച്ചുവെന്‍
രാധയെയെന്നു ചൊല്ലിയ
നിന്നോടീകൃഷ്ണന്‍
ക്ഷമ ചൊല്ലിയ
നേരം നിന്നില്‍
വിരിഞ്ഞയാ
പാല്‍ പുഞ്ചിരി,
ഇന്നും മറന്നില്ല
ഈ കൃഷ്ണന്‍.
നിനക്കായ് എത്തിടാം,
ഈ കൃഷ്ണന്‍
എവിടെയെന്നു ചൊല്ലൂ
എന്‍ രാധേ!
ചൊല്ലൂ നീ
എന്‍ രാധേ
എന്തേ നീ ചൊല്ലാതെ
കൃഷ്ണനെ വിട്ടകന്നു.
എന്തേ നീ വിട്ടകന്നു.
ആകുമോ ഒരു
ജീവിതം നിനക്കീ-
കൃഷ്ണനില്ലാതെ
എന്‍ രാധേ.......
ചേര്‍ന്നിടാം വീണ്ടും
നമ്മുക്കെന്‍ രാധേ
നിനക്കായി ഞാനും,
എനിക്കായി നീയും,
എകാന്തമാം എന്‍
ജീവിതത്തില്‍ നീവരും
കാലത്തിലേക്കായി,
എത്രകാലവും
കാത്തിരിക്കാം
ഞാനെന്‍ രാധേ,
എന്‍ രാധേ......
എന്‍ നോവും
ഹ്യദയത്തിനു-
കുളിരായെത്തീടൂ
നീ എന്‍ രാധേ......
Subscribe to:
Post Comments (Atom)
ചൊല്ലൂ നീ...... എന്‍ രാധേ.........എന്ന ഒരു പ്രണയ കവിത ഇവിടെ സമര്‍പ്പിക്കുന്നു,വായിച്ച് അഭിപ്രായങ്ങള്‍ അറീക്കുമല്ലോ?
ReplyDeleteകവിത മാറുന്നു സഹീര്‍.
ReplyDeleteഒരു കൌമാര പ്രണയലേഖനമാക്കി കവിതയെ കൊല്ലല്ലേ.
ചിലപ്പോള്‍ ചില ആളുകളുടെ എഴുതാതിരിക്കലാണു
കവിതെയേക്കാള്‍ മനോഹരം
rada and krishnan are the symbol of of love.i think poet still waiting for a radha?
ReplyDeletedid she come or not?
any way
nice lines
"മീകൃഷ്ണന്‍" എന്നതു കൊണ്ട് എന്താണുദ്ദേശിച്ചത്?
ReplyDeleteആദ്യമായി അനോണിയോട്,
ReplyDeleteഎന്‍തെങ്കിലും പറയണം,എങ്കില്‍ നേരിട്ടാകാം,അതിലൊരുവിരോധവും കാണിക്കാത്താളാണു ഞാന്‍.
ഇനി ഹാരിസിനോട്,
ഇല്ല മാഷെ ഇതു വെറും കവിത,ഞാന്‍ കാത്തിരുന്ന ആളെ എനിക്കെന്നേ കിട്ടി!.
ഇനി വല്യമ്മായിക്ക്,
“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്‍“ എന്ന അര്‍ത്ഥത്തിലാണ്
‘മീകൃഷ്ണന്‍‘ എന്താണ്..?
ReplyDeleteമീ എന്താന്ന് എനിക്കും ഒരു പിടീം കിട്ടീല്ലല്ലോ സഗീറേ
ReplyDeleteപ്രിയ ശ്രീലാല്‍,
ReplyDeleteഇതേ ചോദ്യം വല്യമ്മായിയും ചോദിച്ചിരുന്നു!.
“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്‍“ എന്ന അര്‍ത്ഥത്തിലാണ്
പ്രിയ ലക്ഷ്മിക്ക്, ഇതേ ചോദ്യം ശ്രീലാലും വല്യമ്മായിയും ചോദിച്ചിരുന്നു
ReplyDelete“മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്‍“ എന്ന അര്‍ത്ഥത്തിലാണ്
എന്റെ അറിവില്‍ ം എന്നതിനോട് കൂടീ ഈ കൃഷ്ണന്‍ ചേര്‍ന്ന് വരുമ്പോഴേ മീകൃഷ്ണന്‍ എന്നാകൂ.ഒരു വരിയുടെ ആദ്യം അങ്ങനെ കൊടുത്തതിന്റെ സാംഗത്യം മനസ്സിലായില്ല.
ReplyDeleteഅതുമല്ല ആവര്‍ത്തിച്ചുള്ള മീകൃഷ്ണന്‍ കല്ലുകടിയാകുന്നമുണ്ട്.
കവിത കൂറച്ചു കൂടി മുറുക്കാമായിരുന്നു.
കൊള്ളാം, എന്നാലും കൂടുതല്‍ നല്ലത് പ്രതീക്ഷിച്ചു, ആശംസകളോടെ
ReplyDeleteവല്യമ്മായി പറഞ്ഞതു തന്നെയാണ് ഞാനും സംശയിച്ചത്. ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്ന്.
ReplyDelete““മീകൃഷ്ണന്‍“ എന്നെഴുതിയത് “ഈ കൃഷ്ണന്‍“ എന്ന അര്‍ത്ഥത്തിലാണ് “
- അങ്ങനെ അര്‍ത്ഥമാക്കുന്നതെങ്ങനെ സഗീറേ ?
മീകൃഷ്നന്‍ എന്നൊന്നുണ്ടോ? അതാണെന്റേം സംശയം
ReplyDeleteമീകവിതയിലെ മീകൃഷ്ണന്‍ എടങ്ങാറാക്കുന്നു!
ReplyDeleteഎത്തിടാമീകൃഷ്ണന്‍ എന്നു പറയാം. പക്ഷെ അത് എത്തിടാം+ഈ+കൃഷ്ണന്‍ വരുമ്പോഴല്ലേ അങ്ങിനെയാകൂ.
ReplyDeleteപണ്ട്, ‘കണ്ണീര്‍കായലിലേതോ കടലാസിന്റെ തോണി ..അലയും കാറ്റിലുലയും രണ്ട് കരയും ദൂരെ.. ദൂരെ..’ എന്ന പാട്ടു കേട്ട്, എന്തിനാ രണ്ട് പ്രാവശ്യം കരയുന്നെ, ഒരു പ്രാവശ്യം കരഞ്ഞാല്‍ പോരേ എന്നു ചിന്തിച്ചിട്ടുണ്ട് ഞാന്‍. വളരെ പണ്ടത്തെ പാട്ടായ ‘മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി..’ എന്ന പാട്ടു കേട്ട് ചെറുപ്പത്തില്‍ വിചാരിച്ചിരുന്നത് അത് മന്ത്രിയുടെ മധുവിധു രാത്രി എന്നാ. ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ അങ്ങിനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോകും അല്ലെ?
"ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
ReplyDeleteമീകൃഷ്ണന്‍ എന്‍ രാധയെ?"
മിസ്റ്റര്‍ കൃഷ്ണന്‍ ആണോ മീകൃഷ്ണന്‍? അങ്ങിനെ എങ്കില്‍ മി ആക്കുക, അത് കഴിഞ്ഞ് ഒരു കുത്ത് (.) ഇട്ടാല്‍ നല്ലത്. ഒന്നു തമാശിച്ചതാണേ. :-)
കാര്യമായി: ഈ കൃഷ്ണന്‍ മീകൃഷ്ണന്‍ ആക്കിയാല്‍ മീറ് തന്നെ. പിന്നെ എല്ലാം കവിയുടെ ഇഷ്ടം. 'മീറ്' എന്നത് 'ബോറ്' എന്നാണ് ഉദ്ദേശിച്ചത് :-)
Dear Sageer,
ReplyDeleteഒരിക്കല്‍ കമന്റിട്ടതാണ്. ആ സമയത്ത് “മീ” കാര്യം മാത്രമേ ഓര്‍ത്തുള്ളൂ.. പിന്നീട് വീണ്ടും വായിച്ചപ്പോഴാണ് കവിതയിലെ കുറച്ചേറെ കരടുകള്‍ കണ്ണില്‍ പെട്ടത്...
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി മീകൃഷ്ണന്‍ ഞാന്‍.
അപ്പോഴുമിപ്പോഴും എന്നാവും ഉദ്ദേശിച്ചത് എന്ന് കരുതുന്നു. എപ്പോഴുമാണെങ്കില്‍ പിന്നെ ഇപ്പോഴത്തെ കാര്യം പ്രത്യേകം പറയണ്ടല്ലോ...
മാത്രവുമല്ല, ഇവിടെ “സ്നേഹം നല്‍കിയീകൃഷ്ണന്‍” എന്നാണെങ്കില്‍ വ്യാകരണം ശരിയായേനേ..
നോവുന്ന ഹൃദയത്തിന് കുളിരെന്തിനാണ്. സാന്ത്വനമല്ലേ വേണ്ടത്? പൊള്ളുന്ന ഹൃദയത്തിനല്ലേ കുളിരിന്റെ ആവശ്യം?
ആദ്യം വായിച്ച വരികള്‍ തന്നെ പിന്നെയും വായിക്കുന്നത് അത്ര സുഖം തരുന്ന ഏര്‍പ്പാടല്ല. ഒരു ഗാനമാണെങ്കില്‍ വലിയ പ്രശ്നമില്ല. പക്ഷേ കവിതയും ഗാനവും തമ്മില്‍ വ്യത്യാസമുണ്ടല്ലോ...
എന്റെ അഭിപ്രായം: ഈ കവിത മോശം. ഇത് പോസ്റ്റ് ചെയ്യണ്ടായിരുന്നു.
മുന്‍പ് പബ്ലിഷ് ചെയ്ത ചില കവിതകളോട് തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ താഴ്ന്ന നിലവാരത്തിലായിപ്പോയി...
മുഹമ്മദ് സഗീര്‍
ReplyDelete‘മീകൃഷ്ണന്‍‘ എന്ന് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
കൃഷ്ണന്റെ തൊട്ട് മുന്നിലുള്ള വാക്കിന്റെ അവനാസത്തിലാണ് മീ, യീ, വോ, എന്നെല്ലാം ചേര്‍ക്കേണ്ടത്. കൃഷ്ണനെ ഒറ്റയ്ക്ക് വിട്ടേക്കണം.
ഉദാഹരണത്തിന്,
എന്തിനീ കൃഷ്ണന്‍(ശരി)-എന്തി നീകൃഷ്ണന്‍(തെറ്റ്)
കണ്ടുവോ കൃഷ്ണന്‍
എന്റെയീ കൃഷ്ണന്‍
എന്തിനീ കൃഷ്ണന്‍
എപ്പോഴീ കൃഷ്ണന്‍
എങ്ങനീ കൃഷ്ണന്‍.. എന്നൊക്കെ ആകാം.
മാത്രമല്ല, സഗീറിന് ‘മീകൃഷ്ണന്‍‘ എന്നത് നിര്‍ബന്ധം ആണെങ്കില്‍ത്തന്നെ മീകൃഷ്ണന്‍ എന്ന് വരേണ്ടിടത്താണ് മീകൃഷ്ണന്‍ വരേണ്ടത്.
ഉദാഹരണത്തീന് സഗീറിന്റെ വരി തന്നെ എടുക്കാം.
“ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
മീകൃഷ്ണന്‍ എന്‍ രാധയെ?“ ....എന്ന വരികളില്‍
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
യീകൃഷ്ണന്‍ എന്‍ രാധയെ? .......എന്ന് സഗീറിന് വേണമെങ്കില്‍ എഴുതാം.
പക്ഷെ, ശരിക്കും എഴുതിയാല്‍
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോയീ,
കൃഷ്ണന്‍ എന്‍ രാധയെ? ....എന്നോ
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
ഈ കൃഷ്ണന്‍ എന്‍ രാധയെ? .....എന്നോ വരും.
അത് പോലെ തന്നെയാണ് മിക്കവാറും എല്ലാ ‘മീകൃഷ്ണന്റേയും‘ അവസ്ഥ. ദയവ് ചെയ്ത് എല്ലാം തിരുത്തണം. താങ്കള്‍ ഇനി മറ്റ് വല്ലതും ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എന്ത് ഉദ്ദേശമായാലും ഈ പ്രയോഗം ശരിയല്ല. മുന്നേ വന്ന എല്ലാവരുടേയും അഭിപ്രായം ശ്രദ്ധിച്ചില്ലേ ? എല്ലാവരും പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കരുതിക്കൂടേ.
ഗുരു ലഘു തിരിച്ച് വൃത്തമൊക്കെ കണ്ടുപിടിച്ച് പദ്യവും, കവിതയുമൊക്കെ പഠിച്ചിട്ടുള്ളവരാണ് ഈ വന്നുപോയവരില്‍ ഭൂരിഭാഗവും, അല്ലെങ്കില്‍ മുഴുവന്‍ പേരും.
അത്ഭുത ചിന്ഹം (!) ഇട്ടതിന് ശേഷം കുത്തിടുന്നതും മലയാള ഭാഷയില്‍ ആദ്യമായിട്ടാണ് കാണുന്നത്. കുറഞ്ഞത് 3 ഇടത്തെങ്കിലും ഇത് ആവര്‍ത്തിക്കുന്നതുകൊണ്ട് അറിയാതെ വന്നുപോയ പിശകാണെന്ന് കരുതാന്‍ പറ്റുന്നില്ല.
ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സഗീര്‍ ഹിന്ദുക്കളെ താഴ്തികെട്ടാന്‍ വേണ്ടി മൈരു കൃഷ്ണന്‍ എന്നാക്കിയതാവനും മതി.സഗീര്‍ ആരാ മോന്‍ നല്ല കവിയല്ലേ ? എല്ലാരും ഒന്ന് പോയെ
ReplyDeleteസഗീർ,
ReplyDeleteഎല്ലാരുടെയും അഭിപ്രായത്തിൽ ഈ “മീ” , (താങ്കൾ ഉദ്ദേശിച്ച “me") കല്ലു കടിക്കുന്നു എന്നായതിനാൽ തൽക്കാലം അത് മാറ്റിയെഴുതൂ അതല്ലെ നല്ലത്?. അതോ ഇത് “മീര കൃഷ്ണ” എന്ന കൂട്ടുകാരിക്കുള്ള പ്രേമലേഖനമോ?
ഞാന്‍ വിചാരിച്ചു ഒരു സായിപ്പാരിക്കും കൃഷ്ണന്റെ വേഷം കെട്ടിയതെന്ന്. അദ്ദേഹം 'me, Krishnan' എന്നു പറയുന്നതാണീ കവിത. അല്ലെ?
ReplyDeleteമീ കതിരവന്‍.
മീ കൃഷ്ണ അല്പം കല്ലുണ്ട് സഗീര്‍.അല്ലാതെ മറ്റു കുഴപ്പം ഒന്നും ഇല്ല .നവീന യുഗത്തിലെ കൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തി മീ,കൃഷ്ണന്‍ എന്ന് പറയുന്നു എന്ന് മാത്രം.ആള്‍ക്കാര്‍ക്ക് തെറ്റിദ്ധരിക്കാന്‍ മറ്റുവല്ലതും വേണോ. ഇനി ഇപ്പൊ എല്ലാവരുടെയും താല്‍പര്യം തിരുത്തണം എന്നാണെങ്കില്‍ അങ്ങു മാറ്റിയെക്ക് സഗീര്‍.എന്തിനാ ആവശ്യമില്ലാതെ കുഴപ്പം ഉണ്ടാക്കുന്നത്
ReplyDeleteസഗീറേ കവിത ശുദ്ധബോറാണ് എന്നാണ് തോന്നിയത്.
ReplyDeleteഓഫ്.ടോ
മീ.കൃഷ്ണന്‍ എന്ന് വായിച്ചപ്പോള്‍ ഞങ്ങടെ നാട്ടിലെ മീന്‍കാരന്‍ കൃഷ്ണനെ ഓര്‍ത്തു. നൊസ്റ്റാള്‍ജിയ അടിച്ചു
ആരാണ്ട്രാ ഈ “മീകൃഷ്ണന്‍”
ReplyDeleteപറ്റണ പണിചെയ്താ പോരേട പണ്ടാര ഗഡീ...?
കവിത ഒലത്താന്‍ വന്നിരിക്കണു.
പാവം കൃഷ്ണന്‍ ഇതൊന്നും കേള്‍ക്കണ്ട.
ചൊല്ലൂ നീ.....എന്‍ രാധേ.....എന്നത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തു
ReplyDeleteമാന്യ വായനക്കാര്‍ അഭിപ്രായം അറിയിക്കുമല്ലോ
നിരക്ഷരന്‍ പറഞ്ഞതുപോലെ കവിതയിലെ'മീ"എന്ന അക്ഷരം ഞാന്‍ ഉദേശിച്ച അര്‍ത്ഥം ന ല്‍
ReplyDeleteകാത്തതിഞ്ഞാല്‍
ആ അക്ഷരം"യീ" എന്നാക്കി മാറ്റുന്നു,പിന്നെ അത്ഭുത ചിഹ്നമിട്ട ശേഷമുള്ള കുത്തും എടുത്തു മാറ്റുകയാണ്.അറിയാതെ വന്നു പോയതല്ല,അറിവില്ലായ്മയാണ്!മുന്‍കവിതകളില്‍ ഞാന്‍ ഉപയോഗിക്കുമായിരുന്നു ആരും ഒന്നും പറയാറില്ലായിരുന്നു,ആദ്യമായാണ് ഈ വിവരം അറിയുന്നത്.
അതുപോലെ കുറ്റ്യാടിക്കാരന്‍ പറഞ്ഞതുപോലെ വയിച്ച വരികള്‍ കവിതയില്‍ വീണ്ടും വരുന്നത് ആവര്‍ത്തന വിരസതയുണ്ടാക്കുന്നതിഞ്ഞാല്‍,അതും ഒഴിവാക്കുകയാണ്.”എപ്പോഴുമിപ്പോഴുമെന്നത്”,”അപ്പോഴുമിപ്പോഴുമെന്നാണ്”.ആ തെറ്റും തിരുത്തുന്നു. ഒരു വാക്കുകൂടി ഹൃദയത്തിന്റെ നോവുകള്‍. ഹൃദയത്തിനു ഉണ്ടാക്കുന്നത് പൊള്ളലുകളാണ്,എന്നാണ് ഈ എളിയവന്റെ അനുഭവത്തില്‍ നിന്നും മനസിലക്കാന്‍ കഴിഞ്ഞത് അതിഞ്ഞാലാണ് ഇവിടെ " എന്‍ നോവും ഹ്യദയത്തിനു കുളിരായ്" എന്നെഴുതിയത്.
തെറ്റുകള്‍ ചൂണ്ടികാണിച്ചുതന്ന നിരക്ഷരനും,കുറ്റ്യാടക്കാരനും,ലക്ഷ്മിക്കും നന്ദി അറീക്കുന്നതിനോടൊപ്പം ഈ കവിത വായിച്ച് അഭിപ്രായങ്ങളറിയിച്ച ഹാരിസിനും,വല്ല്യമ്മായിക്കും,ശ്രീലാലിനും,ലക്ഷ്മിക്കും,ഫസലിനും,പ്രിയ ഉണികൃഷ്ണനും,ശ്രീ വല്ലഭനും,കുറ്റ്യാടിക്കാരനും,നിരക്ഷരനും,നന്ദുവിനും,കാപ്പിലാനും,ഡിങ്കനും,കുചേലനുമൊപ്പം
ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ഞാന്‍ ഉദേശിച്ച അര്‍ത്ഥം കണ്ടെത്തി,വായനക്കാരുടെ സംശയം മാറ്റാന്‍ ശ്രമിച്ച മഞ്ഞച്ചേരക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറീക്കുന്നതിനോടൊപ്പം ഇനിയും ഈ എളിയവന്റെ കവിതകള്‍ വായിക്കുകയും തെറ്റുകള്‍ ചൂണ്ടികാണിച്ചു തരികയും ചെയ്യുമെന്നവിശ്വസത്തോടെ................
Good you corrected it..
ReplyDeleteസഗീര്‍
ReplyDeleteഎല്ലാവരുടെയും അഭിപ്രായം മാനിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് നമിക്കുന്നു.
ആശംസകള്‍.
ചിരിച്ചു പണ്ടാറടങ്ങി!!!!! ഹഹഹ
ReplyDeleteഅല്ല നിരക്ഷരന്‍ കൂടി പഠിപ്പിക്കാനെറങ്ങ്വാന്നു വച്ചാല്‍ സംഗതികളുടെയൊരു സീരിയസ്നസ്സേയ്....ഹൗ....
രാധക്ക്
ReplyDeleteരാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചൊട്ടിലൊറ്റപ്പെടുത്തി
മറയുമ്പോള്‍രത്നശോഭിതം രാജമകുടം തലര്ത്തിയക്ശീനഗാത്രമ്
ഞാന്‍ പട്ടുശയ്യയില്‍ തനിച്ചല്ലൊ.
രാജതന്ത്രങ്ങള്‍, ജരാസന്ധഭീതികള്‍,പാര്‍ത്ഥപരിവേദനങ്ങ,ളീ
മുളന്തണ്ടിനും മേലെയുയരുമസ്വാസ്ഥ്യാന്നലഴിച്ചൊഴിയാനര്ഗിയില്ലയെപ്പൊഴോ ചേര്‍ത്തരക്ഷകവേഷമതിലുരുകിത്തീരുന്നു ഞാന്‍.
യാദവന്‍ തെളിക്കണം സ്യന്ദനം, സവ്യസാജീ-യാത്രയില്‍, രക്തസ്നാത രാജനീതിയും ചൊല്ലി.നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-വീഥിയില്‍ പെരുകുന്ന ദുരന്തം നടുക്കുമ്പോള്‍തിരിച്ചു നടപ്പു ഞാന്‍ ഓര്‍മ്മതന്‍ കാളിന്ദിയില്‍കുളിക്കാന്‍, മനസ്സൊന്നു തണുപ്പിക്കുവാന്‍വേണ്ടി.മറന്നിട്ടില്ല നമ്മള്‍ നടന്ന നടക്കാവിന്‍ തണലും തണുപ്പത്ത് തനിച്ചായപ്പോള്‍തന്ന മധുവുംകനല്‍മീതെനടക്കുമ്പോഴീയോര്‍മ്മക്കുളിരേകൂട്ട്,നീയീയകലം പൊറുക്കുക.വേടശസ്ത്രാഗ്രംകഴിഞ്ഞൊരുനാള്‍ നമുക്കായിബാക്കിയാം, അന്നേശാന്തി.
കവിത വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.
ReplyDelete“നിങ്ങളുടെ അഭിപ്രായം അറിയിക്കൂ...“
ReplyDeleteഎന്നു കണ്ടു.
അറിയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല, താങ്കള്‍ക്ക് കവിത വഴങ്ങുന്നില്ല.
അനില് പറഞ്ഞതില് നിന്ന് തുടങ്ങാം,എനിക്ക് കവിത വഴങ്ങില്ല എന്ന് എഴുതി കണ്ടു!അപ്പോള് എന്താണ് കവിതയില് താങ്കള്ക്കുള്ള ബന്ധം എന്നുകൂടി പറയേണ്ട കടമ കൂടി താങ്കള്ക്കില്ലേ!താങ്കളുടെ ബ്ലോഗിലതിനുള്ള ഒരു തെളിവും കാണാത്തതിഞ്ഞാലാണ്,ഞാന് ഈ ചോദ്യം ഇവിടെ ചോദിച്ചത്!ഇനി താങ്കള് പറയണം എന്താണ് കവിതയെന്ന്!
ReplyDeleteപ്രിയ സഗീര്‍,
ReplyDeleteവഴങ്ങില്ല എന്നല്ല വഴങ്ങുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്. നാളെ വഴങ്ങിക്കൂടെന്നില്ല എന്ന്. ഞാനങ്ങനെ പറഞ്ഞതോടെ എനിക്ക് കവിതയുമായുള്ള ബന്ധം വ്യക്തമാക്കേണ്ട കടമ എന്നില്‍ വന്നു ചേരുന്നുവെന്നൊന്നും കരുതുന്നില്ല. അങ്ങനെ താങ്കള്‍ കരുതുന്നുവെങ്കില്‍ ഞാന്‍ നിസഹായനാണുതാനും.
എന്താണു കവിത എന്ന് ഞാന്‍ പറയുന്നില്ല. അതു നിര്‍വചിക്കാനുള്ള അറിവില്ല. പക്ഷേ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്നതിലൊന്നും കവിത ഇല്ല എന്നു മനസിലാക്കാന്‍ ഒട്ടും അറിവു വേണ്ട എന്നു സാരം.
എന്റെ ബ്ലോഗിലോ നോട്ടുപുസ്തകങ്ങളിലോ ഞാനെഴുതിയ കവിതകളോ കഥകളോ ഇല്ല.
എനിക്ക് കവിത വഴങ്ങില്ല എന്നെനിക്ക് തിരിച്ചറിയാന്‍ മുമ്പേ കഴിഞ്ഞുവെന്ന ആശ്വാസം അതുകൊണ്ടു തന്നെ കൂട്ടിനുണ്ട്.
നന്മകള്‍ നേര്‍ന്നുകൊണ്ട് വിട.
അത്രയ്ക്കഗാധമായ് സ്നേഹിച്ചതിന്‍ ശേഷ-
ReplyDeleteമത്രയ്ക്കു ലാളിച്ചതിന്നു ശേഷം
ഇത്രയെളുപ്പമോ വിട്ടുപോയീടുവാന്‍?
കൃഷ്ണ, നീയെത്രയകലെയായീ!
സുഗതകുമാരിയുടെ "രാധയെവിടെ? " യില്‍ നിന്ന്..ചിലവരികളാണിത്.ഈ കവിതക്ക് ശേഷം രാധയെ പറ്റി ഞാന്‍ വായിച്ച മറ്റൊരു ശക്തമായ കവിതയാണിത്.