
ചിത്രം:ടി.കെ.പത്മിനി
പിറന്നു വീണ കുഞ്ഞിന്
കരച്ചില് മുഴങ്ങിടുന്നു
എന്‍ ഹ്യദയത്തില്‍.
അഭയമില്ലാ-
കുഞ്ഞിന് കരച്ചില്,
അശ്രയമില്ലാ-
കുഞ്ഞിന് കരച്ചില്,
കഴിക്കുന്ന ഖുബൂസിലും,
മണക്കുന്നുണ്ടൊരു പാല് മണം.
കൂട്ടി കഴിക്കാന്നെനിക്കെന്,
പ്രിയതമയുടെ കണീരിനുപ്പും.
തീ പിടിക്കുമോയെന്,
കുഞ്ഞിന് തൊട്ടിലില്‍!
തീ പിടിക്കുമോയെന്,
പ്രിയതമയുടെ സാരിയില്‍!
തൂങ്ങിയാടീടുമോ എന്‍ ദേഹം
ഞാനും ഒരു പ്രവാസിയാവുന്നു.
കുടുംബ പ്രാരാബ്ധങ്ങളുടെ കടുത്ത സമ്മര്‍ദവും
ReplyDeleteറിക്രൂട്ടിങ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും പ്രലോഭനവും കാരണം ഗള്‍ഫിലേക്ക് പോയശേഷം, പിന്നീട് എന്തു സാഹചര്യത്തിലായിരുന്നാലും അവിടെ കരാറില്‍ പറഞ്ഞ തുകയിലും ആനുകൂല്യങ്ങളിലും കുറച്ച് പണിയെടുക്കാന്‍ സ്വയമേവ തയ്യാറാവുകയോ നിര്‍ബന്ധിതമാവുകയോ ചെയ്യുന്ന അനുഭവങ്ങളാണ് അധികവും.
ഈ പ്രവാസികള്‍ക്കായ് ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു,
വായിക്കുക അഭിപ്രായം എന്തുതെന്നെ ആയാലും എന്നെ അറീക്കുമെന്ന വിശ്വാസത്തോടെ....
നിങ്ങളിലൊരാള്‍!
Sageer, I feel some cliché in all the lines which neither touching nor tumbling... Sorry for expose it…. but great effort…
ReplyDeletevery good blog, congratulations
ReplyDeleteregard from Catalonia Spain
thank you
പ്രവാസത്തിന്റെ ഭാരവും പേറി
ReplyDeleteജീവിതത്തോണിയില്‍ എന്നു മുങ്ങി,
കരകാണാക്കരയും തേടി തുഴഞ്ഞു
അറിയാത്ത കരയും തീരവും തേടി
നിര്‍ദ്ദയ മനസ്സുകളുടെ പരിഹാസം
ഒരുപറ്റം സ്വാര്‍ത്ഥതകളുടെ,ആവശ്യവും
പേറി നീ,ജീവിക്കുന്നു അന്നും ഇന്നും.
ഈ കവിത വായിച്ച്
ReplyDeleteഅഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ കവിതകള്‍
വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്