എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, June 7, 2008

മൂകം അഥവാ വിഷാദം



ചിത്രം:ബെന്നി ബെര്‍ണാര്‍ഡ്

പ്രവാസത്തിന്‍
ദുര്‍ബലമനസുകളില്‍,
ഞാന്‍ കണ്ടു.

പകലില്‍ ജീവിതം!
രാത്രിയില്‍ ചിന്ത.

പതിയെ മൂകമായ്‌,
പിന്നെ വിഷാദമായ്‌,
വിഷാദ രോഗമായ്‌.

പിന്നെ പകലിലും,
രാത്രിയിലുംചിന്ത.

ചിന്തകള്‍ക്കു മാത്രമായ്‌,
വഴിമാറുന്നുവാ ജീവിതം.

വിഷാദ രോഗമായ്‌,
അസ്തമിച്ചുപോവുന്നു ജീവിതം

10 comments:

  1. വിഷാദ രോഗത്തിനടിമയാവുന്ന പ്രവാസികള്‍ക്കായ്‌ ഞാന്‍ എന്റെ ഈ പുതിയ കവിത സമര്‍പ്പിക്കുന്നു

    ReplyDelete
  2. വിഷാദരോഗം പ്രവാസികള്‍ക്ക് മാത്രമോ?????

    ReplyDelete
  3. പ്രിയ തണല്‍,

    ഒരിക്കലും അല്ല,പക്ഷെ കൂടുതലായി കണ്ടുവരുന്നത്‌ പ്രവാസികളിലാണ്‌.

    വിഷാദമെന്ന വികാരം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ഭൂമുഖത്ത്‌ ഉണ്ടാവുകയില്ല. ദുഖങ്ങളിലും നഷ്ടങ്ങളിലും കുറ്റബോധങ്ങളിലുമൊക്കെ നൊന്ത്‌ താല്‍കാലികമായി വിഷാദമനുഭവിക്കുന്നവരാണ്‌ഏറെപ്പേരും.

    എന്നാല്‍ ഇവരെയെല്ലാം വിഷാദരോഗികള്‍ എന്ന്‌ വിളിക്കാന്‍ കഴിയുമോ

    തികച്ചും സ്വാഭാവികമായ മാനസിക പ്രതികരണത്തിനും വിഷാദമെന്ന രോഗത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ്‌ വിഷാദ രോഗത്തെ എങ്ങനെയാണ്‌ തിരിച്ചറിയേണ്ടത്‌.

    പ്രാചീന കാലം മുതല്‍തന്നെ പഴയനിയമത്തില്‍ സോളമന്‍ രാജാവിനും മഹാഭാരതത്തില്‍ അര്‍ജുനനും രാമായണത്തില്‍ ദശരഥ മഹാരാജാവിനും വിഷാദരോഗമുണ്ടായതായി പരാമര്‍ശമുണ്ട്‌.

    സമൂഹത്തില്‍ നാലുമുതല്‍ എട്ടുശതമാനം വരെ വിഷാദരോഗികളുണ്ടെന്ന്‌ പഠനങ്ങള്‍ പറയുന്നു.

    പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ വിഭാഗങ്ങളിലും പോകുന്ന രോഗികളില്‍ പതിനഞ്ച്‌ മുതല്‍ ഇരുപത്‌ ശതമാനം വരെയുള്ളവര്‍ വിഷാദരോഗത്തിനടമപ്പെട്ടവരാണത്രേ.

    മനുഷ്യവര്‍ഗത്തിന്‌ കനത്ത ആതുര പരാധീനതയുണ്ടാക്കുന്ന രോഗങ്ങളെപ്പറ്റി വിശദമായി പഠനം നടത്തിയപ്പോള്‍ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കുന്ന നാലാമത്തെ രോഗമാണ്‌ വിഷാദരോഗമെന്ന്‌ ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്‌.

    ഇനിയൊരു പതിനഞ്ച്‌ വര്‍ഷം കഴിയുമ്പോള്‍ ഹൃദ്രോഗത്തിന്‌ തൊട്ടുപിന്നാലെയി സ്ഥാനം പിടിക്കുന്ന രോഗമായിരിക്കും ഇതെന്നും പറയുന്നുണ്ട്‌.

    ഹ്യദ്രോഗവും,വിഷാദരോഗവും കൂടുതലായി കണ്ടു വരുന്നത്‌ പ്രവാസികളിലാണ്‌.

    ഏകദേശം 30 വയസ്സിനും 40 വയസ്സിനും ഇടയിലാണ്‌ വിഷാദരോഗം ആരംഭിക്കുന്നത്‌ എന്നിരുന്നാലും ഏത്‌ പ്രായക്കാരിലും വിഷാദരോഗമുണ്ടാകാം.

    സമീപകാലങ്ങളില്‍ 20 വയസ്സിന്‌ താഴെയുള്ളവരില്‍ വിഷാദരോഗം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

    പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ മൂന്നിരട്ടിയാണ്‌ വിഷാദരോഗത്തിനുള്ള സാധ്യത.

    ഇനി വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍
    പ്രത്യോകതരം രോഗലക്ഷണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്‌ ഒരു വ്യക്തിക്ക്‌ വിഷാദരോഗമാണോയെന്ന്‌ ശാസ്‌ത്രീയമായി നിര്‍ണ്ണയിക്കുന്നത്‌. രണ്ടാഴ്‌ചയിലധികം കഠിനമായ വിഷാദരോഗത്തിന്‌ പുറമെ താഴെ പറയുന്ന എട്ട്‌ രോഗലക്ഷണങ്ങളില്‍ നാലോ അതിലധികമോ ഉണ്ടായാല്‍ അത്‌ വിഷാദരോഗമാണെന്ന്‌ ഉറപ്പിക്കാം.

    1 മുമ്പ്‌ വളരെ താല്‌പര്യമുണ്ടായിരുന്നതും ആന്ദദായകമായിരുന്നതുമായ മിക്കവാറും എല്ലാ കാര്യങ്ങളിലും താല്‍പര്യം നഷ്ടപ്പെടുന്നു.

    2 വേണ്ടസമയത്ത്‌ വൈകാരികമായ പ്രതികരിക്കാന്‍ കഴിയാതെ വരുക, സന്തോഷിക്കേണ്ട സമയത്ത്‌ അതിന്‌ കഴിയാതെ വരുക. ആത്മഹത്യാ ചിന്തയുണ്ടാവുക. അകാരണമായ ദുഖവും കരച്ചിലും ഉണ്ടാവുക.

    3 പതിവിവും രണ്ട്‌ മണിക്കൂറോ അതിലധികമോ നേരെ മുമ്പ്‌ ഉറക്കം തെളിയുക

    4 വിഷാദവും ദുഖവും അസ്വസ്ഥതയുമെല്ലാം രാവിലെ ഏറ്റവും കൂടുതലായി അനുഭവപ്പെടുക. വൈകുന്നേരമാകുമ്പോള്‍ ബുദ്ധിമുട്ട്‌ രാവിലത്തേതിനെ അപേക്ഷിച്ച്‌ കുറയുക.

    5 ശാരീരികവും മാനസികവുമായി പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രകടമായ മാന്ദ്യം ഉണ്ടാവുക

    6 വിശപ്പ്‌ തീരെ ഇല്ലാതാവുക

    7 ശരീരത്തിന്റെ തൂക്കം വല്ലാതെ കുറയുക. ഒരു മാസകാലയളവില്‍ തൂക്കത്തില്‍ 5ശതമാനത്തില്‍ അധികം കുറവുണ്ടാവുക
    .
    8 ലൈംഗിക താല്‍പര്യം തീരെ കുറയുക ഇല്ലാതാവുക.

    ഇനി
    രോഗചികിത്സ

    മാനസിക രോഗത്തിന്റെ മേഖലയിലും അതിനപ്പുറത്തുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷാദരോഗം തുടക്കത്തിലേതന്നെ കണ്ടുപിടിക്കേണ്ടതിന്റെയും ഫലപ്രദമായി ചികിത്സിക്കേണ്ടതിന്റെയും ആവശ്യകത വളരെ വ്യക്തമാണ്‌.

    കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളില്‍ വളരെ ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ ഒട്ടേറെ ആന്റിഡിപ്രന്‍സ്‌ ഔഷധങ്ങള്‍ ആധുനിക വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. പ്രായമായവര്‍ക്കും ശാരീരികമായി അസ്വസ്ഥതയുള്ളവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്‌ പുതിയ മരുന്നുകള്‍.

    മരുന്നുകഴിച്ചുതുടങ്ങി രണ്ടോമൂന്നോ ആഴ്‌ചകള്‍ക്കുശേഷം മാത്രമേ രോഗ ശമനം ഉണ്ടാവുകയുള്ളു. പരിപൂര്‍ണ്ണമായ രോഗശമനം ഉണ്ടായാല്‍പ്പോലും ഒരു വര്‍ഷത്തോളം വരെ മരുന്നു തുടരേണ്ടത്‌ ആവശ്യമാണ്‌.

    ഔഷധചികിത്സയോടൊപ്പം രോഗിയുടെ മാനസിക പ്രകിരോധശക്തി വര്‍ധിപ്പിക്കുന്നതിന്‌ സൈക്കോ തെറാപ്പി, കൗണ്‍സിലിംഗ്‌, ബിഹേവിയര്‍ തെറാപ്പി, എന്നിവയും നല്‍കേണ്ടതാണ്‌,. ഔഷധ ചികിത്സയും മാനസിക ചികിത്സയും അനുയോജ്യമാക്കി ഇണക്കിച്ചേര്‍ത്ത സംയോജിത ചികിത്സയാണ്‌ വിഷാദരോഗത്തിന്‌ ഏറ്റവും ഫലപ്രദം.


    വിവരങ്ങള്‍ക്ക് കടപ്പാട്:

    മലയാളത്തിനും ഒപ്പം
    ഡോക്ടര്‍ പി.എന്‍ സുരേഷ് കുമാര്‍
    കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ്
    കോഴിക്കോട്

    ReplyDelete
  4. വിഷാദമെന്നത് മനസ്സിന്റെ പല അവസ്ഥകളില്‍, ഭാവങ്ങളില്‍ ഒന്നും, ഒരാള്‍ ഏറ്റവുമധികം സഹിക്കുന്നതുമാണെന്നു തോന്നുന്നു. സന്തോഷം പോലെ. ക്രോധം പോലെ. നിസ്സംഗത പോലെ. പക്ഷെ വിഷാദം എല്ലാ വികാരങ്ങളേക്കാള്‍ തീക്ഷണവും പങ്കുവെക്കുവാന്‍ വളരെ പ്രയാസമുള്ളതുമാണ്. സര്‍വ്വസാധാരണമായ ഈ അവസ്ഥയ്ക്ക് വ്യതിരിക്തമായി, പ്രവാസികളില്‍ ഇതൊര്രു രോഗമായൊ, അതല്ല ജീവിതത്തിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായൊ അവസ്ഥാന്തരപ്പെട്ടിരിക്കുന്നു. പ്രവാസമുള്ളിടത്തോളം, പ്രത്യേകിച്ച് എല്ലാ പ്രിയപ്പെട്ടവരേയും പിരിഞ്ഞുള്ള ഗള്‍ഫ് പ്രവാസമുള്ളിടത്തോളം ഇതുണ്ടായിരിക്കുകയും ചെയ്യും. അസത്യതിന്റെ അംശമേതുമില്ലാത്ത ഒരു വലിയ സത്യമാണിത്. എത്രയെത്ര കവികള്‍ക്കും, കലാകാരന്മാര്‍ക്കുമാണ് ഈ വിഷയം പാത്രീഭവിച്ചിട്ടുള്ളത്. അതിലെ പല ഏടുകളും അനുവാചകരുടെ കണ്ണുനീരിറ്റിയിറ്റി പ്രവാസ ജീവിതം പോലെ അവ്യക്തമായിട്ടുണ്ടാകാം.
    ഇനിയും പ്രവാസത്തിന്റെയും, അതിന്റെ പ്രതുല്പന്നമായ വിഷാദത്തിന്റെയും നൈരന്തര്യം ഉണ്ടായികൊണ്ടിരിക്കും. നമ്മുടെ നാട്ടില്‍ അഗ്രഹാത്യാഗ്രഹസ്വപ്നസാഫല്യങ്ങള്‍ക്ക് കൈവഴികളില്ലാത്തിടത്തോളം. മലയാളിയുള്ളിടത്തോളം.

    ReplyDelete
  5. വളരെ ശരിയാണ്‌ ഷാജിയുടെ വിലയിരുത്തലുകള്‍,ഞാന്‍ ഇതിനോടു നൂറുശതമാനവും യോജിക്കുന്നു

    ReplyDelete
  6. പറഞ്ഞുവച്ച വിവരങ്ങള്‍ അനുസരിച്ച് ഈ രോഗം തുടങ്ങിയിട്ടില്ലെന്ന്
    മനസ്സിലായി.....
    നന്നായിരിക്കുന്നു, കണ്ടെത്തലുകള്‍..

    അപ്പോള്‍ തണലേ നമ്മള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു... അല്ലേ..

    ReplyDelete
  7. വിഷാദത്തെ കുറിച്ചുള്ള കണ്ടെത്തെലുകള്‍
    നന്നായി.
    കവിത വ്യത്യസ്തമായി

    ReplyDelete
  8. കവിത വായിച്ചു അഭിപ്രായം എഴുതിയ തണലിനും,ഷാജി കെട്ടുങ്ങലിനും,രഞ്ജിത്ത്‌ ചെമ്മാടിനും,ഹാരിസിനും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  9. സഗീര്‍ബായ്,

    ഇതു കവിതയും കോപ്പുമൊന്നുമല്ല. ആരെങ്കിലും നിങ്ങളെ കളിയാക്കിയതാണെന്ന് മനസിലാക്കാനുള്ള സാമാ‍ന്യബോധം പോലും ഇല്ലാതെ പോയല്ലോ. നിങ്ങള്‍ ഞങ്ങള്‍ വായനക്കാര്ക്ക് ചെയ്യാവുന്ന ഒരെ ഒരു സഹാ‍യം ഈ ബ്ലോഗ് പൂട്ടുകയും, എഴുത്ത് നിര്‍ത്തുകയും ആണ്.


    അറിയാവുന്ന ഒരു അനോണീ.

    ReplyDelete
  10. അനോണി,

    ആദ്യം സ്വന്തമ്മായ്‌ വ്യക്തിത്വം
    വെളിപ്പെടുത്തുക.എവിടെ
    ഒരു മറയുടെ ആവശ്യം
    ഉണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.

    പിന്നെ കവിതയെകുറിച്ച്‌.

    പണ്ട്‌ വ്യത്തം
    തിരിച്ചെഴുതിയിരുന്നപോലെ
    ഇപ്പോള്‍ ആരും വ്യത്തം
    തിരിച്ച്‌ കവിതകള്‍
    എഴുതാറില്ല.

    ഇനി ഉണ്ടെങ്കില്‍
    തന്നെ വളരെ കുറച്ചു പേര്‍
    മാത്രമേ എഴുതാറുള്ളൂ.
    ഈ പറയുന്ന നിങ്ങളായാലും
    ഞാനായാലും എഴുതാറില്ലെന്ന
    സത്യം നമ്മുക്കറിയാവുന്നതാണ്‌.

    എന്നെ അറിയുമെന്നു പറയുന്ന
    ഈ അനോണിയെ
    എനിക്ക്‌ മനസിലായി,
    കോഴിക്കോട്ടുക്കാരനായ
    ഒരാള്‍ മാത്രമാണ്‌ എന്നെ
    പലപ്പോഴായി ഇത്തരം
    കമേന്റുകളിലൂടെ
    വേടയാടാറുള്ളത്‌.

    കവിതകള്‍ക്കയ്‌ ബ്ലോഗും,
    പിന്നെ അതിന്റെ ഒരു
    കൂടായ്മയും എല്ലാം
    ഉള്ള ആളല്ലേ? താങ്കള്‍.

    ഇനി ഞാനായിട്ട്‌ പറയുന്നില്ല
    താങ്കള്‍ ആരെന്ന്!
    ഇപ്പോള്‍ മനസിലാക്കേണ്ടവര്‍ക്ക്‌
    മനസിലായിട്ടുണ്ടാകും താങ്കള്‍ ആരെന്ന്.

    ഇനി ഞാന്‍ എഴുതുതിയ
    ഈ കവിത നിങ്ങളെ പോലെ
    പലരും വായിച്ചു.നന്നായെന്ന്
    കമേറ്റുകളു എഴുതി,

    നിങ്ങള്‍ക്കു ഇഷ്ടപ്പെടുന്ന കവിതള്‍
    മാത്രമേ കവിതകള്‍ ആകൂ
    എന്ന ഒരു വിചാരം നിങ്ങളില്‍
    ഞാന്‍ കാണുന്നു.

    പിന്നെ ബ്ലോഗ്ഗ്‌ അടച്ചുപൂട്ടി
    എഴുത്ത്‌ നിറുത്തുക
    എന്നെക്കെ പറഞ്ഞാല്‍ എങ്ങിനെ
    ശരിയാവാനാ മാഷെ,
    ഇവിടെ വ്യക്തി സ്വതന്ത്രം
    എന്നൊക്കെ പരയുന്നതെന്തുവാ.......

    ഇത്‌ എന്നെ കാട്ടക്കടയുടെ
    ഒരു പ്രശസ്തമായ കവിതയുടെ
    വരികള്‍ ഓര്‍മ്മിപ്പിക്കുന്നു
    "ഇവിടെ എല്ലാവര്‍ക്കും തിമിരം,
    എല്ലാവര്‍ക്കും തിമിരം"

    ഇനിയും വരിക
    ഈ വഴികളില്‍,
    വായിക്കുകയെന്‍
    കവിതകള്‍,
    എഴുതുക
    നിങ്ങള്‍ നിങ്ങളായ്‌.

    ReplyDelete