എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, July 9, 2008

ദളിതര്‍



ദളിത സ്ത്രീയാം എന്റെ
ഒരു രാത്രിയുടെ വില
മുപ്പത് രൂപ

ദളിതനാം എന്റെ
പിഞ്ചുകുഞ്ഞിനെ വിറ്റാല്‍ കിട്ടുന്ന
വില എഴുപത് രൂപ

ദളിതനാം എന്റെ ഭര്‍ത്താവ്‌
ചെയ്യും ഒരു ദിവസത്തെ പണിക്കുകൂലി
ഒരു നേരത്തെ ഭക്ഷണം!.

ദളിതരാം നമ്മുടെ ഒരേക്കര്‍
ഭൂമിക്ക് വില നൂറ് രൂപ മാത്രം!.

8 comments:

  1. ചില വരികള്‍ ഇവിടെ കുറിക്കുകയാണു ഞാന്‍.വായിച്ചു അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ....

    ദളിത സ്ത്രീയാം എന്റെ
    ഒരു രാത്രിയുടെ വില
    മുപ്പത് ര്ഊപ!.

    ദളിതനാം എന്റെ
    പിഞ്ചുകുഞ്ഞിനെ വിറ്റാല് കിട്ടുന്ന
    വില എഴുപത് ര്ഊപ!.

    തുടര്‍ന്നു വായിക്കുക

    ReplyDelete
  2. പാ‍വം പെണ്ണ്,
    നീയാ കൊച്ചിന് നല്ലൊരു ബ്രാ മേടിച്ചു കൊടുക്കെടാ
    (നിന്റെ കവിത നല്ലത്. പക്ഷേ ആ പടം അത് ഒട്ടും കൊള്ളില്ല, അതു കൊണ്ടു തന്നെ അത് നിന്റേതാവാന്‍ തരമില്ല-ആരെങ്കിലും കേസെടുത്തിരുന്നെങ്കില്‍ കുറേ നാള്‍ സമാധാനം കിട്ടുമായിരുന്നു)

    ReplyDelete
  3. അനിയാ..

    ഒരു റൌക്ക ധരിപ്പിക്കൂ..എന്നിട്ട് നമുക്ക് വില്പന തുടരാം..!

    ReplyDelete
  4. മഹാപാതകം! ഇങ്ങനേയും... കൊള്ളാം!

    ജയകൃഷ്ണന്‍ കാവാലം

    ReplyDelete
  5. ആശയം നല്ലതു
    നന്നായി സഗീര്‍

    ReplyDelete
  6. വെറും സത്യം . .. പച്ചയായ സത്യം

    ReplyDelete
  7. ഇതും ഒരു സത്യം....നമ്മള്‍ മറക്കപെടുന്നത്...അറിയാത്തതും....

    ReplyDelete
  8. സിയയുടെയും,കുഞ്ഞന്റെയും
    അഭ്യര്‍ത്ഥനമാനിച്ച്‌ കവിതക്കൊപ്പം ആദ്യം ചേര്‍ത്ത ചിത്രം മാറ്റി വേറെ ഒരു ചിത്രം ചേര്‍ക്കുന്നു

    ജയകൃഷ്ണന്‍,നന്ദി,ഇനിയും വായിക്കുക,അഭിപ്രായങ്ങള്‍ അറിക്കുക

    ഹാരിസ്‌,നന്ദി,ഇനിയും ഈ വഴി മറക്കാതെ വരിക.

    സനില്‍,നന്ദി സത്യം സത്യമായ്‌ പറയുക! അത്‌ എനിക്കു നല്‍കുന്ന സുഖം അതാണ്‌ എനിക്ക്‌ എന്റെ കവിതകള്‍.

    ഗിരീഷ്‌,നന്ദി നമ്മള്‍ മറക്കപെടുന്നതോ അറിയാത്തതോ അല്ല ഈ സത്യങ്ങള്‍....മറന്നുവെന്ന് നടിക്കുകയും അറിഞ്ഞിലെന്ന് വരുത്തിതീര്‍ക്കുകയുമാണ്‌..........ഇനിയും വായിക്കുക അഭിപ്രായങ്ങള്‍ എഴുതുക

    ReplyDelete