അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Tuesday, July 15, 2008
മനുഷ്യനും കോഴിയും
മനുഷ്യന്‍ ചത്താല്‍
അവനോടെ മണ്ണടിഞ്ഞു-
യവന്റെ മഹത്വവും
പേരും പത്രാസും!
കോഴി ചത്താലോ?
അവിടെ തുടങ്ങുകയായ്-
യതിന്റെ മഹത്വവും
പേരും പത്രാസും!
നീളുന്നു ഇങ്ങിനെയാ പട്ടിക
ചിക്കന്‍ മസാല
ചിക്കന്‍ ബട്ടര്‍
ചിക്കന്‍ കുറുമ
ചിക്കന്‍ ചുക്ക
ചിക്കന്‍ റോസ്റ്റ്
ചിക്കന്‍ പെപ്പര്‍
ചിക്കന്‍ ഫ്രൈ
ചിക്കന്‍ കടായി
ചിക്കന്‍ ചില്ലി
ചിക്കന്‍ പാലക്ക്
ചിക്കന്‍ ജിന്‍ജര്‍
ചിക്കന്‍ സിക്റ്റിഫൈവ്
ചിക്കന്‍ മന്‍ജൂരിയന്‍
ചിക്കന്‍ മഷ്രൂം
ചിക്കന്‍ സൂപ്പ്
ചിക്കന്‍ കറി
ചിക്കന്‍ ബിരിയാണി
ചിക്കന്‍ മുഗുളായ്
ഇപ്പോഴിതായവന്‍
ചിക്കന്‍ ഗുനിയയിലെത്തിനിക്കുന്നു!
Subscribe to:
Post Comments (Atom)
മനുഷ്യന്‍ ചത്താല്‍
ReplyDeleteഅവനോടെ മണ്ണടിഞ്ഞു-
യവന്റെ പേരും പത്രാസും!
കോഴി ചത്താലോ?
അവിടെ തുടങ്ങുകയായ്-
യതിന്റെ മഹത്വവും
പേരും പത്രാസും!
നീളുന്നു ഇങ്ങിനെയാ പട്ടിക
ചിക്കന്‍ മസാല
ചിക്കന്‍ ബട്ടര്‍
ചിക്കന്‍ കുറുമ
ചിക്കന്‍ ചുക്ക...........etc
ചില വരികള്‍ ഇവിടെ കുറിക്കുകയാണു ഞാന്‍.വായിച്ചു അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ....
ഹ.. ഹ..
ReplyDeleteകൊള്ളാമല്ലോ..
സഗീറേ...
ചിക്കന്റെ വഴിയേ...
പോയി ഒടുവില്‍
അജീര്‍ണം പിടിച്ചു ചത്ത
ഏതോ ഒരു സിനിമയിലെ
കൂട്ടുകാരന് ഇതങ്ങ്..
സമര്‍പ്പിച്ചേര്...:)
ചിക്കന്‍ 65 എന്തെ വിട്ടു പോയത്?
ReplyDeleteഹ്മം.. അത് മോശമായി..
കവിത കലക്കി
സ്മിതേച്ചി പറഞ്ഞപോലെ ചിക്കന്‍ സിക്റ്റിഫൈവും ചേര്‍ത്ത് കവിത പുനര്‍ക്രമീകരണം നടത്തിയിരിക്കുന്നു.
ReplyDeleteഅന്യന്‍,
ReplyDeleteഅങ്ങിനെ ഒരാളെ എനിക്കറിയില്ല,
ഇനി സിനിമയില്‍ തന്നെ വേണമെന്നില്ല!
ജീവിതത്തിലായാലും മതി,
പക്ഷെ ആരെന്നു പറയണം
എതു പെരുനാള്‍ വന്നലും
ReplyDeleteകൊഴിക്ക് രെസ്റ്റില്ല
ഇതതവന കവിത എനിക്കും പിടിച്ചു
സ്മിതേച്ചിയുടെ അഭിപ്രായപ്രകാരം ചിക്കന്‍ സിക്സ്റ്റി ഫൈവു കൂടി ചേര്‍ത്തപ്പോല്‍ അതി മനോഹരമായിരിയ്കുന്നു!
ReplyDeleteപക്ഷേ ഒരു കുഴപ്പം! 'നിലാവത്തഴിച്ചു വിട്ട കോഴി' ഇതിലില്ലല്ലോ! അതു കൂടി ചേര്‍ത്ത് കൂടുതല്‍ മനോഹരമാക്കൂ!
ആശംസകള്‍!
സഗീറേ,ഒരു കവിത ഇവിടെ വന്ന് വായിച്ച് നന്നായി എന്നു പറയുന്നതില്‍ വലിയ സന്തോഷമുണ്ട്.ചികുന്‍ ഗുനിയയും ചിക്കനും തമ്മില്‍ ബന്ധമില്ലാട്ടോ...:)
ReplyDeleteആ വരി മാറ്റിയാല്‍ നന്നാവും.
ഇതിഷ്ടായി.
ReplyDeleteഷിനു,
ReplyDeleteപെരുന്നാള്‍ ഒന്നും വരണമെന്ന് ഒരു നിര്‍ബന്ധമെന്നും ഇല്ല,"കോഴിക്ക് എന്നുമേ റെസ്റ്റില്ലതാനും"
ധ്വനി,
'നിലാവത്തഴിച്ചു വിട്ട കോഴി'ഇങ്ങിനെയും ഒരു വിഭവമുള്ളതായി അറിയില്ലല്ലോ?
ഒന്ന് തെളിയിച്ചു പറയൂ....
വിഷ്ണുമാഷിവിടെ വന്ന് ഒരു കവിത നന്നായി എന്നു പറയുക,എന്നത് തികച്ചും സന്തോഷം തരുന്നു.
പിന്നെ "ചിക്കന്‍ ഗുനിയ" എന്നത് ഒരു രോഗമാണ് എന്നറിഞ്ഞുതന്നെയാണ് എഴുതിയത്.അതല്ലേ ഖണ്ഡിക തിരിച്ച് "ഇപ്പോഴിതായവന്‍
ചിക്കന്‍ ഗുനിയയിലെത്തിനിക്കുന്നു!"
എന്നെഴുതി നിറുത്തിയത്.
ഈ ഒരു വരിയല്ലേ ഈ കവിതയിലെ "ഹൈലൈറ്റ്"!
കുറ്റ്യാടിക്കാരന്‍,
കവിത വായിച്ച് നന്നയി എന്നറിയിച്ചതില്‍ നന്ദി.
അതുപോലെ കവിതയില്‍ മറന്നുപോയ ഒരു വിഭവം ചേര്‍ക്കാന്‍ ഓര്‍മ്മപ്പെടുത്തിയ സ്മിതേച്ചിക്കും,
കവിതവായിച്ച് ആദ്യം കമേന്റിട്ട അന്യനും നന്ദി.
ആദ്യമേ പറയട്ടെ , ചിക്കന്‍ ഗുനിയ അല്ല , "ചിക്കുന്‍ ഗുനിയ " എന്നാണു .
ReplyDeleteകവിതയായി തുടങ്ങി , എന്തായിട്ടാണ് അവസാനിപ്പിച്ചത്
എന്ന് താങ്കള്‍ തന്നെ പറയൂ ...
ആ പട്ടിക ഇങ്ങനെ നീട്ടേണ്ട ആവശ്യമുണ്ടായിരുന്നോ ?
സഗീര്‍,
ReplyDeleteലതീഷിന്റെ ഉപദേശം മുഖവിലക്കെടുക്കുക.(കാര്യായിട്ടാണ്)
സഗീറെഴുതിയത് വായിക്കാനും, അഭിപ്രായങ്ങള്‍ പറയുവാനും എത്ര ആളുകളാണു, ഗടീ!!! നമ്മള്‍ എന്തെഴുതിയാലും ഒന്നു തിരിഞ്ഞു നൊക്ക...ഉഊം. What’s the secret of ur BLOGG?
ReplyDeleteഇനിയെന്തു വ്യക്തമാക്കാന്‍? ലതീഷ് ഉദ്ദേശിച്ചതു തന്നെയാണു ഞാനും ഉദ്ദേശിച്ചത്
ReplyDeleteഅപ്പോള്‍ കോഴിക്കറി എവിടെ..?
ReplyDeleteമനുഷ്യന്‍ ചത്താലും അവന്റെ സല്‍പ്രവര്‍ത്തികള്‍ എന്നും അനശ്വരമായി നില്‍ക്കും..ഗാന്ധിജി..
കുഞ്ഞന്‍ കവിത ശരിക്കും വായിച്ചില്ല എന്നു തോന്നുന്നു.
ReplyDeleteപിന്നെ ഗാന്ധിജിയുടെ മഹത്വം എന്നേ ഈ ഭൂമിയില്‍ നിന്നും മണിടിഞ്ഞു പോയി!
ഇന്നു കാണുന്നതെല്ലാം മുഖമൂടി മാത്രമല്ലേ?
ഷാജി
ReplyDeleteഇങ്ങിനെ നിരാശപെടാതിരിക്കൂ,setting ല്‍ പോയ ശേഷം comments ല്‍ പോവുക അവിടെയുള്ള comment notification E-mail സ്ഥാനത്ത് marumozhikal@gmail.com എന്ന് ചേര്‍ക്കുക,ശേഷം save ചെയ്യുക.പിന്നെ ഏതൊരു കൃതിയും നാം പോസ്റ്റ് ചെയ്ത ശെഷം അതിനൊരു comment നാം സ്വയം ഇടണം.പിന്നെ ഷാജിയുടെ കവിതയും വായിക്കാന്‍ ആളുകള്‍ ഉണ്ടാവും.
നിറാശയൊന്നും ഇല്ല ഗടീ. I will do dat right away. But I have already done dat long time ago. I will include it again, anyway. Thank you very dhost…
ReplyDeleteനിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്ക്ക് നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നന്ദി...
ReplyDelete