എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 28, 2008

വിരല്‍ ശാസ്ത്രംനിങ്ങളുടെ പെരുവിരല്‍,
നിങ്ങളറിയാതെ ദൈവം
നിങ്ങളുടെ മാതാപിതാക്കളുടെ
ഓര്‍മ്മക്കായി നല്‍കി!

നിങ്ങളുടെ ചൂണ്ടുവിരല്‍
നിങ്ങളറിയാതെ ദൈവം
നിങ്ങളുടെ കൂടപിറപ്പുകളുടെ
ഓര്‍മ്മക്കായി നല്‍കി!

നിങ്ങളുടെ നടുവിരല്‍
നിങ്ങളറിയാതെ ദൈവം
നിങ്ങളുടെ ഓര്‍മ്മക്കായി നല്‍കി!

നിങ്ങളുടെ മോതിരവിരല്‍
നിങ്ങളറിയാതെ ദൈവം
നിങ്ങളുടെ പ്രിയതമയടെ
ഓര്‍മ്മക്കായി നല്‍കി!

നിങ്ങളുടെ ചെറുവിരല്‍
നിങ്ങളറിയാതെ ദൈവം
നിങ്ങളുടെ മക്കളുടെ
ഓര്‍മ്മക്കായി നല്‍കി!

നോക്കിടാമീ ചൊല്ലുകള്‍
സത്യമോ മിഥയയോ

നീട്ടുക കൈപ്പതികള്‍
രണ്ടും നിങ്ങളാദ്യം

മടക്കൂ നടുവിരന്‍ പകുതി
മടക്കിയാ നടുവിരലുകള്‍ ചേര്‍ത്തിടാം
ബാക്കിയെല്ലാ വിരലുകളും
മടക്കാതെ ചേര്‍ത്തീടുക!

കാണുക ഇനി വിരലിന്‍ ശാസ്ത്രം!

ചേര്‍ത്ത നടുവിരല്‍
വിടര്‍ത്തതെ ശ്രമിക്കുക,
തള്ളവിരലുകള്‍ അകറ്റിടാന്‍!

നിങ്ങള്‍ക്കായിടുംമാവിരലുകളകറ്റാന്‍.

നിങ്ങളൊരുന്നാളകന്നിടും
മാതാപിതാക്കളില്‍
നിന്നെന്നുചൊല്ലുന്നുവീ സത്യം!

ചേര്‍ത്ത നടുവിരല്‍
വിടര്‍ത്തതെ ശ്രമിക്കുക,
ചൂണ്ടുവിരലുകള്‍ അകറ്റിടാന്‍!

നിങ്ങള്‍ക്കായിടുംമാവിരലുകളകറ്റാന്‍.

നിങ്ങളൊരുന്നാളകന്നിടും
കൂടെപിറപ്പുകളില്‍
നിന്നെന്നുചൊല്ലുന്നുവീ സത്യം!

ചേര്‍ത്ത നടുവിരല്‍
വിടര്‍ത്തതെ ശ്രമിക്കുക,
ചുള്ളിവിരലുകള്‍ അകറ്റിടാന്‍!

നിങ്ങള്‍ക്കായിടുംമാവിരലുകളകറ്റാന്‍.

നിങ്ങളൊരുന്നാളകന്നിടും മക്കളില്‍
നിന്നെന്നുചൊല്ലുന്നുവീ സത്യം!

ചേര്‍ത്ത നടുവിരല്‍
വിടര്‍ത്തതെ ശ്രമിക്കുക
മോതിരവിരലുകള്‍ അകറ്റിടാന്‍!

നിങ്ങള്‍ക്കാവിരലുകള്‍,
അകറ്റിടാനാകുമോ?

ഇല്ല നിങ്ങള്‍ക്കാകില്ല
ആ വിരലികളകറ്റാന്‍

പ്രിയതമയില്‍ നിന്നകലാന്‍
നിന്നെന്നുചൊല്ലുന്നുവീ സത്യം!

12 comments:

 1. കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ എന്റെ മെയിലില്‍ വന്ന സ്വപ്നാ അനു പി ജോര്‍ജിന്റെ ഒരു ലേഖനമാണ്‌ ഈ കവിത എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌.ഉടനെ സ്വപ്നേച്ചിക്ക്‌ മെയില്‍ അയച്ച്‌ സമ്മതം വാങ്ങി.പിന്നീട്‌ കവിത എഴുതി അയച്ചു കൊടുത്തു.അതില്‍ ചില തിരുത്തലുകള്‍ അനിവാര്യമാണ്‌ എന്ന് എന്നെ അറീച്ചു.അതിനു ശേഷം മാറ്റി എഴുതിയ കവിതയാണ്‌ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌.

  ReplyDelete
 2. തേങ്ങ എന്റെ വക ഇരിയ്ക്കട്ടെ സഗീറേ...
  “ഠേ!”

  നന്നായിട്ടുണ്ട് കേട്ടോ.
  :)

  സ്വപ്ന ചേച്ചിയുടെ ആ ലേഖനത്തിന്റെ ലിങ്ക് കൂടി ഉള്‍പ്പെടുത്താമായിരുന്നു.

  ReplyDelete
 3. ആണിപ്പഴുതുള്ള
  കൈപ്പത്തിയുമായി
  കാലതെ വിഭജിച്ച്
  കടന്നു പോയ
  ആളിനെ ഓര്‍ക്കൂ
  പ്രിയതമയില്‍
  നിന്നുപോലും അകലും എന്റിഷ്ടാ.
  തിരിച്ചു നടക്കുന്നവര്‍ എന്നും
  ഒറ്റക്കകുന്നതാണു
  നേരായി കണ്ടിട്ടുള്ളത്.

  ReplyDelete
 4. ശ്രീ ആ ലേഖനം എനിക്ക്‌ വന്നത്‌ ഒരു മെയിലാണ്‌.

  ReplyDelete
 5. സഗീര്‍ ..
  വരികളെല്ലാം നന്നായിട്ടുണ്ട്‌. വലിയോരു സത്യം കുടീകൊള്ളുന്നു ഈ വരികള്‍ക്കിടയില്‍..
  ദൈവത്തിന്റെ സൃഷ്ടിപ്പിലെ അമാനുഷികത ഒന്നുകൂടെ വെളിവാകുന്നു...ഒന്നു മറ്റോന്നിനാല്‍ മാറ്റുകൂട്ടപെടൂക..അതാണിവിടെ സംഭവിച്ചത് രണ്ടിനും അഭിനന്ദങ്ങള്‍...

  ആ ചിത്രത്തോട് യോജിപ്പില്ല..!

  ReplyDelete
 6. ഷഫ്‌ ചിത്രം മാറ്റിയീട്ടുണ്ട്‌

  ReplyDelete
 7. ഇതിപ്പോഴാ കണ്ടത്
  നന്നായിരിക്കുന്നു ഇക്കാ..ഒത്തിരി ഇഷ്ടപ്പെട്ടു

  ReplyDelete
 8. സ്മിതേച്ചി എന്നെ ഇക്കാ എന്നു വിളിക്കണു... ഇതൊന്നും ചോദിക്കാനും പറ്യാനും ഇവിടെ ആരും ഇല്ലേ., ഇതൊന്നും ദൈവം പോലും പൊറുക്കില്ലാട്ടോ

  ReplyDelete
 9. സഗീര്‍..

  കവിതയിലെ കാര്യം ഇഷ്ടായിട്ടൊ

  എന്താ മാഷെ നിങ്ങള്‍ക്ക് രണ്ടെണ്ണം തരണമെന്ന് പറയുന്നത്..രണ്ടു വിരലുകളാ‍ണൊ രണ്ടു കുട്ടികളെയാണൊ രണ്ടു ഭാര്യമാരെയാണൊ അതൊ രണ്ടു തേങ്ങയാണൊ അതൊ ഇനി രണ്ടു ഞൊട്ടാണൊ വേണ്ടത്..?

  അക്ഷരത്തെറ്റ് കുറച്ചധികം വന്നിട്ടുണ്ട് ശ്രദ്ധിക്കുമല്ലൊ

  ReplyDelete
 10. നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...
  തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ.....

  ReplyDelete