എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, August 2, 2008

വളപ്പൊട്ടുകള്‍



പതിനെട്ടു കഴിഞ്ഞ ഞാന്‍
മറച്ചിരുന്നു എന്‍ മുഖം.

എന്‍ ഭംഗി കാണരുതാരു-
മെന്നു ചൊല്ലിയെന്‍ മതം.

എന്‍ പൂവാടിയില്‍ നടന്നൊരുനാള്‍
ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു!

എന്‍ വിരല്‍ തുമ്പിലമര്‍ത്തി,
ശക്തിയായ്‌ അവനിലെന്നെ ചേര്‍ത്തു.

വേട്ടക്കാരന്‍ തീര്‍ത്ത കുരുക്ക്‌
നഷ്ടമായ്‌ എന്‍ കന്യകത്വം.

കരഞ്ഞു ഞാന്നാപൂവാടിയില്‍.
ക്ഷണനേരസംഭ്രമമെന്‍ ചുറ്റിലും.

ഞാനെന്‍ ഭംഗി ഒറ്റവസ്ത്രത്താല്‍ മറച്ചു
മറ്റൊരു വസ്ത്രമെന്‍ ജീവനേയും

വളകള്‍ തകര്‍ന്ന എന്‍ കയ്യില്‍ ചോര
മൗനമായ്‌ നിന്നു എന്‍ മരണത്തിലും.

15 comments:

  1. മൊട്ടുകള്‍ ഉള്ളില്‍ വിരിഞ്ഞത്‌ തിരിച്ചറിയുന്ന കാലത്തിന്‌ നഷ്ടമാകുന്നത്‌ ഗദ്ഗദമാണ്‌.

    കാലമാകുന്ന കവിയുടെ ഗദ്ഗദമാണ്‌ കേള്‍ക്കാതാവുന്നത്‌.

    ReplyDelete
  2. ഒരു നല്ല കഥയുറങ്ങുന്ന കവിത...
    അസ്സലായി....
    നന്നായിരിക്കുന്നു.

    ReplyDelete
  3. സ്മിതേ, കുട്ടിസഗീറിനെ വല്ലാതെ ചാടിക്കളിപ്പിക്കുന്നുണ്ടല്ലോ?
    ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് അല്ലേ?

    ReplyDelete
  4. കവിതയിലൊരു
    കഥയുണ്ട് സഗീറേ

    ReplyDelete
  5. വിഷമിക്കരുത്
    ഈ വല്യ കഥ ഏറെ പറഞ്ഞ്
    കേട്ടിടൊള്ളതാണ്.
    കവിതയില്‍ വന്നപ്പോള്‍
    കഥയിലുണ്ട് എന്നു കരുതിയിരുന്ന കവിത പോയി.
    മതതിനെ ഒന്നു തോണ്ടി വിട്ടത്
    കൊള്ളം നടക്കട്ടെ

    വളയുടച്ച് നീ കരയിച്ചനാള്‍ വാര്‍ന്ന
    ചോരയില്‍ കുതിര്‍ന്നെന്‍റ്റെ കന്യാത്തമൊലിച്ചുപൊയ്
    നീ അതിര്‍ വരച്ചിട്ട ലോകത്തില്‍, കരങ്ങളില്‍
    ചോരപ്പാടുമായ് മുഖം പൊത്തി ഞാനലയുന്നു.
    നീ പുതു പൂവിന്നായി ഉദ്യാനം തിരയുന്നു

    ReplyDelete
  6. വിഷമിക്കരുത്
    ഈ വല്യ കഥ ഏറെ പറഞ്ഞ്
    കേട്ടിടൊള്ളതാണ്.
    കവിതയില്‍ വന്നപ്പോള്‍
    കഥയിലുണ്ട് എന്നു കരുതിയിരുന്ന കവിത പോയി.
    മതതിനെ ഒന്നു തോണ്ടി വിട്ടത്
    കൊള്ളം നടക്കട്ടെ

    വളയുടച്ച് നീ കരയിച്ചനാള്‍ വാര്‍ന്ന
    ചോരയില്‍ കുതിര്‍ന്നെന്‍റ്റെ കന്യാത്തമൊലിച്ചുപൊയ്
    നീ അതിര്‍ വരച്ചിട്ട ലോകത്തില്‍, കരങ്ങളില്‍
    ചോരപ്പാടുമായ് മുഖം പൊത്തി ഞാനലയുന്നു.
    നീ പുതു പൂവിന്നായി ഉദ്യാനം തിരയുന്നു

    ReplyDelete
  7. കവി അയ്യപ്പന്‍ പറഞ്ഞാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിയുന്നത്. ജാജ്ജ്വോജ്ജലം എന്നല്ലാതെ എന്തു പറയാന്‍.

    "വേട്ടക്കാരന്‍ തീര്‍ത്ത കുരുക്ക്‌
    നഷ്ടമായ്‌ എന്‍ കന്യകത്വം"

    എന്ന വരികള്‍ ഉദാത്തമായ തത്ത്വചിന്തയല്ലാതെന്താണ്? ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത്. സഗീര്‍ വളരെ നന്നായി വായിക്കുന്നയാളാണെന്ന് വ്യക്തമാണ്. എങ്കിലും സിമോണ്‍ ദ ബുവ്വ യുടെ പുസ്തകങ്ങള്‍ താങ്കളുടെ ചിന്തകളെ കുറച്ചെങ്കിലും സ്വാധീനിച്ചിട്ടുള്ളതായി എനിക്കു തോന്നുന്നു. ശരിയാണോ?

    ഇനിയും എഴുതണം. പറ്റുമെങ്കില്‍ ഇതൊക്കെ പുസ്തകമാക്കി ഇറക്കുകയും വേണം. ഇനിയും വരാം

    ReplyDelete
  8. സ്മിതേച്ചി,നന്ദി,ഇനിയും വായിക്കണം എന്റെ കവിതകള്‍,പിന്നെ ഇടക്കിടക്ക്‌ വിമര്‍ശനങ്ങളും ആകാം
    അനുരഞ്ജ വര്‍മ്മക്ക്‌,അപ്പോള്‍ സ്നിതേച്ചി പറഞ്ഞത്‌ എന്നെ കളിപ്പിച്ചണ്‌ എന്നാണോ താങ്കള്‍ കരുതുന്നത്‌.ആദ്യം എന്റെ കവിത വായിച്ചപ്പോള്‍ താങ്കള്‍ എന്താണ്‌ മനസിലാക്കിയതെന്ന് എഴുതുക.
    ഹരിസ്‌,നന്ദി,ഇനിയും വായിക്കുക,ഉള്ളത്‌ സത്യമായ്‌ പറയുക.
    ഷിനു,മതത്തിനെ സ്നേഹിക്കാതെ മനുഷ്യനെ സ്നേഹിക്കാനാണ്‌ ഞാന്‍ പഠിച്ചത്‌.അപ്പോള്‍ എന്റെ ചില എഴുത്തുകള്‍ മതത്തെ മുറിവേല്‍പ്പിക്കാം,പക്ഷെ എനിക്ക്‌ എഴുതിയേ മതിയാകൂ! കാരണം ഇത്‌ എന്റെ നൊമ്പരമാണ്‌.പിന്നെ കവിത വായിച്ചു നന്നായിരിക്കുന്നു.ഇനിയും വായിക്കണം.ഉള്ളത്‌ ഉള്ളതു പോലെ പറയുക,അതാണ്‌ എനിക്കും ഏറ്റവും ഇഷ്ടം.അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നതും

    ReplyDelete
  9. അനോണി മാഷേ...........ഗംഭീരമായിരിക്കുന്നു,എന്നലും കവി അയ്യപ്പനെ ഇതിനോടൊപ്പം എന്തിനു കൂട്ടി വായിച്ചു എന്ന് മനസിലാവുന്നില്ല!വായിക്കാറുണ്ട്‌ എന്നത്‌ ശരിയാണ്‌,ആരെങ്കിലും എന്നെ സ്വാധീനിച്ചിട്ടുള്ളതായി ഇതുവരെ തോന്നീട്ടില്ല.
    ഇപ്പോള്‍ ബ്ലോഗെഴുത്തുക്കാരൊക്കെ പുസ്തക പ്രകാശനത്തിന്റെ പിന്നില്‍ ഓടിക്കൊണ്ടിക്കുന്ന ഒരു കാഴ്ച്ചയാണ്‌ കാണുന്നത്‌.അവരുടെ കൂട്ടത്തിലെന്നെ കൂട്ടലേ......... ഞാന്‍ എഴുതുന്നത്‌ എന്റെ ആത്മ സംതൃപ്ത്തിക്കുവേണ്ടിമാത്രം...........ഇനിയും ഈ വഴി മറക്കാതെ വരിക....... നന്ദി

    ReplyDelete
  10. "ജാജ്ജ്വോജ്ജലം"ഒരുപുതിയ വാക്കാണോ മാഷെ......ആദ്യമായാണ്‌ കേള്‍ക്കുന്നത്‌ എന്താ അര്‍ഥം എന്നു കൂടി പറയാമോ

    ReplyDelete
  11. സുഹൃത്തേ, എല്ലാ ബ്ളോഗുകളും വായിക്കാന്‍ കഴിയാറില്ല, അതുകൊണ്ട്‌ തന്നെ ഈ ബ്ളോഗും ഇപ്പൊഴാണ്‌ വായിച്ചത്‌, അതും മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ്‌. പറയാന്‍ വാക്കുകളില്ല... നല്ല സൌന്ദര്യം. വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ആശംസകള്‍...

    ReplyDelete
  12. സഗീര്‍,
    പുതിയ വാക്കല്ല, സംസ്കൃതമാണ്. ജാജ്ജ്വോജ്ജലം എന്നാല്‍ ജലത്തില്‍ ഉജാല മുക്കിയാല്‍ ജ്വലിക്കുന്ന പോലെ എന്ന അര്‍ത്ഥമാണ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നത്.
    സഗീറിന്റെ മിക്ക കവിതകളും വായിച്ചു. പലരും കാണാതെ പോയാലോ എന്നു നിനച്ച് ഒരു പോസ്റ്റിട്ടിട്ടുണ്ട്. വെറുതേ എന്റെ ആത്മാവിന്റെ സംതൃപ്തിക്കായ് മാത്രം. എങ്കിലും വായിച്ച് അഭിപ്രായമറിയിക്കുമല്ലോ? നന്ദി
    http://blogpuli.blogspot.com/2008/08/blog-post.html

    ReplyDelete
  13. നല്ല കവിതകളാണ്. കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഉള്ള് പൊള്ളുമ്പോഴെ മനസ്സില്‍ കവിത വരൂ.ആ പൊള്ളലിന്റെ നീറ്റം മറ്റുള്ളവരുടെ നെഞ്ചിലേക്ക് പകരാനാവുമ്പോള്‍ എഴുത്ത് അതിന്റെ ലക്ഷ്യ്ത്തിലെത്തുന്നു.
    ആശംസകള്‍.........

    ReplyDelete
  14. ഇത് കൊള്ളാം..വരികള്‍ കുറച്ചേ താങ്കള്‍ എഴുതൂ.... പക്ഷെ കുറെയേറെ അതില്‍ പറഞ്ഞിരിക്കും... നല്ലത്...പരത്തി പറഞ്ഞു എല്ലാവരെയും മനസ്സിലാക്കേണ്ട കടമ ഒരു കവിക്കില്ല എന്നാണു എന്റെയും വിശ്വാസം ...

    ReplyDelete
  15. കവിതവായിച്ച് എനിക്ക് കമേന്റ് അയച്ചവര്ക്ക് എന്റെ നന്ദി, ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്.......

    ReplyDelete