അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Friday, August 22, 2008
14 വേഗങ്ങള്‍
ചിത്രo: പി.ആര്‍.രാജന്‍
ഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും
അഞ്ചാമനിവന്‍ തുമ്മല്‍
ആറാമവിവനല്ലോ ദാഹം
ഏഴാമനല്ലോ വിശപ്പ്
എട്ടമനോ ഉറക്കവും.
ഒമ്പതോ ചുമയുമല്ലോ
പത്താമനിവന്‍ കിതപ്പും
പതിനൊന്നാമനോ കോട്ടുവായും.
പന്ത്രണ്ടാമനിവന്‍ കണ്ണുനീരും
പതിമൂന്നമനിവന്‍ ചര്‍ദിയും
പതിനാലാമനോ ശുക്ലവുമല്ലോ!
*വേഗധാരാണമൊട്ടും നന്നല്ല-
യെങ്കിലും സാധ്യമാണുതാനും.
*വേഗങ്ങളെ പിടിച്ചു നിര്‍ത്തല്‍
Subscribe to:
Post Comments (Atom)
എന്റെ ഒരു പുതിയ കവിത എന്റെ
ReplyDeleteആത്മസംത്യപ്തിക്കായ് മാത്രം…….
വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത് പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത് ബാധിക്കും. പണ്ടുള്ള ഡോക്ടറന്മാര്‍ക്കും ഇത് അറിയുമായിരുന്നു. ക്ലിനിക്കല്‍ പരിശോധനകളില്‍ ശോധനയും മൂത്രം തടച്ചിലും അവര്‍ കൃത്യമായി അന്വേഷിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കാമം അങ്ങനെയല്ല. അത് നിയന്ത്രണവിധേയമാണു. അതേക്കുറിച്ച് ആഴത്തില്‍ പഠിച്ച ഒരു ഋഷിപാരമ്പര്യം ഇന്ത്യക്കുണ്ട്.
വായിക്കുമെന്ന വിശ്വാസത്തോടെ.....
സഗീര്‍ ഭായി,
ReplyDeleteഈ വേഗങ്ങളില്‍ കഫം, തുപ്പല്‍, ദേഷ്യം, ചിരി....ഇതൊന്നും പെടില്ലെ..?
പ്രിയ കുഞ്ഞന്‍,
ReplyDeleteവേഗങ്ങള്‍ എന്താണ്,എത്രതരം എന്നൊന്നു അറിയാതെയാണോ?ഈ ചോദ്യം!അതോ എന്നെയും,എന്റെ കവിതയേയും കുറച്ചു കാട്ടാനോ? ചോദ്യത്തില്‍ ഒരു അറിവില്ലയ്മ കാണുവാന്‍ കഴിയുന്നു.മറ്റുള്ളവരും അറിയണോ ഈ അറിവില്ലായ്മ!
സഗീര്‍ ഭായി..
ReplyDeleteഇതൊക്കെയറിയാമെങ്കില്‍ ഞാനാരായി..!
പിന്നെ കവിതയെപ്പറ്റി പറയുവാന്‍ ഞാന്‍ ആളല്ല. പിന്നെങ്ങിനെ താഴ്തിക്കെട്ടും..?
എന്റെ ഈ അറിവില്ലായ്മ ക്ഷമിക്കൂ.. എന്നാലും ദാഹം വിശപ്പ് എന്നിവയെ വേഗത്തില്‍പ്പേടുത്താമെങ്കില്‍ കഫത്തേയും ഇതില്‍പ്പെടുത്താമല്ലൊ..?
ഈ കുഞ്ഞേട്ടന്റെ ഒരു കാര്യേ........ഇങ്ങേര്‍ക്കെന്താ കഫത്തിന്റെ അസുഖമുണ്ടോ?കഫത്തെ ഇത്ര ഇഷ്ടപ്പെടാന്‍!
ReplyDeleteകുഞ്ഞന്റെ അഭിപ്രായം മാനിച്ച് കഫത്തേയും വേഗത്തിൽ ഉൾപെടുത്തണം. കാരണം അതും പുറത്തേക്ക് വിസർജ്ജിക്കാനുള്ളതാണ്. ഈ ആവശ്യം പരിഗണിച്ചില്ലങ്കിൽ നാളെ രാജ്യവ്യാപകമായി ബ്ലോഗ് ഹർത്താൽ നടത്താൻ ഞാൻ ആഹ്വാനം ചെയ്യുന്നു.
ReplyDeleteഋഷികള്‍ ഇതിനെക്കുറിച്ച് വളരെ ആഴത്തിലുള്ള ഗവേഷണങ്ങള്‍ പണ്ട് നടത്തിയിരുന്നു. മാതംഗലീലയില്‍ ഇതിനെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം പലയിടങ്ങളിലും കാണാന്‍ സാധിക്കും. ഒരിക്കല്‍ സ്വാമിവിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലത്തു ആഫ്രിക്കയില്‍ ഒരു പര്യടനം നടത്തുകയുണ്ടായി. അവിടങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ദിവസങ്ങളോളം ഇതിനെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നു എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി. ഇതിനെക്കുറിച്ച് അദ്ധേഹമെഴുതിയ “ മാ നസ്യമ വേഗധാരിണീ” എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഡി സി ബുക്സില്‍ വാങ്ങാന്‍ കിട്ടും.സാധിക്കുമെങ്കില്‍ ഇതൊന്നു വാങ്ങി വായിക്കാന്‍ നോക്കു സഗീര്‍. മാത്രമല്ല സ്വാമി അഭേദാനന്ദയും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്..
ReplyDeleteനല്ല പോസ്റ്റ് സഗീര്‍..:)
വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത് പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത് ബാധിക്കും. ഇതു ശരി തന്നെ അല്ലേ ആത്മ സംതൃപ്തീ .
ReplyDeleteഅങ്ങനെ എങ്കില്‍ തുപ്പല്‍ ,കഫം , ദേഷ്യം ഇതിനെ ഒക്കെ പെടുത്തേണ്ടതാണ്..തുപ്പല്‍ വരുന്ന്നതിനെയും കഫത്തെയും ഒക്കെ തടയരുത്..
അതും കൂടെ ചേര്‍ത്തില്ലെങ്കില്‍ നരിക്കുനന്‍ പറയും പോലെ ബ്ലോഗ് ഹര്‍ത്താല്‍ നടത്തുന്നതാണ്.
"രണ്ടാമനിവനോ അധോവായുവല്ലോ
ReplyDeleteമൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും"
എത്ര അര്‍ത്ഥവത്തായ വരികള്‍!!
സഗീര്‍, വളരെ നന്നായിരിക്കുന്നു. കവിതയെ ഗൌരവമായി തന്നെ എടുക്കാന്‍ തീരുമാനിച്ചു എന്നറിയുന്നതില്‍ സന്തോഷം! വേഗങ്ങള്‍ 14 ആണെന്ന് അറിയാത്ത കുഞ്ഞനെപ്പോലുള്ളവരുടെ കമന്റുകള്‍ അവഗണിക്കുക.
കഫം പുറത്തുപോവേണ്ദതു തന്നെയാണ് എന്നാല് അത് പുറത്തേക്ക് വരുവാന് ചുമയോ,ചര്‍ദിയോ(കറല്‍)ആവശ്യമാണ്.അതിന്നാല് ഈ ഒരു ചര്‍ച്ച അനാവശ്യമാണ്.ഇനി ഹര്ത്താല്‍ അത് ഒരു നരികുഞ്ഞനോ,ഒരു കാന്താരികുട്ടിയോ വിചാരിച്ചാല്‍ നടക്കില്ല!അതിനാല്‍ ആ ഉമ്മാക്കി എന്റെ അടുത്തു വേണ്ദ.പിന്നെ അനോണി മാഷ് പറഞതുപോലെ വേഗങ്ങളെ കുറിച്ചറിയാതവരുടെ വാക്കുകള്‍ക്ക് മറുപടി നല്കുന്നതു തന്നെ വിഡിത്തമാണ്.
ReplyDeleteവായിച്ചങ്ങനെ കണ്ണുമടച്ച് സമാധിയില്‍ ആണ്ടുപോയി. ആര്‍ഷഭരത സംസ്കാരത്തെക്കുറിച്ച് ആര്‍ജ്ജിത അവബോധമുള്ളവര്‍ ഇപ്പോഴുമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteപക്ഷേ, സഗീര്‍..ചെറിയൊരു പിശക് കടന്നു കൂടിയിട്ടില്ലേ എന്നൊരു സംശയം.
മണ്ഡൂകോപനിഷത്തിലെ നാലാം പേജില്‍ (സഗീര്‍ ശ്രദ്ധിച്ചു കാണില്ല) ആറാം പാരയില്‍ കൊക്കേയ മഹര്‍ഷി ഒരുഗ്രന്‍ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്. ദേശഭേദ അതിര്‍ത്തിവെച്ച് അതിനെ ഇങ്ങനെ തന്നെ വ്യാഖ്യാനിക്കാമോ എന്നറിയില്ല.
വേഗേ വേഗേ വൈഗ വേഗ
സുരതം മര്‍ത്യന് അലകടല്‍ വേഗാതിരാജന്‍
എസ്യ
രേതപുനരധിവാസ്യ വഴീ വഴീ
അതായത്, അതിവേഗത്തില്‍ (വേഗേ വേഗേ) വൈഗ പോലെ (വൈഗയ്ക്ക് പുരാണങ്ങളിലുള്ള അവഗാഹം സൂചിതം) പൊയ്ക്കൊണ്ടിര്രിക്കുന്ന വേഗങ്ങളില്‍, സുരതമാണ് (വിശദീകരിക്കണോ?) മനുഷ്യനെ സംബന്ധിച്ചിടത്തോളം വേഗാതിരാജന്‍, അതായത് വേഗതയുടെ അതി രാജന്‍ (ദ്യോതിപ്പിച്ചിരിക്കുക ആണ്). അതിനാല്‍ രേത പുനരധിവസ്യ, രേതസിനെ പുനരധിവസിപ്പിക്കുക അല്ലാതെ മറ്റ് വഴിയില്ല.
അതങ്ങ് പുറത്തേക്കു കളഞ്ഞേക്കൂ എന്ന് എത്ര സ്പഷ്ടമായാണ് മഹര്‍ഷി പറഞ്ഞിരിക്കുന്നത്.
ഏതു ഉപനിഷത്തിലാണ് കാമം നിയന്ത്രണ വിധേയമാണെന്ന് സഗീര്‍ വായിച്ചത്?
കൌതുകം കൊണ്ടാണ്. പഴയപോലെ വായനയൊന്നും നടക്കുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു.
നിവൃത്തിയില്ല സഗീര്‍ കവിതയും കമന്റും വായിച്ചപ്പോള്‍.കവിതയെഴുത്ത് എന്നതിനെ പതിനഞ്ചാമത്തെ വേഗമാക്കി പ്രഖ്യാപിക്കണമെന്നു ഞാന്‍ പറയും.എന്നിട്ടുസ്ഥലമുണ്ടെങ്കില്‍ മതി ലാബ് ഐറ്റംസ്.
ReplyDeleteപ്രിയ തേജോ പുംഗവന്‍ ,കാമം നിയന്ത്രണ വിധേയമാണ് എന്നു പറഞ്ഞത് ഞാന് ഒരു ഉപനിഷത്തും വായിച്ചല്ല.മറിച്ച് പണ്ദുള്ള മഹര്ഷിമാര് തപശക്തിയിലൂടെ കാമത്തിനെ നിയന്ത്രണവിധേയമാക്കിയിരുന്നു എന്നു എവിടെയോ പണ്ദു വായിച്ചതായി ഓര്ത്തുകൊണ്ദ് എഴുതിയതാണ്.കവിതയില് ഞാന് പരയുന്നുണ്ദല്ലോ ശുക്ലത്തെ കുറിച്ച് കാമത്തിന്റെ അവസാനമാനല്ലോ ഈ വേഗം വരുന്നത്.ഇത് തടയുന്നത് നല്ലതല്ല എന്നും ഞാന് പറയുന്നുണ്ദ്.പക്ഷെ ഈ കാമം തീര്ക്കാന് ഇന്ന് നടന്നുകൊണ്ദിരിക്കുന്ന സംഭവങ്ങള് നല്ലതല്ല അതിനു വെറെ പലമാര്ഗങ്ങളുണ്ദല്ലോ?അതില് പലതും സ്വീകരിക്കാമല്ലോ!
ReplyDeleteപ്രിയ കാവാലന്,ഇപ്പോള് കഫം പോയിട്ട് കവിതയായോ?അപ്പോള് ഹര്ത്തല് പ്രഖ്യാപിച്ചവര് എന്തു ചെയ്യും!
ReplyDeleteതേജോപുംഗവന്‍,
ReplyDeleteചതുര്‍വേഗങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്ന് തോന്നുന്നു.സഗീര്‍ പറഞ്ഞിരിക്കുന്ന പതിനാലു വേഗങ്ങളെ നിയന്ത്രിക്കുന്നതെങ്ങിനെയെന്നാണല്ലോ ഈ ചതുര്‍വേഗങ്ങള്‍ തന്നെ നിഷ്കര്‍ഷിക്കുന്നത്. കാമവേഗത്തെക്കുറിച്ച് സഗീര്‍ പറഞ്ഞതു തന്നെയാണ് രതിമഞ്ജരി,രതിരത്ന പ്രദീപിക എന്നിവയിലും പറഞ്ഞിരിക്കുന്നത് . ദത്തകന്റെ കാമശാസ്ത്രത്തിലും കാമത്തിന്റെ അവസാനഭാഗമായ ശുക്ലവേഗത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ?
‘വിവൃതോരുകമുച്ചൈസ്തു
നീചൈ:സ്യാത് സംവൃതോരുകം.
യഥാസ്ഥിതോരു കഞ്ചാപീ
സമപൃഷ്ഠം സമേരതേ.’
എന്നുമനസ്സിലാക്കതെയാണ് സഗീര്‍ കവിതയെഴുതിയതെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്.
അനോണി മാഷ് ഒന്നു കളിയാക്കിയെങ്കില്‍ എന്താ സഗീറിന്റെ കവിത ചെന്നെത്തിയിരിക്കുന്ന ഉയരങ്ങള്‍ നോക്കൂ. ബൂലോകകവിത ഹരിതകം മുതലായ ഇടങ്ങളില്‍ സഗീറിന്റെ ഈ കവിത ചേര്‍ക്കേണ്ടതാണ്. ഇതിനെക്കുറിച്ച് ഒരു വിശദമായ പഠനം ഇന്‍ഡ്യഹെറിറ്റേജ് മാഷോ ഉമേഷ്ജിയോ (ആയുര്‍വേദവും ശാസ്ത്രവും ഒക്കെ ആയതുകൊണ്ടാണ്) പ്രസിദ്ധീകരിക്കും എന്ന് പ്രതിക്ഷിക്കുന്നു. സഗീര്‍ കാവ്യസപര്യ തുടരുമല്ലോ.
ReplyDeleteഅനോണിമാഷ് കളിയാക്കിയെന്നോ? ഗുപ്തന്‍ വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കരുത്. അനോണിമാഷ് കളിയാക്കിയതല്ല, ആസ്വാദനം രചിച്ചതാണ് എന്ന് കമന്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയതുമാണല്ലോ.
ReplyDeleteസഗീര്‍, എനിക്ക് മുടിപൊഴിച്ചിലുണ്ട്. അതിനെക്കുറിച്ചും ഒരു കവിത എഴുതാമോ?
സഗീര്‍,
ReplyDeleteആ ചിത്രം എനിക്ക് ഏറെ ഇഷ്ടമായി....
ഗുപ്തന്‍,
ReplyDeleteഞാന്‍ സഗീറിനെ പണ്ടൊരിക്കല്‍ കളിയാക്കി എന്നതു നേരാണ്.അതുകൊണ്ടെന്തായി? ഈ കവിതയിലൂടെ നിങ്ങളെപ്പോലുള്ളവര്‍ക്ക് ഉത്തരം തന്നില്ലേ? നിങ്ങള്‍ക്ക് വേഗങ്ങളെക്കുറിച്ച് ജ്ഞാനമില്ലാ എന്നു കരുതി ഇത്രയും ഗൌരവമായ ഒരു ചര്‍ച്ചയുടെ ശ്രദ്ധ തിരിച്ചു വിടുന്നത് ശരിയല്ല.
സിമി,
മുടികൊഴിച്ചില്‍ 14വേഗങ്ങളില്‍പ്പെടുന്നല്ല എന്നു പോലും അറിയാതെയാണോ നിങ്ങള്‍ കഥകളെഴുതുന്നത്? കഷ്ടം!
ശിവ,
ചിത്രം ഇഷ്ടമായി എന്നു പറഞ്ഞതിനര്‍ത്ഥം, കവിത കൊള്ളില്ല എന്നല്ലേ? വീണ്ടും പറയട്ടേ ഇത്തരം നിര്‍വികാരമായ കമന്റുകള്‍ കൊണ്ട് ഈ ചര്‍ച്ച ഹൈജാക് ചെയ്യരുത് എന്നൊരപേക്ഷയുണ്ട്
ഗുപ്തന്‍ജിയുടെ ഏകാങ്ക നാടകം കൊള്ളാം..!
ReplyDeleteഹര്‍ത്താല്‍ പ്രഖ്യാപിച്ചവര് കവിയെ വെട്ടിക്കൊന്ന് ഹര്‍ത്താല്‍ നടത്തിക്കോളും.ആദ്യം കവിതയെ പതിനാലാം വേഗമായി പ്രഖ്യാപിക്കൂ.
ReplyDeleteകുഞ്ഞനെന്താ പറഞ്ഞത്!!!
ചിരിച്ചു ചിരിച്ചൊരു പരുവമായി.കൊടുവാള്‍,കപ്പൂസ്,ചൊക്കുസ്രേത്യ,ശിവാല നമസ്കന്‍, എന്തിന് സാക്ഷാല്‍ ഫഗവാന്‍ ഫെള്‍റി മോതാസിന്റെ പോസ്റ്റു വായിച്ചിട്ടു പോലും ദിവസം മുഴുവന്‍ ചിരിച്ചിട്ടില്ല.
സഗീര്‍ ഉടന്‍ തന്നെ താങ്കളുടെ അടുത്ത കവിതയ്ക്കായി കാത്തുകാത്തിരിക്കുന്നു,എഴുതില്ലേ.....
കാവലാനെന്താ സഗീറിനോടു ഇത്രക്കു ഒരു പുച്ഛം. നേരത്തെ സഗീറ് ചില ചവറൊക്കെ എഴുതിയിരുന്നു എന്നതു സത്യം. എന്നാല്‍ ആര്‍ക്കും ഒരബദ്ധം ഒക്കെ പറ്റില്ലെ. വേഗങ്ങളെക്കുറീച്ച് സഗീറെഴുതിയ ഈ കവിത അതിമനോഹരം തന്നെയാണ്. നിങ്ങള്‍ ആദ്യം അനോണിമാഷ് പറഞ്ഞ പുസ്തകങ്ങളൊക്കെ ഒന്നു വായിച്ചു വരു. എന്നിട്ട് സഗീറിന്റെ കവിതയെക്കുറിച്ചുള്ള അഭിപ്രായം പറയു. സഗീര്‍ നിങ്ങള്‍ ധൈര്യമായി മുന്നോടൂ പൊകു..:)
ReplyDeleteവേഗം, വേഗമാനകം വച്ചളക്കാവുന്ന ഒരു സാതനമാണെന്നു ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ വേഗങ്ങള്‍ വേറെയുമുണ്ടെന്ന് ഈ കവിത വായിച്ചു മനസ്സിലാക്കുന്നു. ഇതൊക്കെ പോകാതിരുന്നാല്‍ എന്തോ ഒരു വൈക്ലബ്യം തോന്നിയിരുന്നു. ഇവ തടയാന്‍ പാടില്ലെന്നു മഹര്‍ഷിമാര്‍ പറഞ്ഞിരുന്ന കാര്യവും ഇവിടെ നിന്നാണ് മനസ്സിലായത്. യാരിദ് പറഞ്ഞ പുസ്തകം അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പരപ്പനങ്ങാടിയില്‍ ഈ ബുക്കു കിട്ടുമോ? വേഗങ്ങളെക്കുറിച്ചറിയാന്‍ അത്രയ്ക്ക് താത്പര്യം വന്നു കഴിഞ്ഞു. എങ്കിലും ഒരു സംശയം. മൂന്നാമത്തെ വരിയുടെ അവസാനവും നാലമത്തെ വരിയുടെ അവസാനവും വൃത്തികേടായ കാര്യമാണല്ലോ. അത് അങ്ങനെ കവിതയില്‍ എഴുതാമോ? കുഞ്ഞുകുട്ടികള്‍ വായിച്ചാലും എന്തെങ്കിലും തോന്നില്ലേ? ചില വാക്കുകള്‍ എനിക്കു മനസ്സിലായിട്ടില്ല. അധോ വായു, ശുക്ലം, വേഗധാരാണമൊട്ട്, എട്ടമന്‍ എന്നിവ.. മലയാളം അധികം പഠിച്ചിട്ടില്ല, എന്നാല്‍ മലയാള കവിതകള്‍ ഇഷ്ടമാണ്.. അവസാനത്തെ മൂന്നു വരികള്‍ കവിതയുടെ ഭാഗമാണോ? അതില്‍ സ്റ്റാറിട്ടിരിക്കുന്നത് കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണോ? അടിവരയിടുമ്പോലെ?..
ReplyDeleteഏമ്പക്കം വളി തൂറ്റല്‍ മൂത്രമൊഴി-
ReplyDeleteപ്പയ്യോ തുമ്മല്‍ കുടി തീറ്റയുറക്കവും
കുര കിതപ്പയ്യോ കോട്ടുവാ കരച്ചിലും
ഓക്കാനം വാണംമിവയല്ലയോ മര്‍ത്യരക്ഷ
എന്ന് പതഞ്ജലീ സൂത്രത്തിന്റെ മലയാളവിവര്‍ത്തനത്തില്‍ കോയമ്പത്തൂര്‍ കുഞ്ഞുകുട്ടി കോയിത്തമ്പുരാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അതിനു ശേഷം ഈ ആയുര്‍വേദ രഹസ്യം മലയാളത്തില്‍ എഴുതിയത് സഗീര്‍ ആണെന്ന് തോന്നുന്നു.
ആര്‍ഷ പാരമ്പര്യത്തിലുള്ള താങ്കളുടെ താല്പര്യം അഭിനന്ദനീീയം തന്നെ. എഴുത്ത് തുടരുക.
പഞ്ചാരമനുഷ്യന്‍ ചോദിച്ച സംശയങ്ങള്‍ എനിക്കും തോന്നാതിരുന്നില്ല. അശ്ലീല പദങ്ങള്‍ കവിതയില്‍ ഉപയോഗിക്കുന്നത് തെറ്റല്ലേ? പല ആധുനിക കവിതകളിലും ഞാന്‍ ഇത് കണ്ടിട്ടുണ്ട്. സഗീര്‍, ഇതില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
ReplyDelete"യാരിദ്" താങ്കള്‍ എന്തു പണിയാണു കാണിച്ചത്? സഗീര്‍ 'ചവര്‍' എഴുതിയിരുന്നു എന്നു പറയാന്‍ വേണ്ടി താങ്കള്‍ എന്നെ കരുവാക്കുകയായിരുന്നു എന്നു ഞാന്‍ സംശയിക്കുന്നു. സഗീര്‍ 'ചവറെ'ഴുതിയിട്ടുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.ചരിത്രപരമായ ഒരു കടമയെങ്കിലും നിര്‍വഹിക്കാതെ സഗീറിന്റെ ഒരു കവിതയും കടന്നു പോയിട്ടില്ല. അടുത്ത അവാര്‍ഡിന് അങ്ങേരെ പരിഗണിക്കുന്നതിനെതിരെ താങ്കളെയ്ത ഒരു ഒളിയമ്പാണോ 'ചവര്‍' പ്രയോഗം എന്ന് ഞാന്‍ സംശയിക്കുന്നു.ആ 'ചവര്‍' താങ്കള്‍ പിന്‍വലിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്.
ReplyDeleteസഗീര്‍,താങ്കളുടെ അടുത്തകവിതയ്ക്കായി കണ്ണുനട്ട്കൊണ്ട്...
കാവലാനെ ആവശ്യമില്ലാത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു സഗീറിന്റെ കവിതയെ അനാവശ്യമായ വിവാദത്തില്‍ മുക്കിക്കളയാം എന്നു കരുതരുത്. അറ്റ് ലിസ്റ്റ് താങ്കള്‍ സഗീറെഴുതിയ കവിത നല്ലതാണെങ്കിലും സമ്മതിക്കു. വേഗങ്ങളെക്കുറിച്ച് സഗിര്‍ എഴുതിയ കവിത അതി മനോഹരം തന്നെയാണ്‍ അതില്‍ യാതൊരു സംശയ്ത്തിനും വകയില്ല. ഇവിടെ കൊടികെട്ടിയ മറ്റു കവികള്‍ ഉണ്ടല്ലൊ അവരാരും തന്നെ ഇങ്ങനെയൊരു കവിതയെഴുതാനുള്ള ആര്‍ജ്ജവം കാണിച്ചില്ലല്ലൊ. ആ നിലക്കു സഗീറിന്റെ പ്രയത്നത്തെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടതു...!
ReplyDeleteസഗീറെ മറ്റൂള്ളവര്‍ പറയുന്നതെന്തെന്ന് താങ്കള്‍ കാര്യമാക്കേണ്ടതില്ല..
ആശംസകളോടെ...!
നല്ല ഒരു കവിത കണ്ടപ്പോള്‍ നമ്മള്‍ അതിനെ വ്യാഖ്യാനിച്ച് ഇങ്ങനെ പരസ്പരം കടിച്ചുകീറണോ? കവിതയ്ക്ക് അതിന്റേതായ ഒരു ജീവിതമുണ്ട്, ഭാവുകത്വമുണ്ട്, സൌന്ദര്യമുണ്ട്, ഓജസ്സുണ്ട്..
ReplyDeleteസഗീര്‍, മുടിപൊഴിച്ചിലിനെപ്പറ്റി ഒരു കവിത.. പ്ലീസ്...
“എന്റെ ഒരു പുതിയ കവിത എന്റെ
ReplyDeleteആത്മസംത്യപ്തിക്കായ് മാത്രം…….“
സഗീറെ അനക്കു നല്ലോണം സത്യപ്തി കിട്ടി, ബാക്കിയുള്ളോരു കിടന്നു ഞെരിപിരി കൊള്ളേണ്..!
കുഞ്ഞേട്ടാ..എന്തിനാണ് നിങ്ങ ഈ മൂത്രത്തിന്റെം കഫത്തിന്റെം കണക്കെടുക്കാന്‍ വന്നത്..അതൊക്കെ അതിന്റെ ഉത്തരവാദപ്പെട്ടോരു ചെയ്തോളും..
എല്ലാവരും കൂടി അടിപിടി കൂട്....അല്ല,പിന്നെ..
ReplyDelete'യാരിദി'ന്റെ കമന്റിനെ 'യെന്തിത്!?' എന്നു തെറ്റിദ്ധരിച്ചതിനു ക്ഷമാപണം,ശിക്ഷയായി ഒരു പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ നീലവാരം ആചരിക്കാന്‍ ഞാന്‍ തയാറാണ്.താങ്കളും സഗീര്‍ കവിതകളുടെ ഒരാരാധകനാണെന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteസിമി പരോക്ഷമായി സഗീറിലെ കവിയെ അഭിനന്ദിക്കുന്നതോടൊപ്പം ഒരു ചെറിയ ഉത്തരവാദിത്വം കൂടി നല്‍കുന്നതായി തോന്നുന്നു. അനില്‍ പനച്ചൂരാന്റെ വ്യത്യസ്തമായ ആ കവിതയ്ക്കുശേഷം അതിനെ വെല്ലാന്‍
പോന്ന ഒരു കവിതയെഴുതാന്‍ കഴിയുന്ന ഒരാളെ മാത്രമേ അദ്ധേഹം കണ്ടുമുട്ടിയിട്ടുള്ളു,അതാണ് സഗീര്‍.
സഗീറിന്റെ തൂലികത്തുമ്പിലൂടെ അതാസ്വദിക്കാനുള്ള ആസ്വാദകന്റെ അഭിവാഞ്ഛ സിമിയുടെ വാക്കുകളില്‍ നമുക്കു കാണാം. അല്ലെങ്കില്‍ ഇത്രയും ഗഹനമായൊരു വിഷയം സഗീറിനെത്തന്നെ ഏല്പ്പിക്കുമോ!?
നമുക്കു കാത്തിരിക്കാം കൂട്ടരേ തല്‍ക്കാലം കവിയ്ക്കല്‍പ്പം ആശ്വാസം കൊടുക്കൂ.
സഗീര് താങ്കളുടെ അടുത്ത കവിതക്കായ് കാത്തു കൊണ്ട്.
എനിക്ക് മനസ്സിലായത്: പതിനാല് ആണുങ്ങള്‍ വേഗത്തില്‍ ഓടുന്നു. ഒളിമ്പിക്സ് അല്ലേ.
ReplyDeleteഒന്നാമന് ഏമ്പക്കം
രണ്ടാമന് അധോവായു
മൂന്നാമന് ലൂസ് മോഷന്‍
നാലാമനിവന് മൂത്രത്തിന്റെ അസുഖം
അഞ്ചാമന് കടുത്ത തുമ്മല്‍ (ബെയ്ജിങ് അല്ലേ, ഒരു തരം പൊടിയുടെ അലര്‍ജി)
ആറാമന് ദാഹം
ഏഴാമന് വിശപ്പ്
എട്ടാമന്‍ രാവിലെ എണീറ്റതിനാല്‍ ഉറക്കം തൂങ്ങിയിരിക്കുന്നു
ഒമ്പതാമാണ് ചുമ
പത്താമന് കിതപ്പ് (ബ്രത് കണ്ട്രോള്‍ ഇല്ല)
പതിനൊന്നാമന് കോട്ടുവാ. അതും ഉറക്കം തൂങ്ങിയിട്ട് ആകാന്‍ ആണ് സാദ്ധ്യത. ഒരു പക്ഷെ കവിതയില്‍ എട്ടാമാന്റ്റെയും പതിനോന്നാമന്റ്റെയും കാര്യങ്ങളും അടുത്തടുത്ത് പരാമര്‍ശിക്കാം എന്ന് തോന്നുന്നു. അതൊക്കെ കവിയുടെ ഇഷ്ടം.
പന്ത്രണ്ടാമന് കണ്ണുനീരും. എന്തോ കാര്യമായ വിഷമം.
പതിമൂന്നാമന് ച(ഛ)ര്‍ദി(ദ്ദി). ബിജിങ്ങിലെ വെള്ളം ശരിയല്ല.
പതിനാലാമന് ഛെ ഛെ... അതും ട്രാക്കില്‍ തന്നെ വേണോ? control control.....!
അവസാനം മൂന്നു ലൈന്‍ മനസ്സിലായില്ല.
അനോണി മാഷ് ഈ ബ്ലോഗിന്റെ ഐശ്വര്യം...അല്ലെ സഗീറെ?
ReplyDeleteനസ്വല്പസാധന:കാമീ
ReplyDeleteചിരകൃത്യോപി വാ നര:
കുണ്ഡൂതേര പ്രതീകാരാ
നാതി സ്ത്രീ പ്രിയ ഉച്യതേ
എന്നേ എനിക്കു പറയാനുള്ളൂ.
എനിക്കു കൂടുതല്‍ പറയാനുണ്ട്!
ReplyDeleteപൊന്നോണം, ഓണം, ദു:ഖം, മാവേലി, ആന്തല്‍, എന്നീ വാക്കുകള്‍ വിശ്വം മറ്റൊരു പ്രശസ്ത കവിതയില്‍ നിന്നും അടിച്ചുമാറ്റിയതാണ്!
മറ്റാരുടേതുമല്ല, നമ്മുടെ പ്രിയങ്കരനായ കവിയുടെ. പിള്ളയുടെ!!!!
ഏതു പിള്ള എന്നു പോലും മലയാളം അറിയാത്ത നിങ്ങള്‍ക്ക് മനസിലായില്ലേ? കൃഷ്ണപിള്ളയുടെ! ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കദളിപ്പഴം എന്ന കവിതയില്‍ നിന്നും അടിച്ചുമാറ്റിയതാണ് വിശ്വന്റെ കവിത!
ഞാന്‍ കണ്ടുപിടിച്ചേയ്.. ഹോ, ഞാനില്ലായിരുന്നെങ്കില്‍ നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ് കവിയുടെ മേല്‍ ഒരു തീരാക്കളങ്കമായിരുന്നേനെ ഈ വേണ്ടാത്ത ആരോപണങ്ങള്‍!
താങ്ക്യൂ.
പച്ചക്കരടി
ReplyDeleteകദളിപ്പഴമല്ല പാളയംകോടനിലെ വരികളാണ് എന്നാണ് എന്റെ ഓര്‍മ
അനോണിമാഷ്, ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് വിയോജിക്കുന്നു!
ReplyDeleteഅത് മറ്റേ പിള്ളയാണ്. വെണ്ണിക്കുളം ഗോപാലപിള്ള. കൈനിക്കര കുമാരപിള്ളയും ‘റോബസ്റ്റാ പഴം‘ എന്ന കവിതയില്‍ ‘മ’ എന്ന അക്ഷരം ഉപയോഗിച്ചിട്ടുണ്ട്.
രാമനാമഠം പിള്ള എഴുതിയ സുഭദ്രയുടെ കാര്യം പറയണ്ടല്ലോ അല്ലേ. ഞാന്‍ ചര്‍ച്ച ദീര്‍ഖിപ്പിക്കുന്നില്ല.
ചപ്പക്കരടീ..... നിന്റെ പല്ലും നഖവും എടുത്ത് ഏലസ്സുണ്ടാക്കും കടന്നു പൊയ്ക്കോ ഇവിടന്ന്.
ReplyDeleteഇവിടെ പതിനാലാമത്തെ വേഗത്തെക്കുറിച്ചു തന്നെ തീരുമാനമായിട്ടില്ല അതിനിടയ്ക്കാണോ നിന്റെ പഴവും കൊണ്ടു വന്നിരിക്കുന്നത്? കവിതയെക്കുറിച്ച് ഒരു ഗന്ധവുമില്ലെങ്കില്‍ കാട്ടില്‍ പോയിരിക്കൂഊഊഊ
നീയും നിന്റൊരു 'മ' യും.
ഇത് കാവ്യഭൂമികയാണ് കവികല്പ്പനാവൈതരണികളില്‍ പെട്ടു ചാവാന്‍ നില്‍ക്കാതെ
കരടീഈഈഈ...... കടന്നു പോകൂ ഇവിടെനിന്ന്.
ചര്‍ച്ച ക്രിയാത്മകമാകുന്നതില്‍ അതിയായ സന്തോഷം ഉണ്ട്.
ReplyDeleteഇതൊക്കെ എട്ടുവീട്ടില്‍ പിള്ളമാര്‍ എഴുതിത്തുടങ്ങും മുമ്പേ, ചാരായണന്‍,ഘോടകമുഖന്‍, ഗണിക പുത്രന്‍ എന്നിവര്‍ ഈ വിഷയം വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല, വിശ്വപ്രഭയുടെ വരികള്‍ പലതും കവി ശേഖരന്റെ പഞ്ചസായകം, വീരഭദ്രന്റെ കന്ദര്‍പ്പ ചൂഡാമണി എന്നിവരുടെ കൃതികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടെഴുതിയവയല്ലേ എന്നു ഞാന്‍ സംശയിക്കുന്നു.
കാവാലാ,
തര്‍ക്കം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഋഗ്വേദത്തിലെ സൃഷി സൂക്തത്തില്‍ (ന്‍ 129,17) പതിനാലു വേഗങ്ങളെക്കുറിച്ച് കൃത്യമായിപ്പറയുന്നുണ്ട്. ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ. സഗീര്‍ പറഞ്ഞത് ശരിയാണെന്നു കാണാം.
അനോണി മാഷിന്റെ രണ്ടു ശ്ലോകങ്ങളും പോര. തര്‍ക്കപര്യവസായിയായ ഒരു ചര്‍ച്ചാ പരിസരത്ത് ചുറ്റിക്കറങ്ങി നടക്കാന്‍ സമയമുണ്ടായിട്ടല്ല, എങ്കിലും..
ReplyDeleteഒന്ന് ഒന്നിലേക്കു പോകുമ്പോള്‍
ആരായാലും പകച്ചും പോകും
എന്ന് പാലാ തോമസ് പാടിയിട്ടുണ്ട്. അതു മാത്രമേ എനിക്കു നിങ്ങളോടു പറയാനുള്ളൂ.
പുതിയ ശ്ലോകങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ അറിയിക്കുക
അതുവരെ ചര്‍ച്ച നടക്കട്ടേ
“കൃത്യം കര്‍താ വ നവാ” എന്ന വരികളെയാണ് അനോനി മാഷ് മുറിച്ചു മാറ്റി വ്യത്യസ്തമായ സന്ദര്‍ഭത്തില്‍ പ്രതിഷ്ഠായമാനമാക്കിയത്. സഗീറിന്റെ കവിതകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ മറ്റു കവിതകള്‍ കൊണ്ടു തിരികിക്കയറ്റുന്നത് എന്തുകൊണ്ടും ശുഭോദര്‍ക്കമായി തോന്നുന്നില്ല. ഉത്തിഷ്ഠമാനവും ജാഗരീയവുമായ പ്രസ്തരണം വേഗങ്ങളെ നഗ്നമായി ആവിഷ്കരിക്കുന്ന ഈ കവിതകള്‍ക്ക് ആവശ്യമാണ്. ‘അശ്ലീലം‘ എന്നു പ്രഘോഷണമാലംബത്താല്‍ എനിക്കവ ഉച്ചരിച്ചുകൂടന്നല്ല, ഉച്ചരിതമാനവുമായിക്കൂടാ..ആരെങ്കിലും ഞാന്‍ ഉന്നയിച്ച ചോദ്യമാനങ്ങള്‍ക്ക് അനുചിതവും യഥാസ്ഥിതികവുമായ ഉത്തരഉപലബ്ധികള്‍ തന്നുമാറായക്കൊണ്ട് പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. വിശ്വം എന്താണിങ്ങനെ പെരുമാറുന്നതെന്ന് എത്ര ആലൊചിച്ചിട്ടും മനസ്സിലാകുന്നില്ല. സഗീറിന്റെ കവിതകള്‍ ഇപ്പോഴാണ് വായിക്കാന്‍ അവസരം കിട്ടിയത്. പഴയതെല്ലാം വായിച്ചു നോക്കുന്ന ഞാന്‍ അനുഭവിക്കുന്ന ഏകാരസൊദ്രത ആനന്ദോതുന്ദിലം എന്നേ പറയേണ്ടൂ.
ReplyDeleteകുഴല്‍മന്ദങ്ങളോടെ
ഞാന്‍
സുഗര്‍മാന്‍,
ReplyDelete"പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു." എന്നു ശ്രീദേവി ചേച്ചി പാടിയത് എത്ര സത്യം!
പച്ചക്കരടി ചെയ്തതു പോലെ സ്വന്തം കവിത ഇവിടെ കുത്തിതിരുകുകയല്ല ഞാന്‍ ചെയ്തത്. ആര്‍ഷഭാരതത്തിലെ മഹര്‍ഷിമാര്‍ 14വേഗങ്ങളെക്കുറിച്ച് രചിച്ച ശ്ലോകങ്ങങ്ങള്‍ വിശദീകരണാര്‍ത്ഥം ചേര്‍ത്തെന്നേ ഉള്ളൂ.
ഉദ്ധൃഷ്ടക ശശപ്ലൂതം ഉല്പലപ്രകകം
പതിനാലു വേഗേ ഖണ്ഡാഭൂകം
ഉച്ചനൂകം പൃഷ്ഠകം ശ്വസിതസ്യ:
എന്നാണല്ലോ ജാതവേദന്‍ പോലും പറഞ്ഞിരിക്കുന്നത്??
ജാതവേതന്‍ അങ്ങനെ എവിടെ പറഞ്ഞെന്നാ? ഒരുമതിരി പണി കാണിക്കരുത്..എന്റെ സ്വഭാവം മാറും (പുംഗവകുലം ഇളകും)
ReplyDeleteകവിസ്യ കവിവരേണ്യ
ഹാ പുഷ്പമേ
രേതസമാനം തവ ജീവച്ഛവം
ഇതിനൊന്ന് മറുപടി പറഞ്ഞേ, മാഷ് കാണട്ടേ.
പഞ്ചമം..
കരടീ,
ReplyDeleteഇങ്ങനെ ബോറടിപ്പിക്കരുത്, പ്ലീസ്..
അനോണിമാഷ്, കമന്റു ഡിലിറ്റാന്‍ പറയുന്നത് താങ്കളുടെ ഒരു തന്ത്രമായേ കാണാനാവു.കവിതയ്ക്കുമേല്‍ ക്രിയാത്മകമായ ഒരു ചര്ച്ച താങ്കള്‍ മറ്റൊരു ബ്ലോഗിലും കണ്ടിരിക്കില്ല.അതെങ്ങനെ!ആരെയെങ്കിലും ചപ്പാന്‍ വേണ്ടി നടക്കുന്നവര്‍ക്ക് ഇതൊന്നും ദഹിക്കില്ലല്ലോ. പ്രിയ സഗീര്‍ താങ്കള്‍ ഒറ്റ കമന്റും ദയവുചെയ്ത് ഡിലിറ്റരുത്.ഇത്തരം ചര്‍ച്ച ബൂലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് എനിക്കു തോന്നുന്നത് കവിതയ്ക്ക് പുതിയ വഴിത്തിരിവുകളും അര്‍ത്ഥതലങ്ങളും കൊടുക്കുന്ന താങ്കളോടുള്ള അസൂയ കുശുമ്പ് ഒക്കെയാണ് മിക്ക കമന്റിലും എനിക്കു വായിക്കാനായത്. താങ്കളുടെ അടുത്ത കവിതയ്ക്ക് കാത്തിരിക്കുന്നു.
ReplyDeleteവീണ്ടും അനോണിമഷോട്, ആരണ്യ കൂപകം രണ്ടാം ഘണ്ടത്തില്‍ മുനി ജോര്‍ജാമിത്രന്‍ പതിനാലാം വേഗത്തെ ഇങ്ങനെ വിവരിക്കുന്നു.
"കൂപസ്യ കൂപോര്‍ദ്ദയ പീഢഃ
തരുവില്‍ മരമാക്രി രാജഃ ഏവം
കൂപാന്തരേ മണ്ഡൂക മാര്‍ഗ്ഗേന
പുളവം വീരപുംഗവം വിഴുങ്ങസ്യഃ
ഏം"
ഏഏ ഏണി.
പ്രിയ കവിതാസ്വാദകരെ,ഒരു കവിതക്ക് മേല്‍ ചര്‍ച്ചകള്‍ വരിക എന്നത് സ്വാഭാവികമാണ്.പക്ഷെ അതിനിടക്കിടക്ക് കാര്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഈ കവിതയേയും,ഈവിഷയെത്തേയും ഇങ്ങിനെ കൊല്ലാ കൊല ചെയ്യരുത്.ഇത് ഈ കവിത എഴുതിയ കവിയുടെ ആവകാശമാണ്.കാര്യമായ ചര്‍ച്ചകള്‍ക്ക് സ്വാഗതം....... തുടരുക....... നന്ദി
ReplyDeleteസഗീീീര്‍,
ReplyDeleteഎന്റെ വിലയേറിയ കമന്റുകള്‍ അങ്ങ് ഡിലീറ്റിയത് എന്തിന്? എനിക്ക് എന്തു വിഷമം ആയെന്ന് കുട്ടന് അറിയാമോ? സഗീറിന്റെ എല്ലാ കവിതകളും വായിക്കുന്ന ഒരു ആരാധകനാണ് ഞാന്‍. എത്ര കവിതകള്‍ വായിച്ച് ഞാന്‍ നെടുവീര്‍പ്പെട്ടിരിക്കുന്നു! ഞെട്ടിയിരിക്കുന്നു!! പൊട്ടിക്കരഞ്ഞിരിക്കുന്നു!!! വിശ്വം എന്ന ക്രൂരന്‍ സഗീറിന്റെ മേല്‍ ചെളിവാരി എറിയാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നെഞ്ചും വിരിച്ച് അതിനെ പ്രതിരോധിച്ചില്ലേ??? സഗീീര്‍!!! ഇതു വേണ്ടായിരുന്നു സഗീര്‍, ഇതു വേണ്ടായിരുന്നു.
സഗീര്‍,
ReplyDeleteഅഭിനന്ദനങ്ങള്‍, പച്ചക്കരടിയുടെ കമന്റുകള്‍ പച്ചക്ക് ദഹിപ്പിച്ചതിന്.
ചര്‍ച്ച തുടരട്ടേ
കാവലാനേ
ReplyDeleteആ
പുളവം വീരപുംഗവം വിഴുങ്ങസ്യഃ
എന്ന പ്രയോഗം സത്യമായും തേജപുംഗവനെ ആക്ഷേപിക്കാനായി ഇട്ടതല്ലേ.. വ്യത്തിഹത്തിയ പാടില്ലാട്ടോ.. (ആടുകേമില്ല..)
അതെ സഗീര്‍ താങ്കള്‍ക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതു തന്നെയാണ് താങ്കളുടെ കവിത്വത്തിന്റെ മഹത്വം.എന്നാലും പച്ചക്കരടിയുടെ കമന്റു ഡിലിറ്റിയത് എനിക്ക് ഇഷ്ടമായില്ലെന്ന് അറിയിക്കട്ടെ.
ReplyDeleteകവിതയ്ക്കുമേല്‍ ചര്‍ച്ചയാകാം ഇത് ഒരുമാതിരി സൂര്യനെല്ലി,കട്ടപ്പന, മോഡല്‍ മീതെക്കുംമീതെ ആക്രാന്തം പിടിച്ചു ചാടി വീഴുന്നതുകാണുമ്പോള്‍
ഛായ്..... ഇതാണോ ആസ്വാദനം!!!. ഒരു പിഞ്ചു കവിതയെ..... ആസ്വാദകരേ ഹന്തഃ കഷ്ടം!
താങ്കളുടെ അടുത്ത കവിതയ്ക്ക് കാത്തിരിക്കുന്നു തോറ്റു! ഒന്നെഴുതുന്നുണ്ടോ?
ഗുപ്താ.... ആര്‍ഷപുളവപുംഗവപുരാണം ഒരാവര്‍ത്തി വായിക്കൂ മനസ്സ് ശാന്തമാകും.
കാമവേഗത്തെ ചിലര്‍ക്ക് നിയന്ത്രിക്കാനാവാത്തതു കൊണ്ടാണ് സൂര്യനെല്ലി,കട്ടപ്പന സംഭവങ്ങള്‍ ഉണ്ടാവുന്നത് എന്നു സഗിര്‍ വ്യക്തമാക്കിയതാണല്ലൊ? എന്നിട്ടും അവയ്കൊന്നും കവിതയുമായി ബന്ധമില്ല എന്നു പറയുന്നത് ശരിയല്ല.
ReplyDeleteപിഞ്ചു കവിത പോലും! വേഗങ്ങളെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍,വേഗം പറയൂ..
പച്ചക്കരടി ചര്‍ച്ച ഹൈജാക്കു ചെയ്യാനായി ഇനി ഈ വഴി വരാതിരിക്കട്ടെ
എന്നെ നോവിച്ചതുകൊണ്ട് സഗീറിനെ ഞാന്‍ ഒരു മല്‍പ്പിടിത്തത്തിന് വെല്ലുവിളിക്കുന്നു. ഇടയ്ക്ക് ആരും കടന്നുവരാത്ത, ഖോരമായ, ഭയാനകമായ ഒരു ദ്വന്ദയുദ്ധം.
ReplyDeleteസഗീര്‍ ഒരുവരി കവിത എഴുതൂ, ഞാന്‍ അടുത്ത വരി എഴുതാം. സഗീര്‍ മൂന്നാമത്തെ വരി. എഴുതി എഴുതി നമുക്ക് ആരാ ജയിക്കുന്നതെന്നു നോക്കാം.
വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ സഗീറേ?
കാവാലന്‍, ഗുപ്തന്‍ എന്നിവര്‍ അനോണി മാഷിന്റെ കിങ്കരര്‍ അല്ലേ എന്നും തേജോയെ മാത്രമല്ല, പുംഗവ കുലത്തേ തന്നെ അപമാനിക്കാനുള്ള ശ്ലോകപൂര്‍ണമായ ഒരു നീക്കമല്ലേ ഇവിടെ നടക്കുന്നത് എന്നും ഒരു ആത്മസംതൃപ്തിക്കു വേണ്ടിയെങ്കിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. വര്‍മമാരുടെ പ്രതിനിധിയാണോ സഗീര്‍ എന്നും പുംഗവര്‍ സംശയാസ്പദമായി ചിന്തിക്കുന്നു.
ReplyDeleteഅപ്പോള്‍ പഞ്ചമത്തില്‍ പിടിച്ചൊന്നു കുടഞ്ഞിട്ട് ഗാന്ധാരം ഇട്ടു തന്നിട്ട് കടന്നു കളഞ്ഞ അ മാഷേ, സാഗരതീരത്തെ വെറും കക്കയും കാക്കയുമായ താങ്കളോട് പാട്ടുപാടി പോകാന്‍ പുംഗവന് താല്പര്യമില്ല. സാക്ഷാല്‍ സഗീര്‍ ഇറങ്ങുമോ?
അങ്ങെനെയിങ്കില്‍,
പുളസ്യ പ്രധാനം കാവാലഭരിതം
ആത്മരത്യായഹ
കാമമാലിനീ വേഗമാപിന്നീ
ധൃതരാഷ്ട്രം..
ഇവിടെ ചില അഭിപ്രായ ഭിന്നതകള്‍ ഞാന്‍ രേഖപ്പെടുത്തുന്നതില്‍ ശ്രീ സഗീര്‍ പണ്ടാരത്തിന് വിഷമമുണ്ടാകില്ല എന്നു കരുതി സമാധാനിക്കുന്നു. ശേഷം മുഖദാവില്‍
ReplyDeleteഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും
വാരിവലിച്ചു തിന്നുന്നതിന്‍റെ വേഗം പോലെയായിരിക്കും ഏമ്പക്കത്തിന്‍റെ വേഗം എങ്കിലും ഇവിടെ ഏമ്പക്കം എന്നത് തികച്ചും ആപേക്ഷികമാണ്
അധോവായുവിന്‍റെ വേഗം നിയന്ത്രിക്കുന്നത് circumstances ആണെന്നു പറയാം
വിജനമായ അവസരങ്ങളില്‍ ഇതിന്‍റെ വേഗം കൂടുകയും അതേ സമയം തന്നെ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഇതിന്‍റെ വേഗം കുറയുകയും എന്നാല്‍ ദൈര്‍ഘ്യം കൂടിയും ഇരിക്കും, ഇതതിന്‍റെ ശബ്ദം ലഘൂകരിക്കുമെങ്കിലും വാസനാത്വരയില്‍ മാറ്റമൊന്നും വരുത്തുന്നുമില്ല. അതുകൊണ്ട് ഇതും ആപേക്ഷികം തന്നെ.
ഒന്നിനു പോയവന്‍
രണ്ടും കഴിഞ്ഞിട്ട്
വെള്ളം തൊടാതെ
എന്ന കാവ്യശകലത്തില്‍ മൂന്നാമത്തേയും നാലമത്തേയും വരികള്‍ക്കുള്ള ഉത്തരം നമുക്കു കണ്ടെത്താന്‍ കഴിയും.
വിയോജിപ്പുകളുണ്ടെങ്കിലും സഗീറിന്‍റെ ഈ കവിത സമൂഹത്തിന്‍റെ ദുഷിച്ചു നാറുന്ന ചില ഭാഗങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നത് സ്മരിക്കാതെ വയ്യ.
സ്നേഹപൂര്‍വ്വം
അനൊണി ആഷാന്‍
ശ്ലോകം:
ReplyDeleteഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്
അര്‍ത്ഥം:
ഘടം ഭിത്വാ : കുടം പൊട്ടിച്ചോ
പടം ഛിത്വാ : വസ്ത്രം കീറിയോ
മാതരം പ്രഹരൻ അപി : അമ്മയെ തല്ലുക വരെ ചെയ്തോ
യേന കേന പ്രകാരേണ : എന്തെങ്കിലുമൊക്കെ വിധത്തിൽ
പ്രസിദ്ധഃ പുരുഷഃ ഭവേത് : പ്രസിദ്ധൻ ആകണം
: (എന്നാണു ചിലരുടെ ആഗ്രഹം.)
അനോണി ആഷാനോട് ഇത്രയേ പറയാനുള്ളൂ :)
ഞാന്‍ നിത്തിപ്പോകുന്നു. ഉത്തരവാദിത്തമില്ലാത്ത കമന്റെഴുത്തുകാരെക്കുറിച്ച് ഒരു പോസ്റ്റിട്ടിട്ടുണ്ട്. സഗീറിന്റെ അനുവാദത്തോടെ ലിങ്ക് ഇവിടെ ഇടുന്നു
ReplyDeletehttp://blogpuli.blogspot.com/2008/08/blog-post_25.html
രണ്ടു ദിവസമായി കയറിയിറങ്ങിപ്പോകുന്നു. ഒന്നും പിടികിട്ടാത്ത വിഷയമായതുകൊണ്ടു മിണ്ടാതിരുന്നതാണു. ഇവിടുത്തെ തിരക്കു തീരുകയില്ലന്നു തോന്നുന്നു.
ReplyDeleteഓ.ടോ.
അനോണിമാഷെ അവിടെ കാണുമെന്ന് പ്രതീക്ഷിച്ചു, പിന്നെ കണ്ടില്ലല്ലൊ, അവിടെയ്....
അനിലിന് സാഹിത്യം ഒട്ടും പിടിയില്ല അല്ലേ?
ReplyDeleteകവിതകളേക്കുറിച്ചുള്ള ചര്‍ച്ച ഏതായാലും രസമുണ്ട്.
ReplyDeleteസഗീറേ.. ഒന്നുമില്ലെങ്കിലും ഇത്രേം പേര്‍ വായിച്ചല്ലോ? അതല്ലേ വലിയ കാര്യം?
താങ്കളുടെ അടുത്ത കവിതയ്ക്ക് കാത്തിരിക്കുന്നു
ReplyDeleteഹായ് ചാകര.........
ReplyDeleteഎനിക്ക് ചാകരയായി. ചേട്ട്നുള്ളിടത്തോളം എനിക്ക് പെഴക്കാന്‍ പറ്റും. (അല്ലേലും പെഴയാന്നാ ഞാന്‍ കേള്‍ക്കാതാള്‍ക്കാര്‍ (എന്തൊരു പ്രാസം)പറേണെ.)
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേയ്..ഞാനിപ്പം ,... എഴുതണം ചേട്ടാ ഇനിയുമിനിയും... ഞാനുണ്ട് ചേട്ടന്..
“ഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും“
എനിക്ക് മൂത്രമൊഴിക്കാന്‍ തോന്നണു.
കവിത ശരിക്ക് അര്‍ഥം മനസ്സിലാക്കി വായിച്ച്, യാരിദൊക്കെ പറഞ്ഞ പൊത്തകങ്ങള്‍ റഫറു ചെയ്ത് ഞാന്‍ കമന്റാട്ടോ.. പിന്നെ അവാര്‍ഡിന്റെ കാര്യം, അതുറപ്പാട്ടോ, ഞാന്‍ തരും.. ഇങ്ങനെ ഒരു കവിയെ ജനങ്ങള്‍ അംഗീകരിക്കാത്തേല് ഖേദണ്ട്.
ReplyDeleteസഗീറെ ഇതുശരിയായില്ല കേട്ടോ,ചര്‍ച്ചകള്‍ക്കിറ്റയ്ക്കുവന്ന് അനാവശ്യമായി നന്ദിപറഞ്ഞത്.
ReplyDeleteഎല്ലാവരും സഗ കരിക്കുന്നുണ്ടല്ലോ പിന്നെ പ്രത്യേകം പറയണോ? പഞ്ചപ്രാണനും തുളച്ച് നെഞ്ചിങ്കൂടു തകര്‍ത്തുകടന്നുവരുന്ന കവിതയെ 14-ആം വേഗമാക്കിക്കൂടെ എന്നേ ഞാന്‍ ചോദിച്ചുള്ളു. അതിനുത്തരം കവിയുടെ മൗനമാണെങ്കില്‍ അങ്ങനെ.
ഇനിയും കാത്തിരിക്കുന്നു കാത്തിരിക്കുന്നു എന്നു പറയാന്‍ വയ്യ.ഒരു തഴപ്പായ കിട്ടിയിരുന്നെങ്കില്‍ ഞാനിവിടെത്തന്നെ കിടപ്പുമായേനെ. അടുത്ത കവിത ഉടന്‍ പരതീക്ഷിച്ചുകൊണ്ട്.
ശ്രിമാന്‍ കാവലാന്‍ താങ്കള്‍ എന്തര്‍ത്ഥത്തിലാണ് സഗീറിനെ ഇത്രയും ക്രൂരവും നിന്ദ്യവും പൈശാചീകവുമായ രീതിയില്‍ കളിയാക്കുന്നത് എന്നു മനസ്സിലാവുന്നില്ല സുഹൃത്തെ, ഇങ്ങിനെയെല്ലാം താങ്കള്‍ പറഞ്ഞാല്‍ അതും കേട്ട് തന്നില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ ഒരു ഭാഗത്ത് പൂട്ടി വെച്ച് മാറി നില്‍ക്കും ശ്രീ സഗീര്‍ എന്നു കരുതുന്നുവോ താങ്കള്‍? കഷ്ടം എന്നേ പറയേണ്ടൂ! ഇല്ല സുഹൃത്തേ ഇതുകൊണ്ടൊന്നും സഗീര്‍ ഈ പ്രയത്നത്തില്‍ നിന്നും പിന്‍മാറും എന്ന് പ്രതീക്ഷിക്കരുത്....... അതതിമോഹമാണ് മോനേ അതിമോഹം.......
ReplyDeleteഎന്നാല് അവസാനമായ് നന്ദി വേഗങ്ങളെകുറിച്ച് അറിഞ്ഞും അറിയാതെയും ഇവിടെ പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല് കൂടി നന്ദി ഇനി ആര്ക്കെങ്കിലും അമേറ്റ് എഴുതണമെങ്കില് എന്റെ പുതിയ കവിതയായ
ReplyDelete"മര്‍ത്യവിജ്ഞാന"ത്തില് എഴുതുക.തുടര്‍ന്നും
സഹകരണം പ്രതീക്ഷിക്കുന്നു.
എന്റെ 14 വേഗങ്ങള്‍ എന്ന കവിതക്ക് ഒരു താരതമ്യ പഠനവുമായ്
ReplyDeleteഅനോണിആശാന് വീണ്ടും
.
ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന അനുഗ്രഹീത കവിയുടെ കാവ്യയാത്രയിലെ ഉല്‍ക്കടമായ ഒരു മയില്‍ക്കുറ്റിയാണ് 14 വേഗങ്ങള്‍ എന്ന കവിത. ആയുര്‍വേദം, കാമശാസ്ത്രം, മൂത്രാനുബന്ധ ശാസ്ത്രങ്ങള്‍ എന്നിവയില്‍ ആഴത്തിലും, പരന്നും ഉള്ള വായനാ സമ്പത്തും, ജ്ഞാന നൈപുണിയും കൊണ്ട് ഈ കവിത പ്രത്യേകം ശോഭിച്ചു നില്‍ക്കുന്നു.
ReplyDeleteവേഗങ്ങളെ നിയന്ത്രിച്ചാല്‍ വരുന്ന കുഴപ്പങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന കവിത ഇന്ന് ലോകം നേരിടുന്ന വലിയ ഒരു വെല്ലുവിളിയിലേക്കു വിരല്‍ ചൂണ്ടുന്നു.
പണ്ടത്തെ മഹര്‍ഷിമാര്‍ക്ക് കാമവേഗം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ അതുപോലെ നമ്മള്‍ നിയന്ത്രിച്ചാല്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നും അതുകൊണ്ടാണ് ശ്രീ പണ്ടാരം ഇതൊന്നും നിയന്ത്രിക്കാത്തതെന്നും തുറന്നടിക്കാനുള്ള അദ്ദേഹത്തിന്‍റെ ആര്‍ജ്ജവം ഇന്നത്തെ കവികളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവനയാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന ഇത്തരം ഘണ്ഠഗ്ഘടോല്‍ക്കണ്ടമായ നിലപാടുകളിലൂടെ കവി വ്യത്യസ്തനാകുന്ന അപൂര്‍വ്വ ദൃശ്യ ചാരുതയും, അതിന്‍റെ കപിലോല്‍ക്കടമായ ശുഷ്ക്കാന്തിയും ഇവിടെ അനാദൃശമാണെന്നത് പ്രത്യേകം എടുത്തു പറയാതെ വയ്യ.
ഇനിയും ഇതുപോലെ ധാരാളം മാറ്റൊലിക്കൊള്ളുന്ന വൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന വൃഷണാവലംബിത കാവ്യോന്മത്ത കുസുമങ്ങള്‍ വിരിയിക്കാന്‍ കവിയുടെ തൂലികയ്ക്ക് വിജൃംഭിതമായ ഉദ്ധാരണനൈപുണി കൈവരട്ടെയെന്ന് ഉല്‍ക്കടാടോപം ആശംസിക്കുന്നു
പ്രിയ സഗീര്‍,
ReplyDeleteഇതൊന്നും കാര്യമായെടുക്കാതെ മുന്നൊട്ടു മാത്രം നോക്കുക. താരതമ്യം ചെയ്തിരിക്കുന്ന ആ രചന അത്ര ഒട്ടും മോശമല്ലല്ലൊ. മനുഷ്യവിസര്‍ജ്ജ്യത്തിന്റെ രൂപവും ഘടനയും മറ്റും രോഗാവസ്ഥയുടെ സൂചനകളായി എടുക്കാമെന്ന പഠനങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ആ അര്‍ഥത്തില്‍ പതിനാലുവേഗങ്ങള്‍ക്കും ചിലപ്പോള്‍ നമുക്കു കൂടുതല്‍ റഫറന്‍സുകളും കണ്ടെത്താം.
ആശംസകള്‍