എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, August 25, 2008

മര്‍ത്യവിജ്ഞാനം.വൈശിഷ്ട്യമാം ശ്രേഷ്ഠതയോ?
നിന്‍ ഗുണം ചൊല്ലൂ മര്‍ത്യാ
ചൊല്ലൂനീ മര്‍ത്യാ ചൊല്ലൂ.

മഹാത്മ്യത്തിന്‍ മഹിമയാം
മേത്മനടിക്കും മര്‍ത്യാ
ഉള്‍പ്രേരണയിലാതെ
ഉത്ഭവിച്ചുവോ നിന്നില്‍.
എതെങ്കിലും വിജ്ഞാനം.

വൈശിഷ്ട്യമാം ശ്രേഷ്ഠതയോ?
നിന്‍ ഗുണം ചൊല്ലൂ മര്‍ത്യാ
ചൊല്ലൂനീ മര്‍ത്യാ ചൊല്ലൂ.

34 comments:

 1. വൈശിഷ്ട്യമാം ശ്രേഷ്ഠതയോ?
  നിന്‍ ഗുണം ചൊല്ലൂ മര്‍ത്യാ
  ചൊല്ലൂനീ മര്‍ത്യാ ചൊല്ലൂ.

  തുടര്‍ന്നു വായിക്കുക ഒരു പുതിയ കവിത

  ReplyDelete
 2. ചൊല്ലൂ മര്‍ ചൊല്ലൂ..

  തെറി പറയിപ്പിച്ചേ അടങ്ങൂ അല്ലേ.

  ReplyDelete
 3. സഗീറെ, ധൈര്യമായിട്ട് എഴുതണം ഇഷ്ടമില്ലാത്തവരെന്തും പറയട്ടേ.
  ഇനിയും എഴുതുക.

  ReplyDelete
 4. സഗീര്‍, ഈ കവിതയുടെ വൃത്തം അങ്ങോട്ട് പിടികിട്ടുന്നില്ല. വസന്തതിലകം ആണോ?

  ReplyDelete
 5. കാവാലനേയും പച്ചക്കരടിയേയും പോലുള്ളവരുടെ കമന്റ് അവഗണിക്കൂ, തുടന്നും ധൈര്യമായി എഴുതൂ

  ReplyDelete
 6. തേജോ,ഈകവിതയില് ഞാന് പറഞ്ഞിട്ടുള്ള മര്ത്യരുടെ വിജ്ഞാനമില്ലായ്മയാണ് താങ്കളുടെ ഈ കമേന്റോടെ ഇവിടെ വെളിവായിരിക്കുന്നത്.അതുപോലെ അനോണി മാഷ് പറഞ്ഞ ഈ ഉത്തരവാദിത്തമില്ലാത്ത കമേന്റ് എഴുത്തുകാരോട് എന്തുപറയാനാ……….താന് ഈ കൊണ്ദ് നടക്കുന്ന പുഗവകുലത്തിനു തന്നെ അഭമാനമാണ് ഈ കമേന്റ് എന്നും കൂടിയോര്ക്കുക.തെറിപരയാന് എല്ലാവര്ക്കും കഴിയും,പക്ഷെ ഒരു നല്ലത് പറയാന് ചിലര്ക്ക് (താങ്കളെ പോലുള്ളവര്ക്ക്) വളരെ മടിയായിരിക്കും.

  ReplyDelete
 7. രാമചന്ദ്രന്,ഞാന് എഴുതുന്നത് എനിക്ക് ആത്മ സംതൃപ്തിക്കായ് ആണ്.അപ്പോല് എനിക്ക് അങ്ങിനെ എഴുത്തു നിറുത്തുവാന് പറ്റും.അപ്പോല് ഇഷ്ടമില്ലാത്തവര് എന്തും പറയട്ടെ ഞാന് എന്റെ കവിതയുമായ് മുന്നോട്ട്……………

  ReplyDelete
 8. പുംഗവനെ പലരും തോല്പിച്ചിട്ടുണ്ട് സഗീര്‍. പക്ഷേ, ഇതേപോലൊരു തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് കരുതിയില്ല.

  എന്തു പണ്ടാരമെങ്കിലും ആകട്ടെ. പുംഗവന്റെ കണ്ണു തുറന്നു. താങ്കളും അനോണി മാഷും ഇപ്പോ കൂട്ടായി. പുംഗവര്‍ വേറെ വഴി നോക്കട്ടെ :)

  താങ്കളെ പോലൊരു മഹദ് വ്യക്തിത്വത്തെ പുംഗവരുടെ താളിയോലകളില്‍ നിന്നും പോലും കണ്ടെത്താന്‍ കഴിയില്ല എന്നു ആനുഷംഗികമായി പറഞ്ഞു കൊണ്ട്

  വിട.

  ReplyDelete
 9. നല്ല കവിത.

  ആശംസകള്‍

  ReplyDelete
 10. പച്ചകരടി,ചെ……… വളരെ മോശം ഇതുപോലുമറിയാതെയാണോ എന്നോട് മത്സരിക്കനായി വെല്ലുവിളിച്ചത്! ചെ……… വളരെ മോശം.

  ReplyDelete
 11. എന്റെ സഗീറെ, എന്നെ എന്‍ തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്‌? അല്ലെ ത്തന്നെ ഇത്തിരി അസൂയ കൂടുതലുള്ള ഇനമാ ഞാന്‍ . ഇത്തരം ഗഹനമായ കവിതകളൊക്കെ എഴുതി നമ്മളെ പോലുള്ള പാവങ്ങളെ വേഷമിപ്പിച്ചു പണ്ടാര മടക്കനാണോ ഭാവം?

  ReplyDelete
 12. സഗീറെ നന്നായിരിക്കുന്നു കവിത. മറ്റുള്ളവര്‍ പറയുന്നതെന്തെന്നു കാര്യമാക്കാന്‍ നില്‍ക്കേണ്ട.

  “വൈശിഷ്ട്യമാം ശ്രേഷ്ഠതയോ?
  നിന്‍ ഗുണം ചൊല്ലൂ മര്‍ത്യാ
  ചൊല്ലൂനീ മര്‍ത്യാ ചൊല്ലൂ.“

  ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപെട്ട വരികള്‍ ഇതാണ്. നിന്‍ ഗുണം ചൊല്ലു മര്‍ത്യാ, ചൊല്ലു നീ മര്‍ത്യാ ചൊല്ലു.

  കുറച്ചു കൂടി മനോഹരമാക്കാമായിരുന്നു ഈ വരികള്‍..:)
  തുടര്‍ന്നുമെഴുതു. ആശംസകളൊടെ..

  ReplyDelete
 13. ഇടക്കല്‍പ്പം വിശമം ആവാം സഗീര്‍

  ReplyDelete
 14. മാഷെ,മുന്കവിതയില് പച്ചകരടി അവസാനമായ് അനിലിനോട് പറഞ്ഞ ആ വരികള് ഞാന് ഇവിടെ ആവര്ത്തിക്കുകയാണ്
  “സാഹിത്യം ഒട്ടും പിടിയില്ലാത്തവരോട്”എന്താ പറയാല്ലേ മാഷെ!

  ReplyDelete
 15. സഗീറെ ബ്ലോഗു കൊടുക്കുന്നുണ്ടോ? മേടിച്ച് ഉപ്പിലിട്ടു വെക്കാനാ‍യിട്ടാണ്. വരും തലമുറക്കൊരു സ്മാരകമായി..;)

  ReplyDelete
 16. അനിലെ,ആരാധകര് കവിതക്കയ് കത്തിരിക്കുമ്പോല് എന്താ ചെയ്ക!വിശ്രമമെല്ലാം പിന്നീട്………..ആദ്യം കവിത പിന്നെ മറ്റെല്ലാം………….

  ReplyDelete
 17. കറുത്ത എഴുത്ത്August 25, 2008 at 9:38 AM

  എത്രപെട്ടെന്നാണ് കവിതകള്‍ നാവിന്‍ തുമ്പില്‍ വിരിയുന്നത് ! അദ്ഭുതപ്പെട്ടുപോയി കേട്ടോ. ആകെ സമാവലോകനം ചെയ്യുമ്പോള്‍ കാവ്യനിര്‍ദ്ധൂപനത്തില്‍ ക്രിതകൃത്യതയില്ലായ്മായാലുള്ള കുണ്ഠിതം ഇത്രയെന്നു എനിക്കു പറയാവതല്ല. അക്ലിഷ്ഠവൈഭവം. ചൊല്ലു നീ മര്‍ത്ത്യാ ചൊല്ലൂ മര്‍ത്ത്യാചൊല്ലൂ മര്‍ത്യാ ചൊല്ലൂ എന്ന ആവര്‍ത്തനം.. മര്‍ത്യനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിമുട്ടുപോലെയായിട്ടുണ്ട്. ഗുണം മര്‍ത്ത്യന്‍ തന്നെ പറഞ്ഞാല്‍ അതു പൊങ്ങച്ചം എന്നു പറയുന്ന അന്തസാരവിഹീനമായ ദുര്‍ബുദ്ധിയായി മാറില്ലേ എന്നാണ് എന്റെ ഇത്തരുണത്തിലുള്ള സംശയം.

  ReplyDelete
 18. "വൈശിഷ്ട്യമാം ശ്രേഷ്ഠതയോ?
  നിന്‍ ഗുണം ചൊല്ലൂ മര്‍ത്യാ
  ചൊല്ലൂനീ മര്‍ത്യാ ചൊല്ലൂ."

  ഇ.. ഇ..ഇതല്ലേ കവിത. മര്‍..മര്‍..ശ്ശോ നാവ് വഴങ്ങണില്ല. പണ്ടാരം.. ഇപ്പോ കുറെ ബ്ലോഗ, ബ്ലോഗി മാരിലും കേറീട്ട് ഇത്ര നല്ല കവിത കണ്ടില്ല. നന്നായിട്ടൊന്ന് കമന്റാന്‍ പറ്റാത്തേല് ള്ള വെശമം മാറി.വല്ലാത്തൊരു “ആത്മ സംതൃപ്തി“ ചേട്ടന് ഞാനവാര്‍ഡ് തരും (മ്മ്ടെ ചിത്രകാരന്‍ ത് വായിക്കറില്ലേ? ആചേട്ട്ന് അക്കാദമി ഉണ്ടല്ലോ? അവര് അവാര്‍ഡൊന്നും കൊട്ക്ക്ണില്യേ?)
  എത്രയാ കമന്റുകള്‍...അതന്യല്ലേ അംഗീകാരത്തിന്റെ തെളിവുകള്‍? വാഹ്.. വാഹ്..
  അട്ത്തന്നെ ഞാന്‍ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു കൊണ്ട് പോസ്റ്റിടണുണ്ട്. ചേട്ടന്‍ ഇതന്നെ അയക്കണേ.. എല്ലാവര്‍ക്കും അയക്കാം.
  കൂടുതല്‍ വെവരത്തിന്
  http:smijagopal.blogspot.com

  സഗീര്‍ചേട്ടനെ കമന്റിയ ദുഷ്ട്ടന്മാരേ നിങ്ങള്‍ക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട്.

  ReplyDelete
 19. സഗീറേ, നിന്നോട് ദൈവം ചോദിക്കുമെടാ പണ്ടാരക്കാലാ. ഇവിടിരുന്ന് ചിരിച്ചു മറിഞ്ഞതിന് എന്റെ പണി പോയി. വയറ്റുവേദന, ജോലിയില്ലായ്മ, എന്നയവസ്ഥയില്‍ ആണിപ്പോള്‍.

  നിനക്കുവേണ്ടി ഞാനും കവിത എഴുതും

  ReplyDelete
 20. ഇഗ്നൈറ്റഡ് വേഡ്സ്,എന്റെ ബ്ലൊഗിന്റെ വലത്ത് വശത്ത് ഒരു കോളത്തില് ബ്ലോഗിന്റെ വിലയെഴുതിയീട്ടുണ്ദല്ലോ?ഇതു വരെ കണ്ദിട്ടില്ലേ! ചെ……………..മോശം(എന്റെ ബ്ലോഗിന്റെ വില 1,17,968.84.INR.ഇത്രയും തന്നാല്‍ ഞാന്‍ എന്റെ ബ്ലോഗ്‌ വില്‍ക്കും!)

  ReplyDelete
 21. ഒരേ ദെവസ്സന്നെ രണ്ടാമതും കേറീത് സഗീറേട്ടന്റെ കവിത വായിക്കാനാട്ടോ.. വേറെ പല മരങ്ങോട, മരങ്ങോടിമാരേം വായിച്ചു... “പണ്ടാരടങ്ങാന്‍..“. ബോറടിച്ചപ്ല് ഒറങ്ങാനായിട്ടേയ്... “ഒരു ആത്മ സംതൃപ്തിക്കായ്..” കേറീതാ.. ഹാവൂ സമാധാനായീട്ടോ... മണി പ്ന്ത്രണ്ടായി.. നാളേം വരാട്ടോ.. ഒറപ്പായിട്ടും.. ഇത്ര നല്ല കവിതയെ ഈ കശ്മലന്മാര്‍... സഹിക്കണില്യാ സഗീറേട്ടാ.., സഹിക്കണില്യാ.. (അവാര്‍ഡ് ചേട്ടന് തെന്നെ...ഈ ബ്ലോഗ, ബ്ലോഗിമാര്‍ക്ക് ഞാനൊന്നും കൊടുക്കില്യാ, പണ്ടാരങ്ങള്..)

  ReplyDelete
 22. സഗീര്‍, ക്ഷമിക്കൂ, ഞാനറിയാതെ, അപ്പൊഴത്തെ വൈക്ലബ്യത്തിന്, മല്ലയുദ്ധം എന്നൊക്കെ പറഞ്ഞുപോയീ. ഇത്രയും ആഴമുള്ള കവിതകള്‍ എഴുതാന്‍ അങ്ങേയ്ക്ക് കഴിയും എന്ന് ഈ കരടി നിരീച്ചിട്ടില്ലാ.

  “ഈ രശ്മികളുതിര്‍ക്കുന്ന മനസ്സിന്നെങ്ങു വാര്‍ദ്ധക്യം” എന്നല്ലേ വേറൊരു കവി സഗീറിനെക്കുറിച്ച് പാടിയിട്ടുള്ളത്.

  ഇതിലെ

  നിന്‍ ഗുണം ചുല്ലൂ മര്‍ത്യാ
  ചൊല്ലൂ നീ മര്‍ത്യാ ചൊല്ലൂ

  എന്ന വരികള്‍ വായിച്ച് കരടിയുടെ കണ്ണുനിറഞ്ഞുപോയി. ഇതിനു മുന്‍പ് ഇതുപോലെ എന്നെ അമര്‍ത്തി സ്പര്‍ശിച്ച വരികള്‍

  അയ്യോ അച്ചാ പോവല്ലേ
  പോവല്ലേ അച്ചാ പോവല്ലേ

  എന്നിവ മാത്രമാണ്

  നിറുത്തട്ടെ, ഗദ്ഗദം കൊണ്ടെന്റെ തൊണ്ട ചൊറിയുന്നു.

  അഭിവാദ്യങ്ങളോടെ
  സ്വന്തം, കരടി.

  ReplyDelete
 23. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
  നല്ല കവിത. താങ്കളുടെ കവിത ഇവിടെ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു, എക്കാലത്തേയ്ക്കുമായി.

  നന്ദി.

  ReplyDelete
 24. പച്ചകരടി,
  “ഈ രശ്മികളുതിര്‍ക്കുന്ന മനസ്സിന്നെങ്ങു വാര്‍ദ്ധക്യം”
  ഇങ്ങിനെ,എപ്പോള്‍ ആര്‍ പറഞ്ഞു! വിശദമാക്കുക.

  ReplyDelete
 25. കുറ്റിചൂലെന്നൊരു ബ്ലോഗുതുടങ്ങി ഒരുബ്ലോഗരെന്നെ,അല്ലെങ്കിലെന്റെ പുതിയ കവിതയായ
  "മര്‍ത്യവിജ്ഞാനം."
  എന്ന കവിത ചവറുകളുടെ ഗണത്തിലുള്പ്പെടുത്തിയതറിഞ്ഞിരിക്കുമല്ലോ! കവിതയില് എന്താണ് ഈ ബ്ലോഗര്‍ക്കു‍ള്ള വിവരമെന്നും പറഞ്ഞു തന്നാല് നന്നായിരിക്കും,
  എന്നെ മനപൂര്‍വം നാണം കെടുത്തലാണ് ഉദ്ദേശമെന്ന് ഈ ബ്ലോഗ് വായിക്കുമ്പോള് അറിയാന് കഴിയുന്നു.
  ഇവിടെയാണ് "മര്‍ത്യവിജ്ഞാനത്തിന്റെ."ഈ പ്രസക്തി!

  ReplyDelete
 26. സഗീറെ,
  ഇത്തരം ചൂലുകളെ അവഗണിക്കുക.
  എന്റെ നയം അതാണു. നമുക്കു സംതൃപ്തി തരുന്ന കാര്യങ്ങള്‍ തുടര്‍ന്നു ചെയ്യുക.

  കഴിഞ്ഞ കവിത ഓര്‍മയില്ലെ, എത്ര വര്‍മമാര്‍ വന്നു. എന്നിട്ടും ആ അനോണീമാഷ് താങ്കളുടെ കൂടെ നിന്നില്ലെ? അതാണു സ്നേഹം. മനോഹര കവിതകള്‍ക്കു എന്നും ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയും.

  ReplyDelete
 27. സഗീറേ, തളരരുത്. ഇവരെയൊക്കെ തോല്പിക്കേണ്ടത് കവിതകൊണ്ടാണ്. അസൂയ, കുശുമ്പ്, കുന്നായ്മ എന്നിവ വിഷയമാക്കി ഒരു കവിതയെഴുതരുതോ? മലയാളത്തില്‍ എഴുതുന്നതുകൊണ്ടാണ് ഇവന്മാര്‍ സഗീറിന്റെ കവിതയെ പുച്ഛിക്കുന്നത്. ഒരു നല്ല ഇംഗ്ലീഷ് കവിത എഴുതികാണിച്ചുകൊടുക്കൂ, ഒറ്റയൊരെണ്ണം വരില്ല കളിയാക്കാന്‍!!

  റെസ്പോണ്‍സിബിള്‍ കമന്റിങ്ങിനെക്കുറിച്ച് എത്രപറഞ്ഞാലും ഇവ്ന്മാര്‍ക്കൊന്നും മനസ്സിലാകില്ലാന്ന് വെച്ചാല്‍...!

  ReplyDelete
 28. കറുത്ത എഴുത്ത്August 25, 2008 at 9:31 PM

  എന്താണ് ആളുകളുക്ക് നല്ല കവിത നാവിനു പിടിക്കാത്തതെന്ന് മനസ്സാതം വരുന്നില്ല. സഗീറേ വിഷ്ണുനാരായണന്‍ നമ്പൂതിരി മാഷുടെ “റിപ്പബ്ലിക്ക’ എന്ന കവിതയിലുള്ളതാണ് ‘ഈ രശ്മികളുതിര്‍ക്കുന്ന മനസ്സിനെങ്ങു വാര്‍ദ്ധകം’ എന്ന വരി. അതിവിടെ ക്വാട്ട് ചെയ്ത പച്ചക്കരടിയുടെ ഔചിത്യാക്രാന്തം എത്ര ആലോചനാ മധുരമെന്നേ പറയേണ്ടൂ.ഹോ കുളിരു കോരുന്നു! ഞാന്‍ കവിതാപ്രാന്തനായി പോകുമോ എന്നു സംശയം.
  “എന്തു രസമാണിവിടെ വന്നിരിക്കാന്‍ !
  നീയോര്‍ക്കുക.
  ഞാനും മിഴിയോര്‍ക്കുന്നു.
  നിന്‍ മൊഴിമുത്തുകള്‍ എന്‍ രോമഞ്ചങ്ങള്‍
  ചുറ്റും കലപില ശബ്ദങ്ങള്‍..“
  ഇതു താങ്കള്‍ക്കു വേണ്ടിയാണു സഗീര്‍, എന്നെ എഴുതാന്‍ പ്രേരിപ്പിച്ചതിനു ദക്ഷിണ. സ്വീകരിച്ചാലും !!!

  ReplyDelete
 29. ഞാന് പറഞ്ഞുവല്ലോ,അനാവശ്യമായ ഇത്തരം കമേന്റുകള് ഒഴിവാക്കാന്!നിങ്ങള് ഇത്തരം കമേന്റുകള് തുടരുകയാണെങ്കില് ഞാന് അനോണി മാഷ് പറഞ്ഞപോലെ കാവാലനേയും പച്ചക്കരടിയേയും പോലുള്ളവരുടെ കമന്റ് അവഗണിക്കുന്നു.

  ReplyDelete
 30. പ്രിയ സഗീര്‍,

  ഞാന്‍ താങ്കളുടെ ഒരു കട്ട ആരാധകനാണ്.

  തന്റെ രചനകളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള അപാരമായ കഴിവ് താങ്കളുടെ രചനകള്‍ക്കുണ്ട്. കവി ഉദ്ദേശിക്കുന്ന അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാന്‍ റേയ്ഞ്ചില്ലാത്ത വായനക്കാരാണ് മുകളില്‍ താങ്കളെ വേദനിപ്പിച്ചുകൊണ്ട് കമന്റുകള്‍ പറഞ്ഞിട്ടുള്ളത്. അതില്‍ താങ്കള്‍ കുണ്ഠിതപ്പെടരുത്. അങ്ങിനെ എളുപ്പം കുണ്ടി തപ്പിടുന്ന ടീമല്ല സഗീര്‍ പണ്ടാരത്തില്‍ എന്നാണെന്റെ വിശ്വാസം.

  ആര്‍ വായിച്ചില്ലേലും അങ്ങയുടെ കവിതകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.

  ഒരു ആരാധകന്‍

  ReplyDelete
 31. ഒരു ആത്മ സംതൃപ്തിക്കായ്........ said...
  അനിലെ,ആരാധകര് കവിതക്കയ് കത്തിരിക്കുമ്പോല് എന്താ ചെയ്ക!വിശ്രമമെല്ലാം പിന്നീട്………..ആദ്യം കവിത പിന്നെ മറ്റെല്ലാം………….

  എല്ലാരും സഗീറണ്ണനെ വടിയാക്കാന്‍ മെനക്കെടുന്നു സഗീറണ്ണന്‍ തിരിച്ചും. വിജയം സഗീറണ്ണന് തന്നണ്ണാ......

  ReplyDelete
 32. സഗീറേ, നിന്നോട് ദൈവം ചോദിക്കുമെടാ പണ്ടാരക്കാലാ. ഇവിടിരുന്ന് ചിരിച്ചു മറിഞ്ഞതിന് എന്റെ പണി പോയി. വയറ്റുവേദന, ജോലിയില്ലായ്മ, എന്നയവസ്ഥയില്‍ ആണിപ്പോള്‍.

  ഇതു പോലെ ചിരിച്ചു കരയികല്ലേ .
  ചിരിച്ചു ചിരിച്ചു എനിക്ക് ഇരിക്കാന്‍ വയ്യ ...

  ReplyDelete
 33. കവിത അന്തരിച്ചു എന്ന കാപ്പിലാന്‍റെ പ്രസ്താവന അസ്ഥാനത്താണെന്ന് പിഷാരടി അവകാശപ്പെടുന്നു. ക്ഷാരത്ത് വന്നു നോക്കിയാലറീയാം സുപ്രസിദ്ധ കാവ്യലോലനിലാവെയിലനായി ഉജ്ജ്വലിച്ചു നിക്കുന്ന ബൂലോക കവികളിലെ അഗ്രഗണ്യനും, വിശാല കാവ്യപ്രപഞ്ചപ്രഹേളികകളിലൂടെ തന്‍റെ സത്യസുന്ദരസുരതാത്മകമായ വേറിട്ട ശൈലി അവതരിപ്പിച്ച മഹാന്ധകാഅരപ്രക്ഷാളിതനുമായ മഹാകവി ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തിന്‍റെഒട്ടു മിക്ക കവിതകളുടെയും ഒരപൂര്‍വ്വ ശേഖരം നിങ്ങള്‍ക്കു കാണാന്‍ കഴിയും.

  കവിതയുടെ കാമ്പും, കൂമ്പും തിരിച്ചറിഞ്ഞ അര്‍ത്ഥവ്യാപനത്തിന്‍റെ മര്‍മ്മത്തില്‍ തൊട്ടറിഞ്ഞ ആ കാവ്യകുസുമത്തെ കളിയാക്കാനുള്ള കാപ്പിലാന്‍റെ ഉദ്ദേശശുദ്ധി സംശയാസ്പദവും, ജുഗുപ്സാവഹവൂമാണെന്ന് പിഷാരടി പ്രസ്താവിക്കുന്ന്നു.

  അദ്ദേഹത്തിന്‍റെ ബ്ലോഗുകളിലൂടെ കടന്നു പോകുന്ന ഏതൊരു വിജ്ഞാനശല്‍ക്കനായ ആസ്വാദകനും മനസ്സിലാകുന്ന സൂക്ഷ്മാലംകൃതവും സൂതോല്‍ക്കടവുമായ സത്യം എന്തെന്നാല്‍ ബഹുഭാഷാ പാണ്ഡിത്യം,, ഭാവനാ സമ്പത്ത്, കവിതയോടും ഭാഷയോടുമ്മുള്ള ഉല്‍ക്കടമായ വാചാടോപപരത മമത എല്ലാ ജാതി മത വര്‍ണ്ണവര്‍ഗ്ഗ കക്ഷി രാഷ്ട്രീയങ്ങളിലും ആഴത്തില്‍ പാഞ്ഞിറങ്ങിയിരിക്കുന്ന കവിയുടെ വേര് തുടങ്ങിയവയാണ്.

  ആകയാല്‍ കാപ്പിലാന്‍റെ ദുരുദ്ദേശ്യപരമായ കവിത പിന്‍ വലിക്കണമെന്നും, കാവ്യകലാതിലകന്‍ ശ്രീ മുഹമ്മദ് സഗീര്‍ പണ്ടാരത്തിനെ ഒരു ന്നല്ല കവിയ്യായി അംഗീകരിക്കണമെന്നും, അദ്ദേഹത്തിന്‍റെ ആരാധകനാകണമെന്നും പിഷാരടി മാഷ് പാരവശ്യത്തോടെയും, തൃഷ്ണയോടെയും, അനംഗതമതമായ ആസക്തിയോടെയും ഉപദേശിക്കൂന്നു

  ReplyDelete