എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, August 26, 2008

നിലവിളക്ക്



ചിത്രം:ദ്രുവരാജ്.

എന്‍ പേര്‍വിളിനാള്‍ മുതല്‍
കാണുന്നു നിന്നെ ഞാന്‍.

നാമജപ വേളകളിലും
കണ്ടു നിന്നെ ഞാന്‍.

എന്‍ വിവാഹനാളിലും കണ്ടു.
ഗൃഹപ്രവേശന നാളിലും
എന്‍ അച്ചന്റെ മരണനാളിലും
കണ്ടിരുന്നു നിന്നെ ഞാന്‍.

ഇനിയും നിന്നെ കാണ്ടിടാം
എന്‍ മക്കളുടെ വിവാഹനാളിലും
എന്‍ അമ്മയുടെ മരണനാളിലും

പിന്നെ എന്‍ മരണനാളിലും
കണ്ടിടാമീനിലവിളക്ക്
മറ്റുള്ളവര്‍ക്കും.

22 comments:

  1. എന്‍ പേര്‍വിളിനാള്‍ മുതല്‍
    കാണുന്നു നിന്നെ ഞാന്‍.

    നാമജപ വേളകളിലും
    കണ്ടു നിന്നെ ഞാന്‍.

    എന്‍ വിവാഹനാളിലും കണ്ടു.

    തുടര്ന്ന് വായിക്കുക! എന്റെ ഒരു പുതിയ കവിത!എന്റെ മനസിലെ ഈ ചോദ്യത്തിനുത്തരം നല്കാന് ഞാന് എന്റെ പ്രിയ വായനക്കാരെ ക്ഷണിക്കുന്നു.ആദ്യമേ പറയട്ടെ വിവരമില്ലാത്തതും അനാവശ്യവുമായ കമേന്റുകള് ഒഴിവാക്കാന് ശ്രമിക്കുക.

    ReplyDelete
  2. ആരായാലും അവനെ സമ്മതിക്കണം. അത്രയ്ക്കു ധൈര്യമോ. യമരാജന്‍ ആകാനിടയില്ല. അങ്ങേര്‍ക്കു പണ്ടേ അത്രയ്ക്കു ധൈര്യമില്ല.

    അനോണി മാഷ് ആകുമോ?

    ReplyDelete
  3. സമ്മതിച്ചു ചേട്ടാ.. ഇങ്ങനന്ന്യാണ് ചേട്ടനെ വിമര്‍ശിക്കുന്നവരുടെ തൊള്ള അടപ്പിക്കേണ്ടത്. ദെവസോം ഓരോന്നെഴുതി സകല പണ്ടാരങ്ങളുടേം മൂക്കിലും പഞ്ഞി വെക്കണം. ഇത് ഇതിന് മുമ്പത്തെ ആ കവിതേണ്ടല്ലോ..? എന്താ അത്..? ഒരു മര്‍.. മര്‍..എന്റെ നാവ് വഴങ്ങണില്യാ. അതിന്റെ റേഞ്ച് എത്തീല്യാ.
    ഇക്കെത്ര ആലോചിചിട്ടും ഉത്തരം കിട്ടീല്യാ. മറ്റ് കമന്റന്‍ മാര്‍ക്ക് എന്താ മനസ്സിലായേന്ന് നോക്കട്ടെ. ഇത്രക്കായിട്ടും ചേട്ടന്‍ എന്റെ പോസ്റ്റിലൊരു കമന്റിട്ടില്ലല്ലോ? ഇത്തിരി വെഷമം ണ്ടെങ്കിലും സാരല്യാ. ചേട്ടന്റെ കവിതകളാണെനിക്കശ്വാസേ..

    ReplyDelete
  4. സഗീറിന്റെ മറ്റൊരു ഉജ്ജ്വല കവിത...
    സഗീര്‍ നന്നായിരിക്കുന്നു..തുടരു. ആശംസകള്‍..!

    ReplyDelete
  5. എങ്ങിനെ ഇത് സാധിക്കുന്നു?

    പി യുടെ കവിതകളുടെ ആ ഒരു ഡെപ്ത്ത് ഇത്രക്കും ഞാന്‍ ദര്‍ശിച്ച കവിതകള്‍ വേറെയില്ല.

    ഹാറ്റ്സ് ഓഫ് സഗീര്‍ സര്‍.

    ReplyDelete
  6. ഇതു വരെ ആരും എന്റെ മനസിലെ ഈ ചോദ്യത്തിനുത്തരം നല്കിയില്ല.
    ഞാന് വീണ്ടും ക്ഷണിക്കുന്നു എന്റെ പ്രിയ വായനക്കാരെ ഉത്തരം നല്കാന്.ആദ്യമേ പറയട്ടെ വിവരമില്ലാത്തതും അനാവശ്യവുമായ കമേന്റുകള് ഒഴിവാക്കാന് ശ്രമിക്കുക.

    ReplyDelete
  7. ചേട്ടനങ്ങനെ നിരാശനാവരുത്. വെവരമുള്ള ആരേലും തരാതിരിക്കില്യാ.. ഏത്? ഉത്തരേയ്...
    ഞാന്‍ വന്നത് ഉത്തരം പറയാനല്ലാട്ടോ. അതിന് പ്ണ്ടേ ഞാന്‍ വീക്കാ. പുത്യേ കവിത വല്ലോം ണ്ട് ച്ചാല്‍ വായിച്ച്ആത്മ സംത്ര് പ്തിയടയാന്‍ വന്നതാ. ചേട്ടന് എപ്പഴാ ഗവിത വര്വാ ന്ന് അറില്യാലോ?
    ചേട്ടന്റെ ആരാധികയായ എന്നെ മൈന്‍ഡ് ചെയ്യാത്തതിലും, എന്നെ കമന്റടിക്കാത്തതിലും ഇത്തിരി വെഷമം ണ്ട് ട്ടോ. ന്നാലും സാരല്യാ.. ക്ക് ചേട്ടനേം ചേട്ടന്റെ കവിതേം ഷ്ടാ..

    ReplyDelete
  8. സ്വന്തത്തിലുള്ള മാമന്മാര്‍ ആരേലും ആയിരിക്കും

    ReplyDelete
  9. മലയാളസാഹിത്യത്തിന്` ഒരു വാഗ്ദാനവും മുതല്‍ ക്കൂട്ടും ഒക്കെയാണ്` താനെന്ന് ശ്രീ. സഗീര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. സഗീര്‍ സര്‍ , ഒരു കവിതസമാഹാരം എപ്പോഴാണ്` പ്രതീക്ഷിക്കാവുന്നത്?

    ReplyDelete
  10. സഗീര്‍ ഭായ്..
    ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കണതല്ലെ കണ്ടത്..!

    പിന്നെ ശരിക്കുള്ള ഉത്തരം പ്രാര്‍ത്ഥന..!

    ReplyDelete
  11. ഈ കവിതയിലെ ചോദ്യത്തിന് ഉത്തരം കിട്ടാത്തതിന്നാല് ഉത്തരം ഞാന് തന്നെ വെളിപ്പെടുത്തുന്നു. ഉത്തരം=നിലവിളക്ക് എന്നാണ്.ഉത്തരം കിട്ടിയ സ്ഥിതിക്ക് കവിതയില് ചില മാറ്റമുണ്ട്.വായിക്കുക,അഭിപ്രായങ്ങള് അറീക്കുക.

    ReplyDelete
  12. ഞാന്‍ ബ്ലോഗിങ് നിര്‍ത്തിയത് എത്ര നന്നായി!!!

    ReplyDelete
  13. വിലാസിനി അമ്മാളും പച്ചകരടിയും വായിക്കാന് എല്ലാം ഞാന് അറിയുന്നു.ഇതെല്ലാം ഒരു നാള് പുറത്തു വരുമെന്ന് എനിക്ക് അറിയാമായിരുന്നു.ഇതിനു പിന്നില് പ്രവര്ത്തിച്ചവര് ആരുതന്നെ ആയാലും നന്ദി!

    ReplyDelete
  14. നിലവിളക്ക് എനിക്കിഷ്ടായി.. ഏതു മംഗള കര്‍മ്മങ്ങളിലും സജീവ സാന്നിധ്യമായ് ചിരിതൂകിനില്‍ക്കും നിലവിളക്ക്..പക്ഷെ ചിലതു നഷ്ടപെട്ടിടതും ഈ സാന്നിധ്യം കാണാം.... അവിടേ അതിന്‍റെ വീക്ഷണം വേറെ.. അല്ലേ?

    ReplyDelete
  15. ഹാവൂ ആശ്വാസായീ. രണ്ടീസായിട്ട് ഊണൂല്യാ, ഒറക്കൂല്യാ ന്ന അവസ്ഥേലാര്‍ന്നൂ. ഉത്തരം കിട്ടാണ്ടേയ്.. ഇപ്പോ സമാധാനായീ.
    നിലനിളക്കല്ലേ? ക്ക് ത് നേര്‍ത്തേ തോന്നീരുന്നൂ. പേടികാരണം പറയാഞ്ഞതാ.. വെവരള്ള ബ്ലോഗിത്യകാരീ,കാരന്മാരുള്ളപ്പോള്‍ വെവരല്യാത്ത ഞാമ്പറഞ്ഞാ..? ഇത് കടം കഥയാല്ലേ? ചേട്ടന്‍ കവിതയെഴുതിയാല്‍ മതീട്ടോ.

    ReplyDelete
  16. അമ്മാളൂനെയും ഓളെ വാപ്പ ബീട്ടില് കെട്ടിയിട്ടേക്കണ് ഇനി ബ്ലോഗാന്‍ വിടൂലത്രേ.ങ്ങളെ പുതിയ കവിത വന്നെകില്‍ എടുത്തോണ്ട് വരാന്‍ എന്നെ വിട്ടതാ. ഇനി എന്നു വരണം?

    കയറു
    അമ്മാളൂന്റെ ഫ്രണ്ട്

    ReplyDelete
  17. നിലവിളക്കുകള്‍ അല്ലെങ്കിലും,ഒരുപാടു കാര്യങ്ങള്‍ക്ക് പ്രതീകങ്ങളും,സാക്ഷികളും ആണ്..

    ReplyDelete
  18. ഗിരീഷ്‌ പറഞ്ഞതാ അതിന്റെ ശരി.
    ഏതു മംഗള കര്‍മ്മങ്ങളിലും സജീവ സാന്നിധ്യമായ് ചിരിതൂകിനില്‍ക്കും നിലവിളക്ക്..പക്ഷെ ചിലതു നഷ്ടപെട്ടിടതും ഈ സാന്നിധ്യം തീര്‍ച്ചയായും കാണാം.... അവിടേ അതിന്‍റെ വീക്ഷണം വേറെ.. തന്നെയാണ്!

    സ്മിതേച്ചി പറഞതും ശരിയാണ്.
    നിലവിളക്കുകള്‍ അല്ലെങ്കിലും,
    ഒരുപാടു കാര്യങ്ങള്‍ക്ക് പ്രതീകങ്ങളും,സാക്ഷികളും ആണ്..

    ReplyDelete
  19. കവിത വായിച്ച്‌ അറിഞ്ഞും അറിയാതെയും വിമര്‍ശിച്ചവര്‍ക്കും അനുമോദിച്ചവര്‍ക്കും വായിച്ച്‌ കനേന്റിടാതെ പോയ എല്ലാവര്‍ക്കും എന്റെ നന്ദി.

    ReplyDelete
  20. നല്ല കവിത.. പിന്നെ എന്റെ ഫോട്ടോ ചേർത്തതിനൊരു നന്ദിയും... ധ്രുവൻ

    ReplyDelete
  21. ധ്രുവന്‍,ഈ ചിത്രം ഞാന്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടീയതാണ് പിന്നെ ഇത് ഫ്ലിക്കറിലാണ് എന്നറിഞ്ഞപ്പോള്‍ ഞാനും ഉണ്ടല്ലൊ അവിടെ ആരാണ് ഇത് എന്നു ചെന്ന് നോക്കി അപ്പോഴാണ് ഇത് താങ്കളിടെ ചിത്രമാണ് എന്നറിഞ്ഞത്!പിന്നെ കൂടുതല്‍ ചിന്തിച്ചില്ല ചിത്രമെടുത്ത് കവിതയില്‍ പോസ്റ്റി ചിത്രകാരാന്റെ പേരോടെ ഒപ്പം ആ സൈറ്റിലേക്ക് ഒരു ലിങ്കും!

    ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........

    ReplyDelete