ഇറച്ചിക്കാരനൊരുന്നാള്‍,
ഇറച്ചികുട്ടയാല്‍ നായയെ മൂടി
കടിയില്‍ നിന്നു രക്ഷ നേടി.
നേരമങ്ങുപോകവേ.......
ഇറച്ചിക്കാരനിലും
നായിലുമുള്ള ആശങ്കകളിങ്ങനെ!
നായ കടിക്കരുതെന്നാല്‍
കുട്ടയും വേണം വീട്ടില്‍
പോയിടാനെന്നിറച്ചിക്കാരനും.
കുട്ട പൊക്കിയാല്‍,
രക്ഷപ്പെടാമെന്നു നായയും.
ആരറിയുന്നിണ്ടിവരുടെ
തീരാത്ത പൊല്ലാപ്പിലെ
യീമനോവേദനകള്‍!
ഒരാളിലുള്ള വിചാരവും ചിന്തയും എന്തെന്ന് മറ്റുള്ളവര്‍ അറിയുന്നില്ല! ഈ കവിത ഞാന്‍ എന്റെ കവിതകളില്‍ അനാവശ്യമായി കമേന്റിടുന്നവര്‍ക്കയ് സമര്‍പ്പിക്കുന്നു!
ReplyDeleteഇതു കലക്കി! നായയെ പേടി ഒള്ളതോണ്ട് കരടി ഈ വഴി ഇനി വരില്ല.
ReplyDelete“യീമനോവേ” ഒഴിവാക്കാമായിരുന്നു
(അമ്മാളുവിനു വേണ്ടി കയറു)
ആശയം കൊള്ളാം അവതരണം...
ReplyDeleteരചനാ ദോഷങ്ങള്‍ അത്യാവശ്യത്തിനുണ്ട്.
"നായ കടിക്കരുതെന്നാല്‍
ReplyDeleteകുട്ടയും വേണം വീട്ടില്‍
പോയിടാനെന്നിറച്ചിക്കാരനും."
അത്രക്ക് സുഖമായിത്തോന്നിയില്ല വരികള്‍ സഗീര്‍,
കവിതയിലെ ആശയം കുറച്ച് നല്ല വരികളിലാക്കാമെന്ന് തോന്നി.
തുറന്ന് പറയുന്നതില്‍ വിരോധമുണ്ടാവില്ല എന്ന് കരുതുന്നു.
രാമചന്ദ്രേട്ടാ……………..ഒരു വിരോധവുമില്ല!
ReplyDeleteഇത്തരം കമേന്റുകളാണ്,
ഞാന് പ്രതീക്ഷിക്കുന്നത്.
ആദ്യം ഞാന് എഴുതിയതിങ്ങനെയായിരുന്നു.
“നായ കടിക്കരുതെന്നാല്‍
കുട്ട കിട്ടിയാല്‍ വീട്ടീല്‍
പോകാമായിരുന്നുവെന്നിറച്ചിക്കാരനും“
എന്നയിരുന്നു!
പിന്നീടാണ് ഞാന് ഇപ്പോള് കാണുന്ന
“നായ കടിക്കരുതെന്നാല്‍
കുട്ടയും വേണം വീട്ടില്‍
പോയിടാനെന്നിറച്ചിക്കാരനും.“
ഈ രൂപമാക്കിയത്
തീര്ച്ചയായും അടുത്ത കവിതകള് എഴുതുമ്പോല് ഇത്തരത്തിലുള്ള
തെറ്റുകള് ഉണ്ടാവാതെ ശ്രദ്ധിക്കാം.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..
അസ്സീസ്ക്കാക്ക്
ReplyDeleteവളരെ കാലത്തിനു ശേഷം കമേന്റിലൂടെ ഇവിടെ കാണാന് കഴിഞതില് സന്തോഷം
തീര്ച്ചയായും അടുത്ത കവിതകള് എഴുതുമ്പോല് ഇത്തരത്തിലുള്ള
തെറ്റുകള് ഉണ്ടാവാതെ ശ്രദ്ധിക്കാം.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..
ഒരേ പ്രശ്നത്തിലുള്ള രണ്ടു വ്യത്യസ്ത മനോഭാവം പ്രകടമാകിയതിനാൽ ആശയം നന്നായിട്ടുണ്ട്...
ReplyDeleteപിന്നിന് ആദ്യമായ് നന്ദി,ആദ്യമായാണ് പിന്നിനെ ഞാന് എന്റെ ബ്ലോഗില് കാണുന്നത്.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..
ReplyDeleteവിലാസിനി അമ്മാള് പറഞത് പോലെ ഈ കവിതയില് നായ ഉള്ളതിന്നാല് പച്ചകരടിയുടെ അക്രമണം ഉണ്ടായില്ല.പക്ഷെ അദ്ദേഹത്തിന്റെ മറ്റൊരു ബ്ലോഗായ കാട്ടുകരടിയില് അമ്മളിനോട് മാപ്പു പറയാന് എന്റെ ഒരു കവിത ഉപയോഗിച്ചിടുണ്ട്! വായിച്ചു കാണുമല്ലോ?
ReplyDeleteആരറിയുന്നിണ്ടിവരുടെ
ReplyDeleteതീരാത്ത പൊല്ലാപ്പിലെ
യീമനോവേദനകള്‍!
മറ്റുള്ളവരുടെ മനോവേദനകള്‍ അല്ലെങ്കിലും മനസ്സിലാക്കാന്‍ പാടു തന്നെയാണ് അല്ലെ?
നല്ല ആശയം.
സ്മിതേച്ചിക്ക് നന്ദി,സ്മിതേച്ചി പറഞ്ഞത് നൂറ്രു ശതമാനവും ശരിയാണ്.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..
ReplyDelete