ചിത്രo: പി.ആര്‍.രാജന്‍
മലയിടുക്കില്‍
നീര്‍കുടിക്കാനെത്തി
യാത്രികനാം
പരിവര്‍ത്തകനൊരു നാള്‍
മത്സ്യകൂട്ടത്തിന്‍
ഭീഷണിയാല്‍ മലകയറി!
കടന്നല്‍കൂട്ടത്തിന്‍
ഭീഷണിയാല്‍ മടങ്ങി!
ആ മതവിശ്വസി തന്‍-
പരിവര്‍ത്തനത്തില്‍ നിന്നും,
ജീവിതത്തിലേക്കായ് മടങ്ങി.
ഉപേക്ഷിച്ചു മതപരിവര്‍ത്തനo
സുന്ദരലേകത്തിലേക്കായ് മടങ്ങി.
ഒറീസയില് നടത്തുന്ന കൂട്ടകുരുതിയുടെ കാരണമായ മതപരിവര്ത്തനം,അത് നടത്താന് നിയമിക്കപെടുന്നവര് ഒന്ന് ചിന്തിക്കുക! എന്തിനു വേണ്ടി?ഈ കവിതയിലെ മത്സ്യത്തെ നാമാകുന്ന കടന്നലുകള് അക്രമിക്കെണ്ട കാലം അതിക്രമിച്ചു!
ReplyDeleteവായിക്കുക ഒരു പുതിയ കവിത "പരിവര്‍ത്തകന്‍"
ഇവിടെയാണ് മദര്‍ തെരസയുടെ പ്രസക്തി. അവസരങ്ങള്‍ ഉണ്ടായിട്ടും മത പരിവര്‍ത്തനത്ത് മുതിരാതിരുന്ന, അവനവന്‍ വിശ്വസിക്കുന്ന മതത്തില്‍ അടിയുറച്ച് വിശ്വസിക്കുവാന്‍ പ്രേരിപ്പിച്ചിരുന്ന മദര്‍ തെരേസ ആയിരിക്കണം നമ്മുടെ വഴികാട്ടി.
മതത്തിന്റെ പേരില്‍ ഭ്രാന്ത് പിടിച്ച് ചിലര്‍ ചേര്‍ന്ന് കാട്ടി കൂട്ടുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കുവാന്‍ ഒരാള്‍ക്കും കഴിയില്ല. ശക്തമായി തന്നെ ഇവരെ നേരിടണം.
:)
ReplyDeleteസഗീറേട്ടാ.. സന്തോഷായി. നല്ല കവിത. നെറ്റ് പ്രോബ്ലായേ കാരണം വല്ലാത്തൊരു എരിപിരിസഞ്ചാരെറ്ന്ന്..ചേട്ടന്റെ പുത്യേ കവിത വായിക്കാണ്ട്. ഇപ്പ സന്തോഷേയീട്ട്വോ...
ReplyDeleteകാപ്പിലാനും,സ്മിജക്കും നന്ദി,കവിത വായിച്ചഭിപ്രായം അറീച്ചതിന്,പിന്നെ നാം മറനിടാന്‍ പാടില്ലാത്ത ഒരു കാര്യം ഇവിടെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു "മതത്തിന്റെ പേരില്‍ ഭ്രാന്ത് പിടിച്ച് ചിലര്‍ ചേര്‍ന്ന് കാട്ടി കൂട്ടുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കുവാന്‍ ഒരാള്‍ക്കും കഴിയില്ല. ശക്തമായി തന്നെ ഇവരെ നേരിടണം".
ReplyDeleteനല്ല വരികള്‍....നല്ല ഭാവന....
ReplyDeleteപരിവര്‍ത്തകന്റെ പരിപ്പിളകി അല്ലേ സഗീറേട്ടാാ
ReplyDeleteകവിത നന്നായിരിക്കുന്നു കാലിക പ്രസക്തം.
ReplyDeleteനിർബന്ധിത മത പരിവർത്തനത്തെ ഒരിക്കലും അനുകൂലിച്ചുകൂട.
വടക്കേ ഇന്ത്യയിൽ മുഗളന്മാരും, ദക്ഷിണേന്ത്യയിൽ ടിപ്പു സുൽത്താനും അത് ചെയ്തിരുന്നു.ഒരിക്കൽ ഇന്ത്യയിൽ ഒട്ടാകെ ശക്തമായിരുന്ന ബുദ്ധമതക്കാരെ പീഡിപ്പിച്ചും അവരുടെ ആരാധാനാലയങ്ങൾ പിടിച്ചെടുത്തും ഹിന്ദു തീവ്രവാദികളും അതു ചെയ്തിരുന്നു. പിന്നിട് ബ്രിട്ടീഷ് ഭരണകാലത്ത് ചില ബ്രിട്ടീഷ്കാരും അതു ചെയ്തിരുന്നു.
ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ മതവിശ്വാസം ഓരോ പൗരന്റേയും മൗലിക അവകാശമാണ്.ഏത് മതത്തിലും വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കുന്നതിനും, വിശ്വസിച്ചു പോരുന്ന മതം മറുന്നതിനും അവന് പരിപൂർണ്ണ അധികാരമുണ്ട്.ആരെങ്കിലും ഇതിന് തടസ്സം നിന്നാൽ അവന് സമ്പൂർണ്ണ നിയമപരിരക്ഷയും കിട്ടും.
ഇങ്ങനെ ഒക്കെ ആയിട്ടും മനുഷ്യൻ വീണ്ടും മതത്തിന്റെ പേരിൽ കടിപിടി കൂടുന്നത് വളരെ കഷ്ടം തന്നെ. മതങ്ങൾ അല്ല മനുഷ്യനാണ് വലുത്. മതത്തിന്റെ പേരിലുള്ള കലാപങ്ങളെ ഒരു ദൈവവും അനുകൂലിക്കത്തുമില്ല....
പിന്നിന് നന്ദി,പിന്ന് പറഞ്ഞത് നൂറ്രു ശതമാനവും ശരിയാണ്.ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………..
ReplyDeleteസമകാലീന പ്രസക്തമായ കവിത. വളരെ നന്നായി.
ReplyDelete“എനിക്കെന്റെ മതം നിനക്ക് നിന്റെ മതം“
ആ ചിത്രവും വളരെ നന്നായിയെന്ന് ചിത്രകാരനെ അറിയിക്കുമല്ലോ...
കവിതയും ചിത്രവും നന്നായിരിക്കുന്നു...
ReplyDeleteമത്സ്യകൂട്ടം ഓട്ടിച്ചിട്ട് കൊതിയതും കടന്നല്‍ കൂട്ടം പാറിപ്പറന്നുകൊത്തിയതും തലപുകഞ്ഞാലോചിച്ചിട്ടും എന്താണെന്ന് മനസ്സിലായില്ല. മതപരിവര്‍ത്തനത്തിനു പോയവന്‍ ഒരു പാഠം പഠിച്ചു എന്നായിരിക്കും പറയുന്നേ.. എന്നാല്‍ ഒറീസയില്‍ നടക്കുന്ന ദ്രോഹങ്ങളെ അങ്ങനെ പറയുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ? പാപം കിട്ടില്ലേ? ഈശോമിശിഹായായ തമ്പുരാന്‍ പൊറുക്കുമോ അത്?
ReplyDeleteകവിതവായിച്ച് എനിക്ക് കമേന്റ് അയച്ചവര്ക്ക് എന്റെ മറുപടി.സ്മിജയുടെ സ്ന്തോഷമാണ് എന്റെയും സന്തോഷം എന്നറിയുക,പിന്നെ കല്പ്പിലാന് വളരെ നേരത്തെതന്നെ രണ്ട് വിട്ട കോലത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്.ശിവക്ക് നന്ദി, ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട് ഒപ്പം നരികുന്നനും പിന്നെ ചിത്രക്കാരന് നേരിട്ട നന്ദി അറീക്കാമല്ലോ! അതിനല്ലേ ഞാന് ചിത്രകാരന്റെലിങ്ക് കൊടുത്തിട്ടുള്ളത്!നടുവിലാനും നന്ദി ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് അറീക്കുമെന്ന വിശ്വാസത്തോടെ!ഷുഗര്മാന് ഇവിടെ നീര്കുടിക്കനെത്തിയ പരിവര്ത്തകന് തന്റെ മതത്തിന്റെ സമ്മര്ദമാണ് മത്സ്യകൂട്ടത്തിന് ഭീഷണിയെന്ന് ഞാന് എഴുതിയത്.അതുപോലെ കടന്നല്കൂട്ടത്തിന് ഭീഷണിയെന്നത് അതിനെ എതിരെ നിന്ന മറ്റു മതത്തിനെയുമാണ്.ഇങ്ങിനെ വന്നപോള് മതപരിവര്ത്തകന് ബോധോദയമുണ്ടാവുകയും,തനിക്ക് മതപരിവര്ത്തനം ചെയ്യല് നല്ല പണിയല്ലെന്നറിഞ്ഞ് പിന് വാങ്ങുകയുമാണ് ചെയ്തത്.ഇത് ചെയ്യാതെ മതപരിവര്ത്തനം തുടര്ന്നവര്ക്കാണ് പാപം കിട്ടുകയും ഈശോമിശിഹ പൊറുക്കാതിരിക്കുകയും ചെയ്യുക.എന്ന് ഓര്ക്കുക.
ReplyDelete