എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 23, 2008

നിഴലുകള്‍



ചിത്രo: പി.ആര്‍.രാജന്‍

എത്രയോ
ചൂടുള്ള പകലുകളില്‍
പൊടിമണ്ണു പതിഞ്ഞ
വിയര്‍പ്പിനൊപ്പം
നീയുമീ,
തറയില്‍ പടര്‍ന്നിരുന്നു.

ഞാന്‍ പോലുമറിയാതെ
ഇത്തിരി വെട്ടത്തി-
ലെത്രയോ നാളുകളില്‍,
നീ എന്‍ മുന്നില്‍
കാലിടറിവീണു.

പിന്നെ
വഴികള്‍ വേര്‍പിരിഞ്ഞെന്നോ
ഒരു പാഴ്കിനാവായ്‌
നീയും
വഴിയരികിലലെവിടേയോ
നീയെന്നെ
മോഹിപ്പിച്ചു.

അറിയാതെയെന്നോ
പിന്നെയും
നിന്നിലേക്കനഞ്ഞു
ഞാന്‍ വീണ്ടും.

മുഖമൊരുനാള്‍
മണ്ണില്‍ പൂഴ്ത്തിയ ഞാന്‍ കേട്ടു
എന്നെ തേടുന്നവരുടെ
കാലടിയൊച്ചകള്‍.

എന്റെതാണീ-
യൊച്ചകളെന്നറിയാന്‍
വൈകിയതെന്തേ ഞാന്‍.

ഒരിക്കല്‍
ഞാന്‍ നേരിടാനറച്ച
യാഥാര്‍ത്യങ്ങളാണാല്ലോ

നിഴലുകള്‍

7 comments:

  1. ഞാനറിയാതെ പലനാള്‍
    ചൂടില്‍ പൊടിമണ്ണു
    പതിഞ്ഞ വിയര്‍പ്പിനൊപ്പം
    നീയും,തറയില്‍ പടര്‍ന്നിരുന്നു.

    വെളിച്ചത്തിന്‍ ഇത്തിരി വെട്ടത്തില്‍,
    എന്റെ മുന്നില്‍ നീ കാലിടറിവീണു.

    തുടര്‍ന്നു വായിക്കുക എന്റെ
    ഒരു പുതിയ കവിത.

    ReplyDelete
  2. നല്ല വരികള്‍ സഗീര്‍... വളരെ നന്നായിരിക്കുന്നു...

    ReplyDelete
  3. പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച
    യാഥാര്‍ത്യങ്ങളാണാ-
    നിഴലുകളെന്നറിയാന്‍
    ഞാന്‍ വൈകി.

    സഗീര്‍... ഗ്രേറ്റ്...ഗ്രേറ്റ്...
    നമുക്ക് വളരാന്‍ എത്രയോ വര്‍ഷങ്ങള്‍തന്നെവേണം..
    നമ്മുടെ നിഴലുകള്‍ നമ്മേക്കാള്‍ വളരുകയും ചുരുങ്ങുകയും മുമ്പിലും പിമ്പിലും വശങ്ങളിലും മാറിമാറിവരുകയും മറയുകയും ഒക്കെ ചെയ്യുന്നതെ എത്ര പെട്ടെന്നാണ്.. ഇല്ലേ

    നല്ല കവിത...
    *ഞാന്‍ താങ്കളുടെ ഒരു ഫാനാണ്...
    പ്രത്യേകിച്ചു കാരണമൊന്നുമില്ലാ...
    അങ്ങിനെ ഒക്കെ ആയിപ്പോയ്

    ReplyDelete
  4. പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച
    യാഥാര്‍ത്യങ്ങളാണാ-
    നിഴലുകളെന്നറിയാന്‍
    ഞാന്‍ വൈകി............
    better late than never!! :)

    ReplyDelete
  5. കൈപ്പള്ളി,മറുപടി പരയേണ്ടാന്ന് കരുതിയതാണ്.എന്നാലും പറയുന്നു.കുഞ്ഞയമുവിന്റെ പ്രൊഫയലിലദ്ദേഹ്ഹം ബ്ലോഗു തുടങ്ങിയത് മെയ് 2008 (ഇതിലെന്താ കളി നടന്നില്ലേ!)ആണെന്നുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നു കരുതുന്നു!അങ്ങിനെയുള്ള ഒരാ‍ള്‍ എങ്ങിനെ ഏപ്രില്‍ മാസം മുതല്‍ കവിതകളെഴുതും.എല്ലാം തട്ടിപ്പാണ്.കുറച്ച് കമ്പ്യൂട്ടര്‍ അറിയാമെന്നുവെച്ച്,അഭ്യാസമൊന്നും എന്റെ അടുത്ത് വേണ്ട എന്ന് ഒന്ന് പറഞ്ഞേക്ക് ആ കുഞ്ഞാമൂനോട്(എനിക്കറിയാം നിങ്ങളിലാരൊക്കെയോ ആണ് ഇതിനുപ്പിന്നില്‍) എന്റെ കൈപ്പള്ളീ!വീണ്ടും കാണാം.

    ReplyDelete
  6. അയ്യോ ബ്ലോഗരെ, കഷ്ടം!കുഞ്ഞയമു ബ്ലോഗു പൂട്ടിയല്ലോ! പിടിക്കപെട്ടതിലാണോ?ബ്ലോഗുപോസ്റ്റെല്ലാം ഡീലുറ്റുകയും ചെയ്തു!

    ReplyDelete