
ചിത്രo: പി.ആര്.രാജന്
യേശു നല്കിയ വെളിച്ചം
മെഴുകുതിരിയില്‍ ആവാഹിച്ചു
കുമ്പസാരം നടത്തി ഒരു കൂട്ടര്
കൃഷ്ണന് കൊളുത്തിയ
നിലവിളക്കിന്നുമുന്നില്
സാഷ്ടാഗം പ്രാര്‍ത്ഥിച്ചു ഒരു കൂട്ടര്
മുഹമ്മദ് നല്കിയ ചന്ദനതിരിക്കു
തീപകര്‍ന്നു ദര്‍ഗയില്‍ പാപങ്ങള്‍
ഏറ്റു പറഞ്ഞു മറ്റൊരു കൂട്ടര്
യേശു ഉരുകിയൊലിക്കുന്ന
ആ മെഴുകുതിരിയില്‍
സ്വയം പ്രകാശമായ് നിന്നു!
കൃഷ്ണന് കൊളുത്തിയ
നിലവിളക്കിന് പ്രകാശത്തില്‍
സ്വയം മന്ദഹസിച്ചു നിന്നു!
മുഹമ്മദ് പകര്‍ന്ന തീയുമായ്
ചന്ദനതിരി കത്തിയമര്‍ന്നു
സ്വയം സുഗന്ധമായ് നിന്നു!
പ്രകാശമായ്,
മന്ദഹസമായ്,
സുഗന്ധമായ് ഇവര്‍
പകര്‍ന്ന ബോധം
കാലമാകുന്ന മരത്തിലെ
കനികളായ് വളര്‍ന്നു!
കനികള്‍ പഴുത്തപ്പോള്‍
ആദ്യമെത്തിയവര്‍ ഒരുമയില്‍
കനികള്‍ പകുത്തെടുത്തു!
പിന്നീടെത്തിയവര്‍ കയ്യൂക്കില്‍
കനികള്‍ പിടിച്ചെടുത്തു!
ചില്ലകളില്‍ ശവങ്ങള് നിറഞ്ഞു
വേരിനു വളമായ് ചോരയും!
എല്ലാം കണ്ട് ഭൂമി ദൈവത്തോടും
ദൈവം ഭൂമിയോടും പരാതി പറഞ്ഞു!
ഈ കവിത കേരള്സിലും വായിക്കാം.
യേശു നല്കിയ വെളിച്ചം
ReplyDeleteമെഴുകുതിരിയില്‍ ആവാഹിച്ചു
കുംബസാരം നടത്തി ഒരു കൂട്ടര്
കൃഷ്ണന് കൊളുത്തിയ
നിലവിളക്കിന്നുമുന്നില്
സാഷ്ടാങ്കം പ്രാര്‍ത്ഥിച്ചു ഒരു കൂട്ടര്
മുഹമ്മദ് നല്കിയ ചന്ദനതിരിക്കു
തീപകര്‍ന്നു ദര്‍ഗയില്‍ പാപങ്ങള്‍
ഏറ്റു പറഞ്ഞു മറ്റൊരു കൂട്ടര്
തുടര്‍ന്നു വായിക്കുക എന്റെ
ഒരു പുതിയ കവിത.
കവിത കൊള്ളാം. കുറച്ചുകൂടി നന്നാക്കാനാവും.
ReplyDeleteകുംബസാരം എന്നത് കുമ്പസാരം എന്നു തിരുത്തുമല്ലോ.
സഗീറെ കവിത കൊള്ളാം
ReplyDelete"സാഷ്ടാങ്കം"
സാഷ്ടാംഗമാണു ശരി.
അംഗം=അവയവം
അങ്കം = യുദ്ധം. നിന്നോടു പറഞ്ഞിട്ടു കാര്യമില്ല എന്നാലും വെറുതെ.
:)
മതം ഉപേക്ഷിച്ച് താങ്കെളെന്തിലേക്കാണെന്നെ ക്ഷണിക്കുന്നത്.
ReplyDeleteഞാന്‍ സര്‍വ്വ മത സത്യവാദത്തിന്റെ വക്താവല്ല. എന്നാല്‍ സത്യമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഇസ്ളാമിനെ കുറിച്ച് രണ്ട് വാക്ക്.
ഫ്രോയിടിന്റെ അബദ്ധജടിലമായ നിരീക്ഷണങ്കളോടും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തോടും മാര്‍ക്സിയന്‍ മതനിരാസത്തോടും ഇസ്ളാം എതിര്‍പ്പു പുലര്‍ത്തുന്നു ശരി തന്നെ. കാരണം അഭൌമികമായ ശക്തി സ്ത്രോതസ്സില്‍ നിന്നുള്ള ഖുര്‍ആനിക ആദര്‍ശത്തെ പിന്‍പറ്റുന്നവരാണ് മുസ്ളീങ്ങള്‍. താങ്ങളുദ്ദരിക്കുന്ന ഈച്ചയും ഊത്തും താങ്കള്‍ക്ക് ചെറുതായി തോന്നാമ്. പക്ഷേ, അല്ലാഹുവിന്, ഉണ്ടാവുക എന്നാഞ്ജാപിക്കേണ്ടതേയുള്ളൂ ഉണ്ടാവാന്‍ .
ഇസ്ളാം വിഞ്ജാനത്തിന് തടയിട്ടില്ല. മറിച്ച് നിരക്ഷരനായ അന്ത്യ പ്രവാചകന് 'വായിക്കുക' തുടങ്ങിയ ഖുര്‍ആന്‍. അഞ്ജരായ ഒരു ജനതയെ ഇരുപതി മൂന്ന് വര്‍ഷം കൊണ്ട് ലോകത്തിന്റെ നന്മയുടെ സൂക്ഷിപ്പുകാരാക്കി.
ഓര്‍ക്കുക, താര്‍ത്താരികളുടെ ബാഗ്ദാദധിനിവേശത്തില്, ടൈഗ്രീസിനു കുറുകെ പാലം കെട്ടാന്‍ മാത്രം പുസ്തകശേഖരം ഇസ്ളാമിക ലോകത്തുണ്ടായിരുന്നു.
കീമിയായില് നിന്ന് കെമിസ്ട്രിയുമ്, അതു പോലെ മറ്റെനേകം ശാസ്ത്ര വിവരങ്ങളും സ്പെയിനെന്ന ഇടനാഴിയിലൂടെ ഇസ്ളാമിക ലോകത്തു നിന്ന് ഒഴുകിയെത്തിയതാണെന്ന സത്യമ്, താങ്കളെ പോലെ ഒരഞ്ജാനി പടക്കം പൊട്ടിച്ചത് കൊണ്ട് മാത്രം അല്ലാതാവാന്‍ പോകുന്നില്ല.
തിന്മയെ നന്മകൊണ്ട് നേരിടാനുമ്, ആ വഴിയില്‍ വരുന്ന പ്രതിബന്ധങ്ങളെ ക്ഷമയോടെ നേരിടാനും -സൂറ: യൂനുസ് , പഠിപ്പിക്കുന്ന ഇസ്ളാം ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവില്‍ ഭരമേല്പിക്കാന് ആവശ്യപ്പെടുന്നു. ഇസ്ളാമിനോളം മനുഷ്യ മനസ്സിനെ അറിഞ്ഞ മറ്റോരു പ്രത്യയ ശാസ്ത്രവും ഇല്ല തന്നെ.
ചൈനയില്‍ പോയി വിദ്യ അഭ്യസിക്കാന്പറഞ്ഞു പ്രവാചകന്, വിധ്യ തേടിയിറങ്ങിയവന് ദൈവിക മാര്‍ഗത്തിലാണെന്നു പറഞ്ഞു. മനുഷ്യ ചിന്ത ഉദ്ദീപിപ്പിക്കാന്‍ ഖുര്‍ആനോളം സാധിച്ച മറ്റൊരു ക്ര്^തിയും ഇല്ല. ദാസ് കാപ്പിലോ മറ്റേതെങ്കിലും ക്ര്^തിയോ ഖുര്‍ആനൊരു താരതമ്യമേ ആകുന്നില്ല.
മദീനയിലെ ഈന്തപ്പനകൂരയിലുരുന്ന്. റോമിലേയും പേര്‍ഷ്യയിലേയും സാമ്രാജ്യാധിപതികള്ക്ക് കത്തെഴുതുന്ന ആ ആത്മ വിശ്വാസം പില്ക്കാല മുസ്ളീങ്ങളെ പാരീസിന്റെ പടിവാതില്‍ക്കലെത്തിച്ചു.
സോദരാ, ജന്മം കിട്ടിയ സൌഭാഗ്യം തട്ടിയെറിഞ്ഞ് പാരത്രിക നഷ്ടത്തിന് ഇട നല്‍കരുത്. പറയുക " അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നുമ്, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നുമ്".
ഒരു നദിക്കരയില്‍ നദി മുറിച്ചു കടക്കാന്‍ വിശമിച്ച് നില്ക്കുന്ന ഞാന്‍ ഒഴികി വരുന്ന ഒരു മരത്തടി എനിക്കു മുന്നില്‍ വച്ച് എനിക്കു പാകത്തില്‍ ഒരു തോണിയായി തീര്‍ന്നു എന്ന് പറയുന്നതിനോളം ബാലിശമാണ്. ലോകം താനെ ഉണ്ടായതാണെന്ന താങ്കളുടെ യുക്തി ചിന്ത.
അല്ലാഹു സര്‍വ്വ വ്യാപിയാണ്, അവന് എവിടെയിരുന്ന് വിളിച്ചാലും വിളി കേള്‍ക്കുമ്. പൊങ്ങച്ചം കാണിക്കാന്‍ ഉയര്‍ത്തുന്ന പള്ളി മിനാരങ്ങാള് ധൂര്ത്താണെന്നെതില് സംശയമില്ല, ഇസ്ളാം ധൂര്‍ത്തിനെ അതി നിശിതമായി വിലക്കുന്നു.
പ്രവാചക സഹചാരിയുടെ താങ്കളുടെ ചര്യ എന്താണെന്ന ചോദ്യത്തിന്, പ്രവാചകന് പറഞു.
അറിവാണ് എന്റെ മൂലധനം
വിവേകമാണ് എന്റെ ദീനിന്റെ സത്ത
സ്നേഹമാണെന്റെ അടിത്തറ
അഭിലാഷമാണെന്റെ വാഹനം
ദൈവ സ്മരണയാണെന്റെ കൂട്ടുകാരന്
വിശ്വസ്തതയാണെന്റെ ഭണ്ടാരം
ദുഖമാണെന്റെ സഹചാരി
വിഞ്ജാനമാണെന്റെ ആയുധം
ക്ഷമയാണെന്റെ വസ്ത്രം
സംത്ര്^പ്തിയാണെന്റെ സമ്പത്ത്
ദാരിദ്യ്രമാണെന്റെ അഭിമാനം
വിരക്തിയാണെന്റെ സ്വഭാവം
ദ്ര്^ഡവിശ്വാസമാണെന്റെ ശക്തി
സത്യസന്ധതയാണ് എന്റെ ശുപാര്ശകന്
അനുസരണമാണ് എന്റെ തറവാട്
ത്യാഗമാണെന്റെ പ്രകൃതം
പ്രാര്തനയാണെന്റെ സന്തുഷ്ടി.
സഹോദരാ തിരിച്ചറിയുക, വൈകും മുന്‍പ്.
സിമി,നന്ദി കവിത ടൈപ്പ്ചെയ്യുമ്പോള്‍ വന്ന തെറ്റാണ്.തെറ്റുതിരുത്തി
ReplyDeleteകാവാലന്,നന്ദി.കവിത ടൈപ്പ്ചെയ്യുമ്പോള്‍ വന്ന തെറ്റാണ്.തെറ്റുതിരുത്തി.ഒപ്പം സിമിയും ഒരു തെറ്റു ചൂണ്ടികാണിച്ചിരുന്നു.അതു പറഞ്ഞപ്പോള്‍ അല്ലെങ്കില്‍ വായിച്ചപ്പോള്‍ കിട്ടുന്ന ഒരു സന്തോഷം താങ്കളുടെ കമേറ്റ് വയിക്കുമ്പോള്‍ കിട്ടുന്നില്ല! ഞാന്‍ താങ്കളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നെ ഇത്തരത്തില്‍ പരിഹസിക്കാന്‍,ഈ തെറ്റു ചൂണ്ടികാണിച്ചു തരുന്ന വേളയിലും ഇങ്ങിനെ പ്രതികരിക്കാന്‍(നിന്നോടു പറഞ്ഞിട്ടു കാര്യമില്ല എന്നാലും വെറുതെ.)
സഗീര്‍ നല്ല കവിത ,തെറ്റുകള്‍ തിരുത്തിയതില്‍ സന്തോഷം ..
ReplyDeleteNIYAZ.സഗീറിന്റെ ചിന്താ സരണിയെ ചുമ്മാതെ ചൂടാക്കരുത് .
സഗീര്‍ ഇതിനെല്ലാം മറുപടി പറയാം എങ്കില്‍ ഞാന്‍ ബ്ലോഗ് നിര്‍ത്താം .അതെങ്ങനാ കവിത മനസ്സില്‍ തട്ടി എഴുതിയാല്‍ അല്ലേ ,എഴുതുന്നത് എന്താണ് എന്ന് മനസിലാക്കി എഴുതാന്‍ പറ്റു.ഞാന്‍ നേരത്തെ ഒരു കാര്യം പറഞ്ഞു സഗീറിനോട് കവിതയില്‍ അങ്ങനെ പലതും ചോദ്യം ചെയ്യും പക്ഷേ ഒരു കാലത്തും ആ കവി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കരുത് .അത് കവിയുടെ പരാജയമാണ് .പ്രതേകിച്ചും സഗീറിനെ പോലെയുള്ള ഒരു മഹാ കവി .
കാവലാന്‍ -താങ്കള്‍ ചെയ്തത് ശരിയായില്ല ,തെറ്റ് ചൂണ്ടി കാണിക്കും നേരത്തെങ്കിലും ഇങ്ങനെ പറയാന്‍ കൊള്ളാമോ ? പോട്ടെ സഗീര്‍ നമുക്ക് ഷമിക്കാം.
നിയാസിന്,ഞാന്‍ ഒരു അവിശ്വാസിയല്ല നിങ്ങളൊക്കെ അറിഞ്ഞിട്ടും മിണ്ടാതെ പോവുന്ന ഒരു പോസ്റ്റിനു മറുപടി നല്കാന് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ലിങ്ക് സഹിതം നിങ്ങള്‍ക്ക് കമേന്റായി പോസ്റ്റിയത്.ഇനിയും വിശ്വാസമായില്ലയെങ്കില് ഇവിടെ നോക്കുക. ഇതെഴുതുന്നത് ഞാനാണ്.
ReplyDeleteനന്നായിരിയ്ക്കുന്നു, സഗീര്‍.
ReplyDeleteസഗീറെ ഉള്ള കാര്യം പറയാമല്ലോ നിന്റെ ചില കവിതകള്‍ എനിക്കിഷ്ടമാണ് ചിലതാണെങ്കില്‍ അറുബോറും എന്നാല്‍ കമന്റുകള്‍ അതീവരസകരവും. ശ്രദ്ധിച്ചപ്പോള്‍ സഗീറിനങ്ങനെ ആരോടും ദേഷ്യമൊന്നും കാണാനില്ല അല്പം നിഷ്കളങ്കതയുണ്ടോ എന്നു സംശയവും തോന്നി. ചിലപ്പോള്‍ തിരുത്താന്‍ പറഞ്ഞവാക്കിനെക്കുറിച്ച് നിന്റെ വിശദീകരണം വായിച്ചു ചിരിച്ചു ചാവാറായിട്ടുണ്ട്. എന്തായാലും ഇത്രയൊക്കെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അവഗണിച്ചും നീ പിന്നെയും എഴുതുന്നു നല്ലത്.സഗീര്‍ എന്നോടൊരു തെറ്റും ചെയ്തിട്ടില്ല നിന്റെ ബ്ലോഗ്സ് നിത്യവും വായിക്കുന്ന ആള് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നു എന്നേയുള്ളു പരിഹസിക്കണമെന്നുണ്ടായിട്ടല്ല. നോക്കട്ടെ അടുത്ത കവിതയെഴുതൂ ഞാന്‍ പരിഹസിക്കില്ല.
ReplyDeleteഓടോ: ആ കള്ളക്കാപ്പിലാനെ വിശ്വസിക്കരുത് ട്ടോ അടിച്ചു ഫിറ്റായാല്‍ പിന്നെ എന്താ
പറയുന്നത് എന്നൊരു ബോധവുമില്ലാത്തയാളാ. അങ്ങേരുടെ ബ്ലോഗിന്റെ ചിത്രം തന്നെ ഒരു കള്ളസാമിയുടേതാ.
നന്നായിരിക്കുന്നു, സഗീര്‍. ആശംസകള്‍.
ReplyDeletenalla chintha..congrats!!!
ReplyDeleteനല്ലകവിത
ReplyDeleteHere joins the beauty of three stars....
ReplyDelete