എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 8, 2008

കര്‍മ്മം

വിധിയുടെ കര്‍മ്മ കാണ്ഡമായ്‌,
അലസതയുടെ പരിവേഷമായ്‌,
സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും.

ഉള്ളില്‍ മ്യതദേഹങ്ങളുടെ ഓര്‍മ!
അവയുടെ ജീര്‍ണിച്ച ഗന്ധവും.

എന്‍ തിരിച്ചുവരവുവിധിനിയോഗം.
കാഴ്ച്ചകള്‍ കണ്ണുകള്‍ക്കു അരോചകം.

ആരുടെയോ ശാസനകളില്‍,
എന്തിനുവേണ്ടി
പടവുകള്‍ പിന്തള്ളപ്പെടുമ്പോള്‍,
എന്‍ വിരല്‍ തുമ്പിലെണ്ണിയ സ്വപ്നങ്ങള്‍,
ലക്ഷ്യമെന്നു കരുതിയെഴുതിയ ആഗ്രഹങ്ങള്‍.

എന്തിനും സാക്ഷിയായ അഴിമുഖങ്ങള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.

അശോകമരത്തിന്‍ ചുവട്ടില്‍,
തളിര്‍നാമ്പുകള്‍ വീണ്ടും,
കര്‍മ്മത്തിന്‍ നാമ്പുകള്‍.

കാണ്ഡത്തിന്‍ വിശ്വസത്തില്‍
ഇന്നും ഉത്തരമില്ലാകഥയായ്‌
എന്‍ കര്‍മ്മം.

ചരിത്രത്തിനു കളങ്കം
ചാര്‍ത്തിയ കരിനിഴലായ്‌,

ഒടുവില്‍ ഗുരുഭൂതര്‍ക്കുമുന്നില്‍
നിരാലംബയുടെ-
മാറിലെ പാലുകുടിക്കുന്ന,
ചോരക്കുഞ്ഞിനെനോക്കുന്ന-
കൊഴിഞ്ഞപീലിക്കു പിന്നിലെ,
പ്രകാശം വറ്റിയ കണ്ണുകള്‍.

ചിതല്‍പുറ്റിന്നാല്‍മാഞ്ഞ
അക്ഷരങ്ങള്‍ കണ്മുന്നില്‍നിന്നു.

കാലത്തിന്‍ യവനികക്കു-
പിന്നിലേക്കു സ്വയം മറയുന്നു.

യാത്രക്കെടുവില്‍,
യാഥാര്‍ത്ഥ്യത്തിന്‍ കവാടങ്ങള്‍ക്കു-
മുന്നില്‍ ജീവിതത്തിലേക്കായ്‌ വീണ്ടും
ഓര്‍മ്മകളുടെ ശ്മശാനം ചുമന്നു ഞാന്‍.

ഇതും ഒരു കര്‍മ്മം
എന്‍ നിയോഗമാം കര്‍മ്മം.

ഈ കവിത പുതുകവിതയിലും വായിക്കാം

20 comments:

  1. വിധിയുടെ കര്‍മ്മം കാണ്ടമായ്‌, അലസതയുടെ പരിവേഷമായ്‌,
    സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും. ഉള്ളില്‍ മ്യതദേഹങ്ങളുടെ ഓര്‍മ! അവയുടെ ജീര്‍ണിച്ച ഗന്ധവും.

    വായിക്കുക ഒരു പുതിയ കവിത

    ReplyDelete
  2. ഗഹനമായ ചിന്തകളാണല്ലോ സഗീര്‍,
    മുഴുവന്‍ മനസ്സിലാകുന്നുമില്ല.
    ചിത്രം ഗംഭീരമാണു കേട്ടോ.

    ReplyDelete
  3. 'വിധിയുടെ കര്‍മ്മം കാണ്ടമായ്‌'
    ക്വാണ്ടം തിയറിയാണോ വിവക്ഷ?

    ReplyDelete
  4. സഗീറെ ഓഡിയോ നിര്‍ത്ത്...ചുമ്മാ ഇതെന്നതാ, കവിത ഓഡിയോ കാരണം വായിക്കാന്‍ പറ്റുന്നില്ല

    ReplyDelete
  5. സഗീര്‍ ഭായ്..

    ഈ കവിത ഇത്തിരി കട്ടിയാണ്

    പിന്നെ ആ പതിനാലു വേഗങ്ങള്‍ മലയാളമനോരമയില്‍..അതും ഡോക്ടറുടെ വേഷത്തില്‍...!! അമ്പമ്പോ എന്തെല്ലാം വേഷങ്ങളാണ് സഗീറ് കെട്ടിയാടുന്നത്..!

    ReplyDelete
  6. കാണ്ടമല്ല സഗീറിക്കാ, കാണ്ഡം. കര്‍മ്മകാണ്ഡം.

    എനിക്കിത് മൊത്തം വായിച്ച് മനസിലാക്കാനുള്ള സ്റ്റാന്‍ഡാര്‍ഡ് ഇല്ലാത്തോണ്ട് പോവുന്നു.

    ReplyDelete
  7. കവിതകളുടെ ഒരു ശ്മശാനം ചുമന്നു ഞാന്‍.
    ഇതും ഒരു കര്‍മ്മം
    എന്‍ നിയോഗമാം കര്‍മ്മം.

    ReplyDelete
  8. 'വിധിയുടെ കര്‍മ്മം കാണ്ടമായ്‌'

    ഞാന്‍ പെട്ടന്ന് തെറ്റിധരിച്ചു! പിന്നെ അമ്മാളുടെ കമന്‍റ് കണ്ടപ്പോഴാ കാര്യം മനസിലായത് !!!

    "ഒടുവില്‍ ഗുരുഭൂതര്‍ക്കുമുന്നില്‍
    നിരാലംബയുടെ-
    മാറിലെ പാലുകുടിക്കുന്ന,
    ചോരക്കുഞ്ഞിനെനോക്കുന്ന-
    കൊഴിഞ്ഞപീലിക്കു പിന്നിലെ,
    പ്രകാശം വറ്റിയ കണ്ണുകള്‍"

    ഇതു അക്രമം ആയി :)

    "ഓര്‍മ്മകളുടെ ശ്മശാനം ചുമന്നു ഞാന്‍"

    ശ്മശാനം ചുമക്കാനൊക്കെ വല്യ ബുദ്ധി മുട്ടല്ലേ സഗീര്‍ക്കാ ? തല്‍ക്കാലം മ്യതദേഹമോ മറ്റോ ചുമന്നാല്‍ പോരെ ;) ?

    ReplyDelete
  9. എന്‍റെ അഭിപ്രായം അറിയിക്കാം .എത്ര തല്ലിയാലും നന്നാകില്ല .

    ReplyDelete
  10. ആചാര്യന്
    ഓഡിയൊ എടുത്തു കളഞ്ഞു ഇനി കവിത വായിചോളൂ

    പച്ചകരടി പറഞ്ഞ പോലെ ‘കാണ്ടമായ്‌‘ എന്നത് കാണ്ഡമായ്‌,
    എന്നാക്കിയീട്ടുണ്ട്.പിന്നെ തനിക്കിത് മൊത്തം വായിച്ച് മനസിലാക്കാനുള്ള സ്റ്റാന്‍ഡാര്‍ഡ് ഇല്ലാത്തോണ്ട് പോവുന്നു.അതു കൊള്ളാം,നന്ദി!

    കോറോത്തിന്, ശ്മശാനം ചുമക്കാനൊക്കെ വല്യ ബുദ്ധി മുട്ടുതന്നെയാ…..തല്‍ക്കാലം ശ്മശാനം തന്നെ ചുമക്കാനാ തീരുമാനം!

    കാപ്പിലാന്, എത്ര തല്ലിയാലും നന്നാകില്ല !ആര്!താനൊ അതോ ഞാനോ?

    കാവാലന്, കവിതകളുടെ ഒരു ശ്മശാനം ചുമന്നു ഞാന്‍.
    ഇതും ഒരു കര്‍മ്മം,നിന്‍ നിയോഗമാം കര്‍മ്മം.ഞാന് കണ്ടു താങ്കളുടെ കവിതകളില്‍!

    കുഞ്ഞന്, പിന്നെ ആ പതിനാലു വേഗങ്ങള്‍ മലയാളമനോരമയില്‍..അതും ഡോക്ടറുടെ വേഷത്തില്‍...!! അമ്പമ്പോ എന്തെല്ലാം വേഷങ്ങളാണ് സഗീറ് കെട്ടിയാടുന്നത്..!(അത് ഞാനല്ല)

    അനിലിന് നന്ദി, ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........

    ReplyDelete
  11. മനസ്സിലായില്ല.. പക്ഷേ ഒരു വിവരക്കേടുകൂടി ചോദിച്ചോട്ടേ.. പഴയ പക്ഷിപ്പാട്ട് ഓര്‍ക്കുക-
    ഇട്ടുള്ള ചിത്രം ഹറാമോ, ഹലാലോന്ന്..?

    ReplyDelete
  12. എംഎംആര്‍റൈറ്റ്‌സ്‌,

    പഴയ പക്ഷി പാട്ടിനെ കുറിച്ച്‌ പറഞ്ഞു വല്ലോ!ഇത്‌ പ്രസിദ്ധ സൂഫീ കവിയായ ഫരീദ്ദുദ്ദീന്‍ അത്താറിന്റെ "മന്‍ത്വി ത്വയറിന്റെ"മലയാള പരിഭാഷയായ "പക്ഷി സഭാഷണം"എന്ന കാവ്യമാണോ?

    പിന്നെ ഈ കവിതയ്ക്ക്‌ വേണ്ടി ഉപയോഗിച്ച ചിത്രം,ചോദ്യത്തില്‍ നിന്ന് മനസിലാവുന്നത്‌ താങ്കള്‍ ഒരു മുസ്ലീം എന്നാണ്‌.അവരാനല്ലോ,ഈ ഹറാമും ഹലാലും പറയാറ്‌! ഞാന്‍ ഒരു മുസ്ലീം തന്നെയാണ്‌(ജന്മംകൊണ്ട്‌)പക്ഷെ ഞാന്‍ എന്റെ കവിതകളില്‍ ജാതിയും മതങ്ങളും നോക്കാറില്ല!അതിന്നാല്‍ തന്നെ ഇതിലും ഞാന്‍ അങ്ങിനെയാണ്‌ സ്വീകരിച്ചത്‌.ഇനി ഈ ചിത്രം വായനക്കാര്‍ക്ക്‌ അരോചകമായ്‌ എന്നുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാറ്റാം.മറ്റുള്ളവരും പറയട്ടെ(അനില്‍ പറഞ്ഞു ചിത്രം ഗംഭീരമെന്ന്).
    ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........

    ReplyDelete
  13. ഇതും ഒരു കര്‍മ്മം (അല്ലാതെന്തു പറയാന്‍) - അങ്ങയുടെ മറ്റു കവിതകള്‍ പോലെ ഇതും കലക്കി

    ReplyDelete
  14. ങീ........ങീ......... :( :( :(
    ന്റെ കവിത കൊള്ളൂലാന്നല്ലേ ആ പറഞ്ഞതിന്റെ അര്‍ത്ഥം! നിക്കു മനസ്സിലായി,പങ്കില്ല ഇനി മിണ്ടൂല
    ങീ ങീ.. :( :( :(

    ReplyDelete
  15. കരയല്ലടാ കുട്ടാ…. നിച്ച് ഇഷ്ടായ്,എന്റെ കുട്ടന്റെ കവിത

    ReplyDelete
  16. അനോണി ആഷാനേ….. എന്റെ 14 വേഗങ്ങള് വായിച്ച് രംഗത്ത് പുതിയ ചിലവന്മാര് വേറെ ചില 14 കളുമായ് ഇറങ്ങിയീട്ടുണ്ദ്! വായിച്ചില്ലേ?

    ReplyDelete
  17. കറുത്ത എഴുത്ത്September 9, 2008 at 11:40 AM

    ഹോ ഇതിപ്പോഴാണു കാണുന്നത് ! എന്തു ഗംഭീരമായിട്ടുണ്ട്.. പടം എനിക്കു ഇഷ്ടപ്പെട്ടു എന്നാലും കുഞ്ഞുകുട്ടികള്‍ കാണുമെന്നു വച്ച് ഒരിദ്! എന്നാലും ഞാന്‍ രണ്ടു പ്രാവശ്യം ഓടിച്ചു നോക്കി. എന്റെ പത്നി വരുന്നേനും മുന്നേ.. നന്നായിട്ടുണ്ട്.. ഒരാളു തിരിഞ്ഞും മറ്റേയാളു കമന്നും കിടക്കുന്നു!.. ആദവും ഹവ്വയും പോലെ തന്നെ.. കര്‍മ്മം എന്നു പറയുന്നതും അതു തന്നെയല്ലയോ.... ചിലപ്പോ ഒരു കര്‍മ്മവും ഇല്ല. വെറുതേ കര്‍മ്മം എന്നു പറയും. കര്‍മ്മ വിധി തന്നെ. അതെല്ലാം കൂടി ആലോചിച്ചിട്ടു എനിക്കു കുളിരു കോരി..

    ReplyDelete
  18. വിധിയുട്ടെ കര്‍മ്മം കാണ്ടമായ്... സഗീര്‍ എന്ന അപൂര്‍വ്വ പ്രതിഭയുടെ മറ്റൊരു പ്രതീഭാസം കൂടി വായിക്കാനുള്ള മഹാ ഭാഗ്യം ഷാരടിക്കു കൈവന്നതില്‍ അതിയായ ചാരിത്ര്യമുണ്ട്.

    അലസതയുടെ പരിവേഷമായ് സ്വയം നൂലണിഞ്ഞു നടന്നു പോകുന്ന ശ്രീ പണ്ടാരത്തിന്‍റെ കാവ്യമലരികളിലെ പൂന്തേന്‍ കണങ്ങള്‍ ഓരോരോ തുള്ളിയായി ആസ്വാദകന്‍റെ മനസ്സിന്‍റെ പുരോഭാഗത്തു കൂടി അധോഭാഗത്തേക്ക് ഇറ്റി ഇറ്റി വീഴുന്ന അനുഭവം അത്യന്തം അവാച്യവും, അനംഗലകൃതസുന്ദരവുമാണെന്നു പറയാതെ വയ്യ.

    കവിതയോടുള്ള ഇത്തരം അടങ്ങാത്ത ആസക്താവര്‍ത്തിത സുജലജപ്രഹേളികകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന സ്വാതന്ത്ര്യം അതു മാത്രമാണ് ഒരു കവിക്ക് എന്നെന്നും മുതല്‍ക്കൂട്ടാകുന്നതും. ആ കവിയെ മുന്‍പോട്ടു നയിക്കുന്നതും.

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും പ്രിയ സഗീര്‍ താങ്കള്‍ മുന്‍പോട്ടു തന്നെ കുതിക്കണം.

    ചിത്രം ഗംഭീരമായെന്നു തന്നെ ഷാരടിയും ആലോലവിലോലിത മുഗ്ധ കണ്ടത്തോടെ അറിയിക്കുന്നു. തുണി അല്പം കുറവുള്ളതു കൊണ്ട് ചിത്രം മോശമാകുന്നില്ല. ആ കീടപ്പിലും തിരിഞ്ഞും മറിഞ്ഞുമുള്ള മനുഷ്യന്‍റെ ഉപബോധമനസ്സിന്‍റെ ചാഞ്ചല്യങ്ങളല്ലേ അങ്ങു വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്? ആ നവീന ആശയ പ്രകാശനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ വിമര്‍ശിക്കട്ടെ. പോകാന്‍ പറ.മഹാനായ പിക്കാസോ പോലും ഇത്തരം വീമര്‍ശനങ്ങളെ അതിജീവിച്ചവനാണ്.

    ഇനിയുമിനിയും ഇത്തരം സൃഷ്ടികള്‍ നടത്താന്‍ അങ്ങയുടെ തൂലികയ്ക്ക് അത്യക്താകൃതസുച്ചാലിതമായ ശക്തിയും, മൂര്‍ച്ചയും കൈവരട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  19. പിഷാരടി മാഷിനോട്,നന്ദി ഇപ്പറഞ്ഞതിഞ്ഞ് മാഷ് പറഞ്ഞതെന്താണെന്ന് വായനക്കാര്‍ക്ക് വായിക്കാന്‍ ഒരിക്കല്‍ കൂടി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്!വായിക്കുക............വിധിയുട്ടെ കര്‍മ്മം കാണ്ടമായ്... സഗീര്‍ എന്ന അപൂര്‍വ്വ പ്രതിഭയുടെ മറ്റൊരു പ്രതീഭാസം കൂടി വായിക്കാനുള്ള മഹാ ഭാഗ്യം ഷാരടിക്കു കൈവന്നതില്‍ അതിയായ ചാരിത്ര്യമുണ്ട്.

    അലസതയുടെ പരിവേഷമായ് സ്വയം നൂലണിഞ്ഞു നടന്നു പോകുന്ന ശ്രീ പണ്ടാരത്തിന്‍റെ കാവ്യമലരികളിലെ പൂന്തേന്‍ കണങ്ങള്‍ ഓരോരോ തുള്ളിയായി ആസ്വാദകന്‍റെ മനസ്സിന്‍റെ പുരോഭാഗത്തു കൂടി അധോഭാഗത്തേക്ക് ഇറ്റി ഇറ്റി വീഴുന്ന അനുഭവം അത്യന്തം അവാച്യവും, അനംഗലകൃതസുന്ദരവുമാണെന്നു പറയാതെ വയ്യ.

    കവിതയോടുള്ള ഇത്തരം അടങ്ങാത്ത ആസക്താവര്‍ത്തിത സുജലജപ്രഹേളികകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന സ്വാതന്ത്ര്യം അതു മാത്രമാണ് ഒരു കവിക്ക് എന്നെന്നും മുതല്‍ക്കൂട്ടാകുന്നതും. ആ കവിയെ മുന്‍പോട്ടു നയിക്കുന്നതും.

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും പ്രിയ സഗീര്‍ താങ്കള്‍ മുന്‍പോട്ടു തന്നെ കുതിക്കണം.

    ചിത്രം ഗംഭീരമായെന്നു തന്നെ ഷാരടിയും ആലോലവിലോലിത മുഗ്ധ കണ്ടത്തോടെ അറിയിക്കുന്നു. തുണി അല്പം കുറവുള്ളതു കൊണ്ട് ചിത്രം മോശമാകുന്നില്ല. ആ കീടപ്പിലും തിരിഞ്ഞും മറിഞ്ഞുമുള്ള മനുഷ്യന്‍റെ ഉപബോധമനസ്സിന്‍റെ ചാഞ്ചല്യങ്ങളല്ലേ അങ്ങു വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്? ആ നവീന ആശയ പ്രകാശനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ വിമര്‍ശിക്കട്ടെ. പോകാന്‍ പറ.മഹാനായ പിക്കാസോ പോലും ഇത്തരം വീമര്‍ശനങ്ങളെ അതിജീവിച്ചവനാണ്.

    ഇനിയുമിനിയും ഇത്തരം സൃഷ്ടികള്‍ നടത്താന്‍ അങ്ങയുടെ തൂലികയ്ക്ക് അത്യക്താകൃതസുച്ചാലിതമായ ശക്തിയും, മൂര്‍ച്ചയും കൈവരട്ടെ എന്നാശംസിക്കുന്നു!

    ReplyDelete
  20. ഷുഗര്‍മാനോട്,നന്ദി ഇപ്പറഞ്ഞതിഞ്ഞ് ഷുഗര്‍മാന്‍ പറഞ്ഞതെന്താണെന്ന് വായനക്കാര്‍ക്ക് വായിക്കാന്‍ ഒരിക്കല്‍ കൂടി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്!വായിക്കുക............
    ഹോ ഇതിപ്പോഴാണു കാണുന്നത് ! എന്തു ഗംഭീരമായിട്ടുണ്ട്.. പടം എനിക്കു ഇഷ്ടപ്പെട്ടു എന്നാലും കുഞ്ഞുകുട്ടികള്‍ കാണുമെന്നു വച്ച് ഒരിദ്! എന്നാലും ഞാന്‍ രണ്ടു പ്രാവശ്യം ഓടിച്ചു നോക്കി. എന്റെ പത്നി വരുന്നേനും മുന്നേ.. നന്നായിട്ടുണ്ട്.. ഒരാളു തിരിഞ്ഞും മറ്റേയാളു കമന്നും കിടക്കുന്നു!.. ആദവും ഹവ്വയും പോലെ തന്നെ.. കര്‍മ്മം എന്നു പറയുന്നതും അതു തന്നെയല്ലയോ.... ചിലപ്പോ ഒരു കര്‍മ്മവും ഇല്ല. വെറുതേ കര്‍മ്മം എന്നു പറയും. കര്‍മ്മ വിധി തന്നെ. അതെല്ലാം കൂടി ആലോചിച്ചിട്ടു എനിക്കു കുളിരു കോരി..

    അറീപ്പ്:
    ആരെങ്കിലും ഒരു കംബിളിപുതപ്പുണ്ടെങ്കില്‍ കൊടുക്കണം!!

    ReplyDelete