എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 22, 2008

ഒരു ബാലികയുടെ ചിന്ത



രാവിലെയെന്മുടികെട്ടി തരുവാന്‍,
ആരുണ്ടെനിക്കവിടെ!

പൊട്ടുവെച്ചു തരുവാന്‍,
ആരുണ്ടെനിക്കവിടെ!

കണ്ണെഴുതി തരുവാന്‍,
ആരുണ്ടെനിക്കവിടെ!

വിശകുമീനേരമെന്നെ ഊട്ടീടുവാന്‍,
ആരുണ്ടെനിക്കവിടെ!

ഉറങ്ങുമീനേരം താരാട്ടുപാടുവാന്‍,
ആരുണ്ടെനിക്കവിടെ!

ഹോസ്റ്റലിലേക്കുപോവും
ഒരു പാവം ബാലികയുടെ ചിന്ത.

എന്തിനുവിട്ടിടേണമിത്ര-
ചെറുപ്പത്തിലോസ്റ്റലില്‍?

എന്തിനുനല്‍കിടേണമിത്ര-
ചെറുപ്പത്തിലീജയില്‍വാസം!

കേള്‍ക്കുന്നില്ലേ നിങ്ങള്‍
അന്ത്യമില്ലായീപീഢനക്കഥകള്‍!

ഈ ഓമനയെ,
കൂട്ടീടുക നിങ്ങളോടൊപ്പം

ഇനിയുമൊരു പീഢനക്കഥ
കേള്‍ക്കാതിരിക്കാം!

ഇനിയുമൊരു ആത്മഹത്യ
കാണാതിരിക്കാം!

ഈ ഓമനക്ക്,
നല്‍കിടുക വാത്സല്യം!

8 comments:

  1. ഏയ് സഗീര്‍ ഇതെന്താ കമന്റ് മോഡറേഷന്‍? ആരും കമന്റെഴുതുന്നതിഷ്ടമല്ലേ?
    എങ്കില്‍ ഇനി എഴുതില്ല സോറി.

    ReplyDelete
  2. രാവിലെയെന്മുടികെട്ടി തരുവാന്‍,
    ആരുണ്ടെനിക്കവിടെ!

    പൊട്ടുവെച്ചു തരുവാന്‍,
    ആരുണ്ടെനിക്കവിടെ!

    കണ്ണെഴുതി തരുവാന്‍,
    ആരുണ്ടെനിക്കവിടെ!

    വിശകുമീനേരമെന്നെ ഊടീടുവാന്‍
    ആരുണ്ടെനിക്കവിടെ!

    തുടര്‍ന്നു വായിക്കുക എന്റെ
    ഒരു പുതിയ കവിത.

    ReplyDelete
  3. ഒട്ടുമിക്ക ഹോസ്റ്റലുകളിലും വാര്ഡന്‍ തലമുടി കെട്ടിത്തരുകയും കണ്ണെഴുതിത്തരുകയും പൊട്ടുകുത്തിത്തരുകയും താരാട്ടുപാടിഉറക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ....
    ഞാന്‍ നിന്നഹോസ്റ്റലില്‍ ചോറ്വാരിത്തരുന്ന വാര്‍ഡന്മാരുണ്ടായിരുന്നു....

    സഹീറിന്റെ കവിതകള്‍
    പച്ചയായ ജീവിതത്തിലൂടെ കയറി ഇറങ്ങുന്ന ഇരുതലവാളാണ്....

    ReplyDelete
  4. പ്രിയപ്പെട്ട സഗീര്‍,

    താങ്കളുടെ ചില കവിതകള്‍ അടുത്താഴ്ച ഇറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗ്ഗന പംക്തിയില്‍ വരുന്നെന്ന് അറിഞ്ഞു, അഭിനന്ദനങ്ങള്‍ !!! മാതൃഭൂമിയില്‍ കോഴിക്കോട് ജോളി ചെയ്യുന്ന ഒരു സുഹൃത്താണ് ഈ വിവരം പറഞ്ഞത്.

    ഞാന്‍ താങ്കളുടെ കവിതകള്‍ സ്ഥിരമായി വായിക്കാറില്ല. എന്നാലും ഇപ്പോള്‍ ചിലര്‍ താങ്കള്‍ക്കെതിറ്റ്രെ നടത്തുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചു. അതേക്കുറിച്ച് ഒന്നും പറയാനില്ല. എന്നാലും ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുന്നത് അവര്‍ക്ക് കിട്ടുന്ന ഏറ്റവും നല്ല മറുപടിയാവും എന്നുള്ളത് ഉറപ്പാണ്.

    ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍....

    ReplyDelete
  5. നന്നായിട്ടുണ്ട്‌

    ReplyDelete
  6. പെണ്‍കുട്ടികള്‍,അവരവരുടെ വീട്ടില്‍ മാതാപിതാക്കളോടൊപ്പം തന്നെയല്ലേ വളരേണ്ടത്?

    ReplyDelete
  7. ഹലോ,

    ഇങ്ങനെ ഒരു അനിയത്തിക്കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുമായിരുന്നു....

    ReplyDelete