എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 1, 2008

എന്‍ ഓര്‍മ്മകള്‍



കൊട്ടും,
കുരവയും,
കൈകൊട്ടിപ്പാട്ടുമായ്
പൊന്നോണമിങ്ങ്
വരവായി!

എന്‍ ഗ്രാമത്തിലൊ-
രോണനാളില്‍,
ഓണത്തപ്പനെ
വരവേല്‍ക്കാന്‍,
ഓണകോടിയണിഞ്ഞു,
ഓണപൂക്കളമിട്ടു.
തൂശനിലയിലുണ്ടൊരാ-
കുത്തരിചോറിന്‍,
രുചിയിന്നുമെന്‍ നാവില്‍!

സ്മൃതിയായ്‌
മറഞ്ഞയെന്‍,
ബാല്യകാലോര്‍മ്മകള്‍
ഈ ഓണനിലാവില്‍
ഞാന്‍ ഓര്‍ത്തു
പൊന്നോണ-
നാളിന്‍ മഹിമ.

മാറാലകെട്ടിയ
എന്‍ ഓര്‍മ്മകള്‍,
ഈ ഓണനിലാവില്‍
ഞാന്‍ ഓര്‍ത്തു.

14 comments:

  1. കൊട്ടും കുരവയും
    കൈകൊട്ടിപ്പാട്ടുമായി
    വീണ്ടും ഒരു പൊന്നോണം
    കൂടി വരവായി!
    ഏവര്‍ക്കും എന്റെ ഹ്രദയം
    നിറഞ്ഞ അത്തദിനാശംസകള്‍.

    കുറിപ്പ്:ദാനധര്‍മ്മങ്ങളില്‍പോലും നിയന്ത്രണം വേണം. പരിധിയില്ലാത്ത ദാനധര്‍മ്മങ്ങള്‍ക്കുടമയായിരുന്നു നമ്മുടെ മഹാബലി ചക്രവര്‍ത്തി. . അതായിരുന്നു അദ്ദേഹത്തിന്റെ നാശത്തിന്റെ ഹേതു.

    ReplyDelete
  2. ഇതെന്താ സഗീറെ
    കൊക്കീം കൊരച്ചും 'പൊന്നോണന്‍' ന്ന വിവരം ആരുമറിഞ്ഞില്ലെന്നു തോന്നുന്നു!!!, ആ 'മീകൃഷ്ണനെ' വിട്ട് നാലു 'മാമീ പൂ' പറിച്ചു കൊണ്ടു വരാന്‍ പറയൂ. ആളുകളൊക്കെ ഒന്നുണര്‍ന്നുഷാറാവട്ടെന്നേ.

    ReplyDelete
  3. "തൂശനിലയിലുണ്ടയാ-"

    ചോറുരുളയാണോ?

    ReplyDelete
  4. തൂശനിലയുണ്ടയും പൊന്നോണനും‍.. :) യെന്താ മാഷേ ഇതൊക്കെ ?

    ReplyDelete
  5. കറുത്ത എഴുത്ത്September 3, 2008 at 11:28 AM

    "മാറാലകെട്ടിയ ഓര്‍മ്മകള്‍ ഓര്‍ത്തു” എത്ര അര്‍ത്ഥഗര്‍ഭമായ വരികള്‍ !

    “ആരു വന്നു ആരു വന്നൂ
    മാവേലിവന്നു മെലിഞ്ഞു വന്നു
    എന്‍ മുറ്റമാകെ പൊലിഞ്ഞു നിന്നൂ
    അവന്‍ മുറ്റമാകെ പുകഞ്ഞു തീര്‍ന്നു
    ഇതെല്ലാം ഓര്‍ത്തും കൊണ്ട്
    കല്ലിന്റെ മേളില്‍ കയറി ഞാനിരുന്നു”

    ReplyDelete
  6. ഇന്‍ഡ്യാഹെറിറ്റേജ്ജിനോടും,ശ്രീലാലിനോടും,കവിത വായിച്ചപ്പോള്‍ മനസില്ലായില്ലെങ്കില്‍ ചോദിക്കാം.......അല്ലാതെ ഇത്തരം പരിഹാസം കവിത വായിച്ചു മനസിലാക്കിയവര്‍ പരിഹസിക്കുക നിങ്ങളെയാകും!ഇനി നിങ്ങള്‍ക്കുള്ള മറുപടി,തൂശന്‍+ഇല=തൂശനില(വാഴയുടെ വാലറ്റം അല്ലെങ്കില്‍ നാക്കിലയെന്നും വിളിക്കും)അതിലുണ്ട കുത്തരിചോര്‍(അതും വിശദമാക്കണോ!)

    ReplyDelete
  7. ഷുഗര്‍മാന്‍,നോക്കി കണ്ടും ഇരുന്നോളൂ ചിലപ്പോള്‍ കല്ല് ഇളകും.....മുറ്റമാകെ പുകയല്ലേ!

    ReplyDelete
  8. സഗീര്‍,

    പൊന്നോണന്‍ എന്നത് പൊന്നോണം എന്ന് മാറ്റുവോ?
    തൂശനിലയിലുണ്ടയാ -> തൂശനിലയിലുണ്ട
    എന്നും മാറ്റാമോ?

    കവിത എന്നെ നൊസ്റ്റാള്‍ജിക്ക് ആക്കി

    ReplyDelete
  9. ആദ്യമായി പച്ചകരടിക്ക് ഞാന്‍ നന്ദി അറീക്കുന്നു.ഒരു നല്ല കമേന്റ് എന്റെ ബ്ലോഗില്‍ പറഞ്ഞതിന്നായ്,പൊന്നോണനിങ്ങ് എന്നത് പൊന്നോണമിങ്ങ് എന്നാക്കിയീടുണ്ട്.പിന്നെ തൂശനിലയിലുണ്ടയാ എന്ന് ഞാന്‍ എഴുതിയത് തൂശനിലയിലുണ്ട ആ കുത്തരി ചോറിന്‍ എന്ന അര്‍ത്ഥത്തിലാണ്.ഇത് കഴിഞ്ഞുപോയകാലമായതിന്നാലാണ് അവിടെ ആ എന്ന വാക്ക് ഉപയോഗിച്ചത്.അത് മാറ്റിയാല്‍ വര്‍ത്തമാനകാലമാവില്ലേ? ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………

    ReplyDelete
  10. ആ വന്നാല്‍ കാലം മാറുമോ സഗീറേ...?

    ReplyDelete
  11. തൂശനിലയിലുണ്ടയാ എന്നത്

    തൂശനിലയിലുണ്ടൊരാ എന്നു മാറ്റിയാല്‍ വലിയ കുഴപ്പമാവില്ലെന്നു തോന്നുന്നു. എന്നാലും വേറെയും ഒരു പാടു കിടക്കുകയാണ്,കൊട്ടും കുരവയും കൈകൊട്ടിപ്പാടുമോ? കൊട്ടും കുരവയും കൈകൊട്ടിപ്പാട്ടുമായ് എന്നാനെങ്കില് അല്പമെങ്കിലും ചേര്‍ന്നേയ്ക്കാം. എന്തായാലും തുടരുക ഒക്കെ ശരിയാവും.
    പിന്നെ മൊത്തത്തില്‍ അടച്ചു കളിയാക്കുന്നത് ഇതു കണ്ടാണ് എല്ലാവരിയെയും തിരുത്തിത്തരാന്‍ ആര്‍ക്കാവും? സഗീറ് അത്യാവശ്യം എഴുതുന്നുണ്ട് പക്ഷേ ചിലത് ഒട്ടും ശ്രദ്ധിക്കാതെ എഴുതിവിടുമ്പോള്‍ വായിക്കുന്നവന്റെ ബോധം പോവുകയാണ്. പിന്നെ കമന്റുകള്‍ വായിച്ചാലോ ചിരി കൊണ്ട് ആകെ ഒരു പരവേശമാണ്. സഗീര്‍ എന്നെ തെറി പറയുന്നതുവരെ ഞാന്ിങ്ങനെയൊക്കെ കമന്റും. നന്നായത് പറഞ്ഞില്ലെങ്കിലും നാശമായതിനെ കളിയാക്കും. സ്നേഹം കൊണ്ടല്ലേ ക്ഷെമി. :)

    ReplyDelete
  12. കാവലാന്‍ പറഞ്ഞത്‌ ശരി തൂശനിലയിലുണ്ടൊരാ , എന്നൊ തൂശനിലയിലുണ്ടതാം എന്നോ മാറ്റുന്നത്‌ നന്നായിരിക്കും

    ReplyDelete
  13. സഗീര്‍,
    നന്നായി വരുന്നുണ്ട് കവിതകള്‍
    എണ്ണം കൂടുന്നുണ്ട് കമണ്ടുകളും
    നന്ദി പറയേണ്ടത് അണോണിമാഷിനോടാണ്.
    ഞാന്‍ പറയുന്നത് ക്ഷമിക്കാന്‍ കഴിവു തന്ന ദൈവത്തിനോടും.

    ReplyDelete
  14. ആദ്യമായി കാവാലനും ഞാന്‍ നന്ദി അറീക്കുന്നു.ഒരു നല്ല കമേന്റ് എന്റെ ബ്ലോഗില്‍ പറഞ്ഞതിന്നായ്, തൂശനിലയിലുണ്ടയാ എന്നത് തൂശനിലയിലുണ്ടൊരാ എന്നു മാറ്റി. കൊട്ടും കുരവയും കൈകൊട്ടിപ്പാട്ടുമായ് എന്നും മാറ്റിയീട്ടുണ്ട് പിന്നെ സ്നേഹം കൊണ്ടായതിന്നാല് മുന്പ് പറഞ്ഞതെല്ലാം മറന്നിരിക്കുന്നു ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………ഒപ്പം ഇന്‍ഡ്യാഹെറിറ്റേജിനും കരീം മാഷിനും‌ നന്ദിയോടൊപ്പം നിങ്ങള് പറയുന്നത് ക്ഷമിക്കാന്‍ കഴിവു തന്ന ദൈവത്തിനോടും.

    ReplyDelete